Author: T21 Media

സ്വയം പ്രഖ്യാപിത സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ കോൺ​ഗ്രസുകാർ ആയുധവും പണവും ലഹരിയും കൊടുത്ത് വളർത്തിയെടുത്ത, ഒരു കാലത്ത് കേരളത്തിന്റെ ക്യാംപസുകളിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന കെഎസ് യു ഇപ്പോൾ വംശനാശം വന്നുപോയ സംഘടനായായി മാറിയത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് എസ്എഫ്ഐയ്ക്ക് മാത്രം ഇത്രയുമധികം പ്രവർത്തകരെ നഷ്ടമായത്.? എന്തുകൊണ്ടാണ് ഒരാളെപ്പോലും കൊലപ്പെടുത്താൻ എസ്എഫ്ഐ തയ്യാറാവത്തത്? സമാധാനപ്രിയരാണ് തങ്ങളെന്ന് വാദിക്കുന്ന ഖദറിട്ട ക്രിമിനലുകളുടെ രാഷ്ട്രീയ ചരിത്രത്തിലേക്ക്‌ ഒന്ന് കടന്നുചെല്ലാം.

Read More

കെ എസ് യു – യൂത്ത് കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയ പൈനാവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി സ.ധീരജിന്‌ ജന്മനാട് അന്ത്യാഭിവാദ്യം നൽകി. സ.ധീരജിന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ഇടുക്കിയിൽ നിന്നും കണ്ണൂരിലേക്ക് നീണ്ടു. വാനിലേക്കുയർന്ന ഉരുക്കുമുഷ്ടിയും മുദ്രവാഖ്യം വിളികൾക്കുമിടയിലൂടെ യാത്രയായ രക്തസാക്ഷി സ.ധീരജിന്റെ വിലാപയാത്ര മലയാളിയുടെ മനസ്സിൽ വിങ്ങലുണ്ടാക്കി. രക്തസാക്ഷിത്വത്തിന്റെ അമരത്ത് നിൽക്കുന്ന സ.ധീരജിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഭിവാദ്യം നൽകാനും പാതയോരങ്ങളിൽ ആയിരങ്ങൾ തടിച്ചുകൂടി. രാത്രി ഒന്നോടെ മൃതദേഹം തളിപ്പറമ്പിലെ സ്വവസതിയിൽ എത്തിച്ചു. സ്ഥലപരിമിതിയുള്ളതിനാൽ കണ്ണൂർ പട്ടപ്പാറയിലെ സ.ധീരജിന്റെ വീടിന് സമീപത്ത് സിപിഐഎം സ്ഥലം വാങ്ങുകയായിരുന്നു. പ്രസ്തുത സ്ഥലത്ത് ബുധനാഴ്ച്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംസ്കാരം. അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്പകലയ്ക്കും സഹോദരൻ അദ്വൈതിനുമൊപ്പം കൂടിനിന്നവരാകെ കണ്ണീരണിഞ്ഞു. സഹോദരൻ അദ്വൈത് ചിതയ്ക്ക് തീകൊളുത്തി. പോസ്റ്റ്മാർട്ടത്തിന് ശേഷം ഏറെ വൈകി ലഭിച്ച മൃതദേഹം സിപിഐഎം നേതാക്കൾ ബന്ധുക്കൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റങ്ങങ്ങളായ സ.എം എം മണി എംഎൽഎ, സ.കെ…

Read More

കേരളത്തിലെ ക്യാമ്പസുകളിൽ അക്രമ നടത്തി കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഒറ്റക്കുത്തിനാണ് ധീരജിനെ യൂത്ത് കോൺഗസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയത്. കൃത്യമായി പരിശീലനം ലഭിച്ച കോൺഗ്രസ് ഗുണ്ടയാണ് നിഖിൽ പൈലി എന്നാണ് അതിനർത്ഥം. നാട്ടിലുണ്ടാകുന്ന മുഴുവൻ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും ഒരറ്റത്ത് നിഖിലും ഉണ്ടാകും. ഇയാളുടെ ഫേസ്ബുക് പോസ്റ്റിൽ നിന്നും ഇത് കൂടുതൽ വ്യക്തമാകും.

Read More

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വിജയിക്കണമെങ്കിൽ യുപിയിൽ ആദിത്യനാഥ്‌ സർക്കാർ വീണ്ടും അധികാരത്തിലെത്തണം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞദിവസം പ്രധാനമന്ത്രി അത് സൂചിപ്പിക്കുകയും ചെയ്തു. ലോക്‌സഭയിൽ 80 സീറ്റുള്ള യുപിയിൽ ചുവടുപിഴച്ചാൽ മൂന്നാം തവണയും അധികാരത്തിൽവരികയെന്ന സ്വപ്‌നം യാഥാർഥ്യമാകില്ല എന്ന് ബിജെപിക്ക് നന്നായി അറിയാം.. അതുകൊണ്ടു തന്നെ ഏത് വിധേനയും അധികാരം പിടിക്കാനുള്ള കുതന്ത്രങ്ങളായിരിക്കും ബിജെപി കേന്ദ്രങ്ങളിൽനിന്നും നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.

