Author: T21 Media

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും 752 കോടി രൂപയുടെ വസ്‌തുവകകൾ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടുകെട്ടി. സോണിയയ്‌ക്കും രാഹുലിനും ഓഹരിയുള്ള അസോസിയേറ്റഡ്‌ ജേർണൽസ്‌ ലിമിറ്റഡിൻ്റെ (എജെഎൽ) 661.69 കോടി രൂപയുടെയും യങ്‌ ഇന്ത്യൻ കമ്പനിയുടെ 90.21 കോടി രൂപയുടെയും ആസ്‌തികളാണ്‌ കണ്ടുകെട്ടിയത്‌. ബിജെപി നേതാവ്‌ സുബ്രഹ്‌മണ്യൻ സ്വാമി 2012ൽ നൽകിയ പരാതി പ്രകാരമുള്ള കേസിൽ മോട്ടിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ്‌, സുമൻ ദുബെ, സാം പിട്രോഡ എന്നിവരും പ്രതികളാണ്‌. ഡൽഹിയിലെയും മുംബൈയിലെയും നാഷണൽ ഹെറാൾഡ്‌ ഓഫീസുകൾ, ലഖ്‌നൗ നെഹ്‌റു ഭവൻ എന്നിവ ഉൾപ്പെടെയാണിത്‌. ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഏഴു പേർ പ്രതികളായി രജിസ്റ്റർ ചെയ്‌ത കേസിൽ നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ നടപടിയെന്ന്‌ ഇഡി അറിയിച്ചു. യങ്‌ ഇന്ത്യൻ കമ്പനി രൂപീകരിച്ച്‌ പ്രതികൾ എജെഎല്ലിന്റെ നൂറുകണക്കിന്‌ കോടി രൂപയുടെ സ്വത്ത്‌ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നാണ്‌ കേസ്‌. നാഷണൽ ഹെറാൾഡ്‌ പത്ര പ്രസിദ്ധീകരണത്തിനായി എജെഎല്ലിന്‌…

Read More

നവകേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിലെന്ന കള്ളപ്രചാരണം തുറന്നു കാട്ടി മുഖ്യമന്ത്രി. രണ്ടു ചിത്രങ്ങൾ ഉൾപ്പെടുത്തി ലഭിച്ച പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്നാണ് ഒരു പത്രം വാർത്ത നൽകിയത്. ലഭിച്ച കത്തുകൾ കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയിൽ ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും ക്യാമറയിലെടുത്ത്, വ്യാജ വാർത്ത നൽകുകയാണ്. ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും രസീതും നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്. ഇത്തരം കുടിലബുദ്ധികളെയെല്ലാം അവഗണിച്ച് ജനങ്ങൾ നവകേരള സദസ്സിനെ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച നാലു മണ്ഡലങ്ങളിൽ നിന്നുമായി ലഭിച്ചത് 9807 നിവേദനങ്ങളാണ്. പയ്യന്നൂർ – 2554 കല്യാശേരി – 2468 തളിപ്പറമ്പ് – 2289 ഇരിക്കൂർ – 2496 എല്ലാ ഭേദങ്ങൾക്കും അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി വച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. സാധാരണക്കാർക്ക് സമീപിക്കാനാവാത്ത ഒന്നാണ് സർക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ…

Read More

കണ്ണൂർ: ജനങ്ങൾ ഏറ്റെടുത്ത നവകേരള സദസിൻ്റെ വൻ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചനയിലാണ്. തിങ്കളാഴ്ച അതിൻ്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചോദിച്ചു. നവകേരള സദസ് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നത്. യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ എതിർപ്പുകൾ ഉയർന്നുവന്നു. അപവാദ പ്രചാരണങ്ങൾക്കിറങ്ങിയവരുമുണ്ട്. ബഹിഷ്കരണാഹ്വാനം മുഴക്കിയ ചിലർ ഉണ്ട്. ജനങ്ങൾ സ്വീകരിക്കാതിരിക്കാൻ തടസ്സപ്പെടുത്താൻ ശ്രമിച്ചവരുണ്ട്.…

