Author: T21 Media

തിരുവനന്തപുരം: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ “ഇന്ത്യ” എന്നതിന്‌ പകരം “ഭാരത്‌” എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നുവെന്ന്‌ മന്ത്രി വി ശിവൻകുട്ടി. 1 മുതൽ 10 വരെ എസ്‌സിഇആർടി തയ്യാറാക്കുന്ന പുസ്‌തകമാണ്‌ കേരളത്തിലെ സ്‌കൂളുകളിൽ. വിദ്യാഭ്യാസം കൺകറന്റ്‌ ലിസ്‌റ്റിലാണ്‌. അതിനാൽതന്നെ മാറ്റം സംസ്ഥാനത്തെ ബാധിക്കില്ലെന്നും കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾക്ക്‌ നിരക്കാത്ത നീക്കമാണ്‌ എൻസിഇആർടി സമിതി നടത്തിയത്‌. രാഷ്‌ട്രീയ താൽപര്യമാണ്‌ ഇതിന്‌ പിന്നിൽ. വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌ – മന്ത്രി കൂട്ടിച്ചേർത്തു. “രാജ്യത്ത് 33 കോടി സ്‌കൂൾ പ്രായമുള്ള കുട്ടികൾ ഉണ്ട് എന്നതാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 25 കോടി കുട്ടികൾ മാത്രമാണ് സ്‌കൂളുകളിൽ എത്തുന്നത്. ബാക്കി 8 കോടി കുട്ടികൾ വിവിധ കാരണങ്ങളാൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ പുറത്താണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിയുമ്പോഴാണ് നാമീ കണക്ക് പറയുന്നത്. ഇത്രയും പ്രധാനപ്പെട്ട വിഷയങ്ങൾ മുമ്പിലുള്ളപ്പോഴാണ് നമ്മൾ ഇപ്പോഴത്തെ വിഷയങ്ങൾ കൂടി ചർച്ച ചെയ്യുന്നത്.…

Read More

വയനാട്: കോൺ​ഗ്രസിലെ തമ്മിലടി പരസ്യമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വയനാട് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കോൺ​ഗ്രസ് കൺവെൻഷനിലായിരുന്നു കെ സുധാകരൻ്റെ പരസ്യ പരാമർശം. പാർടിയിൽ പലർക്കും പരസ്പരം ആരെയും കണ്ടുകൂടായെന്ന് സുധാകരൻ പറഞ്ഞു. പരസ്പരം പഴി പറയുന്നതും അഭിപ്രായ വ്യത്യാസം കാണിക്കുന്നതുമാണ് പാർടിയുടെ ദൗർബല്യം. ഒരു വിഷയത്തിലും ഒന്നിക്കാൽ സാധിക്കാതിരിക്കുക എന്നതാണ് പാർടിയുടെ നാശം. തർക്കങ്ങൾ തീർക്കാൻ പറ്റുമോയെന്ന് നേതാക്കളോട് അദ്ദേഹം ചോദിച്ചു. തന്നോട് ഒരു ശതമാനം ബഹുമാനം ഉണ്ടെങ്കിൽ തൻ്റെ വാക്കുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നുണ്ടെങ്കിൽ ഇന്നലെവരെ കണ്ടാൽ മിണ്ടാത്തവർ തകർക്കങ്ങൾ പരിഹരിക്കണം. മദ്ധ്യസ്ഥരാരുമില്ലാതെ തർക്കങ്ങൾ പറഞ്ഞ് തീർക്കണമെന്ന് കൈകൂപ്പി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി.

Read More

കൊച്ചി: സോളാർ പീഡനക്കേസിൽ ഇരയുടെ ഹർജിയിൽ കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരാതിക്കാരി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാൽ സംസ്ഥാന മന്ത്രിയായിരുന്ന എ പി അനിൽകുമാറിൻ്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇവ രണ്ടും വ്യാജമാണെന്ന് കാണിച്ചാണ് പരാതി സിബിഐ തള്ളിയത്.

