Author: T21 Media

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപികയുടെ നിർദേശപ്രകാരം ഇതര മതത്തിൽ പെട്ട വിദ്യാർത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ യുപി സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. സംഭവം സർക്കാരിൻ്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കേണ്ടതാണ്. വിദ്യാഭ്യാസനിയമപ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നതിൽ യുപി സർക്കാർ പരാജയപ്പെട്ടെന്ന്‌ ജസ്റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ തുറന്നടിച്ചു. കുട്ടിയെ അടിക്കാൻ അധ്യാപികയാണ്‌ നിർദേശം നൽകിയതെന്ന വസ്‌തുത ഏറെ ഗൗരവമുള്ളതാണ്. മതത്തിൻ്റെ പേരിലാണ്‌ കുട്ടിയെ മർദിക്കാൻ നിർദേശിച്ചതെന്ന വസ്‌തുത എഫ്‌ഐആറിൽ വിട്ടുകളഞ്ഞു. ഇക്കാര്യം കുട്ടിയുടെ അച്ഛൻ്റെ മൊഴിയിൽ വ്യക്തമാണ്. ഇത്‌ എഫ്‌ഐആറിൽ രേഖപ്പെടുത്താതിരുന്നത്‌ എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. സംഭവത്തിന്‌ വർഗീയനിറം കൊടുക്കരുതെന്ന് ഉത്തർപ്രദേശ്‌ സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത വാദിച്ചു. ഈ വാദം സുപ്രീംകോടതി തള്ളി. ഒരു കുട്ടി പ്രത്യേക മതത്തിൽപ്പെട്ട ആളായത്‌ കൊണ്ട്‌ അടിക്കാനുള്ള നിർദേശം നൽകാമെന്നാണോ. എന്ത്‌ തരത്തിലുള്ള വിദ്യാഭ്യാസമാണ്‌ നിങ്ങൾ കുട്ടികൾക്ക്‌ നൽകുന്നത്‌. നിലവാരമുള്ള വിദ്യാഭ്യാസമെന്ന്‌ പറയുമ്പോൾ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനുള്ള വിദ്യാഭ്യാസമെന്ന്‌ കൂടി അർഥമുണ്ട്‌.…

Read More

കലാപം തുടരുന്ന മണിപ്പൂരിൽ കാണാതായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 17 വയസുകാരനായ ഹിജാം ലിന്തോയിൻഗമ്പി, 20കാരനായ ഫിജാം ഹെംജിത് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇൻറർനെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെ കുട്ടികളുടെ ഫോട്ടോകൾ പുറത്തുവരികയായിരുന്നു. ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്. അതേസമയം, ക‍ഴിഞ്ഞദിവസം മണിപ്പുരിൽ വീണ്ടും സംഘർഷം ഉണ്ടായി. കോടതി ജാമ്യം അനുവദിച്ച അഞ്ച്‌ മെയ്‌തെയ് സായുധ വളന്റിയർമാരിൽ ഒരാളെ എൻഐഎ വീണ്ടും അറസ്റ്റ്‌ ചെയ്‌തതോടെയാണ്‌ സംഘർഷമുണ്ടായത്‌. നിരോധിത സംഘടനയായ പീപ്പിൾസ്‌ ലിബറേഷൻ ആർമി പ്രവർത്തകനായ മോയ്‌റാങ്തേം ആനന്ദിനെ 10 വർഷം പഴക്കമുള്ള കേസിലാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ജാമ്യം ലഭിച്ചവരെ സ്വീകരിക്കാൻ ഇംഫാൽ പോലീസ് സ്‌റ്റേഷനു പുറത്ത്‌ കാത്തുനിന്നവർ മോയ്‌റാങ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ്‌ ചെയ്‌തതറിഞ്ഞ്‌ അക്രമാസക്തരാവുകയായിരുന്നു.

