Author: T21 Media

ബിജെപി കേരളം മുഴുവൻ ഒഴുക്കിയ കോടിക്കണക്കിന് കുഴൽപ്പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്നത്. 400 കോടിയലധികം വരുന്ന കള്ളപ്പണവുമായി ബന്ധപ്പെട്ട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പങ്കുവെക്കാനുള്ളത്. സുൽത്താൻബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴൽപ്പണമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് 10 കോടി രൂപ ആവശ്യപ്പെട്ടെന്നും എന്നാൽ സുരേന്ദ്രൻ അത് അം​ഗീകരിച്ചില്ലെന്നും, അവസാനം 10 ലക്ഷം രൂപ കൊടുത്ത് ഒതുക്കിയെന്നുമാണ് വിവരം. ജെ.ആർ.പി. ട്രഷറർ പ്രസീതയാണ് ഈ വിവരങ്ങൾ‌ വെളിപ്പെടുത്തിയിരിക്കുന്നത്. 10 കോടി രൂപയും പാർട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടത്. എന്നാൽ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ.സുരേന്ദ്രൻ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തുവെച്ചാണ് സുരേന്ദ്രൻ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ…

Read More

വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ലാലൻ പ്രസാദ് ശർമ്മ നൽകിയ മറുപടിയാണ് ഈ കാണണത്. ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ്‌ നൽകുന്നുണ്ട്‌, എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം. എന്നാൽ, കേരളത്തിനെന്നല്ല ഒരു സംസ്ഥാനങ്ങൾക്കും ഭക്ഷ്യകിറ്റ് നൽകുന്നില്ലെന്ന് കേന്ദ്രം തന്നെ പറഞ്ഞു. ചതിച്ചാശാനേ. കേന്ദ്രം കേരള സംഘികളെ ചതിച്ചു. കേന്ദ്രം നൽകുന്ന ഭക്ഷ്യവസ്‌തുക്കളാണ്‌ സഞ്ചിയിലാക്കി സംസ്ഥാന സർക്കാർ നൽകുന്നതെന്ന്‌ തെരഞ്ഞെടുപ്പുകളിൽ ബിജെപി മാത്രല്ല, കോൺഗ്രസും ഒരുപോലെ പ്രചരിപ്പിച്ചത് നമ്മൾ കണ്ടതാണല്ലോ? കെ സുരേന്ദ്രൻ ജിയും കെ സുധാകരൻ ജിയും ഇത്തരത്തിൽ പ്രചാരണം നടത്തി. എന്നാൽ മ്മ്ടെ പിണറായി അന്നേ ചോദിച്ചിരുന്നു. കേന്ദ്രത്തിന്റെ കിറ്റാണെങ്കിൽ എന്തുകൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്ന്‌. എല്ലാ സംസ്ഥാനങ്ങൾക്കും ഭക്ഷ്യവസ്‌തുക്കൾ കേന്ദ്രം കൊടുക്കുന്നുണ്ടെങ്കിൽ പിന്നെ ബിജെപി സംസ്‌ഥാനങ്ങളിൽ കൊടുക്കാത്തത്‌ സഞ്ചിക്കുള്ള ക്ഷാമം കൊണ്ടാണെങ്കിൽ തുണിസഞ്ചി ഞങ്ങള്‌ അയച്ചോളാന്ന്‌ ഡിവൈഎഫ്‌ഐയുടെ റഹീം പറഞ്ഞു. ചാനൽ ചർച്ചയിൽ ബിജെപിക്കാ അപ്പോ കണകുണ പറഞ്ഞ് ഒഴിഞ്ഞു…

