Author: T21 Media

സഹകരണസംഘങ്ങളെ ഇഡി വേട്ടയാടുമ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏതു വിധേനയും തകർക്കാൻ ലക്ഷ്യമിട്ട്‌ മനോരമ. ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ സംഘമായി ഉയർന്ന ഊരാളുങ്കലിനെതിരെ മാധ്യമങ്ങൾ തുടർച്ചയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. മനോരമ വ്യാജ വാർത്താ നിർമ്മിതിയിൽ എല്ലാവരെയും കടത്തി വെട്ടാനുള്ള ശ്രമത്തിലും. സ്വകാര്യ കരാറുകാർക്ക് വൻകിട നിർമ്മാണപ്രവൃത്തികൾ ലഭിക്കാതെ പോകുന്നതിൽ യുഡിഎഫിനും മാധ്യമങ്ങൾക്കും രോഷമുണ്ട്. കൊള്ളലാഭം കൊയ്യാനാവാതെ നിരാശരായി കഴിയുന്ന അവർക്കു വേണ്ടി കൂടിയാണ് മനോരമയുടെ ക്വട്ടേഷൻ. പ്രവൃത്തിയുടെ ഗുണമേന്മയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അടുത്തെങ്ങും എത്താൻ സ്വകാര്യ കരാറുകാർക്കാവില്ല. അവരും ഈ കുപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ‘ടെൻഡർ ഏതായാലും കരാർ ഊരാളുങ്കലിന്‌ തന്നെ’ എന്ന കുത്തിത്തിരിപ്പുമായാണ് കഴിഞ്ഞ ദിവസം മനോരമ രംഗത്തു വന്നത്. പത്രവ്യവസായത്തിന്‌ നൽകുന്ന ഇളവുകൾക്ക്‌ സമാനമാണ്‌ തൊഴിലാളി സഹകരണസംഘങ്ങൾക്കുള്ളതും. ടെൻഡറുകളിൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്ക്‌ നൽകുന്നത്‌ പത്ത്‌ ശതമാനം സാമ്പത്തിക മുൻഗണനയാണ്‌. ഇത്‌ അവരുടെ നിയമപരമായ…

Read More

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നൽകിയെന്ന വധം തെറ്റെന്ന് തെളിയുന്ന ദൃശ്യങ്ങൾ പുറത്ത്. ഏപിൽ 10ന് മന്ത്രിയുടെ പി എ അഖിൽ മാത്യുവിന് പണം നൽകി എന്നതായിരുന്നു പരാതിക്കാരനായ ഹരിദാസൻ്റെ വാദം. എന്നാൽ ഏപ്രിൽ 10 ന് അഖിൽ മാത്യു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. അന്നേദിവസം അഖിൽ മാത്യു പത്തനംതിട്ട മൈലപ്രയിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പത്തനംതിട്ട ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസിൻ്റെയും ഹൈക്കോടതി അഭിഭാഷക ക്രിസ്റ്റീന പി ജോർജിൻ്റെയും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അഖിൽ മാത്യു. അതേസമയം പേഴ്‌സണൽ സ്റ്റാഫംഗത്തിൻ്റെ പേരിൽ ആൾമാറാട്ടം നടത്തി ജോലി വാഗ്ദാനംചെയ്ത്‌ പണം തട്ടിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ്‌ ഡിജിപിക്ക്‌ പരാതി നൽകി. തൻ്റെ പേര് മനപ്പൂർവം വലിച്ചിഴച്ചതാണെന്ന്‌ അഖിൽ മാത്യു പറഞ്ഞു. ഇതോടെ പ്രൈവറ്റ്‌ സെക്രട്ടറി 23ന്‌ ഡിജിപിക്ക്‌ പരാതി നൽകി. അഖിൽ മാത്യു കന്റോൺമെന്റ്‌ പോലീസിലും…

Read More

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ അനാവശ്യമായി തടഞ്ഞുവെക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. സുപ്രീംകോടതിയിൽ കേസ് നടത്തിപ്പിനായി മുതിർന്ന അഭിഭാഷകനായ കെ കെ വേണുഗോപാലിൻ്റെ സേവനം തേടാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന നിയമസഭ വിശദമായ ചർച്ചകൾക്കുശേഷം പാസ്സാക്കിയ എട്ട് ബില്ലുകളാണ് ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണ്ണറുടെ അംഗീകാരത്തിന് സമർപ്പിച്ചത്. നീണ്ട കാലയളവിനുശേഷവും ഈ ബില്ലുകൾ നിയമമായിട്ടില്ല. പാർലമെൻററി ജനാധിപത്യ സമ്പ്രദായത്തിൽ ജനാഭിലാഷം പ്രതിഫലിക്കുന്ന നിയമസഭ ചർച്ച ചെയ്ത് പാസ്സാക്കുന്ന ബില്ലുകൾ നിയമമാകുന്നതിന് തടസം സൃഷ്ടിക്കുന്നത് പാർലമെൻൻററി ജനാധിപത്യത്തിൻ്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ബില്ലുകൾ സംബന്ധിച്ച് ഗവർണ്ണർ ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സന്ദർശിച്ച് നൽകിയതാണ്. അതിനുശേഷവും ഈ ബില്ലുകളുടെ കാര്യത്തിൽ ഒരു തീരുമാനവും…

