Author: T21 Media

ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക്‌ എഡിറ്റർ പ്രബീർ പുർകായസ്‌തയ്‌ക്കെതിരായ എഫ്‌ഐആറിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡൽഹി പോലീസ് എഴുതി നിറച്ചത് തെളിവില്ലാത്ത ആരോപണങ്ങൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശത്തുനിന്ന്‌ നിയമവിരുദ്ധമായി ഫണ്ട്‌ സ്വീകരിച്ച്‌ പുർകായസ്‌ത, യുഎസ്‌ ബിസിനസുകാരൻ നെവിൽ റോയ്‌ സിങ്കം, ഗൗതം നവ്‌ലഖ എന്നിവർ രാജ്യത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ്‌ ആരോപണം. ഷവോമി, വിവോ എന്നീ ചൈനീസ്‌ മൊബൈൽ കമ്പനികളിൽനിന്ന്‌ ഇതിനായി നിയമവിരുദ്ധമായി ഫണ്ട്‌ സ്വീകരിച്ചെന്നും ആരോപിക്കുന്നു. കശ്‌മീരിനെയും അരുണാചലിനെയും ചൈനയുടെ ഭാഗമാക്കി ഭൂപടം നിർമിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുണ്ട്‌. ആരോപണങ്ങൾക്ക്‌ ബലമേകുന്ന തെളിവൊന്നും എഫ്‌ഐആറിൽ ഉൾപ്പെടുത്താനും ഡൽഹി പോലീസിനായിട്ടില്ല. ‘ഷവോമി, വിവോ പോലുള്ള ചൈനീസ്‌ കമ്പനികൾ ഫെമ, പിഎംഎൽഎൻ ചട്ടങ്ങൾ ലംഘിച്ച്‌ ആയിരക്കണക്കിനു വ്യാജ കമ്പനികൾ സ്ഥാപിച്ച്‌ വിദേശ ഫണ്ട്‌ രാജ്യത്തേക്ക്‌ കടത്തി. ചൈനീസ്‌ കമ്പനികൾക്കെതിരായ കേസുകൾ പ്രതിരോധിക്കാനും അവർക്കായി പ്രചാരണം നടത്താനും അഭിഭാഷക ശൃംഖല രൂപീകരിക്കാൻ പ്രബീറും നെവില്ലും ഗീത ഹരിഹരനും…

Read More

തിരുവനന്തപുരം: തൊഴിലാളി വര്‍ഗ മുന്നേറ്റത്തിനായി എക്കാലവും ഉയര്‍ന്ന കരുത്തുറ്റ ശബ്ദമുയർത്തിയ ജനനേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തൊഴിലാളി മുന്നേറ്റങ്ങളുടെ ഉള്‍ക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. കയര്‍തൊഴിലാളികളുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളുമാണ് ആനത്തലവട്ടമെന്ന ഉജ്ജ്വലനായ നേതാവിനെ രൂപപ്പെട്ടുത്തിയതെന്നും എം വി ഗോവിന്ദന്‍ അനുസ്മരിച്ചു. ഒരണ കൂടുതല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് സഖാവ് രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് എണ്ണമറ്റ തൊഴിലാളിസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ സഖാവ് പലവട്ടം ജയില്‍വാസവുമനുഭവിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടിയുള്ള സമര്‍പ്പിത ജീവിതമായിരുന്നു സഖാവിന്റെത്. ജനപ്രതിനിധിയെന്ന നിലയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതും സാധാരണ മനുഷ്യരോടുള്ള അചഞ്ചലമായ കൂറാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുവാന്‍ സഖാവ് ആനത്തലവട്ടം അവസാനശ്വാസം വരെ നിലകൊണ്ടു എന്നതാണ് അദ്ദേഹത്തിന്റെ എക്കാലത്തേയും പ്രസക്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന…