Read More

കൊച്ചി: നടപ്പുസാമ്പത്തികവർഷം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാൽ ഓഹരിയുടമകളുടെ 29-ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൊത്തവരുമാനവും ലാഭവുമാണ്‌ പോയവർഷം കമ്പനി കൈവരിച്ചത്‌. 770.91 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 265.08 കോടി രൂപ. അവകാശ ഓഹരി വിതരണത്തിലൂടെ 478.22 കോടി രൂപ സിയാൽ സമാഹരിച്ചു. സംസ്ഥാന സർക്കാരിന് സിയാലിലുള്ള ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയർന്നു. ഓഹരിയുടമകൾക്ക് 35 ശതമാനം ലാഭവിഹിതം നൽകാനും തീരുമാനിച്ചു. 167.38 കോടി രൂപയാണ് ലാഭവിഹിതമായി നൽകുക ചരിത്രത്തിലെ ഉയർന്ന വികസനക്കുതിപ്പിന്‌ തുടക്കമിട്ട്‌ ഏഴു പദ്ധതികളാണ് സിയാൽ നടപ്പാക്കുന്നത്. പൂർത്തിയായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ നിർമാണോദ്ഘാടനവും ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് എന്നിവയുടെ…

Read More

മുംബൈ: മാധ്യമപ്രവർത്തകരെ ധാബകളിലേക്ക്‌ കൊണ്ടുപോയി സൽക്കരിക്കണമെന്ന് അണികൾക്ക് നിർദേശം നൽകി ബിജെപി മഹാരാഷ്‌ട്ര സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ. നെഗറ്റീവ്‌ വാർത്തകൾ ഒഴിവാക്കാനാണ് മാധ്യമപ്രവർത്തകരെ ഇത്തരത്തിൽ സൽകരിക്കുന്നത്. അഹമ്മദ്‌ നഗറിലെ പോളിങ്‌ ബൂത്തുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന ബിജെപി പ്രവർത്തകരുടെ യോഗത്തിലായിരുന്നു സൽക്കാര ആഹ്വാനം. ഇതുമായിബന്ധപ്പെട്ട് ചന്ദ്രശേഖർ ബവൻകുലെയുടെ ഓഡിയോ ക്ലിപ്‌ പുറത്ത് വന്നതോടെ വിഷയം വിവാദമായി. “ന്യൂസ് പോർട്ടലുകൾ നടത്തുന്ന ചെറുകിട വീഡിയോ ജേർണലിസ്റ്റുകൾ ചിലപ്പോൾ ഒരു ചെറിയ സംഭവം ഏതെങ്കിലും സ്ഫോടനം നടന്നപോലെ അവതരിപ്പിക്കുന്നു. അത്തരം ശല്യം സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക, അവരെ ധാബകളിലേക്ക് ഒരു കപ്പ് ചായക്കായി ക്ഷണിക്കുക. അതോടെ അവർ നമ്മൾക്കെതിരെ ഒന്നും എഴുതില്ല. ചായക്ക്‌ ക്ഷണിക്കുന്നതിലൂടെ ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാം’– ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംഭവം വിവാദമായതോടെ, മാധ്യമപ്രവർത്തകരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന വാദവുമായി ബിജെപി നേതാവ്‌ രംഗത്തെത്തി.

Read More

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ആദ്യകപ്പൽ ഒക്‌ടോബർ 15 ന്‌ എത്തുമെന്ന്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ അറിയിച്ചു. നേരത്തെ അഞ്ചിന്‌ എത്തുമെന്നായിരുന്നു ധാരണ. പ്രതികൂല കാലാവസ്ഥ കാരണമാണ്‌ മാറ്റമെന്ന് മന്ത്രി പറഞ്ഞു. 2024 മെയ്‌ മാസം പദ്ധതി പൂർത്തിയാക്കും. ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ്‌ മന്ത്രിയും സ്വീകരിക്കും. ആഗസ്‌ത്‌ 31 ന്‌ തന്നെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു. ഷാങ്‌ഹായ്‌, വിയറ്റ്‌നാം, സിംഗപ്പുർ എന്നിവിടങ്ങളിലെ കടലിലുണ്ടായ ടൈക്കൂൺ സാഹചര്യം മൂലം ശരാശരി 3,4 നോട്ടിക്കൽ മൈൽ വേഗതയിലാണ്‌ കപ്പൽ സഞ്ചരിച്ചത്‌. മുൻ തീരുമാനപ്രകാരം സെപ്‌തംബർ 20 ന്‌ ഗുജറാത്തിലെ മുദ്ര പോർട്ടിൽ എത്തേണ്ടതായിരുന്നു. 15 ന് വൈകീട്ട് നാലിന്‌ കപ്പൽ വിഴിഞ്ഞത്ത്‌ എത്തും.

