Author: T21 Media

കൂത്തുപറമ്പ്: വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. കുടിശിക നോട്ടീസ് കൊടുക്കാൻ പോയ സമയത്താണ് ഇയാൾ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ ഫോണിൽ പകർത്തിയത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ കൈവേലിക്കൽ സ്വദേശി ഷിജിന്റെ പേരിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്കിൽ ജൂനിയർ ക്ലർക്കാണ് ഇയാൾ. വ്യാഴാഴ്‌ച‌ രാവിലെയാണ് സംഭവം. കുടിശിക നിവാരണത്തിൻ്റെ ഭാഗമായി ജാമ്യക്കാരനായ ഭർത്താവിന് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു കൂത്തുപറമ്പ് അർബൻ ബാങ്കിലെ പ്യൂണും ജൂനിയർ ക്ലർക്കും. ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ വീട്ടമ്മയായിരുന്നു നോട്ടീസ് കൈപ്പറ്റിയിരുന്നത്. ഇതിനിടെ ഷിജിൻ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നുവെന്നാണ് പരാതി. ക്യാമറ ഓണാക്കി വച്ചത് ശ്രദ്ധയിൽപ്പെട്ട മകൾ ബഹളം വെച്ചതിനെതുടർന്ന് ജീവനക്കാരൻ മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ യൂത്ത് കോൺഗ്രസ് നേതാവായ ഷിജിൻ മുങ്ങി.

Read More

കാസർകോട്‌ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി കേരളാ കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം നേതാവ്‌ എം പി ജോസഫ്‌ കോടതിയെ സമീപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന എം പി ജോസഫ്‌. മുൻ മന്ത്രി കെ എം മാണിയുടെ മരുമകൻ കൂടിയാണ്‌. കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്‌ അദ്ദേഹം സ്വകാര്യ അന്യായം ഫയൽ ചെയ്‌തത്‌. ഡിസംബർ 19ന് ഹാജരാകണമെന്നാവശ്യപ്പെട്ട് പി കെ ഫൈസലിന് കോടതി സമൻസയച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 2022 നവംബർ 28ന് രണ്ടുതവണയായി ബാങ്ക് അക്കൗണ്ട് വഴിയാണ് പി കെ ഫൈസൽ ജോസഫിൽനിന്ന്‌ 10 ലക്ഷം രൂപ ഒരുമാസത്തെ കാലാവധിയിൽ കടം വാങ്ങിയത്. പലതവണ തിരിച്ചുചോദിച്ചിട്ടും പണം മടക്കി കൊടുത്തില്ല. ഇതോടെ ജോസഫ് കെപിസിസിക്ക് പരാതി നൽകി. പരാതിയെ തുടർന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് തിരിച്ചുകൊടുത്തത്. കെപിസിസിക്ക് വീണ്ടും പരാതി നൽകിയാലും പ്രയോജനം ഉണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് ജോസഫ് കോടതിയിൽ എത്തിയത്.…

Read More

ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യംചെയ്‌തുള്ള ഹരജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയ്ക്കു വിട്ടു. വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ്‌ നടപടിയെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ വിശദീകരിച്ചു. 30ന്‌ ഭരണഘടനാ ബെഞ്ച്‌ ഹർജികൾ പരിഗണിക്കും. രാഷ്ട്രീയ പാർടികൾക്ക്‌ അജ്ഞാതകേന്ദ്രങ്ങളിൽനിന്നുള്ള സംഭാവനകൾക്ക്‌ വഴിയൊരുക്കുന്ന ഇലക്ടറൽ ബോണ്ട്‌ പദ്ധതിക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എഡിആർ), സിപിഎം തുടങ്ങിയ കക്ഷികൾ നൽകിയ ഹർജികളാണ്‌ പരിഗണനയിലുള്ളത്‌ മൂന്നംഗ ബെഞ്ച്‌ ഈ മാസം 31ന്‌ ഹർജികൾ പരിഗണിക്കുമെന്നാണ്‌ സുപ്രീംകോടതി അറിയിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്‌ച വിഷയം ഭരണഘടനാബെഞ്ചിന്‌ വിടുകയാണെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു. വിഷയത്തിൻ്റെ പ്രാധാന്യവും ഭരണഘടനയുടെ 145 (3) അനുച്ഛേദവും കണക്കിലെടുത്താണിത്. ഭരണഘടനയുടെ വ്യാഖ്യാനം ആവശ്യമുള്ള വിഷയങ്ങൾ അഞ്ച്‌ ജഡ്‌ജിമാരെങ്കിലും അംഗങ്ങളായ ബെഞ്ച്‌ പരിഗണിക്കണമെന്നാണ്‌ വ്യവസ്ഥ. വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പാർടികൾക്ക്‌ നേരിട്ട്‌ സംഭാവനകൾ സ്വീകരിക്കാനുള്ള മാർഗമാണ്‌ ഇലക്ടറൽ ബോണ്ട്‌. 1000 രൂപമുതൽ ഒരുകോടിവരെയുള്ള ബോണ്ടുകൾ എസ്‌ബിഐ ശാഖകളിൽനിന്നും വാങ്ങി താൽപ്പര്യമുള്ള പാർടികൾക്ക്‌ സംഭാവന…

