Author: T21 Media

കോവിഡിന്റെ രണ്ടാംതരം​ഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്‌മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് താരം പറയുന്നു. ”എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ കിരണം നല്‍കുന്നു” എന്നാണ് ഐശ്വര്യ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

Read More

വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. നേരത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.

Read More

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ആലപ്പുഴ പൊലീസാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്‌തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്‌തത്. ഏറെ നാളുകള്‍ക്ക് മുന്‍പ് ലഭിച്ച ഈ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

Read More

ഐപിഎല്ലിനെത്തിയ ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ടിം സെയ്‌ഫെർട്ടിന് കൊവിഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻറെ താരമാണ് സെയ്‌ഫെർട്ട്. നേരിയ രോഗലക്ഷണങ്ങളുള്ള താരത്തിൻറെ മടക്കയാത്ര ഇതോടെ വൈകും. കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാം കൊൽക്കത്ത താരമാണ് ടിം സെയ്‌ഫെർട്ട്. മലയാളി പേസർ സന്ദീപ് വാര്യർ, സ്‌പിന്നർ വരുൺ ചക്രവർത്തി എന്നിവർ നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു.

Read More

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക് ഹസിയുടെ കൊവിഡ് പരിശോധഫലം നെഗറ്റീവായി.. എന്നാല്‍ അദ്ദേഹം ഒരാഴ്ച്ച കൂടി ചെന്നൈയില്‍ ക്വാറന്റീനില്‍ കിടക്കും. ശേഷം നാട്ടിലേക്ക് തിരിക്കും. ഐപിഎല്‍ കളിച്ച ഓസ്‌ട്രേലിയന്‍ താരങ്ങളും മറ്റ് കോച്ചിംഗ് സ്റ്റാഫുകളും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍, മെയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാലദ്വീപില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുക. അടുത്ത ടെസ്റ്റ് കൂടി നെഗറ്റീവായാല്‍ ഹസിക്കും ഇവര്‍ക്കൊപ്പം ചേരാം.

Read More

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീം: വിരാട്‌ കോഹ്‌ലി (ക്യാപ്‌റ്റൻ), അജിൻക്യ രഹാനെ (വൈസ്‌ ക്യാപ്‌റ്റൻ), രോഹിത്‌ ശർമ, മായങ്ക്‌ അഗർവാൾ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ്‌ പന്ത്‌ (വിക്കറ്റ്‌ കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, ജസ്‌പ്രിത്‌ ബുമ്ര, ഇശാന്ത്‌ ശർമ, മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്‌, ശാർദുൾ താക്കൂർ, ഉമേഷ്‌ യാദവ്‌, ലോകേഷ്‌ രാഹുൽ, വൃദ്ധിമാൻ സാഹ. പരിക്കുകാരണം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പുറത്തിരുന്ന രവീന്ദ്ര ജഡേജ, മുഹമ്മദ്‌ ഷമി, ഹനുമ വിഹാരി എന്നിവർ ഇരുപതംഗ സംഘത്തിൽ തിരിച്ചെത്തി. ജൂൺ 18ന്‌ ഇംഗ്ലണ്ടിലെ റോസ്‌ ബൗൾ സ്‌റ്റേഡിയത്തിലാണ്‌ ഇന്ത്യ–ന്യൂസിലൻഡ്‌ ഫൈനൽ. ഇതിനുപിന്നാലെ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള അഞ്ച്‌ മത്സര ടെസ്റ്റ്‌ പരമ്പരയ്‌ക്കും ഇതേ ടീം ഇന്ത്യക്കായി കളിക്കും.

Read More

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഇംഗ്ലീഷ്‌ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും. ചെൽസി -മാഞ്ചസ്റ്റർ സിറ്റിയുമായി മെയ്‌ 28ന്‌ ഇസ്‌താംബുളിലാണ്‌ കിരീടപ്പോരാട്ടം. പതിമൂന്നുവട്ടം ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി 3–1ന്‌ വീഴ്‌ത്തിയാണ്‌ ചെൽസി ഫൈനൽ ഉറപ്പിച്ചത്‌. ആദ്യപാദത്തിൽ ഇരുടീമുകളും ഒരോ ഗോൾവീതം നേടി പിരിയുകയായിരുന്നു. പി എസ്‌ ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും തകർപ്പൻ വിജയം നേടിയാണ് ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഇടം നേടിയത്. സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് പിഎസ്ജിയെ സിറ്റി തകർത്തത്. റിയാദ് മഹ്റെസ് ആണ് കളിയിലെ രണ്ടു ഗോളുകളും നേടിയത്. ആദ്യ പാദത്തിൽ പിഎസ്ജിയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-1ന് വിജയിച്ച സിറ്റി ഇരുപാദങ്ങളിലുമായി 4-1ൻ്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.