Read More

രമേശ് ചെന്നിത്തലയെ വഴിയാധാരമാക്കി വി ഡി സതീശൻ പ്രതിപക്ഷ നേതാവായത് ഹൈക്കമാൻഡിൻ്റെ ഇംഗിതവും മറി കടന്നാണെന്ന് ഒരു വെളിപ്പെടുത്തൽ കൂടി വന്നിട്ടുണ്ട്. ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ ഉണ്ടായിട്ടും ചെന്നിത്തലയെ പിന്നിൽ നിന്നു കുത്തി വീഴ്ത്തിയാണ് സതീശൻ പ്രതിപക്ഷ നേതാവ് പദവി കൈക്കലാക്കിയത്. ആ സത്യം തുറന്നു പറഞ്ഞത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. “കാലം സാക്ഷി ” എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയിലൂടെ ഈ വെളിപ്പെടുത്തൽ വന്നിട്ട് ദിവസങ്ങളായി. അങ്ങനൊരു ആത്മകഥ ഇറങ്ങിയ കാര്യമേ അറിയാത്ത മട്ടിലാണ് സതീശൻ. ആ ചതിയുടെ ക്രെഡിറ്റ് സതീശൻ മറ്റാർക്കും കൊടുത്തിട്ടുമില്ല. സോളാർ കേസ് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള പാലമാക്കി നിരാശനായ തിരുവഞ്ചൂർ രാധാകൃഷ്ണനാകട്ടെ ഒന്നുമറിയാപ്പാവമായി നടക്കുകയാണ്. ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് കൊടുക്കേണ്ടി വന്നതിൻ്റെ ദേഷ്യമൊന്നും തനിക്കില്ലെന്ന് തിരുവഞ്ചൂർ അഭിനയിച്ചു കാണിക്കുന്നുമുണ്ട്. പ്രതിപക്ഷ നേതാവായി തീരുമാനിച്ചിട്ടും ചെന്നിത്തലയെ കാലുവാരിയതിനു പിന്നിൽ ആ കുടിപ്പകയും ഉണ്ടെന്നത് മറ്റൊരു രഹസ്യം. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ രമേശ്‌ ചെന്നിത്തലയ്‌ക്കായിരുന്നു എന്ന ഉമ്മൻചാണ്ടിയുടെ…

Read More

സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ഇടതുപക്ഷ വനിതാ നേതാക്കൾക്കും വനിതാ മാധ്യമപ്രവർത്തകർക്കും നേരെ ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമ ആഹ്വാനവും നടത്തിയ കോൺഗ്രസ് നേതാവ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന അബിനെ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. പാറശാല കോടങ്കര സ്വദേശി അബിൻ കോടങ്കരയെ പാലക്കാട് ശ്രീകൃഷ്ണപുരം പോലീസാണ് അറസ്റ്റ് ചെയ്ത‌ത്. പാലക്കാട്ടെ വനിതാ നേതാവിന്റെ വ്യാജനഗ്ന വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം ഡിസിപി നിതിൻരാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം സമാന കേസിൽ അബിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള , കോൺ​ഗ്രസിൻ്റെ സൈബർ മുഖം കൂടിയായ അബിൻ കോടങ്കര വാർഡ് പ്രസിഡന്റും കെഎസ്‌യു മണ്ഡലം വൈസ് പ്രസിഡന്റുമാണ്. എ എ റഹീം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ, T21 മീഡിയ അവതാരകരായ പാർവതി ഗിരികുമാർ, സൗമ്യ സി എം, തിരുവനന്തപുരം സ്വദേശിനി സിന്ധു ജയകുമാർ എന്നിവർ പരാതി നൽകിയിരുന്നു.…