Read More

സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതമായിരുന്നു ആനത്തലവട്ടം ആനന്ദൻ്റെതെന്ന് സിപിഎം പോളിറ് ബ്യുറോ അംഗം എം എ ബേബി. തൊഴിലാളികളുടെയും സമൂഹത്തിലെ ഏറ്റവും അവശ ജനവിഭാഗത്തിൻ്റെയും അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. ക്ഷണിതാവായി സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുമ്പോഴും തൊഴിലാളികളുടെയും അവശ ജനവിഭാഗത്തിൻ്റെയും വിഷയം ശക്തമായി കമ്മറ്റികളിൽ അവതരിപ്പിക്കാറുണ്ടായിരുന്നു. എൽഡിഎഫിൻ്റെ ചീഫ് വിപ്പായി നിയമസഭയിൽ അതി സമർത്ഥമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. കേരളത്തിലെയും ഇന്ത്യയിലെയും തൊഴിലാളി പ്രസ്ഥാനത്തിന് ആനത്തലവട്ടം എന്നും ഒരു മാതൃകയായും ആവേശമായും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ്റെ നിര്യണത്തിൽ അനുശോചിച്ച് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. വിട്ടുവീഴ്ചയില്ലാത്ത സമരത്തിൻ്റെ പേരാണ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളെ സംഘടിപ്പിക്കാനും അവകാശങ്ങൾക്കായി പോരാട്ടം നയിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഉന്നതനേതാക്കളിൽ ഒരാളായിരുന്നു പ്രിയസഖാവ്. തൊഴിലാളിവിരുദ്ധ പൊതുബോധം ശക്തിപ്പെട്ടു വന്ന കാലത്തും താൻ തൊഴിലാളികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് അചഞ്ചലമായി തൊഴിലാളി പ്രസ്ഥാനത്തെ നയിക്കാനും സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനും ധീരതകാണിച്ച നേതാവായിരുന്നു ആനത്തലവട്ടമെന്നും അദ്ദേഹം അനുശോചിച്ചു. വിട്ടുവീഴ്ചയില്ലാത്ത സമരത്തിൻ്റെ പേരാണ് ആനത്തലവട്ടം ആനന്ദൻ എന്നത്. തൊഴിലാളികളെ സംഘടിപ്പിക്കാനും അവകാശങ്ങൾക്കായി പോരാട്ടം നയിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഉന്നതനേതാക്കളിൽ ഒരാളായിരുന്നു പ്രിയസഖാവ്. കയർ തൊഴിലാളികളുടെ കൂലിവർധന ആവശ്യപ്പെട്ട് 1957 ൽ സഖാവിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ഐതിഹാസികമായ തൊഴിലാളി മാർച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഇടവേളകളില്ലാത്ത സമര പോരാട്ടമാണ് ഒരു കമ്യൂണിസ്റ്റുകാരൻ്റെ ജീവിതം. ആ നിലയിൽ ഭരണകൂടങ്ങളോട് എല്ലാകാലത്തും കലഹിച്ചു കൊണ്ടേയിരുന്ന വിപ്ലവ ജീവിതത്തിനുടമയാണ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളിവിരുദ്ധ പൊതുബോധം…

