Author: T21 Media

15 ൽ 8 ഇടത്തും ഇടതുമുന്നേറ്റമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായത്. യുഡിഎഫ് കോട്ടകളായ പത്തനംതിട്ട കലത്തൂർ പഞ്ചായത്തിലും, വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലേക്ക് പഴേരി ഡിവിഷനിലും നടന്ന ഉപതെരഞ്ഞെടെപ്പിലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് സിപിഎം സ്ഥാനാര്‍ഥികൾ പിടിച്ചടക്കിയത്

Read More

സാമ്പത്തിക തട്ടിപ്പിന്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ലീഗും ഒരമ്മപെറ്റ അളിയന്മാരാണ്. പാർട്ണേഴ്സ് ഇൻ ക്രൈം എന്നൊക്കെ കേട്ടിട്ടില്ലേ.. അതുപോലെ തന്നെ.. എങ്ങനെ ജനങ്ങളെ പറ്റിച്ച് പണം തട്ടാം എന്നതിനെപ്പറ്റി ഗവേഷണം ചെയ്യുന്നവരാണ് ഈ ലീകോബി സഖ്യം.. സമീപകാല സംഭവങ്ങളെടുത്ത് നോക്കിയാൽ നമുക്കത് ബോധ്യമാവും..

Read More

സിപിഐഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഹിന്ദുക്കൾക്കെതിരാണ് എന്ന തരത്തിൽ വ്യാപകമായി പ്രചരണം നടത്തുകയാണ് ഇപ്പോൾ ആർഎസ്എസ്. ഈദുൾ ഫിത്തറിന് സംസ്ഥാനസർക്കാർ ലോക്ഡൗണിൽ ഇളവുകൾ നൽകിയെന്നും എന്നാൽ ഓണത്തിന് ഇളവുകളൊന്നുമില്ലെന്നും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ശ്രമം നടന്നിരുന്നു. പക്ഷേ അത് പരാജയപ്പെട്ടു. അതിനുശേഷമാണ് ഇപ്പോൾ അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുന്നതിന് സംസ്ഥാനസർക്കാർ ബില്ല് കൊണ്ടുവരുന്നതിനെ കുപ്രചരണങ്ങൾ നിരത്തി ആർഎസ്എസ് എതിർക്കാൻ ശ്രമിക്കുന്നത്. ഹിന്ദുക്കൾക്കെതിരാണ് സിപിഐഎം എന്ന് വരുത്തിത്തീർക്കുന്നതിലൂടെ കിട്ടുന്ന രാഷ്ട്രീയ ലാഭം പങ്കിടാൻ ഇത്തരം പ്രചരണങ്ങൾക്ക് മേമ്പൊടി കൊടുക്കാൻ കോൺഗ്രസും മുൻപന്തിയിലുണ്ട്.

Read More

ഈ വരുന്ന ആ​ഗസ്ത് 15ന് രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാ​ഗമായി സിപിഐഎം ഒരു തീരുമാനമെടുക്കുന്നു.. സ്വതന്ത്ര്യദിനം പാർടി ഓഫീസുകളിൽ കോവിഡ്‌ പ്രൊട്ടോകോൾ പാലിച്ചുകൊണ്ട്‌ ദേശീയപതാക ഉയർത്തിയും പ്രചരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കും. സംഭവം അറിഞ്ഞയുടൻ ആർഎസ്എസ്- ബിജെപി കേന്ദ്രങ്ങൾ അസ്വസ്ഥരാവാൻ തുടങ്ങി. എന്തുകൊണ്ടായിരിക്കാം അത്?

Read More

വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാ​ഗമായി സബര്‍മതി ആശ്രമം പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള ആശ്രമം ഇടിച്ചു പൊളിക്കുകയാണ്‌ ആദ്യലക്ഷ്യം. 1200 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.

