Author: T21 Media

കൊവിഡ് -19 വ്യാപനത്തിന്റെ ഭീകരമായ നിഴലിൽ കേരളം തുടർച്ചയായി രണ്ടാം വർഷവും ബക്രീദ് ആഘോഷിച്ചു. സാമുദായിക പ്രാർത്ഥന, കുടുംബ സന്ദർശനങ്ങൾ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനങ്ങൾ, വിരുന്നുകൾ എന്നിവ ഒഴിവാക്കികൊണ്ട് കൂടുതൽ കുടുംബങ്ങൾ വീട്ടിൽ തന്നെ തുടർന്നു. പ്രാർത്ഥനയ്ക്കായി 40 ൽ താഴെ പേരെ മാത്രമേ പള്ളികൾ അനുവദിച്ചിട്ടുള്ളൂ. ആരാധകർ അവരുടെ പായകൾ വാങ്ങി, മാസ്ക് ധരിച്ച്, പ്രാർത്ഥനയ്ക്കായി ശാരീരികമായി അകന്നു ഇരുന്നു. പള്ളി പ്രവേശന കവാടങ്ങൾ, വിലാസങ്ങൾ, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവ സന്ദർശകരുടെ ശരീര താപനില പ്രാർത്ഥനയ്ക്കായി അനുവദിക്കുന്നതിന് മുമ്പ് വാച്ച്മാൻ പരിശോധിച്ചു. ഉത്സവ ആശംസകൾ പ്രധാനമായും മൊബൈൽ ഫോൺ വീഡിയോ കോളുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, ഓൺലൈൻ സോഷ്യലൈസിംഗ് എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തി. വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കണമെന്നും രാത്രി കർഫ്യൂ നീക്കണമെന്നും ഓണം ഷോപ്പിംഗ് സീസൺ വരെ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നുമുള്ള വ്യാപാരികളുടെ ആവശ്യം സംസ്ഥാന സർക്കാർ ഇപ്പോൾ നിരസിച്ചു. വ്യാഴാഴ്ച മുതൽ കൊവിഡ് -19 നിയന്ത്രണങ്ങൾ…

Read More

സംസ്ഥാനത്തെ സിക്ക വൈറസ് ബാധിതർ 28 ആയി ഉയർന്നു. തലസ്ഥാന നഗരത്തിൽ സിക്ക വൈറസിന്റെ ഒരു ക്ലസ്റ്റർ തിരിച്ചറിയുമെന്ന ആശങ്കകൾക്കിടയിൽ, നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ കൂടി പൊസറ്റീവായി. പുതിയ കേസുകളിൽ രണ്ടുപേർ ആനയാറ സ്വദേശികളാണ്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ രോഗം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കിഴക്കേ കോട്ട, കുന്നുകുഴി, പട്ടം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് രോഗബാധിതരായതെന്നും എല്ലാ സാമ്പിളുകളും അലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷിച്ചതായും അവർ പറഞ്ഞു. ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നാല് സാമ്പിളുകൾ അയച്ചതായും നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ചതായും മന്ത്രി പറഞ്ഞു. അതേസമയം, മറ്റ് 16 സാമ്പിളുകൾ നെഗറ്റീവ് ആണ്. ആനയറയിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സിക്ക വൈറസ് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മറ്റ് സ്ഥലങ്ങളിലേക്ക് കൊതുക് വ്യാപിക്കുന്നത് തടയാൻ നടപടിയെടുത്തു. 23 കേസുകളും റിപ്പോർട്ട് ചെയ്ത തലസ്ഥാന നഗരത്തിൽ സിക്ക പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ജില്ലാ…

Read More

സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചുകൊണ്ടിരുന്ന കസ്റ്റംസം പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ ഭീവണ്ടിയിലേക്കു ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പിടികൂടുന്നതിൽ പ്രധാനപങ്കുവഹിച്ച സുമിത്‌കുമാറിനും റിട്ടേൺ ടിക്കറ്റ് അടിച്ചുകിട്ടി. അന്വേഷണം അതിവേഗം ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിച്ച സഹപ്രവർത്തകരെപ്പോലും സുപ്പീരിയറായ സുമിതിന് രക്ഷിക്കാനായില്ല.

Read More

ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോടും സർക്കാരിനോടും ഒപ്പമാണെന്ന് മനസ്സിലാക്കിയ യുഡിഎഫ് പലതരത്തിലാണ് കുത്തിത്തിരിപ്പിന് ശ്രമിക്കുന്നത്. ന്യൂനപക്ഷ വിദ്യാർഥികളുടെ സ്‌കോളർഷിപ് വിഷയത്തിലടക്കം പഴയ നിലപാടിൽനിന്ന്‌ മലക്കംമറിഞ്ഞിരിക്കുകയാണ് കോൺ​ഗ്രസും ലീ​ഗും. മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിലെ അഭിപ്രായം വിഴുങ്ങിയാണ്‌ ഇപ്പോൾ നേതാക്കൾ പ്രതികരിക്കുന്നത്‌. സർക്കാർ മുസ്ലിങ്ങളെ ചതിക്കുന്നുവെന്ന പ്രചാരണമാണ്‌ ലീഗും ജമാഅത്തെ ഇസ്ലായും എസ്ഡിപിഐയും നടത്തുന്നത്‌.