Read More

ബഹിരാകാശത്ത് സ്വന്തമായി നിലയം നിർമ്മിക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാ​ഗായി ആദ്യഘട്ട വിക്ഷേപണം ചൈന നടത്തി. രണ്ടായിരത്തി ഇരുപത്തി രണ്ടോടെ ബഹിരാകാശനിലയം സ്ഥാപിക്കാനാണ് നീക്കം. ആദ്യഘട്ടമായി ബഹിരാകാശയാത്രികര്‍ക്ക് തങ്ങാനുള്ള ചെറുപേടകമാണ് വ്യാഴാഴ്ച വിജയകരമായി വിക്ഷേപിച്ചത്. സ്ഥിരംനിലയത്തിനായി ഇനി 11 വിക്ഷേപണംകൂടിയുണ്ടാകും. ഭൂമിയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെയാകും ബഹിരാകാശനിലയം. 15 വര്‍ഷമായിരിക്കും കാലാവധി. വിക്ഷേപണമെല്ലാം പൂര്‍ത്തിയായല്‍ നിലയത്തിന് 90 ടണ്‍ ഭാരമുണ്ടാകും. രാജ്യാന്തര ബഹിരാകാശനിലയത്തിന്റെ നാലിലൊന്നുവരും ഇത്.

Read More

സ്പുട്‌നിക് വാക്‌സിന്‍ ശ്രീലങ്കയില്‍ കുത്തിവച്ച്‌ തുടങ്ങി. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത വാക്‌സിനാണ് ശ്രീലങ്കയില്‍ കൊടുക്കുന്നത്. ആദ്യഘട്ടമായി 15,000 ഡോസ് വാക്‌സിനാണ് ലങ്കയ്ക്ക് ലഭിച്ചത്. കൊളംബോയിലെ വടക്കന്‍മേഖലയിലാണ് വാക്‌സിന്‍ നല്കിത്തുടങ്ങിയത്. 1.3 കോടി വാക്‌സിനാണ് ലങ്ക റഷ്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് നല്‍കുന്ന ആസ്ട്രസെനക വാക്‌സിനും ലങ്കയില്‍ കുത്തിവയ്ക്കുന്നുണ്ട്.

Read More

അമേരിക്കകെതിരെ ജർമ്മനി രം​ഗത്ത്.. കോവിഡ് വാക്സിന്‍ നിര്‍മാണം ലോകമെമ്പാടും വ്യാപകമാക്കാന്‍ വേണ്ടിവന്നാല്‍ പകര്‍പ്പവകാശങ്ങള്‍ തല്‍കാലത്തേക്ക് മരവിപ്പിക്കാമെന്ന അമേരിക്കൻ നിലപാടിനെതിരെയാണ് ജർമനി രംഗത്ത്‌ വന്നിട്ടുള്ളത്. ഔഷധനിര്‍മാണരം​ഗത്തെ നിരവധി കുത്തകകമ്പനികളും എതിര്‍പ്പറിയിച്ചു. ​ഗുണമേന്മ ഉറപ്പുവരുത്താന്‍ പകര്‍പ്പവകാശം കര്‍ക്കശമായി പാലിക്കേണ്ടതുണ്ടെന്ന വാദമാണ് ജര്‍മനി ഉയര്‍ത്തുന്നത്. ബൈഡൻ സർക്കാരിന്റെ നടപടി വാക്സിൻ ഉൽപ്പാദനത്തിൽ നിർണായക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജർമൻ പ്രതിനിധി പറഞ്ഞു. അമേരിക്ക കൂടി പിന്തുണച്ചതോടെ പകര്‍പ്പവകാശത്തില്‍ ഇളവ് നല്‍കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാന് യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ജര്‍മനി പരസ്യമായി എതിര്‍പ്പറിയിച്ചത്. എന്നാല്‍ ഫ്രാന്‍സും ഇറ്റലിയും പകര്‍പ്പവകാശത്തില്‍ ഇളവ് നല്‍കണമെന്ന നിലപാടിലാണ്. അമേരിക്കന്‍ നിലപാടിനെ ലോകാരോ​ഗ്യസംഘടനയും സ്വാ​ഗതം ചെയ്തു.

Read More