Author: T21 Media

ബിജെപി- ആർഎസ്എസ് നേതാക്കളായ ധർമ്മരാജൻ, സുനിൽ നായിക് എന്നിവർ കൂടാതെ ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടീസ് വീണ്ടും നൽകിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഇവരോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടും എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞ് അവർ ഹാജരായിരുന്നില്ല..

Read More

മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിലുള്ളവർക്ക് ചിലപ്പോൾ അവിശ്വസിനീയമായിരിക്കും ലക്ഷദ്വീപിലെ യാഥാർത്ഥ്യങ്ങൾ. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീനശ്രമമാണ് ഇപ്പോൾ അവിടെ നടക്കുന്നത്.

Read More

സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകു”മെന്നുമായിരുന്നു ജനം ടി വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍. ചാനലിന്റെ എഡിറ്റര്‍ ജി കെ സുരേഷ് ബാബുവിന്റെ ലേഖനത്തിലായിരുന്നു പരാമര്‍ശങ്ങള്‍. “പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി’ എന്ന തലക്കെട്ടോടു കൂടിയുള്ള ലേഖനത്തിന് സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നപ്പോൾ വാർത്ത പിൻവലിക്കുകയായിരുന്നു.ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി പൃഥ്വിരാജ് രംഗത്ത് എത്തിയിതോടെ പൃഥ്വിരാജിനു നേരെ സംഘ പരിവാറിന്റെ സൈബര്‍ ആക്രമണം ഉണ്ടായി. പൃഥ്വിരാജിന്റെ കുടുംബത്തെ വരെ വെറുതെ വിട്ടില്ല, ബിജെപി സൈബർ ​ഗുണ്ടകൾ. സൈബർ ആക്രമണത്തിന്റെ പിന്നാലെയായിരുന്നു ജനം ടിവി എഡിറ്ററുടെ ലേഖനം ‘സംസ്‌കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, ഈ വാചകങ്ങള്‍ നിങ്ങള്‍ തിരുത്തണ്ട, കാരണം നിങ്ങളില്‍ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍. പക്ഷെ ജനം എന്ന പേര് നിങ്ങള്‍ തിരുത്തണം. ഈ വിസര്‍ജ്ജ്യം…

Read More

പൃഥ്വിരാജ്, ​ഗീതു മോഹൻ ദാസ്, അരുൺ ​ഗോപി, ഷൈൻ നി​ഗം, സിതാര കൃഷ്ണകുമാർ, അജു വർ​ഗീസ്, സണ്ണി വെയ്ൻ, ഷഹബാസ് അമൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി പേരാണ് സാംസ്ക്കാരിക രം​ഗത്തു നിന്ന് സേവ് ലക്ഷദ്വീപ് ക്യാമ്പയ്ൻ ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ചെയ്തികള്‍ക്കെതിരെ നടന്‍ പൃഥ്വിരാജ് ശക്തമായി ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചിട്ടുണ്ട്. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ കൊണ്ടുവരുമ്പോള്‍ അത് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാകണം. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം”-പൃഥ്വിരാജ് പോസ്റ്റിൽ കുറിച്ചു. ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി. ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല.കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും. കരയെന്നാൽ അവർക്ക് കേരളമാണ്. ദ്വീപിൽ നിന്നുള്ള…

Read More

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായകന്‍ ഷഹബാസ് അമന്‍. എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷഹബാസിന്റെ പ്രതികരണം. ‘ദ്വീപില്‍ 99 ശതമാനം മുസ്‌ലീങ്ങളാണെന്ന് അറിഞ്ഞാല്‍ ഇത്തരം ദുഷ്ട ആലോചനകള്‍ പിറകെ വരും. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. ഇപ്പോള്‍ കൂടെ നിന്നില്ലെങ്കില്‍ എത്ര ശാന്തരാണെങ്കിലും നാളെ അവര്‍ക്കും ശത്രുക്കള്‍ക്കെതിരെ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വരും’, ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത്, ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ്, സിത്താര കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍…

Read More

ജോജി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തില്‍ ഫെലിക്‌സ് എന്ന ഡോക്ടറുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഷമ്മി തിലകന്‍. തന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു ജോജിയുടെ ഷൂട്ടിങ് എന്നും ഓരോ ടേക്കും കഴിഞ്ഞ് താന്‍ ആദ്യം നോക്കുക തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്റെ മുഖത്തേക്കാണെന്നും ഷമ്മി തിലകന്‍ പറയുന്നു. അദ്ദേഹം ഓക്കെ എന്ന രീതിയില്‍ ചിരിച്ച് തലയാട്ടിയാല്‍ താന്‍ ഹാപ്പിയാണെന്നും ഷമ്മി തിലകന്‍ സ്‌ക്രിപ്റ്റ്‌മെന്റ് ഡയറീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അവര്‍ ഒക്കെ പറഞ്ഞാല്‍ പിന്നെ ഞാന്‍ മോണിറ്റര്‍ നോക്കാറില്ല. എല്ലാവരും മോണിറ്റര്‍ നോക്കുന്നത് കണ്ടിട്ടുണ്ട്. ഡയരക്ടറും സ്‌ക്രിപ്റ്റ് റൈറ്ററും ഹാപ്പിയാണെങ്കില്‍ അത് ഒക്കെയായിരിക്കും. അവര്‍ സാറ്റിസ്‌ഫൈഡ് ആകണമെന്നതാണ് എന്റെ ജഡ്ജ്‌മെന്റ്, ഷമ്മി തിലകന്‍ പറഞ്ഞു. ദിലീഷിനെ സംബന്ധിച്ചിടത്തോളം ദിലീഷ് അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും അദ്ദേഹത്തിന്റേതായ ഒരു മാനം കല്‍പ്പിച്ചുവെച്ചിട്ടുണ്ട്. അതിലേക്ക് ആര്‍ടിസ്റ്റുകളെ ബ്ലെന്‍ഡ് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കാറ്. അതെനിക്ക് നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്ക് ആര്‍ടിസ്റ്റുകളെ എത്തിക്കുന്ന രീതിയാണ്…

