Author: T21 Media

വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി നല്‍കുകയാണോ അതോ സംസ്ഥാനങ്ങള്‍ നേരിട്ട് ആണോ വാങ്ങുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ചില സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വിളിക്കുന്നതും വാക്‌സിന്‍ നയത്തിന്റെ ഭാഗമാണോ എന്നും സര്‍ക്കാര്‍ എന്ന നിലക്കാണോ ദേശീയ ഏജന്‍സി എന്ന നിലക്കാണോ പ്രവര്‍ത്തിക്കുന്നതെന്നും കോടതി ആരാഞ്ഞു. വാക്‌സിന്‍ നയം ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ കോടതി, ഫെഡറല്‍ തത്വങ്ങള്‍ പ്രകാരമല്ലേ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ചോദിച്ചു. വാക്‌സിന് രണ്ട് വില ഇടക്കുന്നതും കോടതി ചോദ്യം ചെയ്തു. സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്നതാണോ കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ പോളിസിയെന്നും കേന്ദ്രസര്‍ക്കാര്‍ അവരുടെ ശക്തി തിരിച്ചറിയണമെന്നും നിരീക്ഷിച്ചു. രാജ്യത്തെ സാഹചര്യം ഗുരുതരമെന്ന് നിങ്ങള്‍ തന്നെ പറയുന്നു. എപ്പോഴും ഡിജിറ്റല്‍ ഇന്ത്യ. ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുന്നു. എന്നാല്‍ യാഥാര്‍ഥ്യത്തെ മനസിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ല. കൊവിഡ് രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലേ എന്ന് ചോദിച്ച കോടതി, ഗ്രാമങ്ങളില്‍ ഉള്ളവര്‍…

Read More

കാനഡയിൽ സ്കൂൾ പരിസരത്ത്‌ കുഴിച്ചിട്ട നിലയിൽ 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തി. തദ്ദേശീയർക്കായി നടത്തിയ ഏറ്റവും വലിയ സ്കൂൾ പ്രവർത്തിച്ചിരുന്ന ഇടത്തുനിന്നാണ് ശരീരാവശിഷ്ടം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ റഡാറിന്റെ സഹായത്തോടെയാണ്‌ കണ്ടെത്തിയത്‌. ഇതിൽ മൂന്നുവയസ്സുമുതലുള്ള കുട്ടികളുണ്ട്‌‌. പരിസരങ്ങളിലായി കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയെന്ന്‌ അധികൃതർ. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്റെ ഇരകളാണിവർ. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച്‌- 1970കൾ വരെയാണ്‌ സ്‌കൂൾ പ്രവർത്തിച്ചിരുന്നത്‌. കാനഡയിലെ തദ്ദേശ വിഭാഗങ്ങളിലെ 1.5 ലക്ഷം കുട്ടികൾ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സ്കൂളുകളിൽ നിർബന്ധിത വിദ്യാഭ്യാസം നേടണമായിരുന്നു. 1890മുതൽ 1969 വരെ പ്രവർത്തിച്ച ക്യാംലൂപ്‌സ്‌ ഇൻഡ്യൻ റസിഡൻഷ്യൽ സ്കൂൾ ഇത്തരത്തിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ– മതപരിവർത്തന സ്ഥാപനമായിരുന്നു. കുട്ടികൾക്ക്‌‌ മാതൃഭാഷയിൽ സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. അച്ഛനമ്മമാരുമായി ആശയവിനിമയം അനുവദിച്ചിരുന്നില്ല. ശാരീരിക, ലൈംഗിക പീഡനം പതിവായിരുന്നു. ഇത്തരം സ്കൂളുകളിൽ പഠിച്ച ആറായിരം കുട്ടികൾ മരിച്ചെന്നാണ്‌ കണക്ക്‌.

Read More

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ചട്ടം 118 പ്രകാരം അവതരണാനുമതി നൽകിയിട്ടുള്ള പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപ്പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നുകഴിഞ്ഞിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകൾ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിൽ ഉണ്ടായി. പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പ്പുകൊണ്ട് വീർപ്പുമുട്ടിക്കുകയും ചെയ്യുന്ന രീതി യാണ് ലക്ഷദ്വീപിലെ ജനത സാധാരണനിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങൾ അത്യപൂർവ്വമായിത്തീർന്ന…

Read More

ധനുഷ് ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ‘ജഗമേ തന്തിരം’ റിലീസിനൊരുങ്ങുന്നു. ധനുഷിനൊപ്പം സുപ്രധാന വേഷത്തിൽ ജോജു ജോർജ്ജും എത്തുന്നു . ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയുടെ പ്രതീക്ഷയുള്ള നടന്മാരിൽ ഒരാളായി മാറിയ നടനാണ് ജോജു ജോർജ്. ജോജുവിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ജഗമേ തന്തിരം. ധനുഷിനൊപ്പം ജോജുവിൻ്റെ ചിത്രവുമടങ്ങുന്ന പോസ്റ്റർ സോസിസ്റൽ മീഡിയ കീഴടക്കുകയാണ് . ചിത്രത്തിൽ താരം രണ്ടാം സെൻട്രൽ ക്യാരക്ടറായാണ് എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഏറെ പ്രതീക്ഷയാണ് തമിഴർക്കൊപ്പം മലയാളികൾക്കും നൽകുന്നത്. ധനുഷിനും ജോജു ജോജ്ജിനും പുറമെ സഞ്ചന നടരാജൻ, ഐശ്വര്യ ലെക്ഷ്മി, വോക്‍സ് ജെർമെയ്ൻ, ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ അഭിനയിച്ച താരമാണ് ജെയിംസ് കോസ്‌മോ.ജഗമേ തന്തിരത്തിന്റെ ട്രെയിലർ ജൂൺ ഒന്നാം തീയതി നെറ്റ്‌ഫ്ലിക്സിലായിരിക്കും റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഏറെ പ്രതീക്ഷയാണ് തമിഴർക്കൊപ്പം മലയാളികൾക്കും നൽകുന്നത്. ധനുഷിനും ജോജു…