Read More

പി ആർ വിദഗ്‌ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിച്ചത്‌ പാർടി പദവിയും ചുമതലകളും അറിയാനെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ. രാജ്യത്തെങ്ങും കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞർ പിആർ ഏജൻസിയാണെന്നും താരിഖ്‌ അൻവർ പറഞ്ഞു. അവരുടെ ശുപാർശകൾ പാർടി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ പിആർ ഏജന്റുമാരുടെ സേവനം ഉപയോഗിക്കുന്നതിൽ എന്താണ്‌ തെറ്റെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ചോദിച്ചു. യുഡിഎഫ്‌ ഇനിയും പി ആർ സഹായം തേടുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഐസിസി രൂപീകരിച്ച കെ സി വേണുഗോപാലടക്കമുള്ള ടാസ്‌ക്‌ഫോഴ്‌സിൽ അംഗമാണ്‌ സുനിൽ കനുഗോലു. പി ആർ ഏജൻസിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ കെപിസിസി യോഗത്തിലേക്ക്‌ വിളിക്കുന്നതിൽ ഒരു തെറ്റുമില്ല. അദ്ദേഹത്തെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നത്‌ തങ്ങളുടെ ഇഷ്ടമാണ്.

Read More

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതിൽ കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന പ്രതിഷേധം ഇതോടെ തെരുവിലെ കയ്യാങ്കളിയിലെത്തി. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര ആലുംകടവിൽ എത്തുന്നതിന് മുൻപുതന്നെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങി. ജാഥ എത്തിയതോടെ ഇരുചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലുഭാഗത്തേക്കും ചിതറി ഓടി. കെ സി വേണുഗോപാൽ പക്ഷത്തെ കപ്പത്തൂർ റോയി, അനിൽ കാരമൂട്ടിൽ തുടങ്ങിയവർ ഒരുപക്ഷത്തും മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന ജയകുമാർ, അമ്പിളി തുടങ്ങിയവർ എതിർപക്ഷത്തും അണിനിരന്ന് പരസ്പരം വാക്കുതർക്കവും കയ്യാങ്കളിയിലും എത്തി. പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായി ജയകുമാർ കപ്പത്തൂർ റോയിക്കെതിരെ ആക്ഷേപം ഉന്നയിച്ചു…

Read More

കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരയുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപാണ് ഇ നേട്ടം കൈവരിച്ചത്. മന്ത്രി പി രാജീവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി ഫേസ്‍ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുന്നു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നു. കേരളത്തിൻ്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ഇന്ന്. ചിലവ് കുറഞ്ഞതും കുരുക്കിൽ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാർക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവിൽ നേടിയ ഈ നേട്ടം സൂചിപ്പിക്കുന്നത്. ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതെങ്കിൽ കഴിഞ്ഞ മാസം മുതൽ ഹൈക്കോർട്ട്-ബോൾഗാട്ടി റൂട്ടിലേക്കും സർവീസ് ആരംഭിക്കാൻ മെട്രോയ്ക്ക് സാധിച്ചിരുന്നു.…

Read More

കരിപ്പൂർ: പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ചു. ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചത്. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്. ഇത്തിഹാദ് എയർവേയ്‌സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ സാധാരണ 15,000ത്തിന് താഴെയാണ്‌. ഇത്‌ 75,000 രൂപക്കുമുകളിലാക്കി. ബിസിനസ് ക്ലാസിലിത്‌ 1,61,213 രൂപയാണ്‌. കരിപ്പൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽനിന്നും സമാനമായ വർധനയുണ്ട്‌. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്. ജനുവരി ഒന്നുമുതൽ കരിപ്പൂർ – ദുബായ്, നെടുംമ്പാശേരി – ദുബായ്, തിരുവനന്തപുരം – ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്. ഇത്തിഹാദ് എയർലൈൻസ് നിരക്ക് വർധിപ്പിക്കുന്നതോടെ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വർധിപ്പിക്കും.

