Author: T21 Media

മനോരമ പറയാതെ പോകുന്ന ഒരു പ്രധാന സംഗതിയുണ്ട്, അതിന്റെ പേരാണ് ദാരിദ്ര്യം. അത് അറിയാതെ പോകുന്നതിന്റെ പ്രശ്നമാണ് 20 രൂപ ഊണിനുള്ളിലെ തോരനും കറിയും ചികയൽ. എന്നാൽ ഞങ്ങൾക്ക് പറയാനുളളത് ദാരിദ്ര്യത്തെക്കുറിച്ചാണ്. വിശക്കുന്നവർക്ക്‌ ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത, ജനിച്ച് വീഴുമ്പോൾ തന്നെ പട്ടിണി കാരണം കുഞ്ഞുങ്ങൾ മരണപ്പെടുന്ന, ആഗോള പട്ടിണി സൂചികയിൽ 107- രാജ്യങ്ങളുടെ പട്ടികയിൽ തൊണ്ണൂറ്റിനാലാം സ്ഥാനത്തുള്ള ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച്.

Read More

രാജ്യത്ത് പാചകവാതക വിലയും ഇന്ധന വിലയും വീണ്ടും വർധിപ്പിച്ചിരിക്കുന്നു.. 20 രൂപയുടെ ഊണിൽ തോരന്റെ അളവ് കുറഞ്ഞ് പോയി എന്ന് പറഞ്ഞ് ആഘോഷം നടത്തിയ കമ്മറ്റിക്കാരെയൊന്നും ആ വഴിക്ക് കണ്ടതേയില്ല.. സ്വാഭാവികം.. കാരണം ​ഗ്യാസിന്റെ വില കൂട്ടുന്നത് സംസ്ഥാനസർക്കാരല്ലല്ലോ.. കേന്ദ്രമല്ലേ. അതുകൊണ്ട് മനോരമയ്ക്ക് അത് ആഘോഷമാക്കാൻ ഒരു ഉഷാറുമില്ല..

Read More

മനോരമയുടെ ആപ്പീസിൽ പണിയൊന്നുമില്ലാതെ ഈച്ചയാട്ടിയിരുന്ന ഒരു റിപ്പോർ‌ട്ടറും ക്യാമറമാനും കൂടി പിണറായി വിരുദ്ധത തപ്പി റോഡിലേക്കിറങ്ങി.. ആദ്യം കണ്ടത് ജനകീയ ഹോട്ടൽ.. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന സർക്കാരിന്റെ നിലപാടിന്റെ ഭാ​ഗമായി ഉണ്ടാക്കിയ സംരംഭം..

Read More

കർഷകരുടെ കൂട്ടത്തിലേക്ക്‌ ഓടിച്ചു കയറ്റിയ കാറിൽ മന്ത്രി പുത്രൻ ഉണ്ടായിരുന്നുവെന്നതിന്‌ തെളിവുകൾ ഇതിനോടകം പുറത്ത്‌ വന്ന് കഴിഞ്ഞു. ഒമ്പത്‌ പേരുടെ മരണത്തിൽ കേന്ദ്രമന്ത്രിയുടെ മകന്റെ പങ്ക്‌ പകൽപോലെ വ്യക്തമായിട്ടും പ്രതികളെ അറസ്റ്റ്‌ ചെയ്യാൻ യോഗിയുടെ ഉത്തർപ്രദേശ്‌ പൊലീസ്‌ ഇനിയും തയായറായിട്ടില്ല. കൂട്ടക്കൊല നടന്ന് 72 മണിക്കൂർ പിന്നിട്ടിട്ടും അറസ്റ്റ് ഉണ്ടായില്ല.

Read More

സർക്കാർ എന്തോ തെറ്റ് ചെയ്തതെന്ന മട്ടിൽ സഭയിൽ നിഷ്‌കു കളിക്കാൻ വന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി തന്നെ എടുത്ത് ഉടുത്തു. മോൻസന്റെ തട്ടിപ്പ് ഇന്ന് കാണുംവിധം വളർത്തി വലുതാക്കുന്നതിൽ വലിയ പങ്ക് വഹിച്ച സുധാകരന്റെ പാർട്ടിക്കാരനായ പി ടി തോമസാണ് സഭയിൽ ഓവർ നല്ലവനാകാൻ ശ്രമിച്ചത്. എന്നാൽ പി ടി തോമസിനെയും പ്രതിപക്ഷത്തെയും മുഖ്യമന്ത്രി കാലേവാരി നിലത്തടിച്ചു.