Read More

സംസ്ഥാനത്തെ മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ ഓർമകളിലേക്ക്‌ വിടവാങ്ങിയിരിക്കുന്നു. അസുഖബാധിതനായി ഏതാനും ആഴ്‌ചകളായി ചികിത്സയിലായിരുന്നു. വളരെ പെട്ടെന്നാണ്‌ അദ്ദേഹം രോഗബാധിതനായത്‌. പ്രമേഹം കുറെക്കാലമായി ബാധിച്ചിട്ടുണ്ടെങ്കിലും മരുന്നും ജീവിതക്രമവുംകൊണ്ട്‌ അതിനെ നിയന്ത്രിച്ചു പോരുകയായിരുന്നു. രണ്ടു മാസംമുമ്പാണ്‌ ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്‌. അപ്പോഴും അതൊന്നും വകവയ്‌ക്കാതെ സഖാവ്‌ കർമനിരതനായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നുള്ള ചികിത്സ അദ്ദേഹത്തിന്‌ ആശ്വാസം നൽകിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ അദ്ദേഹം പതിവുപോലെ എപ്പോഴും തിരക്കിലായിരുന്നു. കുറച്ചു കാലമായി താമസവും സിഐടിയു ഓഫീസിലായിരുന്നു. ആനന്ദൻ ഓഫീസിലുള്ള സമയത്തെല്ലാം ധാരാളം തൊഴിലാളികൾ അദ്ദേഹത്തെ കാണാൻ എത്തുമായിരുന്നു. സിപിഐ എം സെക്രട്ടറിയറ്റിൽ ഞാൻ അംഗമായ കാലംതൊട്ട്‌ ആനന്ദനുമായി പാർടി കേന്ദ്രത്തിലും സഹകരിച്ച്‌ പ്രവർത്തിച്ചു. രാഷ്‌ട്രീയ സംഘടനാ കാര്യങ്ങളിൽ വളരെ യോജിപ്പോടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ജീവിതകാലം മുഴുവൻ താൻ പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്‌ത്രത്തിലും നയങ്ങളിലും ഉറച്ച നിലപാടുകാരനാണ്‌ സഖാവ്‌. തൊഴിലാളിവർഗത്തോടുള്ള…

Read More

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനമുയർത്തി എ കെ ആന്റണി. പാർടിയെ നയിക്കേണ്ടവർ പക്വതയില്ലാതെ പെരുമാറുന്നത്‌ അവമതിപ്പുണ്ടാക്കുന്നതായി വ്യാഴാഴ്‌ച ചേർന്ന കെപിസിസി വിശാല എക്സിക്യൂട്ടീവ്‌ യോഗത്തിൽ ആന്റണി പറഞ്ഞു. പ്രവർത്തകരുടെ വികാരം എന്ന നിലയിൽക്കൂടിയാണ്‌ തുറന്നുപറച്ചിൽ.‘പാർടിയിൽ ഐക്യം കൊണ്ടുവരേണ്ടവരാണ്‌ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും. പരസ്പരം ഐക്യമില്ലെങ്കിലും സാധാരണ പ്രവർത്തകരെയും അണികളെയും ബോധ്യപ്പെടുത്താനെങ്കിലും അവർക്ക്‌ ഒന്നിച്ച്‌ നിൽക്കാനാകണം. സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്നത്‌ തങ്ങളാണെന്ന ബോധം അവർക്കുണ്ടാകണം. മറ്റാരുമല്ല പാർടിയിൽ ഐക്യം കൊണ്ടുവരേണ്ടത്‌. ഇവരാണ്‌ നേതാക്കളെന്ന്‌ മറ്റുള്ളവരും മനസ്സിലാക്കണം’ – ആന്റണി പറഞ്ഞു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ്‌ ചർച്ചയിലും നിഴലിച്ചത്‌. അഭിപ്രായ വ്യത്യാസങ്ങൾ പുറത്തല്ല, അകത്താണ്‌ പ്രകടിപ്പിക്കേണ്ടത്‌ എന്ന നിലപാട്‌ സുധാകരനുമെടുത്തു. പുതുപ്പള്ളി വിജയത്തിൻ്റെ തിളക്കം ദിവസങ്ങൾക്കുള്ളിൽ കെട്ടുപോകുംവിധമുള്ള നേതാക്കളുടെ തമ്മിലടിയാണ്‌ മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്‌. കെ സി ജോസഫും രമേശ്‌ ചെന്നിത്തലയും കെ മുരളീധരനുമടക്കമുള്ളവർ വി ഡി സതീശൻ്റെ…

Read More

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ്. തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്. സി ഐ ടി യുവിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗൽഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും മറ്റ് വിവിധ ചുമതലകൾ വഹിച്ചും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്.…