Read More

കള്ളപ്പണക്കടത്തിൽ അന്വേഷണസംഘം ശേഖരിച്ച തെളിവുകൾക്കുമുന്നിൽ പിടിച്ച് നിൽകാനാകാതെ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞ് വീഴുകയാണ് ബിജെപി. ജില്ലാ – സംസ്ഥാന നേതാക്കൾ നേരിട്ട് നടത്തിയ ഇടപാടെന്ന് തൃശ്ശൂർ ബിജെപിയുടെ ഓഫീസ് സെക്രട്ടറി അന്വേഷണസംഘത്തോട് സമ്മതിച്ചു. കേസിന്റെ ഏറ്റവും പുതിയ അപ്ഡേഷനെക്കാൾ പ്രധാനം നിർണായകമായി ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളാണ്. 35 സീറ്റ് പിടിച്ച് അധികാരത്തിലെത്തുമെന്ന് പാടി നടന്ന കെ സുരേന്ദ്രൻ നടത്തിയ കലാപരിപാടികൾ എന്തൊക്കെയെന്നോ. പറഞ്ഞ് തരാം. അതായത് വി മുരളീധരനുമായിട്ട് ചേർന്ന് കുറേ സംഘനേതാക്കളെ വെട്ടി സംസ്ഥാന പ്രസിഡന്റായി. എന്നിട്ട് പോക്കറ്റ് നിറയ്ക്കാനുള്ള ​ഗംഭീര പദ്ധികൾ മുരളിയേട്ടനുമായി ചേർന്ന് തയ്യാറാക്കി. ഈ പദ്ധതിയുടെ ഭാ​ഗമാണ് 35 സീറ്റ് പിടിച്ച് കേരളത്തിലധികാരത്തിലെത്തുമെന്ന സുരേന്ദ്രന്റെ തള്ള് . ഇലക്ഷൻ പ്രഖ്യാപിക്കുംമുമ്പ് തന്നെ 400 കോടി കേന്ദ്ര ബിജെപിയിൽ നിന്ന് സുരേന്ദ്രൻ സെറ്റാക്കി. അതിലുമൊരു കണക്ക് കേന്ദ്രത്തെ ബോധ്യപ്പെടുത്തി, 35 സീറ്റ് ഈ പണം കൊണ്ട് ബിജെപി നേടിയെടുക്കും 40 സീറ്റ് കോൺ​ഗ്രസേതായാലും ജയിക്കുമെന്നും വി മുരളിയേട്ടനും…

Read More

കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ അനീഷ്കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. അനീഷ്‌കുമാറിനോട്‌ തൃശൂർ പൊലീസ്‌ ക്ലബ്ബിൽ ബുധനാഴ്‌ച രാവിലെ പത്തിന്‌ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃശ്ശൂര്‍ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍. ബിജെപി തലപ്പത്തുള്ള നേതാവ്‌ പണവുമായി എത്തിയ ധർമരാജുമായി നിരവധി തവണ സംസാരിച്ചതായി പൊലീസിന്‌ വിവരം ലഭിച്ചു. ചോദ്യംചെയ്യലിൽ ബിജെപി നേതാക്കൾ നൽകിയ മൊഴികൾ അന്വേഷകസംഘം തള്ളി. ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യും. കവർച്ച നടന്ന ദിവസം അർധരാത്രി അനീഷ്‌കുമാർ ഉൾപ്പെടെ ബിജെപി നേതാക്കൾ തൃശൂർ നഗരത്തിലുണ്ടായിരുന്നതായി പൊലീസിന്‌ വിവരം ലഭിച്ചു. കവർച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും‌ ധർമരാജും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതായി…

Read More

കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കൂട്ടിയതിന്റെ അനന്തരഫലം കേന്ദ്രം വൈകാതെ വിലയിരുത്തും. ഒറ്റഡോസ്‌ വാക്‌സിനായാണ്‌ തുടക്കത്തിൽ കോവിഷീൽഡ്‌ തയ്യാറാക്കിയത്‌. ഫലപ്രാപ്‌തി കൂട്ടാന്‍ പിന്നീട്‌ രണ്ട്‌ ഡോസ്‌ ആക്കുകയായിരുന്നു. ഓക്‌സ്‌ഫഡ്‌ സർവകലാശാല വികസിപ്പിച്ച കോവിഷീൽഡിന്റെ അതേ സാങ്കേതികവിദ്യയാണ്‌ ഒറ്റ ഡോസ്‌ വാക്‌സിനുകളായ ജോൺസൺ ആൻഡ്‌ ജോൺസണും സ്‌പുട്‌നിക് ലൈറ്റും പിന്തുടരുന്നത്‌. വാക്‌സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാൻ കേന്ദ്രം ആപ്പിന്‌ രൂപം നൽകും. കോവിൻ ആപ്പുമായി ലിങ്ക്‌ ചെയ്‌തുള്ള ഈ ആപ്പിൽ കുത്തിവയ്‌പ് എടുത്തവർക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങൾ എളുപ്പം റിപ്പോർട്ട്‌ ചെയ്യാനാകും. ജൂണിൽ കൂടുതൽ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കുമെന്ന്‌ കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണിന്റെ അധ്യക്ഷതയിൽ ചേർന്ന വാക്‌സിനേഷൻ വിലയിരുത്തൽ യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. വൃദ്ധർക്കും ഭിന്നശേഷിക്കാർക്കുമായി കൂടുതൽ ‘അയൽപ്പക്ക വാക്‌സിനേഷൻ കേന്ദ്രങ്ങൾ’ തുറക്കണമെന്നും വാക്‌സിൻ പാഴാക്കൽ പരമാവധി കുറയ്‌ക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഞായറാഴ്‌ച വാക്‌സിൻ കുത്തിവയ്‌പ്പുകളുടെ എണ്ണം 10.15 ലക്ഷത്തിലേക്ക്‌ കുറഞ്ഞു.