Read More

എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം എഫ് ഐ ആർ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. കൊലപാതക കാരണം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ് ഐ ആര്‍ കൃത്യമായി പറയുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. കൊലപാതകം കേവലം കൈയ്യബദ്ധമല്ല, കോൺഗ്രസ് ക്രിമിനൽ സംഘം കൃത്യമായി ആസൂത്രണം നടത്തിയതിനടക്കമുള്ള തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.

Read More

നിലപാട് എന്നൊക്കെ പറഞ്ഞാൽ ഇതാണ് നിലപാട്. പണ്ടേ ഉള്ളൊരു സംശയമാണ്. സാമാന്യം ബുദ്ധിയും വിവരവും ഉള്ളവരൊക്കെ സംഘ പരിവാർ കൂടാരത്തിലേക്ക് ചേക്കേറി കഴിഞ്ഞാൽ പിന്നെ ഇതൊന്നും കാണാറില്ല. ഞാൻ കരുതിയത് ചിലർക്കെങ്കിലും ഇച്ചിരി ബുദ്ധി ബാക്കി കാണുമെന്നാണ്. എവിടന്ന്? ബുദ്ധിയോ?അതും സംഘപരിവാറുകൾക്കൊപ്പം കൂടിയാൽ.

Read More

കെ സുധാകരനടക്കമുള്ള ഉന്നത കോൺ​ഗ്രസ് നേതാക്കന്മാരും ഈ ക്രിമിനലുകളും മച്ചാൻ മച്ചാന്മാരാണെന്നുള്ളതിനുള്ള തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുഖ്യപ്രതി നിഖിൽ പൈലി സുധാരനോടും മറ്റ് കോൺ​ഗ്രസ് നേതാക്കളോടുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവരികയാണ്. അതുപോലെ മറ്റൊരു അക്രമിയായ ജെറിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ എഴുതിയിരിക്കുന്നത് താൻ പിടി തോമസിന്റെ ശിഷ്യനാണെന്നാണ്. കൂടാതെ പിടി തോമസിനൊപ്പം ഇയാൾ കാറിൽ സഞ്ചരിക്കുന്നതിന്റെ ചിത്രവും പുറത്തുന്നുകഴിഞ്ഞു.

Read More

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിലെ ക്യാമ്പസുകളിൽ കലാപാന്തരീക്ഷം സൃക്ഷ്ടിക്കാൻ വീണ്ടും കെ സുധാകരന്റെ ഗുണ്ടാ സംഘം ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇടുക്കി പൈനാവ് എഞ്ചിനിയിറിങ് കോളേജിലെ SFI പ്രവർത്തകനായ ധീരജിനെയാണ് അൽപ്പം മുമ്പ് കെ എസ് യു-യൂത്ത് കോൺഗ്രസ് സംഘം കുത്തി കൊലപ്പെടുത്തിയത്. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരമാണ് കൊലക്ക് പിന്നിൽ. യൂത്ത്കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയത്. ഇയാൾക്ക് സുധാകരനടക്കമുള്ള മുതിർന്ന കോൺ​ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.

Read More

ഈ പുതു വർഷത്തിലെങ്കിലും രാഹുലിന് ബോധോദയമുണ്ടാകുമെന്ന് ഏതെങ്കിലും കോൺഗ്രസുക്കാർക്ക് പ്രത്യാശയുണ്ടെങ്കിൽ , നിങ്ങളുടെ ആ ദിവാ സ്വപ്നത്തിന് ഉറങ്ങിയുണരുന്നതു വരെ മാത്രമേ ആയുസൊള്ളുവെന്ന് തിരിച്ചറിയുക. കാരണം ന്യൂഇയർ ആഘോഷിക്കാൻ വിദേശത്തേക്ക് വിട്ട രാഹുൽജിക്ക് ഒരാഴ്ചയായിട്ടും മടക്ക ടിക്കറ്റ് കിട്ടിയിട്ടില്ല..

Read More

സഹപ്രവർത്തകയെ മാനഭംഗപ്പെടുത്താനും കൃത്യം ഷൂട്ട്‌ ചെയ്യാനും കൊട്ടേഷൻ കൊടുത്ത കേസ് നടന്ന് കൊണ്ടിരിക്കുന്നതിന് ഇടയിൽ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ആദ്യ കേസിൽ വിചാരണ തടവുകാരനായി ദീർഘനാൾ ജയിലിൽ കിടന്ന ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തി എന്നാണ് പുതിയ കേസ്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ദിലീപിനെതിരെ മൊഴി നൽകിയത്. അന്വേഷണ ഉദ്യോ​ഗസ്ഥനായ എസ് പി കെ എസ് സുദർശന്റെ കൈ വെട്ടാൻ ദിലീപ് തീരുമാനിച്ചിരുന്നു എന്ന ഗുരുതര ആരോപണമാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയിലുള്ളത്. കുറ്റകൃത്യത്തെ സംബന്ധിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുമ്പാകെ സമർപ്പിച്ചു. അന്വേഷണ സംഘത്തെ ആക്രമിക്കാൻ തീരുമാനിച്ചതിന് ഒപ്പം തെളിവ് നശിപ്പിക്കാൻ കൂട്ട് പ്രതിയായ പൾസർ സുനിയെയും അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ദിലീപിനെ ഉടൻ ചോദ്യം ചെയ്‌തേക്കും. മലയാള മനസാക്ഷിയെ ഞെട്ടിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ വെള്ള പൂശാനുള്ള…

Read More