Author: T21 Media

കേരളപൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം പുറത്തുകൊണ്ടുവന്ന കാര്യങ്ങൾ നിർണായകമാണ്. പൊതിഞ്ഞ് പിടിച്ച് ബിജെപിയെയും സുരേന്ദ്രനെയും സംരക്ഷിച്ചിരുന്ന കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം പൊലീസിന്റെ നിർണായക കണ്ടെത്തലുകളിൽ കളം മാറ്റി ചവിട്ടിക്കഴിഞ്ഞു. ഇതെല്ലാം കുഴൽപണം കൊടകരയിൽ പിടിക്കപ്പെട്ടിട്ടിതുവരെ നാം കണ്ട കാര്യങ്ങളാണ്.

Read More

തലച്ചോറിൽ ബാധിക്കുന്ന അജ്ഞാത​ രോ​ഗത്തിന്റെ ഭീതിയിലാണ് കാനഡ. രോഗബാധയുമായി കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിൽ അമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ ആറുപേർ മരണപ്പെട്ടിട്ടുമുണ്ട്. ശരീരത്തിന്റെ സന്തുലനം നഷ്ടമാകുക, പെട്ടെന്ന്‌ ശരീരഭാരം കുറയുക, പെരുമാറ്റത്തിൽ വ്യത്യാസം, സ്‌മൃതിനാശം, കാഴ്ച- കേൾവി പ്രശ്‌നങ്ങൾ തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണം. ‘ന്യൂ ബ്രൺസ്‌വിക്ക്‌ സിൻഡ്രോം’ ഭയപ്പെടുത്തുന്ന അവസ്ഥയാണെന്ന്‌ ആരോഗ്യ മന്ത്രി ഡൊറോത്തി ഷെപ്പേർഡ്‌ പറഞ്ഞു. രോഗത്തിന്റെ കാരണവും മറ്റ്‌ വശങ്ങളും പഠിക്കാൻ ഹൊറൈസൺ ഹെൽത്ത്‌ നെറ്റ്‌വർക്ക്‌ വൈസ്‌ പ്രസിഡന്റ്‌ എഡ്വേർഡ്‌ ഹെൻട്രിക്‌ മേധാവിയായ വിദഗ്‌ധ സമിതിയെ രൂപീകരിച്ചു. ആറ്‌ ന്യൂറോളജിസ്‌റ്റുകളും ഒരു പൊതുജനാരോഗ്യ വിദഗ്‌ധനുമാണ്‌ സമിതിയിലുള്ളത്‌. മൃഗങ്ങളിൽനിന്ന്‌ പടരുന്നതാണോ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണമാണോ തുടങ്ങിയ സാധ്യതകളാണ്‌ പരിശോധിക്കുന്നത്‌. ബാക്ടീരിയ, വൈറസ്‌ എന്നിവ മൂലമാണോ രോഗബാധയെന്നും സ്ഥിരീകരിച്ചിട്ടില്ല.

Read More

ഇതാ കുഴൽപ്പണക്കേസിലെ മുഖ്യപ്രതി ധർമ്മരാജനും ബിജെപി നേതാക്കളും തമ്മിൽ നടന്ന അവിഹിത ഇടപാടുകളുടെ മറ്റൊരു തെളിവ്‌ കൂടി. കുഴൽപ്പണം കെണ്ടുവരാൻ മാത്രമല്ല, ബിനാമിയായി നിന്ന്‌ കരാർ ഉറപ്പിക്കാനും കള്ളപ്പണം വെളുപ്പിക്കാനും കമ്മീഷൻ തുക തട്ടിയെടുക്കാനുമെല്ലാം ബിജെപി നേതാക്കളുടെ ബിനാമിയാണ്‌ ധർമ്മമരാജൻ എന്നതിന്റെ പുതിയ തെളിവ്‌ T21 പുറത്ത്‌ വിടുന്നു.

