Author: T21 Media

കെ ടി ജലീൽ എംഎൽഎ ഒരു കാര്യം മാത്രമേ ചെയ്തുള്ളൂ.. മുസ്ലീംലീ​ഗ് എന്ന വൈക്കോൽ കൂനയിലേക്ക് ചെറിയൊരു തീപ്പെട്ടിക്കൊള്ളി കത്തിച്ചിട്ടു.. ശുഭം.. ആ വൈക്കോൽ കൂന ഇപ്പോൾ നിന്നങ്ങ് കത്തുകയാണ്. ഇല്ലാത്ത കേസിന്റെ പേരിൽ കഴിഞ്ഞ 5 വർഷം അല്പം പോലും സ്വൈര്യം കൊടുക്കാതെ ജലീലിനെ വളഞ്ഞിട്ട് ആക്രമിച്ചതിനുള്ള പണി ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയല്ലാതെ ലീ​ഗിന് വേറെ മാർ​ഗമുണ്ടെന്ന് തോന്നുന്നില്ല..

Read More

അഞ്ചാറു മാസം കേരളത്തിലെ മാധ്യമ സിങ്കങ്ങൾ സ്വർണക്കടത്തുകേസും ഡോളർകടത്തു കേസും കൊണ്ട്‌ നടത്തിയ ആറാട്ട്‌ മലയാളികൾ കൊക്കില്‌ ജീവനുള്ള കാലം മറക്കുമോ? ദാ മുഖ്യമന്ത്രി പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാകെ പെട്ട്‌. സ്‌പീക്കർ ദാ പോണു ജയിലേക്ക്‌. മന്ത്രി ജലീലിന്റെ കാര്യം കട്ടപ്പൊക. ഇങ്ങനെ പോയാൽ സർക്കാർ തന്നെ താഴെ വീഴും. അങ്ങനെ പോയി പത്രങ്ങളിലെ സ്വന്തം ലേഖകരുടെ ഉപന്യാസ രചനയും ചാനൽ റിപ്പോർട്ടർമാരുടെയും ആൻകർമാരുടെയും ഹരികഥാകാലക്ഷേപവും

Read More

സുധാകരൻ കെപിസിസി പ്രസിഡന്റും വി ഡി സതീശൻ പ്രതിപക്ഷ നേതാവുമായതിൽപ്പിന്റെ കോൺഗ്രസ്‌ വളരെ നന്നായി മെച്ചപ്പെട്ടിട്ടുണ്ട്‌. മെച്ചപ്പെട്ടു എന്നൊക്കെ പറഞ്ഞാൽ അക്ഷരാർഥത്തിൽ മെച്ചപ്പെട്ടു ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിലാണ്‌ കോലീബി സഖ്യം മറനീക്കി പുറത്തുവന്നത്‌. സിപിഐ എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തോൽപ്പിക്കാൻ ഏതു വർഗീയതയെങ്കിൽ വർഗീയത എന്നതാണ്‌ യുഡിഎഫ്‌ ലൈൻ…

Read More

2014ൽ യുപിഎ സർക്കാർ സുപ്രീംകോടതിയിൽ പതിനെട്ടു പേരടങ്ങുന്ന ഒരു പട്ടിക സമർപ്പിച്ചിരുന്നു. സ്വിസ്‌ ബാങ്കിൽ നിക്ഷേപമുള്ള കള്ളപ്പണക്കാരുടെ പട്ടിക. സർക്കാർ ഒട്ടും മനസ്സില്ലാമനസ്സോടെയാണ്‌ ഈ ലിസ്‌റ്റ്‌ സുപ്രിംകോടതിയിൽ സമർപ്പിച്ചത്‌. ആ പട്ടിക മാധ്യമപ്രവർത്തകർക്ക്‌ കിട്ടി. കിട്ടാതിരിക്കില്ലല്ലോ. പക്ഷേ അതല്ല പ്രശ്‌നം. കിട്ടിയ മുതൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഭംഗിയായി പൂഴ്‌ത്തി. പൂഴ്‌ത്തുമല്ലോ. അതിന്‌ കരണവുമുണ്ട്‌. അന്നത്‌ പരിശോധിച്ചപ്പോൾ കണ്ട ഒരു പേരാണ്‌ പ്രശ്‌നം. മലയാള മനോരമ അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ സമർത്ഥമായി കുറെ വർഷങ്ങളായി ഒളിപ്പിച്ചു വെച്ച ആ പേര്‌ കേട്ടോളൂ. കെ‌ എം മാമ്മൻ എന്ന പേര്. കണ്ടത്തിൽ മാമ്മൻ.

