- വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്
- Запускать автоматы на виртуальной платформе вулкан на реальные деньги с выводом выигрышей
- Лицензионные гаминаторы в клубе пинап online платно
- Технические характеристики и другие нюансы гемблинговых симуляторов в club онлайн online on-line Гет Икс
- King Johnnie Casino Evaluation Honest Review Simply By Casino Gur
- giriş – 2021’in En iyi kumar bonusları ve fiyatları
- Gambling Laws In Addition To Igaming Regulation Ontario Canada 202
- Best Land-based Casinos In Ontario, Nova Scotia: 2024 Player’s Guid
- Great Blue Heron Casino & Hote
- Best Online Casinos North America Real Money Ca Gambling Sites 202
- Best Online On Line Casino Canada Top Online Real Money Sites 202
- Best Online Internet Casinos In Canada Top Ten List 202
- Best No Downpayment Casino Bonuses » Updated List 202
- No Deposit Reward Casino ️ Upward To 200$ Inside Free Cas
- Best Ontario Online Casinos 2024 Ontario Betting Site
Author: T21 Media
അങ്ങേർക്കിത് എന്തിന്റെ കുഴപ്പമാണെന്ന അവശിഷ്ട ആർഎസ്പിക്കാരുടെയും റെവലൂഷനറി സോഷ്യലിസ്റ്റ് ആയ ലോക്സഭാ മെമ്പർ പ്രേമചന്ദ്രന്റെയും ചോദ്യം. കയ്യിന്റെയും കാലിന്റെയും വിരൽ എണ്ണിത്തീരുമ്പോഴേക്ക് തീർന്നു പോകാനുള്ള ആൾക്കാരേ ഉള്ളൂ ചവറ മുതൽ ചവറ വരെ നീണ്ടു കിടക്കുന്ന ഈ പാർട്ടിയിൽ ഉള്ളൂ. അതിൽതന്നെ തണ്ടും തടിയും ഉള്ള ഒരാൾ പോയാൽ അവർക്ക് വിഷമമാവില്ലേ. സ്വന്തം പാർട്ടിയിൽ നിന്ന് അവധിയെടുത്ത് കുറച്ചു നാൾ വീട്ടിലിരിക്കമെന്ന ഉഗ്ര ശപഥത്തിലാണ് കരിമണലിന്റെ പൗത്രൻ. പൗത്രൻ എന്ന് പറയാൻ കാരണമുണ്ട്. കരിമണലിന്റെ പുത്രൻ എന്നത് അച്ഛൻ ബേബി ജോണിന് നാട്ടുകാർ കൽപ്പിച്ചു നൽകിയ പേരാണ്. അച്ഛന്റെ പറയത്തക്ക വീര്യവും ഗുണവും ഒന്നും ഇല്ലെങ്കിലും കരിമണലിന്റെ പൗത്രൻ എന്ന് ടിയാനെ നമുക്ക് ഒന്ന് വിളിച്ചു നോക്കാം. പാർട്ടിയിൽ നിന്നും അതുകൊണ്ടു തന്നെ മുന്നണിയിൽ നിന്നും അവധി എടുക്കുന്നതിനെ രാഷ്ട്രീയ വനവാസമെന്നാണ് പൊതുവിൽ പറയുക. അങ്ങനെ രാഷ്ട്രീയ വനവാസത്തിൽ പ്രവേശിക്കാൻ ഷിബുവിന് തക്ക കാരണവുമുണ്ട്. ചവറയിൽ രണ്ടാം തവണയും അസ്സലായി തോറ്റു.…
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീഗ്. വിധി പുനപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലീംലീഗ് വ്യക്തമാക്കി. ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ഐഎന്‍എലും വ്യക്തമാക്കി. പാര്‍ട്ടി ചര്‍ച്ച ചെയ്ത് വിഷയം മുന്നണിയില്‍ ഉന്നയിക്കുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലീംങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. പദ്ധതിയില്‍ 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടാണ്. സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കിട്ടുന്നതെന്ന് അന്നുമുതല്‍ ഉയര്‍ന്നുവരുന്ന ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്കുവേണ്ടിയാണ് എന്നത് പഠിക്കാതെയാണ് വിധി വന്നിട്ടുള്ളത്. സര്‍ക്കാരും വിധിക്കെതിരെ…
2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വാദം പോലും തുടങ്ങിയിട്ടില്ല. ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി ട്വീറ്റ് ചെയ്തു. കടുത്ത പ്രതിഷേധങ്ങൾ ഇന്ത്യയിൽ തുടരുമ്പോഴാണ് കേന്ദ്രം കഴിഞ്ഞ ദിവസം രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്സി, കൃസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ…
കോണ്‍ഗ്രസ് തീരുമാനമെടുക്കാൻ വൈകുന്നുവെന്നും ഘടകകക്ഷികളെ വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ലായെന്നും ആർഎസ്‌പി നേതാവ് ഷിബു ബേബിജോൺ. വ്യക്തിപരമായ കാര്യങ്ങളാൽ ആണ് ആർഎസ്‌പിയിൽനിന്ന് അവധിയെടുക്കുന്നതെന്നും സംഘടനാ രംഗത്ത് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഇപ്പോൾ സാധിക്കില്ലെന്നും ഷിബു ബേബിജോൺ പറഞ്ഞു. എന്നാൽ തുടർച്ചയായ തോൽവി മാനസികമായും സാമ്പത്തികമായും ഷിബു ബേബി ജോണിനെ തകർത്തെന്ന് അനുയായികൾ പറയുന്നു. രാഷ്ട്രീയത്തിനും മേലുള്ള അരാഷ്ട്രീയ വാദങ്ങളും കാര്യങ്ങളും ചവറയിലെ തോല്‍വിക്ക് കാരണമാക്കിയെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. തക്ക സമയത്ത് വേണ്ട തക്ക നിലപാടെടുക്കാത്തും കോൺഗ്രസിനോടുള്ള ജനങ്ങളുടെ മതിപ്പു കളഞ്ഞു. പാർട്ടി നേതൃത്വത്തിൽ നിന്നു അവധിയെടുക്കുന്നത് ആരോഗ്യപരമായ കാരണമാണെന്നും അല്ലാതെ രാഷ്ട്രീയ പ്രവർത്തനം നിർത്തിയെന്നൊരു തീരുമാനവും ഇല്ലായെന്നും അവധിക്കു പിന്നിൽ ഇല്ലെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി.
