Author: T21 Media

പച്ചരി വിജയൻ എന്നാണ് പരിഹാസത്തോടെ കോൺഗ്രസുകാർ സാമൂഹ്യമാധ്യമങ്ങളിലെഴുതിയത്. കോവിഡ് കാലത്തെ അന്നം മുടക്കികളായ കോൺഗ്രസുകാർ തങ്ങളുടെ ഫ്രസ്ട്രേഷൻ ഇങ്ങനെയെങ്കിലും തീർക്കട്ടെ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. അല്ലെങ്കിലും അഞ്ചാറ് കൊല്ലം കിണഞ്ഞു പരിശ്രമിച്ചിട്ടും കിറ്റ് വിജയനെന്നും പച്ചരി വിജയനെന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കാൻ മാത്രമാണല്ലോ കോൺഗ്രസുകാർക്ക് സാധിച്ചത്.

Read More

വാക്സിന്റെ 25 ശതമാനം സ്വകാര്യ മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചേക്കും എന്നാണ് സർക്കാർ തീരുമാനിച്ചത്. അത് സ്വകാര്യ മേഖല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ 25 ശതമാനം അവർ വാങ്ങുന്നില്ല. ഗ്രാമങ്ങളിലും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളിലുമെല്ലാം പോയി വാക്സിനേഷൻ നടത്തുമെന്നായിരുന്നു കോർപ്പറേറ്റ് മുതലാളിമാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ആ ഗതിക്കല്ല പോകുന്നത്.

Read More

അന്താരാഷ്‌ട്ര നിലവാരമുള്ള കാര്യവട്ടത്തെ പ്രശസ്‌തമായ സ്പോർട്സ് ഹബ്ബിനെ കാളപൂട്ടുകണ്ടം പോലെയാക്കിയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അദ്ദേഹത്തിന്റെ പാർട്ടിക്കാരുടെയും അഹന്തയുടെ കഥകൂടിയാണിന്ന്‌ പറയാൻ പോകുന്നത്‌.

Read More

കൊടകര കുഴൽപ്പണ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. നമ്മളെല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ കേസിലെ ബിജെപിയുടെ പങ്ക് അങ്ങനെ മറനീക്കി പുറത്തുവന്നിരിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ആവശ്യങ്ങൾക്കായാണ് കുഴൽപ്പണം കടത്തിയത്‌ എന്ന് റിപ്പോർട്ടിലുണ്ട്. അതിലെല്ലാം സുപ്രധാനമായ കാര്യം സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെയാണ് എല്ലാം നടന്നത് എന്നതാണ്.

Read More

മൗദൂദി പത്രവും സംഘി പത്രവും ഒരമ്മ പെറ്റ മക്കളാണെന്ന് തെളിയിക്കുകയാണ്. ജന്മഭൂമി ലേഖകൻ വാർത്തയെഴുതി മാധ്യമത്തിന് കൊടുത്തതതാണോ അതോ മാധ്യമം ലേഖകൻ വാർത്തയെഴുതി ജന്മഭൂമിക്ക് കൊടുത്തതാണോ എന്ന് മാത്രം അറിഞ്ഞാൽ മതി.

Read More

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് നയമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അത് എൽഡിഎഫ് സർക്കാരിന്റെ നയമാണ്‌. ലിസ്റ്റ് നീട്ടുക എന്നത് പ്രായോഗികമല്ല. കാലാവധി തീരംമുമ്പ് പരമാവധി നിയമനങ്ങൾ നടത്തി വീണ്ടും പരീക്ഷകൾ തീരുമാനിക്കുകയാണ്‌ വേണ്ടത്‌. ഈ സർക്കാർ ചെയ്യുന്നതും അതുതന്നെ. പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുണ്ട്. അവർക്ക് അവകാശപ്പെട്ട അവസരങ്ങൾ മറ്റുളളവർ തട്ടിയെടുക്കുന്നത് ശരിയല്ല.

Read More

മഴ പെയ്‌താൽ മദ്ദളം കൊട്ടിയിട്ട്‌ കാര്യമില്ല. കുട പിടിക്കുക തന്നെ വേണം. എന്നാലേ മഴ നനയാതിരിക്കൂ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്‌തതും അതുതന്നെയാണ്‌. പാർലമെന്റിന്റെ മഴക്കാല സമ്മേളനം തുടങ്ങും മുമ്പ്‌ മഴ പെയ്‌തു. എന്നാ പിന്നെ ഒന്നു പത്രക്കാരെ കണ്ടു കളയാം. മഴയത്ത്‌ കുടചൂടി പത്രക്കാരെ കണ്ടു. അൽപ്പന്‌ അധികാരം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കുമെന്ന്‌ പഴഞ്ചൊല്ല്‌ അന്വർഥമാകും വിധമുള്ള ഒരു ചീപ്പ്‌ ഷോ.

