Author: T21 Media

തിരുവനന്തപുരം: സിപിഎമ്മിൻ്റെ പലസ്തീൻ ഐക്യദാർഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇസ്രയേലിൻ്റെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്‌. ഇതിനൊപ്പം സിപിഎമ്മും പലസ്‌തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ശക്തിപ്പെടുത്തി സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 11 ന്‌ കോഴിക്കോട്‌ സിപിഎം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിൽ ലീഗ്‌ പങ്കെടുക്കാത്തത്‌ സാങ്കേതിക കാരണങ്ങളാലാണ്‌ എന്നാണ്‌ നേതൃത്വം പറയുന്നത്‌. പരിപാടിക്ക്‌ ലീഗിൻ്റെ പിന്തുണയുണ്ട്‌. ലീഗിൻ്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ്‌ വിലക്കാണ്‌. ഇ ടി മുഹമ്മദ്‌ ബഷീർ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന്‌ പറഞ്ഞത്‌ അതുകൊണ്ടാണ്‌. പലസ്‌തീൻ വിഷയത്തിലുള്ള നിലപാടിന്‌ അന്നും ഇന്നും നാളെയും സിപിഎമ്മിന്‌ വ്യത്യാസമില്ല. ഒരു നിലപാട്‌ തുടരും. ഏക സിവിൽകോഡ്‌ വിഷയത്തിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അത്‌ ഹിന്ദുത്വ അജണ്ടയാണെന്ന്‌ മനസ്സിലാക്കി പ്രതിരോധിക്കുന്നതിനാണ്‌ നേതൃത്വം നൽകിയത്‌. വംശഹത്യയെ പ്രതിരോധിക്കാൻ വർഗീയ ശക്തികൾ ഒഴികെയുള്ളവരുമായി സഹകരിക്കും. പലസ്‌തീൻ ഐക്യദാർഢ്യവുമായി കോൺഗ്രസ്‌ മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. ഒരു…

Read More

തിരുവനന്തപുരം: കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോർജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തോടനുബന്ധിച്ച് നടത്തുന്ന ടൂറിസം സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജസ്വലനായ നമ്മുടെ ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നുണ്ട്. കേരളത്തിലെ ടൂറിസത്തിന് അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് കേരളം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായതിൽ എനിക്കും അഭിമാനമുണ്ടെന്നും സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി. കേരളത്തിന് ടൂറിസം മേഖലയിൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കണമെന്നും കേരളത്തിലെ മാധ്യമങ്ങൾ പറയുന്നത് കേട്ടിട്ട് ടൂറിസം മന്ത്രി ലോക രാജ്യങ്ങൾ സഞ്ചരിക്കാതിരിക്കരുതെന്നും മന്ത്രി ഒപ്പം വരൂ നമുക്ക് ലോകസഞ്ചാരത്തിന് പോകാമെന്നും അദ്ദേഹം പറഞ്ഞു.

Read More

ജനലക്ഷങ്ങളുടെ പങ്കാളിത്തത്തിലൂടെ ചരിത്രം സൃഷ്ടിക്കുന്ന കേരളീയം ബഹിഷ്കരിച്ചതിനെതിരെ യുഡിഎഫിൽ അമർഷം ശക്തമായി. കെ സുധാകരനും വി ഡി സതീശനും ഉൾപ്പെടെ ചില കോൺഗ്രസ് നേതാക്കളുടെ കടുംപിടിത്തത്തെ തുടർന്നാണ് കേരളീയം ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് മുൻകൂട്ടി പ്രഖ്യാപിച്ചത്‌. കോൺഗ്രസിൻ്റെ പിടിവാശിക്ക് കീഴടങ്ങിയത് ഭീമാബദ്ധമായെന്ന ചർച്ച യുഡിഎഫിൽ കൊടുമ്പിരി കൊള്ളുകയാണ്. കോൺഗ്രസ്‌ നേതാക്കളുടെ ആഹ്വാനം ആരും മുഖവിലയ്‌ക്കെടുത്തില്ലെന്ന് കേരളീയം വേദികളിലെ ജനപ്രവാഹം തെളിയിക്കുന്നു. കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചെങ്കിലും ജനങ്ങൾ കേരളീയം ഏറ്റെടുത്തു. ഈ തിരിച്ചറിവാണ്‌ യുഡിഎഫ് ഘടക കക്ഷികളിൽ അസ്വാരസ്യത്തിന് വഴി തുറന്നത്. പല യുഡിഎഫ്‌ എംഎൽഎമാരും വിവിധ രീതിയിൽ കേരളീയവുമായി സഹകരിക്കുന്നുമുണ്ട്‌. സാമ്പത്തിക വിഷയത്തിൽ നടന്ന സുപ്രധാന സെമിനാറിൽ കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിൽനിന്ന്‌ മോൻസ്‌ ജോസഫ്‌ പങ്കെടുത്തു. കഴിഞ്ഞ ദിവസം നിയമസഭാ പുസ്തകോത്സവത്തിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും സി പി ജോണും പങ്കെടുത്തിരുന്നു. കേരളീയത്തിൻ്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കേരളത്തിലെ പ്രാദേശിക സർക്കാരുകൾ…