Read More

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പേഴ്സണൽ സ്ററാഫിനെതിരെ കെട്ടിചമ്മച്ച വ്യാജനിയമനക്കേസ് പ്രതി അഖിൽ സജീവൻ പോലീസ് പിടിയിൽ. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. 2 വർഷം മുന്നേ പത്തനംതിട്ട സിഐടിയു ഓഫീസിൽ നിന്ന് ഫണ്ട് തട്ടിയ കേസിലാണ് പിടിയിലായത്. തട്ടിപ്പുകേസ് പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഡിവൈഎസ്പി നന്ദകുമാറിൻ്റെ നേതൃത്യത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആയുഷ്‌ മിഷൻ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട്‌ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്‌ റോഡിൽവച്ച്‌ കൈക്കൂലി നൽകിയെന്ന ആരോപണമാണ് ഉയർന്നിരുന്നത്. അഖിൽ സജീവ് എന്നയാളാണ് സമീപിച്ചിരുന്നതെന്നാണ് പരാതിക്കാരൻ മൊഴി നൽകിയിരുന്നത്.

Read More

കൊച്ചി: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി.കൃഷ്ണൻ്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ൽ ഒരണ കൂടുതൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനർ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജനറൽ‌ സെക്രട്ടറി, 1972 മുതൽ കയർ വർക്കേഴ്‌സ് സെന്റർ ജനറൽ സെക്രട്ടറി തുടങ്ങി നിലകളിൽ പ്രവർത്തിച്ചു. 12 വർഷം കയർഫെഡിൻ്റെ പ്രസിഡന്റായിരുന്നു. കയർ ബോർഡ് വൈസ് ചെയർമാനായും…

Read More

കരുവന്നൂർ സർവീസ്‌ സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശി ചികിത്സയ്‌ക്ക്‌ പണം കിട്ടാതെ മരിച്ചെന്ന മാധ്യമങ്ങളുടെ നെറികെട്ട പ്രചാരണവും പൊളിഞ്ഞു. കരുവന്നൂർ കൊളങ്ങാട്ടുപറമ്പിൽ ബാലൻ്റെ മകൻ ശശി(53) ചികിത്സക്കാവശ്യമായ പണം ബാങ്കിൽ നിന്നു കിട്ടാതെ മരിച്ചെന്നാണ് ഏഷ്യാനെറ്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച മനോരമ അടക്കമുള്ള പത്രങ്ങൾ ഏഷ്യാനെറ്റിൻ്റെ പെരുംനുണ പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിച്ചു. എന്നാൽ ആറു ലക്ഷത്തിലധികം രൂപ ശശിയുടെയും കുടുംബത്തിൻ്റെയും പേരിൽ കരുവന്നൂർ ബാങ്കിലുള്ള നിക്ഷേപങ്ങളിൽ നിന്ന് പല ഘട്ടങ്ങളിലായി വാങ്ങിയിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് മാധ്യമങ്ങൾ കദന കഥയുമായി ഇറങ്ങിയത്. കഴിഞ്ഞ മാസം 30 നാണ്‌ 53 കാരനായ ശശി മരിച്ചത്‌. ശശി, അച്ഛൻ ബാലൻ, അമ്മ തങ്ക എന്നിവരുടെ പേരിലുള്ള നിക്ഷേപത്തിൽനിന്ന്‌ 6.07,900 രൂപ ചികിത്സയ്‌ക്കായി ബാങ്കിൽ നിന്നു നൽകിയിട്ടുണ്ട്‌. ഇനിയും തുക ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും നൽകാമെന്ന്‌ ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ഉറപ്പ് നൽകിയിരുന്നു. ശശിയുടെ അക്കൗണ്ടിൽനിന്ന്‌ 62,750 രൂപ, അമ്മ തങ്ക, അച്ഛൻ ബാലൻ…

Read More