Read More

ഈ കേസിൽ പ്രതിയായ സനു ആരാ ന്ന് വെച്ചിട്ട? ആർഎസ്എസ് പ്രവർത്തകനും ബിജെപി മുളക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്‌ ഈ മാന്യദേഹം.. ആ പദവിയും ഉപയോഗിച്ച്, ബിജെപി ദേശീയനേതാക്കളും കേന്ദ്ര മന്ത്രിമാരുമായുള്ള ബന്ധവും പ്രയോജനപ്പെടുത്തി തൊഴിൽ നൽകാമെന്ന്‌ വാഗ്ദാനംനൽകി പണം വാങ്ങി പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ് ഈ മഹാനും ടീമും കൂടി എന്നിട്ട് ചെയ്തത്.

Read More

ഇത്തരം കരിനിയമങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്നത് 1973ലെ ഇന്ദിരാ​ഗാന്ധി സർക്കാരാണ്. നിയമം പാസാക്കിയത് കോൺ​ഗ്രസാണെങ്കിലും നിയമം നടപ്പിലാക്കുന്നത് ബിജെപിയാണ്. പഴയ കൊളോണിയൽ വാഴ്ചയെ തകർത്തെറിഞ്ഞ രാജ്യമാണ് ഇന്ത്യ. ആ രാജ്യത്ത് വീണ്ടും അത്തരം കരിനിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? ഒരു പരിഷ്കൃത ലോകത്തിന് ഒരിക്കലും ചേർന്ന നിയമങ്ങളല്ല ബിജെപി നടപ്പിലാക്കുന്നത്.

Read More

ഇപ്പോ ദേ കെ സുരേന്ദ്രനെ പദവിയിൽനിന്ന്‌ നീക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിൽ അഭിപ്രായ സർവേയും ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും കൊടകര കുഴൽപ്പണക്കേസും പാർടിക്ക്‌ സംസ്ഥാനത്ത്‌ വലിയ അപമാനമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

Read More

ഈ പരീക്ഷാ ഫലമൊന്ന് നോക്കൂ. ഇതിലുള്ള AB എന്നത് പുതിയ ​ഗ്രേഡ് നിലവാരമല്ല മറിച്ച് സംഘപരിവാർ ക്രിമനലുകൾ കൊലപ്പെടുത്തിയ വള്ളികുന്നത്തെ അഭിമന്യൂവിന്‌ പരീക്ഷയ്‌ക്ക്‌ ഹാജരാവാൻ കഴിയാത്തതിന്റെ പേരിലുള്ള ആബ്‌സൻസ്‌ രേഖപ്പെടുത്തിയതാണ്‌.

Read More

1959ൽ ഏകാധിപതിയായ ബാറ്റിസ്റ്റയെ അധികാരത്തിൽനിന്ന്‌ ഇറക്കി ഫിദലും ചെ ഗേവാരയും വിപ്ലവത്തിലൂടെ അധികാരം നേടിയെടുത്ത അന്നു മുതൽ സാമ്രാജ്യത്വ ശക്തികൾ ക്യൂബ എന്ന കൊച്ചു രാജ്യത്തെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കുന്ന നയങ്ങളാണ് പിന്തുടരുന്നത്. ഫിഡലും രൗലും ക്യൂബയെ നയിച്ചപ്പോൾ ഒക്കെ ഈ നയമാണ് അമേരിക്ക പിന്തുടർന്നത്.

Read More

വാക്സിനേഷൻ പൂർത്തിയാക്കിയാലേ മഹാരോഗത്തെ പടിക്കു പുറത്താക്കി എന്ന്‌ നമുക്ക് ആശ്വസിക്കാനാകൂ. ഇതിന്‌ സമയബന്ധിതമായ ഒരു പദ്ധതിയോ ആസൂത്രണമോ കേന്ദ്ര സർക്കാരിനില്ല. കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പ്‌ ആരംഭിച്ചിട്ട്‌ 6 മാസം തികഞ്ഞെങ്കിലും ഇതുവരെ രണ്ട് ഡോസ് ലഭിച്ചത് വെറും 5 ശതമാനം ആളുകൾക്ക് മാത്രമാണ്. 22 ശതമാനം ആളുകൾക്ക് മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിയത്. തുടക്കംമുതൽ കേന്ദ്രം തുടരുന്ന അലംഭാവത്തിന്റെ ഇരകളായി മാറുകയാണ്‌ ഇന്ത്യൻ ജനത.

Read More