Read More

ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻറെ ഭാഗമായി ഈ സാമ്പത്തികവർഷം 71,861 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 1,41,257 വീടുകളാണ് നിർമ്മാണത്തിനായി കരാർ വച്ചത്. ഇതിൽ 15,518 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ലൈഫ് മിഷൻ തകർന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി കൂടിയാണിതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിർമ്മാണം നടക്കുകയാണെന്നതാണ് യാഥാർത്ഥ്യം. എല്ലാവരും സുരക്ഷിതമായ പാർപ്പിടത്തിൽ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷൻറെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണ്. പ്രധാന മന്ത്രി ആവാസ് യോജന ഭവന ( പി എം എ വൈ ഗ്രാമീൺ) പദ്ധതിയിൽ 2020-21നു ശേഷം കേന്ദ്രം ടാർഗറ്റ് നിശ്ചയിച്ചു നൽകാത്തതിനാൽ മൂന്ന് വർഷമായി ആ പട്ടികയിൽ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാൻ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താൻ കേന്ദ്രം…

Read More

120 രൂപ പെൻഷൻ 25 മാസവും 600 രൂപ പെൻഷൻ 18 മാസവും കുടിശികയാക്കി ഇറങ്ങിപ്പോയവരാണ് യുഡിഎഫ് സർക്കാരെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക്ക്. ഇന്ന് 1600 രൂപ പ്രതിമാസം സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിൽ യുഡിഎഫിൻ്റെ സംഭാവന എന്താണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. 2006-ൽ വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകത്തൊഴിലാളി പെൻഷൻ 120 രൂപയായിരുന്നു. അതുതന്നെ 25 മാസം കുടിശികയും. വിഎസ് സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങിയപ്പോൾ കുടിശിക തീർത്തുവെന്നു മാത്രമല്ല, പെൻഷൻ 500 രൂപയായി വർദ്ധിപ്പിച്ചു. തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ വന്നു. ക്ഷേമ പെൻഷൻ 100 രൂപ ഉയർത്തി. പക്ഷേ, 18 മാസം കുടിശികയാക്കി. ആ പെൻഷനാണ് ഞങ്ങൾ 1600 രൂപയായി വർദ്ധിപ്പിച്ചത്. 1600 രൂപയിൽ പാവങ്ങൾക്കുള്ള നിങ്ങളുടെ സംഭാവന വെറും 100 രൂപ മാത്രമാണെന്ന് തോമസ് ഐസക് യുഡിഎഫ് നേതാക്കളെ ഓർമ്മിപ്പിച്ചു. ഫെയ്സ് ബുക്ക് കുറിപ്പ്: “എത്ര ആസൂത്രിതമായിട്ടാണ്…

Read More

ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിൻറെ കരുത്തെന്ന് പ്രഖ്യാപിക്കുന്നതാണ് നവകേരള സദസ്സിൻറെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് ചെങ്കള മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാക്കുമ്പോൾ ഒരു മഹാ ജനമുന്നേറ്റ സദസ്സായി ഈ യാത്ര ഉയർന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കി ഒപ്പം ചേരുകയാണ്. പൈവെളിഗെയിൽ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കിൽ ആദ്യദിന പര്യടനത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സർക്കാർ പറയുന്നത് കേൾക്കാനും നാടിൻറെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂർവ്വം വന്നു ചേർന്ന കാസർകോഡ് ജില്ലയിലെ ജനാവലി കേരളത്തിൻറെ ഉന്നതമായ ജനാധിപത്യബോധ്യത്തിൻറെ മാതൃകയാണ്. നാടിൻറെ പുരോഗതിയ്ക്കായി കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണ്. തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളിൽ നിവേദനങ്ങൾ…

Read More

സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിൻ്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മുലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അപകട മരണത്തിന്‌ 15 ലക്ഷം രുപയാണ്‌ പരിരക്ഷ. സ്വാഭാവിക മരണത്തിന്‌ അഞ്ചുലക്ഷം രൂപയും. അപകടത്തെ തുടർന്ന്‌ പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. 60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന്‌ 75 ശതമാനവും, നാൽപതു മുതൽ അറുപത്‌ ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും. അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ്‌ നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന്‌ ഏത്‌ വിരൽ, എത്ര ഭാഗം എന്നത്‌ കണക്കാക്കിയാണ്‌ നഷ്ടപരിഹാരം നിശ്ചയിക്കുന്നത്‌. കാൽ വിരലുകളുടെ നഷ്ടത്തിന്‌ വാഗ്‌ദത്ത…