Read More

കെ സി വേണുഗോപാൽ എന്ന ഹൈക്കമാന്റിന്റെ വിശ്വസ്തൻ കേരളത്തിലെ ഗ്രൂപ്പുകളെ അടപടലം വെട്ടി തള്ളി, തുടർന്ന് സുധാകരനും സതീശനും കെ സി യുടെ വിശ്വസ്തരായി പണി തുടങ്ങി. എന്നാൽ പിന്നീട് നടന്നതാണ് ചരിത്രം. അണികൾ മാത്രമല്ല നേതാക്കൾ കൂട്ടമായി പാർട്ടിക്ക് പുറത്ത് പോയ്‌. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾ ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി നേതാക്കൾ കോണ്ഗ്രസിനെ തള്ളി പാർട്ടി വിട്ടു.

Read More

സമരം ചെയ്യുന്ന കര്‍ഷകരെ കാറിടിപ്പിച്ചും വെടിവെച്ചും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്.കര്‍ഷകരെ വെറും രണ്ടുമിനിറ്റുകൊണ്ട് താന്‍ പാഠം പഠിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ദിവസങ്ങള്‍ക്ക് മുന്‍പ് ഭീഷണിമുഴക്കിയിരുന്നു.

Read More

കർഷകരെ കൊന്നു തള്ളാൻ തയ്യാറാവുന്ന ബിജെപി ഭരണകൂടത്തെ പോലെ നമ്മൾ ഭയക്കേണ്ടത് ഇവിടുത്തെ മാധ്യമങ്ങളെ കൂടിയാണ്.. ബിജെപി രാജ്യത്ത് നടത്തുന്ന എല്ലാ അക്രമ സംഭവങ്ങളെയും വെള്ളപൂശാനും പുകമറ സൃഷ്ടിക്കാനും ദേശീയ മാധ്യമങ്ങളോടൊപ്പം മത്സരിക്കുന്നത് നമ്മുടെ കേരളത്തിലെ പത്രങ്ങളാണ്.

Read More

ഈ സമയം വരെ അത്തരത്തിൽ ഒരു നിലപാടും ഏഷ്യാനെറ്റ് ന്യൂസ് എടുത്തിട്ടില്ല എന്നതാണ് വസ്തുത. പകരം റോയി മാത്യു നടത്തിയ പരമാർശത്തിന് വിനുവിന്റെ വക ഒരു മാപ്പ് വന്നിട്ടുണ്ട്. അപ്പോൾ പിന്നെ ഞങ്ങളുടെ ചോദ്യം ഇതാണ്. ചർച്ചയുടെ പേരിൽ ഒരു വനിതയെ വിളിച്ചുവരുത്തി ദുരർഥങ്ങൾ നിരത്തി ആക്രമിച്ചിട്ട്, അധിക്ഷേപിച്ചിട്ട് പിറ്റേ ദിവസവും അന്തിച്ചർച്ചയ്ക്ക് അതേ അവതാരകനെ തന്നെ ഇരുത്തിയ ഈ ചാനലിന്റെ തൊലിക്കട്ടി എന്തായിരിക്കും? തലേ ദിവസം വിനു ചർച്ചയിൽ നടത്തിയ പേക്കൂത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്ന ചാനൽ കുടപിടിക്കുകയല്ലേ ചെയ്തത്.

Read More

ഏഷ്യാനെറ്റ് ന്യൂസ് പോലെ ഒരുപാട് കാഴ്ച്ചക്കാരുള്ള, ഇരുപത്തെട്ടു വർഷത്തെ പാരമ്പര്യമുള്ള ഒരു ചാനലിൽ ഇയാളെപ്പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും, സ്ത്രീവിരുദ്ധതയും മാത്രം അലങ്കാരമാക്കി കൊണ്ടുനടക്കുന്ന ഒരാളെ നിലനിർത്തുന്നത് തന്നെ കേരളത്തിലെ മാധ്യമ രംഗത്തിനു തന്നെ അപമാനമാണ്.. ഇന്നലെ, അതായത് ഒക്ടോബർ 1ാം തീയതിയിലെ ചാനൽ ചർച്ചയിൽ വിനു വി ജോൺ ഉപയോ​ഗിച്ച ചില വാചകങ്ങൾ കേട്ട് കേരളത്തിലെ ജനത ഒരുപക്ഷേ മൂക്കത്ത് വിരൽവെച്ചിട്ടുണ്ടാവും.. ചർച്ചയിൽ പങ്കെടുത്ത പ്രവാസി സാമൂഹ്യ പ്രവർത്തക അനിത പുല്ലയിലിന് നേരെയായിരുന്നു വിനുവിന്റെ ആക്രോശം.

Read More