Read More

ബിഹാറിലെ റോഡിൽകൂടിയുള്ള യാത്രയിൽ വേഗത്തിൽ പോകാനായി ആംബുലൻസുകൾക്ക് സമാനമായ സൈറൺ വാഹനത്തിൽ മുഴക്കി പായുന്നുണ്ട് ഇവർ. ‘വേറെന്ത് ചെയ്യാനാണ്, ഒറ്റ മനുഷ്യനും മാറിത്തരുന്നില്ല’ എന്നാണ് നിയമലംഘനത്തിന് സഹോദരങ്ങൾ നൈസായി പറയുന്ന ന്യായം. സൈറൺ ശബ്ദം കേട്ട് പൊലീസ് വാഹനമടക്കം ഇവർക്ക് വഴിമാറികൊടുക്കുന്നതും ആംബുലൻസ് ആണെന്ന് തെറ്റിധരിച്ച് ടോൾ ബൂത്തിൽ പണം നൽകാതെ കടന്നുപോകുന്നതും വീഡിയോയിൽ കാണാം. ഈ തട്ടിപ്പുകൾ കാണിച്ച്‌ അതെക്കുറിച്ച്‌ വീമ്പടിക്കുന്നതും വീഡിയോയിലുണ്ട്‌.

Read More

ബത്തേരി കോഴ കേസിൽ ബിജെപിയുടെ പ്രമുഖ നേതാക്കന്മാർ കുടുങ്ങാൻ പോകുന്നു.. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്‌, വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ എന്നിവരാണ്‌ പ്രതികളാകുക. ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെത്തുടർന്നാണ്‌ ഇരുവർക്കുമെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുക്കുന്നത്‌.

Read More

കോൺഗ്രസിലെ പൊട്ടിത്തെറികൾക്കെല്ലാം ഒടുവിൽ അവിടെ നേതൃമാറ്റം നടന്നു.. തെരഞ്ഞെടുപ്പിലെ തോൽവിയും പാർട്ടിയിലെ തമ്മിലടിയുമെല്ലാം അതിന് കാരണങ്ങളായി. എന്നാൽ ലീഗിലും ഇപ്പോൾ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്.. പക്ഷേ കോൺഗ്രസിനെ അപേക്ഷിച്ച് ചെറിയൊരു വ്യത്യാസമുണ്ട്.. ലീഗ് മുഖപത്രമായ ചന്ദ്രികയിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയും അതിനെച്ചൊല്ലിയുണ്ടായ തമ്മിൽത്തല്ലുമാണ് ലീഗിലെ നേതൃമാറ്റത്തിന് കളമൊരുക്കുന്ന കാരണങ്ങൾ. കെടി ജലീൽ തുടങ്ങിവെച്ചത് ലീഗ് നേതാവായ മുഇൻ അലി തങ്ങൾ ഏറ്റെടുക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി

Read More

ലീ​ഗ് മുഖപത്രം ചന്ദ്രികയിലെ ഹലാലായ തട്ടിപ്പു കിസകൾ പുറത്തു വന്നിരിക്കുകയാണ്. പുറത്തുവിട്ടത് മറ്റാരുമല്ല, ചന്ദ്രികയിലെ തന്നെ ജീവനക്കാർ തന്നെ. ചന്ദ്രികയിൽ നടന്നുകൊണ്ടിരിക്കുന്ന ക്രമക്കേടുകൾ അക്കമിട്ട് നിരത്തിക്കൊണ്ട് ജീവനക്കാർ നേരത്തെ തയ്യാറാക്കിയ ഹ‍ർജി ഈ ഘട്ടത്തിൽ ചർച്ചയാവുകയാണ്.

Read More

കാര്യങ്ങളൊട്ടും ശുഭമല്ല ലീ​ഗിന്.. പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയ്ക്ക്.. ജലീൽ രണ്ടും കൽപ്പിച്ചാണ്. മുഈനലി തങ്ങൾക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്താൽ കുഞ്ഞാലിക്കുട്ടി രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്നാണ് ജലീൽ പറയുന്നത്.

Read More