Read More

ന്യൂഡൽഹി: മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിൻ്റെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിഇആർടി പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവർക്കറുടെ നിലപാടാണ് കേന്ദ്രസർക്കാരിന്. അതിൻ്റെ ആദ്യത്തെ ശ്രമമാണ് ജി20 ഉച്ചകോടി നടക്കുന്ന സമയത്ത് ഇന്ത്യ എന്ന പേരിന് പകരം ഭാരതം എന്ന പേര് ഉപയോ​ഗിച്ചത്. ഭരണഘടന അനുസരിച്ചാണ് രാജ്യത്തിൻ്റെ പേര് ഇന്ത്യ എന്ന് നൽകിയത്. സുപ്രീം കോടതി തന്നെ മോദി സർക്കാരിനോട് പേര് മാറ്റേണ്ടതുണ്ടോ എന്ന് ചോദ്യം ഉന്നയിച്ചപ്പോഴും ഇന്ത്യ എന്ന പേര് മാറ്റുന്നില്ല എന്ന നിലപാടാണ് മോദി സർക്കാർ പറഞ്ഞത്. ഇപ്പോൾ പേര് മാറ്റാനുള്ള കാരണം വ്യക്തമാണ്. ബിജെപിക്കെതിരെ രൂപീകരിച്ച ഇന്ത്യ എന്ന മുന്നണിയോടുള്ള എതിർപ്പ് കാരണമാണ് പാഠപുസ്തകങ്ങളിൽ നിന്നും…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 237 കോടി രൂപ ചിലവിൽ പി.പി.പി മാതൃകയിലാണ് സ്ഥാപിക്കുക. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി നിർവ്വഹണ ഏജൻസിയാവും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് കിൻഫ്രയെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയോഗിച്ചു. പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് വായ്പ തേടുന്നതിനുള്ള പ്രാഥമിക പ്രൊപ്പോസൽ തയ്യാറാക്കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടുന്നതിനും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് അനുമതി നൽകി. ഗ്രാഫീൻ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി പദ്ധതിക്കായി കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അധ്യക്ഷതയിൽ വ്യവസായവകുപ്പ്, ഐ ടി വകുപ്പ്, കിൻഫ്ര എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിക്കും. ഭാവിയിലെ മെറ്റീരിയൽ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാഫീൻ ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. നിർദ്ദിഷ്ട ഗ്രാഫീൻ ഇക്കോ സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഗ്രാഫീൻ അധിഷ്ഠിത സാങ്കേതികവിദ്യാ വികസനത്തിനായി രൂപീകരിച്ച ഇന്ത്യ ഇന്നോവേഷൻ സെൻറർ ഫോർ ഗ്രാഫിൻ എന്ന ഗവേഷണ…

Read More

ന്യൂഡൽഹി: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ നിന്ന്‌ “ഇന്ത്യ” യെ വെട്ടിമാറ്റി കേന്ദ്ര സർക്കാർ. മുഴുവൻ പുസ്‌തകങ്ങളിലും ഇന്ത്യ എന്നതിന്‌ പകരം “ഭാരത്‌” എന്നാക്കാനുള്ള തീരുമാനം എൻസിഇആർടി കമ്മിറ്റി അംഗീകരിച്ചു. എൻസിഇആർടി പാനൽ ഐക്യകണ്ഠമായണ്‌ തീരുമാനം കൈക്കൊണ്ടത്. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിൻ്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. ഇത് പ്രകാരം ഇനി എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ഇനി ഇന്ത്യ എന്ന പേര് അപ്രത്യക്ഷമാകും. എല്ലാ പുസ്‌തകങ്ങളിലും ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ എൻസിആർഇടി കരിക്കുലം കമ്മിറ്റിയാണ് തീരുമാനം എടുത്തത്.

Read More

നാഗ്പുർ: മാർക്‌സിസ്റ്റുകളാണ്‌ രാജ്യത്തിൻ്റെ പ്രധാന ശത്രുക്കളെന്ന് ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌. അവർ അക്കാദമിക്‌ മേഖലകളിലെയും മാധ്യമങ്ങളിലെയും സ്വാധീനം ഉപയോഗിച്ച്‌ രാജ്യത്തെ നശിപ്പിക്കാൻ നോക്കുകയാണ്. നാഗ്‌പുരിൽ ആർഎസ്‌എസ്‌ ആസ്ഥാനത്ത്‌ വിജയദശമി ആഘോഷ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘ചില തത്വശാസ്‌ത്രങ്ങളുടെ മുഖംമൂടികൾ ധരിച്ച്‌ ഉന്നതമായ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നെന്ന്‌ അവകാശപ്പെടുന്നവരാണ്‌ ഇക്കൂട്ടർ. എന്നാൽ, സ്വാർഥത, വിവേചനം, വഞ്ചന തുടങ്ങിയ കാര്യങ്ങളാണ്‌ ഇവർ ഉയർത്തിപ്പിടിക്കുന്നത്‌. ധർമം, സംസ്‌കാരം, അച്ചടക്കം, ഔദാര്യം തുടങ്ങിയ നല്ല കാര്യങ്ങൾക്കെല്ലാം എതിര്‌ നിൽക്കുന്നത്‌ ഇവരുടെ സ്വഭാവമാണ്‌. ഒരുപറ്റം ആൾക്കാർക്ക്‌ മൊത്തം സമൂഹത്തിൻ്റെ നിയന്ത്രണം കിട്ടാനായി അരാജകത്വവും അനിശ്ചിതത്വവും സൃഷ്ടിക്കുകയാണ്‌ ഇവരുടെ ഉദ്ദേശ്യം. അക്കാദമിക്‌, മാധ്യമ മേഖലകളിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്‌ വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും താറുമാറാക്കുന്നതാണ്‌ ഇക്കൂട്ടരുടെ പ്രവർത്തനശൈലി’– മോഹൻ ഭാഗവത്‌ ആരോപിച്ചു.