Read More

ചൈനയിലെ കുടുംബാസൂത്രണ നയത്തിൽ ഭേ​ദ​ഗതി. ദമ്പതികൾക്ക് പരമാവധി 2 കുട്ടികൾ എന്നായിരുന്നു ചൈനീസ് നയം. എന്നാൽ ഇനി 3 കുട്ടികൾ വരെയാകാമെന്നാണ്, പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷനായ പോളിറ്റ് ബ്യൂറോ യോഗത്തിലെ തീരുമാനമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ജനന നിരക്കില്‍ കാര്യമായ ഇടിവുണ്ടായതായാണ് സമീപകാല കണക്കുകള്‍.രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നതായുള്ള സെന്‍സസ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് ചൈനയുടെ നയമാറ്റം.40 വര്‍ഷത്തോളം ഒറ്റക്കുട്ടി നയമാണ് പിന്തുടര്‍ന്നത്. 2016ലാണ് അതിന് മാറ്റം വന്നത്. പ്രായമേറിയ തൊഴിലാളികള്‍ കൂടുന്നതും സാമ്പത്തിക സ്തംഭനവുമായിരുന്നു നയം മാറ്റത്തിന് കാരണം. അന്നുമുതല്‍ രണ്ട് കുട്ടികള്‍ എന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. എന്നാല്‍, ജനന നിരക്ക് താഴ്ന്നിരുന്നു. കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കിലും 2020ല്‍ 1.20 കോടി കുട്ടികള്‍ മാത്രമാണ് ജനിച്ചത്. ഇത് സമീപകാലത്തെ വളരെ കുറഞ്ഞ നിരക്കായിരുന്നു. 1.3 ആണ് രാജ്യത്തെ പ്രത്യുല്‍പാദന നിരക്ക്. ജനസംഖ്യാ സന്തുലിതയ്ക്ക് ആവശ്യമായ…

Read More

ഇസ്രയേലിൽ 12 വർഷമായുള്ള നെതന്യാഹുവിന്റെ ഭരണത്തിന്‌ അവസാനമായേക്കുമെന്ന്‌ റിപ്പോർട്ടുകൾ. നെഫ്‌താലി ബെന്നറ്റ് ഉൾപ്പെടെയുള്ള മുൻ ചങ്ങാതിമാരും പ്രതിപക്ഷ മുന്നണിക്കൊപ്പം കൈകോർത്തപ്പോൾ അധികാരത്തിൽ തുടരാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങൾ പാളുന്നു. തുടർ തെരഞ്ഞെടുപ്പും രാഷ്ട്രീയ അനിശ്ചിതത്വവും അവസാനിപ്പിക്കാൻ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുമെന്ന്‌ യാമിന പാർടി നേതാവ്‌ നെഫ്‌താലി ബെന്നറ്റ്‌. ഇസ്രയേലിനെ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ്‌ യായിർ ലാപിഡുമായുള്ള സഖ്യചർച്ച നടത്തും. നെതന്യാഹു സർക്കാരിൽ പ്രതിരോധമുൾപ്പെടെ കൈകാര്യം ചെയ്ത മന്ത്രിയും അദ്ദേഹത്തിന്റെ ചീഫ്‌ ഓഫ്‌ സ്‌റ്റാഫുമായിരുന്നു ബെന്നറ്റ്‌. അഴിമതിയാരോപണങ്ങളിൽ അന്വേഷണം നേരിടുന്ന നെതന്യാഹുവിന് ഈ സമയത്ത് അധികാരം കൂടി നഷ്ടമായാൽ പ്രത്യാഘാതങ്ങൾ വലുതായിരിക്കും. നെതന്യാഹുവിനെ പിന്തുണച്ചിരുന്ന ഭൂരിഭാ​ഗവും ഇന്ന് അദ്ദേഹം പുറത്ത് പോകണമെന്ന് ആവശ്യപ്പെടുന്നു. ബെന്നറ്റിനും ലാപിഡനും തമ്മിലുള്ള ചർച്ച ബുധനാഴ്ച വരേ നീളുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. പ്രതിപക്ഷത്തെ ഇരുമുന്നണികളും ഒറ്റകെട്ടായി നിന്ന് അധികാരം നേടുകയാണെങ്കിൽ പ്രധാനമന്ത്രിസ്ഥാനം പങ്കിടുമെന്നും ആദ്യ പ്രധാനമന്ത്രി ബെന്നറ്റിനാകുമെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യന്നുണ്ട്. സർക്കാർ രൂപീകരിക്കാൻ…