കാനഡിലെ അടച്ചിട്ട സ്കൂളിൽ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. സംഭവം ഹൃദയം തകർക്കുന്നതാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 1978ൽ പൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിൽ നിന്നാണ് റഡാര്‍ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്ന് വയസ്സു മുതൽ പ്രായമുള്ള കുട്ടികളുടെ അസ്ഥികൂടങ്ങളാണ് സ്കൂളിൽ ഭൂമിയ്ക്കടിയിൽ നിന്ന് കണ്ടെത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കാനഡയിലെ തദ്ദേശീയ ഗോത്രവര്‍ഗത്തിൽപ്പെട്ട കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലാണ് സംഭവം. ഈ കുട്ടികള്‍ മരണപ്പെട്ടിരിക്കാമെന്ന് തങ്ങള്‍ നേരത്തെ തന്നെ കരുതിയിരുന്നുവെന്നും ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തെളിഞ്ഞെന്നും ഗോത്രവിഭാഗമായ കാംലൂപ്സ് ടെ സെസെപ്മിക് നേഷൻ പ്രസ്താവനയിൽ അറിയിച്ചു. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ തങ്ങള്‍ക്ക് ഉത്തരങ്ങളെക്കാള്‍ ഏറെ ചോദ്യങ്ങള്‍ ഉള്ളതെന്നും ഗോത്രവിഭാഗത്തിൻ്റെ നേതാവായ റൊസേൻ സേസിമിര്‍ കൂട്ടിച്ചേര്‍ത്തു. കാനഡയിൽ ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്ന റെസിഡൻഷ്യൽ സ്കൂള്‍ സംവിധാനം അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്കൂളിലാണ് ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ സ്കൂളിൽ തന്നെ താമസിച്ചു പഠിക്കണമെന്ന നിബന്ധന മൂലം…
മ്യാൻമറിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോർട്ടുകൾ. മ്യാൻമറിൽ പട്ടാളം അധികാരം ഏറ്റെടുത്തപ്പോൾ മുതൽ ആയിരങ്ങളാണ് ഇന്ത്യയെ ആശ്രയിക്കുന്നത്. പലായനം ചെയ്തതിലധിക ശതമാനവും ക്രൈസ്തവരാണ്. മിസോറോമിലേക്കാണ് അഭയാർഥികൾ എത്തിപ്പെടുന്നത്. മ്യാൻമറിലെ ചിൻ സംസ്ഥാനവുമായി മിസോറാം അതിർത്ഥി പങ്കിടുന്നുണ്ട്. 16,438 അഭയാർത്ഥികളാണ് മിസോറാമിലെത്തിയിരിക്കുന്നതെന്ന് മിസോറാം സർക്കാർ വ്യക്തമാക്കി. മിസോറാമിന്റെ തലസ്ഥാനമായ ഐസോളിൽ മാത്രം 6,000 അഭ്യയാർഥികൾ ഇതു വരെ കുടിയേറിയിട്ടുണ്ട്. മൂന്നു ലക്ഷത്തോളം ജനസംഖ്യയുള്ള എസോളിൽ അഭിയാർഥികളെത്തിയതോടെ ജനസംഖ്യ 2 ശതമാനമായി വർധിച്ചു. എന്നാൽ മ്യാൻമർ ബന്ധം വെളിപ്പെടുത്താതെ നിരവധി പേർ ബന്ധു വീടുകളിൽ തങ്ങുന്നുണ്ടെന്നും സാമൂഹ്യപ്രവർത്തകർ പറയുന്നു. ദുരിതാശ്വാസ ക്യാപുകളും ബന്ധു വീടുകളുമാണ് അഭയാർഥികൾ ആശ്രയിക്കുന്നത്. 2020ലെ മ്യാൻമറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചുട്ടള്ള 20 പേർ മിസോറാമിലേക്ക് കുടിയേറിയിട്ടുണ്ടെന്നും മിസോറാം സർക്കാർ പറയുന്നു. മ്യാൻമറിൽ നടക്കുന്ന പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിച്ചതിനു 800 പേരെയാണ് സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്.
യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ വ്യാജ മദ്യം കഴിച്ച് എട്ടു പേർ മരിച്ചു. അലിഗഡിലാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർസിയയിലെ ഒരു കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ തദ്ദേശ നിർമിത മദ്യം കഴിച്ച് രണ്ട് പേർ മരിച്ചെന്നുള്ള വിവരം ലോധ പോലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. പോലീസും മുതിർന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോൾ കാർസിയയിലും സമീപ ഗ്രാമങ്ങളിലും ആറ് പേർ കൂടി മരിച്ചതായി കണ്ടെത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനാൽ അഞ്ച് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
യുഡിഎഫ് ഏകോപനസമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ചേർന്ന യോഗത്തിലാണ് മുല്ലപ്പള്ളി പങ്കെടുക്കാത്തത്. തോല്‍വിയുടെ ഉത്തരവാദിത്തം സംഘടനാ നേതൃത്വത്തില്‍ മാത്രം ചുമത്തി പലരും ഒറ്റപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ യോഗത്തിനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് ഹൈക്കമാന്റിന് കത്ത് നൽകിയിട്ടുള്ളതിനാല്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി പറയുന്നു.യുഡിഎഫ് ചെയര്‍മാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്നതടക്കമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കൂടിയാണ് യോഗം ചേരുന്നത് പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഘടകക്ഷികളുടെ ആക്ഷേപം കൂടി കേള്‍ക്കാന്‍ ഒരുക്കമല്ലെന്ന് മുല്ലപ്പള്ളി ഒപ്പം നില്‍ക്കുന്നവരെ അറിയിച്ചിട്ടുണ്ട്. അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍ പ്രതിഷേധവുമായി ഏതാനും പേരെത്തി. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ.
റെയിൽവേയിൽ 3,450 തസ്‌തികകൾ 2021– 22 വർഷത്തിൽ വേണ്ടെന്നുവയ്‌ക്കാൻ റെയിൽവേ ബോർഡ് ഉത്തരവ്. ചില തസ്‌തികകൾ അധികപ്പറ്റാണെന്നും പുനർവിന്യാസം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികളെ ദോഷകരമായി ബാധിക്കുന്ന നിർദേശം. തൊഴിൽ കണക്കെടുപ്പ് തുടങ്ങുന്നതിനുമുമ്പ് തന്നെ ഓരോ സോണിലും നിശ്ചിത എണ്ണം തസ്‌തികകൾ സറണ്ടർ ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നു. ഒഴിവുകൾ ദീർഘകാലം നികത്താതെ, ഘട്ടംഘട്ടമായി വേണ്ടെന്നു വയ്‌ക്കുക എന്ന റെയിൽവേ പിന്തുടർന്നുവരുന്ന നയത്തിന്റെ ഭാഗമാണിത്. തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കൽ. 16 സോണൽ റെയിൽവേകളിലെ വിവിധ വകുപ്പുകളിലായാണ് ഇത്രയും തസ്‌തിക ഒറ്റയടിയ്‌ക്ക് എടുത്തുകളയുന്നത്. ഈ മാസം 20നാണ് റെയിൽവേ ബോർഡ് ഉത്തരവ്. 2019 മാർച്ച് ഒന്നിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരം 2,85,258 ഒഴിവുകൾ റെയിൽവേയിലുണ്ട്. ഇതിനുശേഷം ഒഴിവുകളുടെ കണക്ക് പുറത്തിറക്കിയിട്ടില്ല. 50,000 പേർ ശരാശരി വിരമിക്കുന്നതുകൂടി കണക്കാക്കിയാൽ ഇപ്പോൾ നാല് ലക്ഷത്തിലധികമാണ് ഒഴിവ്. കോവിഡ് മഹാമാരി മൂലം ദിവസവും 1000 റെയിൽവേ ജീവനക്കാർ രോഗബാധിതരാകുകയും ഇതിനോടകം 2500ലധികം…
മുസ്ലിം ജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്‍റെ നടപടി വേദനയുണ്ടാക്കുന്നെന്നും ജനവിരുദ്ധ നയങ്ങളവസാനിപ്പിച്ച് പ്രഫുൽ കെ പട്ടേലിനെ തിരികെ വിളിക്കണമെന്നും മോദിയോടാവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് സമാന പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് എംകെ സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. ലക്ഷദ്വീപിൽ താമസിക്കുന്ന മുസ്ലിം ജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്‍റെ നടപടി വേദനയുണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്‍റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.