Read More

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ആദ്യ കപ്പൽ എത്തുമ്പോൾ ആ സ്വപ്‌നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഎമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്. സിപിഎം പ്രതിപക്ഷത്തിരുന്നപ്പോൾ വിഴിഞ്ഞം തുറമുഖത്തെ എതിർത്തു എന്നും, ഭരണത്തിൽ വന്നപ്പോൾ ഉത്സാഹം കാണിക്കുന്നു എന്നുമാണ് കോൺഗ്രസ് ആക്ഷേപം. ഭരണത്തിൽ ഇരിക്കുമ്പോഴും പ്രതിപക്ഷത്തായപ്പോഴും വിഴിഞ്ഞത്തിനൊപ്പം നിന്നത് എൽ ഡി എഫ് സർക്കാരും സിപിഎമ്മുമാണ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് വിഴിഞ്ഞം തുറമുഖം എന്നതിനപ്പുറം കമ്മീഷനും കോഴയുമായിരുന്നു ലക്ഷ്യം. സംസ്ഥാനത്തിന് അതിഭീമമായ നഷ്ടം വരുത്തി ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വ്യവസ്ഥകളെയാണ് എൽഡിഎഫ് എതിർത്തത്. ആ എതിർപ്പുമൂലം യുഡിഎഫിൻ്റെ അഴിമതി സ്വപ്നം പൊലിയുകയും ചെയ്തു. വിഴിഞ്ഞം പദ്ധതിയുടെ നാൾവഴി പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും: 2006 സെപ്‌തംബർ 18 – വി എസ്‌ അച്യുതാനൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് തുറമുഖ മന്ത്രി എം വിജയകുമാർ. – 2009 നവംബർ 13 ന്‌ വി എസ്‌ അച്യുതാനന്ദൻ സർക്കാർ വിഴിഞ്ഞം പദ്ധതി…

Read More

കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായ 25 കുടുംബങ്ങൾക്ക് മനുഷ്യ സ്‌നേഹത്തിൻ്റെ ഉദാത്ത മാതൃകയായി സിപിഎമ്മിൻ്റെ സഹായ ഹസ്‌തം. കൂട്ടിക്കൽ ഉരുൾപൊട്ടലിന്‌ തിങ്കളാഴ്ച രണ്ടു വർഷം തികയുകയാണ്. കൂട്ടിക്കൽ ടൗൺ വാർഡിൽ ഉൾപ്പെട്ട തേൻപുഴയിലാണ്‌ വീടുകൾ നിർമ്മിച്ചത്‌. രണ്ടു മുറി, ഹാൾ, അടുക്കള, ശൗചാലയം, സിറ്റൗട്ട് എന്നിവ ഉൾപ്പെട്ടതാണ് ഓരോ വീടും. ഓരോ വീടിനും അർഹരായവരെ ശനിയാഴ്‌ച നറുക്കിട്ടെടുത്തു. മന്ത്രി വി എൻ വാസവൻ നറുക്കെടുപ്പ് നിർവഹിച്ചു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് , ഷെമിം അഹമ്മദ്‌, തങ്കമ്മ ജോർജുകുട്ടി, അജിത അനീഷ്‌, പി കെ സണ്ണി, പി എസ്‌ സജിമോൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച്‌ റോഡ്‌ കോൺക്രീറ്റു ചെയ്യാൻ നടപടിയായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച്‌ പോസ്റ്റുകൾ സ്ഥാപിച്ച്…

Read More

നരേന്ദ്ര മോദിയും സംഘ പരിവാറും അടിമ മാധ്യമങ്ങളും വികസിത ഇന്ത്യയെക്കുറിച്ച് പെരുമ്പറ മുഴക്കുമ്പോൾ ലോകത്തേറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ നാണം കെടുന്നു. അഞ്ചു വയസിനു താഴെയുള്ള പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കോടിക്കണക്കിന് മനുഷ്യർ വിശപ്പടക്കാൻ മാർഗമില്ലാതെ ദുരന്തമുഖത്ത് കഴിയുന്നു. മോദി രാജ് ഒമ്പതര വർഷം പിന്നിടുമ്പോൾ ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണം കുതിച്ചുയർന്നിരിക്കുകയാണ്. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നാണ് മോദി സർക്കാരിൻ്റെ അവകാശവാദം. ഇതിൻ്റെ മുനയൊടിച്ച് പുറത്തു വരുന്ന ആഗോള സൂചികകൾ ലോകത്തിനു മുമ്പിൽ ഇന്ത്യയെന്ന മഹാരാജ്യത്തെ നാണം കെടുത്തുന്നു. പട്ടിണിക്കാരുടെ ദീന രോദനം ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ളവരിൽ ഏറ്റവും കൂടുതൽ പട്ടിണിക്കാർ ഇന്ത്യയിലാണ്‌. കുട്ടികളിലെ പോഷകാഹാരക്കുറവ്‌, കുട്ടികളിലെ പട്ടിണി എന്നിവ അപകടകരമായി വർധിക്കുന്നു. ഗുരുതരമായ പട്ടിണി നേരിടുന്ന രാജ്യമാണ്‌ ഇന്ത്യയെന്ന്‌ കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള പട്ടിണിസൂചിക വിലയിരുത്തുന്നു. 125 രാജ്യങ്ങളിൽ 111- മത് സ്ഥാനമാണ് ഇന്ത്യയ്ക്ക്. അതാകട്ടെ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പുറകിലും. കഴിഞ്ഞ വർഷം 107 -…

Read More