Read More

തിരുവനന്തപുരം: അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 1000 രൂപ വരെയാണ്‌ വർധന. പത്തു വർഷത്തിലധികമായ അങ്കണവാടി വർക്കർ മാർക്കും ഹെൽപ്പർ മാർക്കും നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധനവ് ലഭിക്കും. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനവുണ്ട്‌. 62,852 പേർക്കാണ്‌ വേതന വർധന ലഭിക്കുന്നത്‌. ഇതിൽ 32,989 പേർ വർക്കർമാരാണ്‌. ആശ വർക്കർമാരുടെ വേതനത്തിലും 1000 രുപ വർധനവ് വരുത്താൻ തീരുമാനിച്ചു. 26,125 പേർക്കാണ്‌ നേട്ടം. ഡിസംബർ മുതൽ വേതന വർധനവ് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.

Read More

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. കേരളത്തിന് അവകാശപ്പെട്ട 57,400 കോടി രൂപ ഈ വർഷവും, 40,000 കോടി രൂപ കഴിഞ്ഞവർഷവും തടഞ്ഞുവെച്ച കേന്ദ്രസർക്കാരിനെതിരെ ഒരു വാക്ക് പ്രതിപക്ഷ നേതാവ് ഇതുവരെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്ന് മന്ത്രി ചോദിച്ചു. ഏതൊരു കേരളീയനും തോന്നുന്ന സ്വാഭാവിക പ്രതിഷേധം പോലും തോന്നാത്ത നിലയിൽ അദ്ദേഹം മാറിപ്പോയെന്നും ആരുടെ നാവായാണ് അദ്ദേഹം പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രത്തിൻ്റെ നാവായി നിന്നുപോലും കേരളത്തെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ പ്രതിരോധിച്ചേ മതിയാകൂ എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഫേസ്ബുക് കുറിപ്പിൻ്റെ പൂർണ്ണരൂപം പ്രതിപക്ഷ നേതാവിനുള്ള മറുപടി എന്ത് പരിഹാസ്യമായ നിലപാടാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുവെക്കുന്നത്. ആരുടെ നാവായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്? കേരളത്തിന് അവകാശപ്പെട്ട 57,400 കോടി രൂപ ഈ വർഷവും, 40,000 കോടി രൂപ കഴിഞ്ഞവർഷവും തടഞ്ഞുവെച്ച കേന്ദ്രസർക്കാരിനെതിരെ ഒരു വാക്ക് അദ്ദേഹം ഇതുവരെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?…

Read More

കേരളത്തിലെ ഭരണനിർവഹണ പ്രക്രിയയുടെ ചരിത്രത്തിൽ പുതിയ അധ്യായം തീർക്കുന്ന നവകേരള സദസ് ശനിയാഴ്‌ച ആരംഭിക്കും. ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും 140 നിയമസഭാ മണ്ഡലങ്ങളിലേക്കും നേരിട്ടെത്തുകയാണ്. നവകേരളം കെട്ടിപ്പടുക്കാനുള്ള എൽ ഡി എഫ് ഗവൺമെന്റിൻ്റെ മുന്നേറ്റത്തിന് കരുത്തു പകരുന്ന മഹാജനസംഗമങ്ങൾക്ക് ഡിസംബർ 23 വരെ കേരളം സാക്ഷ്യം വഹിക്കും. ശനിയാഴ്ച വൈകീട്ട് 3.30ന്‌ കാസർകോട്‌ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിലാണ്‌ ആദ്യ സദസ്സ്‌. എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ഡിസംബർ 23ന്‌ വൈകിട്ട്‌ ആറിന്‌ തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപിക്കും. കേരളീയം പരിപാടി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നാണം കെട്ട യുഡിഎഫ്‌ നവകേരള സദസും ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 41 മണ്ഡലങ്ങളിലാണ് യു ഡി എഫ് എംഎൽഎമാരുള്ളത്. ഇവർ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ എംപി, ജില്ല -ബ്ലോക്ക്‌ – ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമാർ, മുനിസിപ്പൽ ചെയർമാന്മാർ തുടങ്ങിയവർ ചുമതല നിർവഹിക്കും. 41 മണ്ഡലങ്ങളിലും സംഘാടക സമിതികൾ പ്രവർത്തനമാരംഭിച്ചു. മണ്ഡലം സദസ്സിൽ ദിവസവും…

Read More