Read More

അഖിൽ മാരാർ രചനയും സംവിധാനവും നിർവ്വഹിച്ച ജോജു ജോർജ്ജ് ചിത്രം ഒരു ത്വാതിക അവലോകനം റിലീസിനൊരുങ്ങുന്നു. യോഹൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗീസ് യോഹന്നാൻ നിർമ്മിക്കുന്നത്. സർക്കാർ കരാറുകാരനായി ജോജു ജോർജ്ജ് എത്തുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണെന്ന് അവകാശപ്പെടുന്നു. ഒ കെ രവി ശങ്കർ സം​ഗീതം നൽകുന്ന 2 പാട്ടുകളാണ് ചിത്രത്തിലുള്ളത്. മുരുകൻ കാട്ടാക്കടയും കൈതപ്രവും എഴുതുന്ന വരികൾ പാടുന്നത് ശങ്കർ മഹാദേവന്‍, മധു ബാലകൃഷ്ന, രാജ ലക്ഷ്മി എന്നിവരാണ്. ചിത്രത്തിൽ നിരഞ്ജൻ രാജു ,ബാലാജി ശർമ്മ,ജയകൃഷ്ണൻ, മേജർ രവി,മാമുക്കോയ,പ്രേം കുമാർ, പ്രശാന്ത് അലക്‌സ്,മനു രാജ്,അസീസ് നെടുമങ്ങാട്,സുന്ദർ,നന്ദൻ ഉണ്ണി ,സജി വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങൾ അണി നിരക്കുന്നു.

Read More

ബർമൂഡയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയവഴി നടൻ മമ്മൂട്ടി റിലീസ് ചെയ്തു. ഷെയ്ൻ നി​ഗം നായകനാകുന്ന ബർമൂഡയുടെ സംവിധാനം ടി.കെ.രാജീവ് കുമാറാണ്. വളരെ വ്യതസ്തമായ പോസ്റ്ററിന്റെ സബ്ടൈറ്റിൽ കാണാതായ ദുരൂഹതയെന്നാണ്. ചിരിച്ചു കൊണ്ട് വെള്ളത്തിൽ കിടക്കുന്ന ഷെയ്ൻ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് ചിത്രത്തിൽ ഷെയ്ൻ നി​ഗമിന്റെ നായികയായെത്തുന്നത്. കൂടാതെ വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബർമൂഡയെന്ന ഹാസ്യ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

Read More

ജോജുജോർജ്ജ് നായകനാവുന്ന പീസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ മോഹൻ ലാലും, വിജയ് സേതു പതിയും, രക്ഷിത് ഷെട്ടിയും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ സൻഫീറാണ്. ചിത്രം മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് എന്നീ 5 ഭാഷകളിൽ റിലീസ് ചെയ്യും. പീസ് ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്. കാർലോസെന്ന ഓൺലൈൻ ഡെലിവറി പാർടണറുടെ കഥയാണ് ചിത്രം. ‌തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ട്‌ പൂർത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ‘ജോജു ജോർജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശൻ, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനിൽ നെടുമങ്ങാട്,‌ അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ പോളി വൽസൻ തുടങ്ങിയവരും ‘പീസി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More