Read More

ഇലക്ഷൻ പ്രവചനം മുതൽ മനോരമയുടെ പൊള്ളത്തരങ്ങളങ്ങോട്ട് പഴയപോലെ കലങ്ങണില്ല. ഇടതുപക്ഷ സർക്കാരിനെതിരെ നന്നായി കലക്കീട്ടങ്ങോട്ട് എടുക്കാമെന്ന് വച്ചാൽ മലയാളികൾ കണ്ണടച്ച് ഒറ്റയടിക്ക് വിഴുങ്ങുന്നതിൽ അൽപ്പം ശമനം വന്നിരിക്കുന്നു. അപ്പോ പിന്നെ ഇന്നലെ വരെ പറഞ്ഞതങ്ങോട്ട് മറന്നിരിക്കുന്നു മനോരമ

Read More

മലയാള മനോരമയുടെ സാമ്പത്തിക തട്ടിപ്പുകളെ പറ്റിയാണല്ലോ നമ്മൾ ചർച്ച ചെയ്യുന്നത്. മനോരമയുടെ ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയ്ലോൺ ബാങ്കിന്റെ തട്ടിപ്പും ഭാഗ്യക്കുറി തട്ടിപ്പുമെല്ലാം ഇന്നലെ നമ്മൾ ചർച്ച ചെയ്തതാണല്ലോ.. ഇന്ന് നമ്മൾ ചർച്ച പറയാൻ പോകുന്നത് മനോരമ മുതലാളിമാരുടെ ഇന്റഗ്രേറ്റഡ് ഫിനാൻസ് കമ്പനി അഥവാ ഐഎഫ്സി നടത്തിയ വമ്പൻ തട്ടിപ്പിനെ പറ്റിയാണ്. ഒന്നും രണ്ടും രൂപയുടേതല്ല. 800 കോടി രൂപയുടെ വമ്പൻ തട്ടിപ്പാണ് 2005ൽ മനോരമ നടത്തിയത്.

Read More

കേരളം കോവിഡിനെതിരെ പൊരുതിയതും അതിന്റെ നേട്ടങ്ങളും വിവരിക്കുകയാണ് ഹിന്ദുസ്ഥാൻ ടൈംസ്. മനോരമയും വീക്ഷണവും ജയ്ഹിന്ദും മാത്രം നോക്കുന്ന കോൺ​ഗ്രസുകാരും മാതൃഭൂമിയും ജന്മഭൂമിയും ജനം ടിവിയും മാത്രം നോക്കുന്ന സംഘികളും ചന്ദ്രികയും മാധ്യമവും മീഡിയാവണും മാത്രം നോക്കുന്ന ലീ​ഗ്- സുഡാപ്പി ടീമുകളും ഈ വാർത്ത കാണുക..

Read More

കേരളത്തിൽ പ്രതിദിന കോവിഡ്‌ കേസുകൾ വർധിക്കുന്നത്‌ ആശങ്കയോടെ കാണേണ്ടതില്ലെന്ന് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിക്സ്‌– സാംക്രമികരോഗശാസ്‌ത്ര– ആഗോള പൊതുജനാരോഗ്യ വിഭാഗം പ്രൊഫസർ ഭ്രമർ മുഖർജി പറയുന്നു. ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗഗൻ ദീപ് കാങ് ദി വയറിൻ്റെ അഭിമുഖത്തിൽ കേരളത്തെ പ്രകീർത്തിച്ചതിന് പിന്നാലെയാണ് ഡോ. ഭ്രമറിൻ്റെ ഈ പ്രതികരണം. ഇന്ത്യയിലെ കോവിഡ്‌ വ്യാപനത്തെപ്പറ്റി സവിശേഷമായ പഠനം നടത്തുകയാണ്‌ ഭ്രമർ.

Read More

കേരളത്തിലെ ഏറ്റവും വലിയ ചില സാമ്പത്തിക തട്ടിപ്പുകൾ ആരുടെ പേരിലാണെന്ന് അറിയാമോ? സംശയിക്കേണ്ട. ഇതേ മനോരമയുടെ പേരിലാണ്.. തട്ടിപ്പുകളിൽ മനോരമയ്ക്ക് നൂറ്റാണ്ടിന്റെ തഴക്കമുണ്ട്. മനോരമയുടെ തട്ടിപ്പ് പരിപാടി ആ പത്രത്തിന്റെ തുടക്കം മുതലേയുള്ളതാണ്. അതിന്റെ സ്ഥാപകർ തന്നെയാണിതിനു തുടക്കമിട്ടത്. പിൻഗാമികളാകട്ടെ ഇക്കാര്യത്തിൽ അപ്പനപ്പൂപ്പന്മാരെയും കടത്തിവെട്ടി

Read More