Author: T21 Media

നിയമസഭാ വോട്ടെടുപ്പ്‌ ദിവസം കുണ്ടറ കണ്ണനല്ലൂരിൽ ഇഎംസിസി ഡയറക്‌ടർ ഷിജു എം വർഗീസ്‌ സ്വന്തം കാറിലേക്ക്‌ പെട്രോൾ ബോംബെറിഞ്ഞ കേസ്‌ പുതിയ വഴിത്തിരിവിലെത്തുകയാണ്.. മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിക്കാൻ വേണ്ടി ഇഎംസിസി ഡയറക്ടർ ഷിജു വർ​ഗീസും കോൺ​ഗ്രസും ചേർന്ന് നടത്തിയ ഒത്തുകളിയുടെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു എന്നാണ് സൂചന.

Read More

ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. ബിജെപി ദേശീയ സമിതിയം​ഗം സി കെ പത്മനാഭന്റെ ഇന്നത്തെ പ്രതികരണമാണ് . ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിലും കള്ളപ്പണക്കടത്തിലും പല ബിജെപിക്കാരും മിണ്ടാതിരിക്കുകയാണ് . കൂടുതൽ പേർ മിണ്ടും മുമ്പ് നാക്കിന് വിലങ്ങിടാൻ നാളെ ബിജെപി അടിയന്തര കോർ കമ്മിറ്റി ചേരുന്നു , കൊച്ചിയിൽ. ഈ യോ​ഗം കേന്ദ്ര നിർദേശ പ്രകാരമാണ്, നേതാക്കൾ നേരിട്ട് വന്നേ തീരൂ എന്ന നിർദേശവും കേന്ദ്രം നൽകിയിട്ടുണ്ട് . യോ​ഗത്തിന്റെ റിസൽട് ബിജെപിക്കാർക്ക് പോസിറ്റീവ് ആകുമോ അതോ ഇടിവെട്ടിയവനെ പാമ്പും കടിച്ച് മിന്നലും അടിക്കുന്ന സ്ഥിതിയാകുമോന്ന് നാളെ പറയാം.

Read More

കേരളത്തിൽ ഇനിയും വാകസിനെടുക്കാത്തവർ ആശങ്കപ്പെടേണ്ടതില്ല. 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിക്കും. മാനസിക വൈകല്യമുള്ളവരെ വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്‌സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും. ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം…

Read More

മധ്യപ്രദേശിൽ 3000 ജൂനിയർ ഡോക്ടർമാർ രാജിവച്ചു. സ്‌റ്റൈപെൻഡ്‌ വർധിപ്പിക്കണം, കോവിഡ്‌ ബാധിച്ചാൽ തങ്ങൾക്കും കുടുംബത്തിനും സൗജന്യചികിത്സ എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ്‌ കൂട്ടരാജി. 24 മണിക്കൂറിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്‌ അംഗീകരിക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. നാലു ദിവസം സമാധാനപരമായി സമരം ചെയ്‌തിട്ടും സർക്കാർ ഇടപെടാത്തതിനാലാണ്‌ രാജിവച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. തിരികെ പ്രവേശിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാരിനോട്‌ ചീഫ്‌ ജസ്റ്റിസ്‌ മുഹമ്മദ്‌ റഫീഖ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു.

Read More

നിയമസഭാ വോട്ടെടുപ്പ്‌ ദിവസം കുണ്ടറ കണ്ണനല്ലൂരിൽ ഇഎംസിസി ഡയറക്‌ടർ ഷിജു എം വർഗീസ്‌ സ്വന്തം കാറിലേക്ക്‌ പെട്രോൾ ബോംബെറിഞ്ഞ കേസ്‌ പുതിയ വഴിത്തിരിവിലെത്തുകയാണ്. മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിക്കാൻ വേണ്ടി ഇഎംസിസി ഡയറക്ടർ ഷിജു വർ​ഗീസും കോൺ​ഗ്രസും ചേർന്ന് നടത്തിയ ഒത്തുകളിയുടെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു എന്നാണ് സൂചന. ബോംബേറ്‌ ആസൂത്രിതമായിരുന്നതിന്‌ മതിയായ തെളിവുകൾ അന്വേഷകസംഘത്തിന്‌ ലഭിച്ചുകഴിഞ്ഞു. ഷിജു എം വർഗീസ്‌ തന്നെയാണ്‌ ആദ്യം പൊലീസിൽ പരാതി നൽകിയത്‌. ഇയാൾ ഇതിനായി സ്റ്റേഷനിലെത്തിയ ഉടൻ എൻ കെ പ്രേമചന്ദ്രൻ എംപിയും കുണ്ടറ മണ്ഡലം യുഡിഎഫ്‌ സ്ഥാനാർത്ഥിയായി മൽസരിച്ച പിസി വിഷ്‌ണുനാഥും എൽഡിഎഫിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച്‌ ചാനലുകളിൽ ലൈവായിരുന്നു. സിപിഐ എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു ഇവരുടെ പ്രതികരണം. എഫ്എആർ രജിസ്‌റ്റർ ചെയ്യുംമുൻപ്‌ ഇവർ പൊലീസിൽ ഇടപെട്ടതായും ആരോപണമുയർന്നിരുന്നു. എന്നാൽ പഴുതടച്ചുള്ള അന്വേഷണത്തിന്‌ ഒടുവിൽ വാദി പ്രതിയാകുന്ന അപൂ്ർവതയ്‌ക്ക്‌ പെട്രോൾ ബോംബേറ്‌ കേസ്‌ സാഷ്യം വഹിച്ചു. ഡിഎസ്‌ജെപി സ്ഥാനാർത്ഥിയായാണ്‌ ഷിജു മത്സരിച്ചത്. കേസുമായി…

