Author: T21 Media

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് കുട്ടിയുടെ അച്ഛന്‍. കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധത്തില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് പിതാവ് വിഷയത്തില്‍ പ്രതികരിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് അച്ഛന്‍ മുന്നോട്ട് വയ്ക്കുന്നത്. നിലവിലെ അന്വേഷണം തൃപ്തികരമാണ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണം തെറ്റാണ്. സിപിഐ പ്രവര്‍ത്തകനാണ് താന്‍. അധികൃതരുടെയും ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. സമരങ്ങളും മറ്റും കണ്ടിരുന്നു. ഞങ്ങളെ വച്ച് മുതലെടുക്കരുത്. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനുള്ള ഇടപെടലാണ് വേണ്ടതെന്നും കുട്ടിയുടെ അച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പിതാവിന്റെ പ്രതികരണം. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജ്ജുനെ ആദ്യം സംശയമില്ലായിരുന്നു എന്നും കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റിലായ അവനെ സംശയമില്ലായിരുന്നു. ചെറുപ്പം മുതല്‍ കണ്ടിരുന്ന പയ്യനായിരുന്നു എന്നും പിതാവ് പ്രതികരിച്ചു.

Read More

ബലിപെരുന്നാള്‍ ഈ മാസം 21 ന്.കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ് ഒന്നായി കണക്കാക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഈദ് ഗാഹുകള്‍ ഉണ്ടാകില്ല. ഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ് ഒന്നായി കണക്കാക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഈദ് ഗാഹുകള്‍ ഉണ്ടാകില്ല.

Read More

കേരളത്തിവും മഹാരാഷ്‌ട്രയും അടക്കം വിവിധ സംസ്‌ഥാനങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സഹകരണമേഖലയെ പിടിച്ചെടുക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ്‌ സഹകരണ മന്ത്രാലയ രൂപീകരണം. ആഭ്യന്തര മന്ത്രി സാക്ഷാൽ അമിത്‌ഷാ തന്നെ സഹകരണ മന്ത്രിയുടെ ചുമതല ഏറ്റെടുത്തതിന്‌ പിന്നിൽ സഹകരണ സൊസൈറ്റികളിലെയും ബാങ്കുകളിലെയും കോടികൾ പിടിച്ചെടുത്ത്‌ കോർപറേറ്റുകൾക്ക്‌ നൽകുക എന്നതു മാത്രമാണ്‌. ഈ ചിത്രമൊന്നു നോക്കു. അഹമ്മദാബാദ്‌ ജില്ലാ സഹകരണ ബാങ്കിന്റെ ഡയരക്‌ടർമാരുടെ ചിത്രങ്ങളാണ്‌. ഇന്നലെ അർധരാത്രി വരെ ഡയരക്‌ടർമാരുടെ പട്ടികയിൽ അമിത്‌ ഷായുടെ ചിത്രമുണ്ടായിരുന്നു. എന്നാൽ ഇന്നു രാവിലെ ഇത്‌ അപ്രത്യക്ഷമായി.

Read More

സിപിഐഎമ്മിനു മേൽ മനപൂർവ്വം ചാർത്തപ്പെട്ട. അതിനു പേരിൽ നിരന്തരമായി സിപിഐഎം പ്രവർത്തകർ വേട്ടയാടപ്പെട്ട ഫസൽ വധക്കേസിന്റെ പിന്നാമ്പുറം നമുക്കൊന്ന് പരിശോധിക്കാം.

Read More

വിഷയങ്ങൾക്കുള്ള പ്രാധാന്യം കുറയ്‌ക്കുക എന്നത്‌ ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയാണ്‌. മാനവിക വിഷയങ്ങൾക്കു പകരം ശാസ്‌തം പഠിക്കാനല്ല നിർദേശം. സർവകലാശാലകളിലും ഐഐടി അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഗവേഷകരുടെ എണ്ണം കുറയ്‌ക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനെതിരെ വിദ്യാർഥികൾ അതിശക്തമായ സമരമാണ്‌ മുൻവർഷങ്ങളിൽ നടത്തിയത്‌. ഇതു കൂടാതെയാണ്‌ സർക്കാർ നിർദേശിക്കുന്ന വിഷയങ്ങളിൽ മാത്രമേ ഗവേഷണം നടത്താവൂ എന്ന കൽപ്പന.