Read More

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് കേരളീയത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്നോട് കേരളീയം സെമിനാറിൽ പങ്കെടുക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായി മണിശങ്കർ അയ്യർ പറഞ്ഞു. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാൽ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളീയത്തിൻ്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കേരളത്തിലെ പ്രാദേശിക സർക്കാരുകൾ വിഷയത്തിലെ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വ്യത്യസ്തമായ സംസ്ഥാനമെന്നും അധികാര വികേന്ദ്രീകരണം കൃത്യതയോടെ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും മണിശങ്കർ അയ്യർ കേരളീയം വേദിയിൽ പറഞ്ഞു. കേരളത്തിൽ ഗ്രാമസഭകൾ തുറന്ന ചർച്ചകൾക്ക് വേദിയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തൃശൂർ: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ബിജെപി നേതാവ് സുരേഷ് ഗോപി. വനിത മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. ‘എന്റടുത്ത് ആളാകാൻ വരരുതെന്ന് ’ ഉച്ചത്തിൽ മാധ്യമ പ്രവർത്തകയോട് ബിജെപി നേതാവ് തട്ടി കയറി. തുടർന്ന് സംസാരിക്കണമെങ്കിൽ ആ മാധ്യമപ്രവർത്തകയെ അവിടെ നിന്നും മാറ്റണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തൃശുരിൽ ഗരുഡൻ സിനിമ കണ്ടറിങ്ങിയ സുരേഷ് ഗോപിയുടെ പ്രതികരണം തേടി എത്തിയപ്പോഴാണ് സംഭവം. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകയോടാണ് കയർത്തത്. ഇവരോട് പോകാൻ പറയൂ എന്നും പറഞ്ഞു. മീഡിയാവണിലെ മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്കെതിരായ കേസിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് എന്റടുത്ത് ആളാകാൻ വരരുതെന്ന് കയർത്തത്. കോടതിയാണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

തിരുവനന്തപുരം: 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് കേരളത്തെ അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉൽപ്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. എത്‌നിക്ക് ക്യൂസീൻ, എക്‌സ്പീരിയൻഷ്യൽ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാർന്ന പദ്ധതികൾ കേരള ടൂറിസം നടപ്പാക്കി. റെസ്‌പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തർദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണെന്നും മന്ത്രി പറഞ്ഞു.

Read More

ഇസ്രയേലിൻ്റെ ക്രൂരമായ നരവേട്ടയ്ക്കിരയാകുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന സമ്മേളനങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്ത്. മലപ്പുറത്ത് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സദസിന് കെപിസിസി വിലക്കേർപ്പെടുത്തി. കോഴിക്കോട്ട് സിപിഎം നേതൃത്വത്തിൽ നവംബർ 11 ന് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ റാലിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ പട്ടി പ്രയോഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തു വന്നു. ക്ഷണിച്ചാൽ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം ലീഗിനെ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ച് സുധാകരൻ രംഗത്തെത്തിയത്. അടുത്ത ജന്മത്തിൽ പട്ടിയായി ജനിക്കുന്നതിന് ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്നു സുധാകരൻ്റെ ചോദ്യം. മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായപ്രകടനത്തിനില്ലെന്നും സുധാകരനെ കോൺഗ്രസ് നിയന്ത്രിക്കണമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം തിരിച്ചടിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് കെപിസിസി വിലക്ക്‌ ലംഘിച്ച്‌ ആര്യാടൻ ഫൗണ്ടേഷൻ പലസ്‌തീൻ…

Read More

മലപ്പുറം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പട്ടി പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സുധാകരനെ കോൺഗ്രസ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൃഗങ്ങളുടെ കാര്യത്തിൽ ലീഗ് അഭിപ്രായം പറയുന്നില്ലെന്നും ഏത് നേതാവായാലും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും പിഎംഎ സലാം പറഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും ആ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വരുന്ന ജന്മം പട്ടി ആണെങ്കിൽ ഇപ്പോഴേ കുരക്കണമോ എന്നും കെ സുധാകരൻ ചോദിച്ചു. ഇതിനെതിരെയാണ് അതൃപ്തി പരസ്യമാക്കി പിഎംഎ സലാം രംഗത്തുവന്നിരിക്കുന്നത്.

Read More

തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കും രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിൽ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്ക സഭ’യിലൂടെയാണ് വിമർശനം. മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനം മറക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്നും വിമർശനമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നും സുരേഷ് ഗോപിയെ അതിരൂപത വിമർശിച്ചു. അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത് അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട്’ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് അതിരൂപതയെ ചൊടിപ്പിച്ചത്. തൃശൂരിനെ എടുക്കാൻ അഗ്രഹിക്കുന്ന ബിജെപി നേതാവ് സിനിമാ ഡയലോഗ് പോലെ നടത്തിയ പ്രസ്താവന ഇതിന് തെളിവാണെന്ന് നടൻ സുരേഷ്‌ഗോപിയെ പേരെടുത്ത് പരാമർശിക്കാതെ മുഖലേഖനം വിമർശിക്കുന്നു. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ‘ആണത്തമുണ്ടോ’ എന്നാണ് ജനം തിരിച്ചു ചോദിക്കുന്നത്. അതല്ല, ഞങ്ങൾ മണിപ്പൂർ ആവർത്തിച്ചുകൊണ്ടോയിരിക്കും,…

Read More

തിരുവനന്തപുരം: എല്ലാ കേരളീയർക്കും കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനർനിർണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ഉയർന്നു വന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിൻ്റെ അറുപത്തിയേഴാം വാർഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേർതിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങൾ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദർഭം കൂടിയാണിത്. അവയിൽ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനർനിർണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ അറുപത്തിയേഴാം വാർഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേർതിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങൾ എത്രമാത്രം…

Read More