Read More

ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. ബിജെപി ദേശീയ സമിതിയം​ഗം സി കെ പത്മനാഭന്റെ ഇന്നത്തെ പ്രതികരണമാണ്. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയിലും കള്ളപ്പണക്കടത്തിലും പല ബിജെപിക്കാരും മിണ്ടാതിരിക്കുകയാണ്. കൂടുതൽ പേർ മിണ്ടും മുമ്പ് നാക്കിന് വിലങ്ങിടാൻ നാളെ ബിജെപി അടിയന്തര കോർ കമ്മിറ്റി ചേരുന്നു, കൊച്ചിയിൽ. ഈ യോ​ഗം കേന്ദ്ര നിർദേശ പ്രകാരമാണ്, നേതാക്കൾ നേരിട്ട് വന്നേ തീരൂ എന്ന നിർദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. യോ​ഗത്തിന്റെ റിസൽട് ബിജെപിക്കാർക്ക് പോസിറ്റീവ് ആകുമോ അതോ ഇടിവെട്ടിയവനെ പാമ്പും കടിച്ച് മിന്നലും അടിക്കുന്ന സ്ഥിതിയാകുമോന്ന് നാളെ പറയാം. കുഴൽ പണക്കടത്തിന്റെ അന്വേഷണത്തിൽ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പുലർത്തുന്ന ജാ​ഗ്രത മലയാളികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. രാഷ്ട്രീയമായി വേട്ടായാടുന്നു എന്ന കരച്ചിലുമായി സുരേന്ദ്രനും സംഘവും ഇറങ്ങാതിരിക്കാൻ കള്ളപ്പണക്കടത്തിന്റെ ഓരോ തുമ്പും തരിയും ഒപ്പിയെടുത്തുകൊണ്ടിരിക്കുകയാണ് പൊലീസ്. ആർഎസ്എസ് പ്രവർത്തകൻ ധർമരാജന്റെ ഫോൺ കോളുകളും മൊഴികളും സസൂക്ഷ്മം പിന്തുടർന്ന പൊലീസ്, കോന്നിയിലെത്തിക്കാനുള്ള പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്ന നി​ഗമനത്തിലെത്തി.…

Read More

രാജ്യത്തെ തന്നെ നടുക്കിയ, കൊടകര കുഴൽപ്പണക്കേസിൽ ഓരോ ദിവസം കഴിയുന്തോറും ബിജെപി നേതാക്കന്മാരുടെ പങ്ക് സ്ഫടികം പോലെ തെളിഞ്ഞുവരികയാണ്. എന്നാൽ ഇന്നലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പത്രക്കാരെ കണ്ടപ്പോൾ ബിജെപിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല എന്ന തരത്തിലാണ് ന്യായീകരിച്ചത്. നമുക്ക് വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്ക് വരാം. സത്യത്തിൽ ഈ കേസുമായി ബിജെപിക്ക് ബന്ധമൊന്നുമില്ലേ? ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്തവരുടെയും ഇനി ചോദ്യം ചെയ്യാൻ പോകുന്നവരുടെയും കാര്യമെടുത്താൽ ഈ ചോദ്യത്തിനുള്ള ഉത്തരവും സുരേന്ദ്രന്റെ വാദത്തിനുള്ള മറുപടിയും കിട്ടും.

Read More

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധിയുടെ രണ്ടാം തരം​ഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോൾ രാജ്യം ഭരിക്കുന്നവർ കേരളം എല്ലാ അർഥത്തിലും അവ​ഗണിക്കപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതീക്ഷയുടെ തൂവെളിച്ചം പകരുന്ന ബജറ്റ് കേരളത്തിന് മുന്നിൽ എൽഡിഎഫ് സർ‌ക്കാർ അവതരിപ്പിച്ചത്.

Read More

പ്രസിഡന്റ്‌ പദത്തിൽ ഇരിക്കവെ ഇവരൊന്നും കേൾപ്പിക്കാത്ത തരത്തിലുള്ള ചീത്തപ്പേരാണ്‌ സുരേന്ദ്രൻ ഉണ്ടാക്കുന്നത്‌. അത്രയും രൂക്ഷമായ ആരോപണങ്ങളാണ്‌ ഇപ്പോൾ കെ സുരേന്ദ്രനെതിരെ ഉയരുന്നത്‌. എതിരാളികൾ മാത്രമല്ല, സ്വന്തം പാർട്ടി നേതാക്കളിൽനിന്നും രൂക്ഷമായ വിമർശനത്തിനാണ്‌ സുരേന്ദ്രൻ വിധേയനാകുന്നത്‌.

Read More

ബിജെപിയിലെ ഉന്നത നേതാക്കന്മാർക്ക് പങ്കുള്ള കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം തകൃതിയായി മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും വരുന്ന വാർത്തകൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തനിനിറം കൂടുതൽ വെളിപ്പെടുന്നു. ബിജെപി പ്രസിഡന്റ്‌ കെ സുരേന്ദ്രനെ അന്വേഷണ സംഘം ഉടൻ ചോദ്യംചെയ്യുമെന്നാണ്‌ ഏറ്റവും പുതിയ വിവരം. കള്ളപ്പണം, കുഴൽപ്പണം, ​ഗുണ്ടാപ്രവർത്തനം, സ്വർണ്ണക്കടത്ത് അങ്ങനെ എല്ലാവിധ മാഫിയകളിലും കഴിവ് തെളിയിച്ച അധോലോകമാണ് ഭാരതീയ ജനതാ പാർട്ടി നേതൃത്വം എന്ന് ബോധ്യമാവുകയാണ്.

Read More