Read More

എന്താണ് മനോരമ അവരുടെ തലക്കെട്ടിലൂടെ നിർമ്മിക്കാൻ ശ്രമിക്കുന്ന പൊതുബോധം? മനോരമയുടെ ഈ തലക്കെട്ട് വായിക്കുന്നവർക്ക് സ്വാഭാവികമായി എന്ത് വികാരമാണ് ഉണ്ടാവുക?

Read More

ഫാദർ സ്‌റ്റാനിസ്‌ലാവ്‌ ലൂർദ്‌ സ്വാമി എന്ന സ്‌റ്റാൻസ്‌ സ്വാമിയുടെ മൃതദേഹം ഇന്ന്‌ മൂന്നുമണിയോടെ പ്രകൃതിയിൽ ലയിച്ചു ചേരുമ്പോൾ ഇന്ത്യ ചെന്നുപെട്ട അത്യന്തം ദയനീയവും മനുഷ്യത്വ വിരുദ്ധവുമായ അവസ്‌ഥയിലേക്കാണ്‌ ദാരുണമായ ആ ഹത്യ വിരൽചൂണ്ടുന്നത്‌. കോവിഡ്‌ മാനദണ്‌ഡം പാലിച്ച്‌ മുംബൈയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലായിരുന്നു എൺപത്തിനാലുകാരനായ സംസ്‌കാര ചടങ്ങുകൾ

Read More

കിറ്റക്‌സില്‍ ഏതാനും ഉദ്യേഗസ്ഥതല പരിശോധനകൾ നിയമപരമായി നടന്നു എന്നത് വസ്തുതയാണ്. ഇത് ഈ രാജ്യത്ത് സർവ്വസാധരണയായി നടന്ന് വരുന്ന ഒരു സ്വഭാവിക പ്രക്രിയയാണ്. ഈ നിയമപരമായ സാധാരണ നടപടികളെ കേരളത്തിന് എതിരായ വിപുലമായ പ്രചാരണത്തിനായി ചിലര്‍ ഉപയോഗിച്ച് വരുന്നു. ഈ സാഹചര്യത്തിൽ എന്താണ് ഇതിന്റെ പിന്നിലെ വസ്തുതയെന്ന് പരിശോധിക്കാതിരിക്കുന്നത് ഉചിതമല്ല.

Read More

നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന ഭരണകൂട ഭീകരതയ്ക്ക്‌ ഒരു രക്തസാക്ഷി കൂടി. സ്‌റ്റാൻ സ്വാമി എന്ന 84 കാരനായ വയോധികൻ നിഷ്‌ഠുരമായ നീതിരാഹിത്യത്തിന്‌ ഇരയായി മരണപ്പെട്ടിരിക്കയാണ്‌. ഇത്‌ ഒരു സ്വാഭാവികമായ മരണമല്ല. മറിച്ച്‌ സർക്കാരിന്റെ ദയാരഹിതമായ ഒരു ഹത്യയാണ്‌, എല്ലാ അർഥത്തിലുമുള്ള ഒരു കസ്‌റ്റഡി കൊലപാതകം.

Read More

ഇപ്പോൾ വ്യവസായ മേഖലയുമായി ബന്ധപ്പെട്ടാണ് കുപ്രചരണം നടക്കുന്നത്. വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമെല്ലാമാണ് പ്രചരണം. തൊഴിൽ സമരം മൂലം പൂട്ടിപ്പോയ കമ്പനികൾ എന്ന പേരിൽ കുറേ കമ്പനികളുടെ ലിസ്റ്റ് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ഇതിന്റെ ഉദ്ദേശം എന്തെന്ന് വെച്ചാൽ കേരളത്തിൽ വ്യവസായ സംരംഭങ്ങൾ തകർച്ചയിലാണ്, അല്ലെങ്കിൽ സമരം ചെയ്ത് ഇവയെയെല്ലാം തകർ‌ക്കും എന്നൊക്കെയുള്ള പൊതുബോധം സൃഷ്ടിച്ച് സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്. സംഘപരിവാർ കേന്ദ്രങ്ങളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. എന്നാൽ എന്താണ് ഇതിന്റെ വസ്തുതയെന്ന് നമുക്ക് നോക്കാം..

Read More