Read More

ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് നേടിത്തരുന്ന പോളിങ് ബൂത്തിന് പണം വാഗ്‌ദാനം ചെയ്ത് ബിജെപി നേതാവ് ഗോവിന്ദ് സിങ് രജ്പുത്. 25 ലക്ഷം രൂപയാണ് മധ്യപ്രദേശ് ഗതാഗതവകുപ്പ് മന്ത്രിയുമായ ഗോവിന്ദ് സിങ് രജ്പുത് വാഗ്‌ദാനം ചെയ്തത്. സംഭവം വിവാദമായതോടെ സുർഖി മണ്ഡലത്തിൽനിന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിരിക്കെ മന്ത്രി വെട്ടിലായി. ഇതോടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിൻ്റെ പേരിൽ മന്ത്രിക്കെതിരെ കേസെടുത്തു.

Read More

തിരുവനന്തപുരം: സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു. അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പിലാണ് പ്രതി ചേർത്തത്. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരൻ്റെ മൊഴിലാണ് കരമന പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സൊസൈറ്റിയിൽ 13 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. വിഎസ് ശിവകുമാർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ പണം നിക്ഷേപിച്ചെന്നും എന്നാൽ സംഘം നഷ്ടത്തിലായപ്പോൾ അദ്ദേഹം കൈമലർത്തിയെന്നുമാണ് പരാതിക്കാരൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സഹകരണ സൊസൈറ്റി നഷ്ടത്തിലായതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിക്ഷേപകരിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇവർ വിഎസ് ശിവകുമാറിൻ്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Read More

ലോകത്തിന് വഴികാട്ടുന്ന അധ്യാപകനാണ്, വിശ്വഗുരുവാണ് -മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എന്നാണ് ബിജെപിയുടെ പ്രചാരണം. എന്നാൽ, ഹിന്ദുരാഷ്ട്രം (മതരാഷ്ട്രം) ലക്ഷ്യമാക്കുന്ന ആർഎസ്എസിൻ്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് അതിനു കഴിയില്ലെന്ന് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഘർഷവും അതിൽ മോദി സർക്കാർ കൈക്കൊണ്ട സമീപനവും വ്യക്തമാക്കുന്നു. ഭീകര രാഷ്ട്രമെന്ന് അറിയപ്പെടുന്ന ഇസ്രയേലിനൊപ്പം അണിനിരക്കുന്ന ഇന്ത്യയെയാണ് നമുക്ക് കാണാനായത്. ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണത്തെ ആർക്കും ന്യായീകരിക്കാനാകില്ല. അത് അപലപിക്കപ്പെടേണ്ടതുമാണ്. എന്നാൽ, യഥാർഥ പ്രശ്നം പലസ്തീൻ പ്രദേശങ്ങളിലേക്ക് ഇടതടവില്ലാതെ ഇസ്രയേൽ നടത്തുന്ന അധിനിവേശമാണ്. ഗ്ലോബൽ സൗത്തിൽപ്പെട്ട രാഷ്ട്രങ്ങൾ ഇക്കാര്യം മറയില്ലാതെ ചൂണ്ടിക്കാട്ടി. ചൈനയും ബ്രസീലും ഇന്തോനേഷ്യയും മറ്റും ഇക്കാര്യം എടുത്തുപറഞ്ഞു. എന്നാൽ, ഗ്ലോബൽ സൗത്തിൻ്റെ നേതൃത്വം ഏറ്റെടുക്കാൻ വെമ്പൽ കൊള്ളുന്ന മോദി സർക്കാർ ഏകപക്ഷീയമായി ഇസ്രയേലിനൊപ്പം നിലകൊണ്ടു. ഹമാസ് ആക്രമണം നടന്ന ദിവസംതന്നെ പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു, -ഇസ്രയേലിനൊപ്പം അടിയുറച്ചുനിൽക്കുമെന്ന്. ഹമാസിന്റേത് ഭീകരാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത വിദേശനയത്തിൽനിന്നുള്ള ചരിത്രപരമായ മാറ്റമാണ് മോദിയുടെ പ്രസ്താവനയിൽ നിഴലിക്കുന്നതെന്ന വിമർശം ശക്തമായതോടെയാണ്…

Read More