Read More

കൊല്ലം കടയ്ക്കലിൽ നിരോധിത സംഘടനാ പ്രവർത്തകർ ആക്രമിച്ച് പുറത്ത് ചാപ്പകുത്തിയെന്ന സൈനികൻ ഷൈൻകുമാറിൻ്റെ കള്ളക്കഥ പൊളിഞ്ഞിട്ടും നുണപ്രചാരണവുമായി എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി. ‘ഒരു ഇന്ത്യൻ സൈനികനെ ചിലർ പിടിച്ചുവച്ച് കൈകൾ ബന്ധിച്ച് മുതുകിൽ പെയിന്റുകൊണ്ട് പിഎഫ്‌ഐ എന്ന് എഴുതി. ഇതാണ് ഇപ്പോൾ കേരളത്തിൻ്റെ ഞെട്ടിക്കുന്ന അവസ്ഥ. ഇതേക്കുറിച്ച് സിപിഎമ്മിൽ നിന്നോ കോൺഗ്രസിൽനിന്നോ ഒരു നേതാവു പോലും പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം’- എന്നാണ് അനിൽ ആന്റണി പ്രതികരിച്ചത് കെട്ടിച്ചമച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഇതിനകം പുറത്തു വന്നു കഴിഞ്ഞു , ബിജെപി ബന്ധവും വ്യക്തമായി. രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. എന്നിട്ടും വ്യാജ പ്രചാരണം നടത്തുകയാണ് ബിജെപി യെന്ന് അനിൽ ആന്റണിയുടെ വാക്കുകൾ വ്യക്തമാക്കുന്നു. തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികൻ്റെ വിഷയം ഉയർത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് അനിൽ…

Read More

പേഴ്‌സണൽ സ്റ്റാഫംഗത്തിൻ്റെ പേരിൽ ആൾമാറാട്ടം നടത്തി ജോലി വാഗ്ദാനംചെയ്ത്‌ പണം തട്ടിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ്‌ ഡിജിപിക്ക്‌ പരാതി നൽകി. മന്ത്രി വീണാ ജോർജിൻ്റെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിൻ്റെ പേരിലാണ്‌ തട്ടിപ്പ്‌. ആയുഷിൽ താൽക്കാലിക നിയമനത്തിന് അഖിൽ സജീവ് എന്നൊരാൾ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദാണ്‌ ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറിയോട് പരാതിപ്പെട്ടത്‌. നിപാ പ്രതിരോധത്തിൻ്റെ ഭാഗമായി കോഴിക്കോട്ടായിരുന്ന മന്ത്രി തിരിച്ചെത്തിയതോടെ പരാതി എഴുതിത്തരാൻ നിർദേശിച്ചു. എന്നാൽ, കഴിഞ്ഞ 13ന് രജിസ്‌റ്റേഡ് തപാലായി ഹരിദാസൻ എന്നയാളിൽനിന്നാണ്‌ പരാതി ലഭിച്ചത്‌. ഇദ്ദേഹത്തിൻ്റെ മരുമകൾക്ക്‌ ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി നിയമനം നൽകാമെന്നു പറഞ്ഞ്‌ തട്ടിപ്പ്‌ നടത്തിയതായാണ്‌ ആരോപണം. പത്തനംതിട്ട സ്വദേശി അഖിൽ സജീവനാണ്‌ പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. സിഐടിയു പത്തനംതിട്ട ജില്ലാ ഓഫീസ്‌ സഹായിയായിരുന്ന അഖിൽ സജീവനെ സാമ്പത്തിക തിരിമറിയെത്തുടർന്ന്‌ രണ്ട് വർഷംമുമ്പ്‌ ചുമതലകളിൽനിന്ന്‌ നീക്കിയിരുന്നു. പരാതിയിൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമുണ്ടെന്ന്‌ പറഞ്ഞതനുസരിച്ച്‌ അഖിൽ…