Read More

തിരുവനന്തപുരം: ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ 26ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ അവലോക യോഗം. രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ പോലീസ് ഓഫിസർമാരുടെ യോഗം ചേർന്നു ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് 26നു തിരുവനന്തപുരത്ത് നടക്കുന്നത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയമാണു വേദി. 29ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും. ഒക്ടോബർ അഞ്ചിന് കാസർകോഡ്, കണ്ണൂർ,…

Read More

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ധനകാര്യം സംബന്ധിച്ച ധാരണ ഏറ്റവും യാഥാസ്ഥിതികമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ ടി എം തോമസ് ഐസക് . കേരളത്തിൽ കിഫ്ബി മുഖേന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വികസന കുതിപ്പാണ് പ്രതിപക്ഷനേതാവിനെ അലോസരപ്പെടുത്തുന്നതെന്ന് തോമസ് ഐസക് ഫെയ്സ് ബുക്കിൽ കുറിച്ചു. കിഫ്ബി വഴി 20,000-ത്തിൽപ്പരം കോടി രൂപയുടെ നിർമ്മാണം പൂർത്തീകരിച്ചു. 50,000 കോടി രൂപയുടെ നിർമ്മാണങ്ങൾ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ് ബുക്ക് കുറിപ്പ്: ” പ്രതിപക്ഷ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ ഏറ്റവും യാഥാസ്ഥിതികമാണ്. സംസ്ഥാനത്തിന്റെ വികസനതാല്പര്യങ്ങൾക്കു വിരുദ്ധമാണ്. കിഫ്ബി വായ്പ ധനഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽവരുമെന്നു നിയമ ഭേദഗതി വേളയിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇതു വായിച്ചപ്പോൾ എന്റെ ഓർമ്മയിൽവന്നത് ധനമന്ത്രി ശങ്കരനാരായണൻ അവതരിപ്പിച്ച ധനഉത്തരവാദിത്വ നിയമമാണ്. ധനക്കമ്മി 2% .ആയിട്ടാണ് അതിൽ വ്യവസ്ഥ ചെയ്തിരുന്നത്. ഈ നിയമം നടപ്പാക്കാനുള്ള ബദ്ധപ്പാടിലാണ് ആന്റണി സർക്കാർ ജനരോഷം മുഴുവൻ…

Read More

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിൻ്റെ 2023ലെ ആരോഗ്യ മന്ഥൻ പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിൻ്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കാണ് (കാസ്പ്) ഏറ്റവും ഉയർന്ന പദ്ധതി വിനിയോഗത്തിനുള്ള പുരസ്കാരം ലഭിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് കേരളത്തിൻ്റെ ഈ നേട്ടം. എബിപിഎംജെഎവൈയുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിൻ്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഗുണഭോക്താക്കളായ കാഴ്ച പരിമിതർക്കു വേണ്ടി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് “മികവുറ്റ പ്രവർത്തനങ്ങൾ’ എന്ന വിഭാഗത്തിലും സംസ്ഥാനത്തിനാണ് അവാർഡ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കാസ്പ്‌ ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ 3030 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. 12.50 ലക്ഷം ഗുണഭോക്താക്കൾ ചികിത്സ തേടി. 2021 – 22ൽ 1400 കോടിയും 2022 – 23 ൽ 1630 കോടിയും വിനിയോഗിച്ചു. 42 ലക്ഷം കുടുംബങ്ങൾ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുംബത്തിന് വർഷം…

Read More