Read More

2021 ഏപ്രിൽ മൂന്നിന് പുലർച്ച 4.30ന് തൃശ്ശൂരിലെ കൊടകരയിൽ കാറപകടം… ‌ സാധാരണ വാഹനാപകടമെന്നുമാത്രം എല്ലാവരും കരുതിയത്..‌. എന്നാൽ അപകടശേഷം കാറും പണവും കവർച്ച ചെയ്യപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നു . അപകടം ഒരു നാടകമായിരുന്നുവെന്നും കാറിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന കുഴൽപ്പണമാണമായിരുന്നുവെന്നും വിവരങ്ങളെത്തി. തുടർന്ന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് ആർഎസ്‌എസ്‌ പ്രവർത്തകനും കോഴിക്കോട്‌ സ്വദേശിയുമായ ധർമരാജന് പൊലീസിൽ പരാതി നൽകേണ്ടിവന്നു . എന്നാൽ പൊലീസ് പിടികൂടിയ പ്രതികളിൽ നിന്ന് ഒരു കോടിയോളം രൂപ കണ്ടെടുത്തതോടെ തിരശ്ശീലകൾ പൊളിഞ്ഞ് വൻ ആസൂത്രണം പുറത്തെത്താൻ തുടങ്ങി . എറണാകുളത്ത് ഭൂമിയിടപാടിനായി കൊണ്ടുപോയ പണമെന്ന  വാദം പൊളിഞ്ഞു. കോടികൾ കുഴലായി ഇവിടെയെത്തി എന്ന നി​ഗമനത്തിലാണ് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും ആർഎസ്എസ് പ്രവർത്തകൻ ധർമരാജനെയും പൊലീസ് ചോദ്യംചെയ്യുന്നത്.ഇവർക്ക് അന്വേഷണസംഘത്തിനുമുന്നിൽ കള്ളം പറഞ്ഞ് പിടിച്ച് നിൽകാൻ കഴിഞ്ഞില്ല.ഓപ്പറേഷൻ താമരയിലൂടെ ഈ ഇടയ്ക്ക് ഏറെ ശ്രദ്ധിക്കപ്പെട്ട കർണാടക ബിജെപി കേന്ദ്രങ്ങളിൽ നിന്നാണ് പണം കൊണ്ടുവന്നതെന്ന്…

Read More

നവോമി ഒസാകയ്‌ക്കും റാഫേൽ നദാലിനും കായികരംഗത്തെ പ്രധാന പുര‌സ്‌കാരമായ ലോറിയ‌സ്‌ അവാർഡ്‌. യുഎസ്‌ ഓപ്പൺ ചാമ്പ്യനായതാണ്‌ ഒസാകയ്‌ക്ക്‌ മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്‌. നദാലാകട്ടെ ഫ്രഞ്ച്‌ ഓപ്പൺ വിജയത്തോടെ റോജർ ഫെഡററുടെ 20 ഗ്രാൻഡ്‌ സ്ലാം കിരീടവിജയത്തിന്റെ റെക്കോഡിന്‌ ഒപ്പവും എത്തി. ജർമൻ ഫുട്‌ബോൾ ക്ലബ്ബായ ബയേൺ മ്യൂണിക്കാണ്‌ മികച്ച ടീം. ലിവർപൂൾ മുന്നേറ്റക്കാരൻ മുഹമ്മദ്‌ സലാ ‘ഇൻസ്‌പിരേഷൻ’ അവാർഡും നേടി. ടെന്നീസ്‌ ഇതിഹാസം ബില്ലി ജീൻ കിങ്ങിനാണ്‌ ആജീവനാന്ത പുരസ്‌കാരം. ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ പ്രധാന കിരീടങ്ങൾ എല്ലാം സ്വന്തമാക്കിയതാണ്‌ ബയേണിന്‌ മികച്ച ടീം എന്ന നേട്ടം കൈവന്നത്‌. പുതുതായി പ്രഖ്യാപിച്ച അത്‌ലീറ്റ്‌ അഡ്വക്കറ്റ്‌ പുരസ്‌കാരം ഫോർമുല വൺ ചാമ്പ്യൻ ലൂയിസ്‌ ഹാമിൽട്ടണിനാണ്‌.

Read More

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യ’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. പിന്നീട് മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍, മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നും മലയാളത്തിലെ വാണിജ്യ സിനിമയുടെ ചരിത്രത്തിലെതന്നെ എണ്ണം പറഞ്ഞ ഹിറ്റുമായ ന്യൂഡല്‍ഹി, സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.

Read More

സിനിമാ – സീരിയല്‍ താരം ശരൺ വേണു അന്തരിച്ചു. 40 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.ചിത്രം കൂടാതെ അനന്തവൃത്താന്തം, ഒരുതരം രണ്ടു തരം മൂന്നു തരം , 32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും ശരണ്‍ അഭിനയിച്ചിട്ടുണ്ട്. ശരണിന്റെ അച്ഛന്‍ എസ് വേണു ദൂരദര്‍ശനില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു.

Read More