Author: T21 Media

കെ സുധാകരൻ കെപിസിസി പ്രസിഡന്റായതിനെ കുറിച്ച് മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. (വീഡിയോ) കണ്ടല്ലോ.. എത്ര പക്വതയോടെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. എന്തെങ്കിലും തരത്തിലുള്ള വ്യക്തി അധിക്ഷേപം നിങ്ങൾക്ക് കാണാൻ സാധിച്ചോ? സുധാകരനെ അപമാനിക്കുന്ന തരത്തിൽ എന്തെങ്കിലും മുഖ്യമന്ത്രി പറഞ്ഞോ? ഇല്ല.. പിന്നെ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനമെന്താണ്? കോളേജ് പഠന കാലത്തെ സംഭവങ്ങൾ വരെ മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിൽ പറയേണ്ടിവന്നത് എന്തുകൊണ്ടാണ്?

Read More

പഴയ കെഎസ് യുക്കാരനായ മനോരമ റിപ്പോർട്ടറോട് തന്റെ പഴയ ജാലിയൻ കണാരൻ കഥ വല്യ ​ഗമയ്ക്ക് തട്ടിയതാ.. പക്ഷേ പണി പാളി.. അത് ഇത്രയും വലിയ പുലിവാലാകുമെന്ന് സുധാകരൻ വിചാരിച്ചും കാണില്ല. ഇപ്പൊ മനസ്സിലായില്ലേ.. തള്ള് ബ്രാൻഡ് കഥയാണെങ്കിലും അത് മനോരമയുടെ മുന്നിൽ വിളിച്ചു പറയരുതെന്ന്.

Read More

ഏയ് രമ, ശോഭ, ശശികല, ഒന്നിങു വന്നേ നോക്കൂ. ഇതാണ് സുരേന്ദ്രൻ ജി.. ഇലക്ഷനു നിൽക്കാൻ വേണ്ടി ഇദ്ദേഹം ഹൊറൈസൻ ഹോട്ടലിലെ 503-ാം നമ്പർ മുറിയിൽ വച്ച് നമുക്ക് 10 ലക്ഷം തരും

Read More

ഇന്നത്തെ മലയാള മനോരമ പത്രത്തിൽ എഴുത്തുകാരൻ എൻ എസ് മാധവൻ്റെ ഒരു ലേഖനമുണ്ട്. നന്നാകാൻ അഴിച്ചുപണി എന്നാണ് തലക്കെട്ട്. കേരളത്തിൽ കോൺ​ഗ്രസിനുള്ളിൽ നടത്തിയ അഴിച്ചുപണിയെപ്പറ്റിത്തന്നെ. അഴിച്ചുപണി എന്ന് കേൾക്കുമ്പോൾ തെറ്റിദ്ധരിക്കേണ്ട. താഴെ തട്ടിൽ നിന്ന് തുടങ്ങി മേലെ തട്ടിൽ വരെ അഴിച്ചുപണി നടത്തിയെന്നല്ല അർഥം. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും മാറ്റി പുതിയ ആളുകളെ കൊണ്ടുവന്നു എന്നതാണ്.

Read More

ഇനി അങ്ങോട്ട് സുരേന്ദ്രൻ ജിക്ക് തിരക്കോട് തിരക്കായിരിക്കും. കാരണം ഇനി കേസുകളുടെ വരവാണ്. സി.കെ ജാനുവിന് 10 ലക്ഷം കോഴ കൊടുത്തതിന്റെ പേരിൽ സുരേന്ദ്രനെതിരെ കേസെടുക്കാമെന്നു കൽപ്പറ്റ കോടതി ഉത്തരവായി.

Read More

ഇന്നലത്തെ കെ സുധാകരന്റെ സ്ഥാനാരോഹണം ഏറ്റവും കൂടുതൽ ആഘോഷിച്ചത് കോൺ​ഗ്രസുകാരാണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചെങ്കിൽ തെറ്റി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആയിരക്കണക്കിന് കോൺ​ഗ്രസ് പ്രവർത്തകർ കൂട്ടംകൂടി ആഘോഷിച്ചപ്പോൾ അതിനെ വെല്ലുന്ന ആഘോഷം നടത്തിയത് മറ്റാരുമല്ല, നിഷ്പക്ഷ പത്രപ്രവർത്തനത്തിന്റെ കപടമുഖം.. സാക്ഷാൽ മലയാള മനോരമ. തെരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കനത്ത പരാജയത്തിൽ അല്പം ക്ഷീണത്തിലായി പോയ മനോരമ സടകുടഞ്ഞ് എണീറ്റു.

Read More

സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായ റിലീസ് ചെയ്തു. ഇതിന്റെ വരുമാനം കൊവിഡ് പ്രതിരോധത്തിനുപയോ​ഗിക്കുമെന്ന് മകൾ പറഞ്ഞു. 2017 ല്‍ അനി സംവിധാനം ചെയ്ത തമിഴ് ഹ്രസ്വ ചിത്രമാണ് മായ. അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകരായ വെങ്കിട് പ്രഭു, അശ്വത് മാരിമുത്തു, അഭിനേതാക്കളായ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, റിതു വര്‍മ്മ, വാണി ബോജന്‍, വിശ്വക് സെന്‍, നിഹാരിക കൊണ്ടാല, ഐശ്വര്യ രാജേഷ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തത്.

Read More

അഞ്ച് വർഷത്തിനിടെ ചൈനയിലെ ആദ്യത്തെ മനുഷ്യസേവന ദൗത്യമായ ഷെൻ‌ഷോ -12 വിജയകരമായി വിക്ഷേപിച്ചു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വ്യാഴാഴ്ച 01:22ന് ഷെൻ‌ഷോ -12 ഉയർത്തിയതായി സ്റ്റേറ്റ് ടെലിവിഷനിലെ സിസിടിവി തത്സമയ വീഡിയോ പ്രക്ഷേപണം പറയുന്നു. ലോംഗ് മാർച്ച് -2 എഫ് കാരിയർ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്.നീ ഹൈഷെംഗ്, ലിയു ബോമിംഗ്, ടാങ് ഹോങ്ബോ എന്നീ മൂന്ന് ബഹിരാകാശയാത്രികരെ ബഹിരാകാശ പേടകം വഹിച്ചു.

Read More

ഈ അധോലോക ദേശീയ പാർട്ടീനെ കുറിച്ചിട്ട് അല്ല പിന്നെ ഇങ്ങളെന്തൂട്ടാ വിചാരിച്ചിരിക്കണ്. കലാപം നടത്തീം കൊന്നും കൊലവിളിച്ചും കുഴൽപണമിറക്കീം പിടിച്ച അധികാരാ.. ഇന്ത്യയിപ്പോ ഏഴ് കൊല്ലായി മ്മടെ മോദീടെ കയ്യില്. ഈ അധോലോകം അധോലോകം ന്ന് പറേണത് അങ്ങ് ഉത്തരേന്ത്യയിൽ മാത്രല്ലട്ടാ അത് ഇങ്ങ് കേരളത്തിലൂണ്ട്.

Read More

കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കന്മാരുടെ നേരിട്ടുള്ള പങ്ക് പുറത്തുവന്നതോടെ ആകെ സമനില തെറ്റിയ മട്ടിലാണ് നേതാക്കന്മാർ. മുഖ്യമന്ത്രി പറഞ്ഞപോലെ ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നറിയാവുന്നതുകൊണ്ടാവും വിറളിപൂണ്ട് വായിൽ തോന്നുന്നതെല്ലാം ബിജെപി നേതാക്കന്മാർ വിളിച്ചുകൂവുന്നത്.

Read More