Read More

ഖത്തറിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഒൻപതു മാസത്തിനുള്ളിൽ കൊവിഡ് മുക്തരായവർക്കും വാക്സിൻ സ്വീകരിച്ചവർക്കുമാണ് ഇളവുകൾ ബാധകമാവുക. ഖത്തർ ആരോ​ഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മുക്തരായതിനു ശേഷം ഒന്‍പത് മാസം പിന്നിട്ടിട്ടില്ലാത്തവര്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ലെങ്കിലും ഈ ഇളവുകള്‍ക്ക് അര്‍ഹരായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു. എന്നാല്‍ ഇളവുകളിലേറെയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രം ലഭ്യമാകുന്നവയായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍, റെസ്റ്റൊറന്റുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഈ ഇളവുകളാണ് ഇപ്പോള്‍ രോഗമുക്തര്‍ക്കും കൂടി അനുവദിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവുകള്‍ ലഭിക്കാന്‍ തങ്ങളുടെ മൊബൈലില്‍ ഇത് വ്യക്തമാക്കുന്ന ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ പച്ച അടയാളം കാണിക്കുകയോ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞുവെന്ന് തെളിയിക്കുന്ന വാക്‌സിനേഷന്‍ കാര്‍ഡോ കാണിച്ചാല്‍ മതി. എന്നാല്‍ വാക്‌സിനേഷന്‍ കാര്‍ഡിനൊപ്പം ഖത്തര്‍ ഐഡിയും നിർബന്ധമാണ്. എന്നാല്‍…

Read More

സംസ്ഥാനത്ത് ജൂണ്‍ മൂന്ന് മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം. മൂന്ന് മുതല്‍ നാലുദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്ന മുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കാലവര്‍ഷം എത്താനിരിക്കെ അണക്കെട്ടുകളില്‍ മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുന്‍ കരുതലിന്റെ ഭാഗമായി അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഒന്ന്, രണ്ടു തീയതികളില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ പെയ്യുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Read More

പ്രമുഖ സിപിഐഎം നേതാവും സ്ത്രീവിമോചനപോരാളിയുമായ മൈഥിലി ശിവരാമന്‍ (81) അന്തരിച്ചു. അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്‌സ് രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 1968 ഡിസംബര്‍ 25നുണ്ടായ കീഴ്‌വെണ്‍മണി കൂട്ടക്കൊലയിലെ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം നയിച്ചത് മൈഥിലിയാണ്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനില്‍ റിസര്‍ച്ച് അസിസ്റ്റായി പ്രവര്‍ത്തിച്ച മൈഥിലി, ഇന്ത്യയിലെ സ്ത്രീസമരങ്ങളുടെ മുന്നിലേക്കെത്തിയത് ജനാധിപത്യ മഹിളാ അസോസിയേഷനിലൂടെയാണ്. ദീര്‍ഘകാലം സംഘടനയുടെ പ്രസിഡന്റായി. തമിഴ്നാട്ടിലെ പെണ്‍കള്‍ സംഘത്തിന്റെ സജീവ പ്രവര്‍ത്തക. ‘വാചാതി കേസി’ലും ഇരകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ മുന്നില്‍നിന്നു.

Read More

വയലാര്‍ രാമവര്‍മയുടെ ഇളയമകള്‍ സിന്ധു(54) നിര്യാതയായി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സിന്ധുവിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേദമായതിനെ തുടര്‍ന്ന് രണ്ടുദിവസംമുമ്പാണ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മടങ്ങിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. രാത്രി 10.30ന് മരിച്ചു. ഭര്‍ത്താവ്: ചാലക്കുടി ലായത്തില്‍ മഠത്തില്‍ കൃഷ്ണകുമാര്‍. മകള്‍: മീനാക്ഷി (കേരള സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥി). അമ്മ: ഭാരതി തമ്പുരാട്ടി. സഹോദരങ്ങള്‍: ശരത്ചന്ദ്രവര്‍മ, ഇന്ദുലേഖ, യമുന.

Read More

കൊറോണ വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമില്‍ കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് ആണ് ഇത്. മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. വിയറ്റ്‌നാം ആരോഗ്യമന്ത്രി പുതിയ വകഭേദം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്നാമില്‍ സ്ഥിരീകരിച്ചത്. ഇതുവരെ 6856 പേര്‍ക്ക് മാത്രമാണ് വിയറ്റ്നാമില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേരാണ് മരിച്ചത്.

Read More

ലക്ഷദ്വീപ് എന്തുകൊണ്ടാണ് നമ്മുടെ കൂടി പ്രശ്‌നമാകുന്നത് ജോൺ ബ്രിട്ടാസ് എംപി സംസാരിക്കുന്നു

Read More