Read More

അയ്യപ്പശാപം തലമുറകളെ വേട്ടയാടും. പറഞ്ഞത് ഞാനല്ല. ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രൻജിയാണ്. അന്ന് സുരേന്ദ്രൻജി അങ്ങനെ പറഞ്ഞെങ്കിലും ഇത്ര പെട്ടെന്ന് അത് അച്ചട്ടാവുമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ വിചാരിച്ചില്ല. സത്യം. അത് പോട്ടെ. അന്നങ്ങനെ പറഞ്ഞപ്പോൾ ഇന്നിങ്ങനെ എല്ലാംകൂടെ ബൂമറാങ്ങായി തന്റെ നേരെ തിരിഞ്ഞ് വരുമെന്ന് സുരേന്ദ്രൻ വിചാരിച്ച് കാണുമോ? എന്തായാലും കാര്യങ്ങളൊക്കെ ഒരു കരയ്ക്കടിയുന്ന മട്ടുണ്ട്. അയ്യപ്പശാപം ആണെങ്കിലും അല്ലെങ്കിലും സം​ഗതി സുരേന്ദ്രൻജിയും മകനും കുരുക്കിലാണ്.

Read More

സംസ്ഥാനത്ത് ഇന്ധനവില നൂറിലെത്തി. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരി, പാലക്കാട്‌, ഇടുക്കിയിൽ കട്ടപ്പന എന്നിവിടങ്ങളിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നു. അടിമാലിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി. സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസലിന്‌ ലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോളും ജനങ്ങളെ പൊറുതിമുട്ടിക്കുന്ന നയമാണ് കേന്ദ്രം കൈക്കൊള്ളുന്നത്.

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. രാജ്യത്ത് കൊവിഡ് വാക്സിൻ ക്ഷാമത്തിനിടയിലും കേന്ദ്ര സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്നാണ് രാഹുൽ വിമർശിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ സ്വയം പര്യാപ്തരാവേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Read More

പ്രശസ്ത നടൻ ദിലീപ് കുമാർ ആശുപത്രിയിൽ. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് 98കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിലീപ് കുമാറിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തുവിട്ടത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് താരം ഉള്ളത്. ദിലീപ് കുമാർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

വിമര്‍ശിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകനെ ബിജെപി നേതാവായ പഞ്ചായത്ത് പ്രസിഡന്റ് കാറിടിച്ച് കൊലപ്പെടുത്തി. കുന്ദാപ്പുര യദമോഗെ പഞ്ചായത്ത് പ്രസിഡന്റ് പ്രാണേഷ് യദിയാലാണ് കൊലപ്പെടുത്തിയത്. ഇയാളിപ്പോൾ അറസ്റ്റിലാണ്. ശനിയാഴ്ച രാത്രിയാണ് പ്രണേഷ് സാമൂഹ്യ പ്രവര്‍ത്തകനായ ഉദയ് ഗണികയെ (45) വീടിന് മുന്നില്‍ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്. റോഡില്‍ നില്‍ക്കുകയായിരുന്ന ഉദയിനെ അതിവേഗതയില്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് പ്രാണേഷ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ശങ്കരനാരായണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രണേഷ് മറ്റൊരു പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തി. അര്‍ധരാത്രിയോടെ ഇയാളെ അറസ്റ്റ് ചെയ്തു.

Read More

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ബദിയഡുക്ക പൊലീസാണ് കേസെടുത്തത്. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Read More

ബിജെപി ഓഫീസിന്റെ സമീപത്ത് നിന്നും 50 ലേറെ ബോംബുകള്‍ കണ്ടെടുത്തു. കൊല്‍ക്കത്തയിലെ ഓഫീസിന് സമീപത്തു നിന്നാണ് ബോംബ് ശേഖരം കണ്ടെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രി പഴങ്ങള്‍ സൂക്ഷിക്കുന്ന ചാക്കിലാണ് ബോംബുകള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്ന ഖിദ്ദര്‍പൊരയിലെ ബിജെപി ഓഫീസിന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍. സൈനിക ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More