Read More

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ ഡി രംഗപ്രവേശം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി എത്തുന്നതിനു മുമ്പുതന്നെ ക്രൈംബ്രാഞ്ച് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നു വലിയ പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്ത വറ്റ് തെരഞ്ഞുകണ്ടുപിടിച്ച്, ആ ചോറാകെ മോശമാണെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചാരണം നടക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കരുവന്നൂരിൽ പോലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായ അന്വേഷണമാണ് നടത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 14.7.2021ന് കരുവന്നൂർ സഹകരണ സംഘം സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം നമ്പർ 650/2021 ആയി കേസ് രജിസ്റ്റർ ചെയ്തു. കുറ്റകൃത്യത്തിൻറെ ഗൗരവം പരിഗണിച്ച് 2021 ജൂലൈ 21ന് സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അതിൻറെ അടുത്ത ദിവസം രണ്ട് ഡിവൈഎസ്പിമാരെയും നാല് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരെയും…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക്‌ നിർദേശം നൽകിയതായി മന്ത്രി എം ബി രാജേഷ്. ടിക്കറ്റ് നിരക്കിൻ്റെ 24% മുതൽ 48% വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചത്. കൂടുതൽ പേർക്ക് കളി ആസ്വദിക്കാനും, കാര്യവട്ടത്തേക്ക് കൂടുതൽ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: ക്രിക്കറ്റ്‌ പ്രേമികൾക്കായി ഒരു സന്തോഷവാർത്ത പങ്കുവെക്കുകയാണ്‌. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക്‌ നിർദ്ദേശം നൽകി. ടിക്കറ്റ് നിരക്കിന്റെ 24% മുതൽ 48% വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങൾക്ക് 12%വും 5%വുമായിരുന്നു വിനോദ നികുതി ചുമത്തിയിരുന്നത്. കായികപ്രേമികളുടെ അഭ്യർഥന മാനിച്ചാണ് നികുതി പൂർണമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളാ…

Read More

തിരുവനന്തപുരം: മേഖലാ തല യോഗങ്ങളിലൂടെ സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ജില്ലകളിലെയും പ്രശ്നങ്ങൾ പരിശോധിക്കും. അകെ നാല് മേഖലാ യോഗങ്ങളാണ് ചേരുന്നത്. അടുത്ത 29-ന് തൃശ്ശൂർ ജില്ലയിലും 3 ന് എറണാകുളത്തും 5 ന് കോഴിക്കോടും യോഗങ്ങൾ ചേരും. പദ്ധതികളുടെ അവലോകനമാകും ഈ യോഗങ്ങളുടെ മുഖ്യ അജൻഡ. യോഗങ്ങളിൽ മന്ത്രിസഭാ ഒന്നാകെ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിദാരിദ്യ നിർമാർജനം, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരളം മിഷനുകളുടെ പ്രവർത്തനം, ദേശീയ പാത നിർമാണം, മലയോര ഹൈവേ, തീരദേശപാത, പ്രധാന പൊതുമരാമത്ത് പദ്ധതികൾ, കോവളം-ബേക്കൽ ഉൾനാടൻ ജലഗതാഗതം, മാലിന്യമുക്ത കേരളം പദ്ധതികളുടെ പുരോഗതി എന്നിവ മേഖലാ യോഗത്തിൽ വിശകലനം ചെയ്യും. പുരോഗതി ഇല്ലാത്ത പദ്ധതികൾ പ്രത്യേകം ചർച്ച ചെയ്യും. ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികൾക്ക് അത് ലഭ്യമാക്കുന്നതും പരിഗണിക്കും. പ്രശ്നപരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങൾ ചേരുന്നത്. 14 ജില്ലകളിൽ നിന്നായി 260 വിഷയങ്ങൾ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241…

Read More

തിരുവനന്തപുരം: ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിൻ്റെ പൊൻതിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂർ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ് പ്രഖ്യാപിച്ചത്. ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീൻ സർക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാർദ ടൂറിസം വില്ലേജിൽ നടപ്പാക്കി. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീമതി. വിദ്യാവതി ഐ എ എസിൽ നിന്നും കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ് ഐഎഎസ്, സംസ്ഥാന റൂറൽ ടൂറിസം നോഡൽ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററുമായ കെ രൂപേഷ് കുമാർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് എന്നിവർ…

Read More

തിരുവനന്തപുരം: എനർജി മാനേജ്മെൻറ് സെൻററിലെ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്ക്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൈതൃക പഠന കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാർക്കാണ് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നത്. മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ മാലിന്യമുക്ത പ്രതിജ്ഞ കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിൻറെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കും. “മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻറെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.” പിഎസ് സി…

Read More