Read More

രാജ്യത്ത് വാക്സിൻ കിട്ടാതെയും ആവശ്യമായ ചികിത്സ ലഭ്യമാകാതെയും ആയിരക്കണക്കിന് ആളുകൾ തെരുവിൽ പിടഞ്ഞ് മരിക്കുമ്പോളാണ് വാക്സിൻ നിർമ്മാണത്തിന്റെ പുതിയ സാധ്യതകളുമായി പിണറായി സർക്കാർ മുന്നോട്ട് വരുന്നത്. റഷ്യൻ വാക്സിനായ സ്പുട്നികിന്റെ നിർമ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് റഷ്യയും കേരളവും തമ്മിൽ ചർച്ച നടത്തിയിരിക്കുന്നു.

Read More

സംസ്ഥാനത്തെ മാധ്യമങ്ങൾ ആറുമാസത്തിനുള്ളിൽ നിയന്ത്രണവിധേയമാക്കുമെന്ന് ബിജെപിയുടെ തമിഴ്‌നാട് യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് കെ. അണ്ണാമലൈ. കോയമ്പത്തൂരിൽ നിന്ന് മൂന്ന് ദിവസത്തെ റോഡ്ഷോയുടെ ഭാഗമായി ജൂലൈ 14 ന് നമക്കലിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്താണ് അണ്ണാമലൈ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. മാധ്യമങ്ങളെക്കുറിച്ച് മറക്കുക. അടുത്ത ആറ് മാസത്തിനുള്ളിൽ, മാധ്യമങ്ങളെ നമ്മുടെ നിയന്ത്രണത്തിലാക്കാനും അവ ഏറ്റെടുക്കാനും ബിജെപിക്കു കഴിയുമെന്നും നിങ്ങൾ കാണും. തെറ്റായ വിവരങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കാൻ ഒരു മാധ്യമത്തിനും അനുവാദമില്ല. എല്ലാ മാധ്യമങ്ങളും തന്റെ മുൻഗാമിയായ എൽ. മുരുകന്റെ കീഴിൽ വരുമെന്നും അദ്ദേഹമിപ്പോൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയാണെന്നുമുള്ള അണ്ണാമലൈയുടെ പ്രസ്താവനകൾക്കെതിരെ പ്രമുഖർ രം​ഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കഠിനാധ്വാനം ചെയ്യണമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 4 എം‌എൽ‌എമാരിൽ നിന്ന് 150 എം‌എൽ‌എമാരിലേക്ക് പോകണമെന്നും കർണാടക കേഡറിന്റെ മുൻ ഐ‌പി‌എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ റോഡ് ഷോയിൽ പ്രസം​ഗിച്ചു. തമിഴ്നാട്ടിലെ പുതിയ വിവാദത്തിനാണ് അണ്ണാമലൈ തിരികൊളുത്തിയിരിക്കുന്നത്. അണ്ണാമലെയുടെ പ്രസ്താവന…

Read More

സൈബർ നിരീക്ഷണ നടപടിയെ ചൈന “ശക്തമായി അപലപിച്ചു”, ഇത് സൈബർ സുരക്ഷ ഭീഷണിയുടെ ഭാഗമായി എല്ലാ രാജ്യങ്ങൾക്കും ഒരു പൊതു വെല്ലുവിളിയാണെന്നും ചൈന. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ വിമതർ എന്നിവരുമായി ചാരപ്പണി നടത്താൻ ഇസ്രായേൽ ആസ്ഥാനമായുള്ള എൻ‌എസ്‌ഒ ഗ്രൂപ്പിൽ നിന്നുള്ള പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുവെന്ന് കാണിക്കുന്ന ആഗോള മാധ്യമ കൺസോർഷ്യത്തിന്റെ അന്വേഷണ റിപ്പോർട്ടുകളോട് പ്രതികരിക്കുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ ഇക്കാര്യം വ്യക്തമാക്കിയത്. ”ഇത് ശരിയാണെങ്കിൽ, ചൈന ശക്തമായ അപലപനം പുറപ്പെടുവിക്കുന്നുവെന്ന്,” പെഗാസസ് സ്പൈവെയർ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ ഷാവോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ രാജ്യങ്ങളും തമ്മിൽ പരസ്പര ബഹുമാനം, സമത്വം, പരസ്പര ആനുകൂല്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്നും ഇത്തരം ഭീഷണികളോട് രാജ്യങ്ങൾ തമ്മിൽ സഹകരിച്ച് തന്നെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ നിന്നുള്ള സൈബർ സുരക്ഷ ഭീഷണികൾ ഉന്നയിക്കുമ്പോഴെല്ലാം, യുഎസ് വസ്തുതകളെക്കുറിച്ച് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെട്ടിച്ചമച്ച പേരുകളുമായി ചൈനയെ മർദ്ദിക്കുന്നതിൽ യുഎസ് സഖ്യകക്ഷികളുമായി…

Read More