Author: T21 Media

പാലക്കാട്: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം നിർണ്ണായക പുരോഗതി നേടിയിട്ടുണ്ട്. മുഖ്യപ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. വിശദമായ കാര്യങ്ങൾ പോലീസ് തന്നെ പറയും. നല്ല രീതിയിൽ അന്വേഷണം നടന്നു. അന്വേഷണ മികവ് പോലീസ് കാട്ടി. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു കാര്യം കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പോലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു എന്നായിരുന്നു. നമ്മുടെ നാട്ടിൽ അധികം ഉണ്ടായിട്ടില്ലാത്ത എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നു എന്നത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിൻ്റെ കൃത്യനിർവഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചതും ഇപ്പോൾ ഓർക്കണം. കേരള…

Read More

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണ്ണിൽ അബദ്ധത്തിൽ കൈ തട്ടിയതിനെ തുടർന്നുണ്ടായ വാർത്തകളാൽ വിഷമിച്ച എൻസിസി കേഡറ്റ് മുഖ്യമന്ത്രിയെ വീണ്ടും കാണാനെത്തി. മഞ്ചേരിയിലെ നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിൻ്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു. പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. “അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം” എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ്…

Read More

ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ലോഗോയിലും പേരിലും മാറ്റം വരുത്തി. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. മെഡിക്കൽ കമ്മിഷൻ്റെ വെബ്‌സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് ഇതുവരെ കമ്മിഷന്റെ പ്രതികരണം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

Read More

തൃശൂർ ചാവക്കാട്ട് വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നെന്ന് മനോരമ-മാതൃഭൂമി – ഏഷ്യാനെറ്റാദി പത്രങ്ങളുടെയും ചാനലുകളുടെതും പെരുംനുണ. രണ്ടു മാസം തികയും മുമ്പേ ശക്തമായ തിരയിൽ ബ്രിഡ്ജ് തകർന്നെന്നും 80 ലക്ഷം വെള്ളത്തിലായെന്നുമാണ് മാധ്യമങ്ങൾ അലമുറയിട്ടത്. വേലിയേറ്റവും ശക്തമായ കടൽ ക്ഷോഭവും മറ്റും ഉണ്ടാകുമ്പോൾ അഴിച്ചു മാറ്റുന്ന വിധത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുടെ രൂപകൽപന. വേലിയേറ്റത്തിനും ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ചാവക്കാട്ടെ ബ്രിഡ്ജിൻ്റെ ഒരു ഭാഗം അഴിച്ചു മാറ്റിയിരുന്നു. ഈ സന്ദർഭത്തിൽ ജീവനക്കാർ മാത്രമാണ് ബ്രിഡ്ജിൽ ഉണ്ടായിരുന്നത്. എന്നാൽ ബ്രിഡ്ജ് തകർന്നു, സഞ്ചാരികൾ തലനാരിഴക്ക് രക്ഷപ്പെട്ടു എന്നൊക്കെയാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കടലിൽ ഒഴുകി നടക്കുന്നതിനൊപ്പം കടൽ ക്ഷോഭ സമയത്ത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തിൽ ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം ബ്രിഡ്ജ് നിർമിക്കുന്നത്. തൃശൂർ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാൻ നടപടി…

Read More

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ബില്ലുകൾ പിടിച്ചുവെക്കാൻ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കിൽ ജനങ്ങൾ ഞങ്ങളോട് ചോദിക്കും- കോടതി പറഞ്ഞു. കേരളത്തിൻ്റെ ഹർജി തള്ളണമെന്ന ഗവർണറുടെയും കേന്ദ്രസർക്കാരിൻ്റെയും ആവശ്യം സുപ്രീംകോടതി തള്ളി. ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തിൽ ഹർജി തള്ളണമെന്ന് അറ്റോണി ജനറൽ ആർ വെങ്കടരമണി ശക്തമായി വാദിച്ചെങ്കില്ലും സുപ്രീം കോടതി ആവശ്യം തള്ളുകയായിരുന്നു. ഗവർണറുടെ അധികാര പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം വേണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീം കോടതി പരിഗണിക്കും.

Read More

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് മറുപടിയുമായി കെപിസിസി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയെന്നും മറുപടി നൽകേണ്ടത് യൂത്ത് കോൺഗ്രസ് നേതൃത്വമെന്നും കെപിസിസി അറിയിച്ചു.

Read More

കൊല്ലം: കൊല്ലം ആയൂരിൽനിന്ന് കാണാതായ അബിഗേൽ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് കമീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. ഇന്നലെ വെെകിട്ട് ആറോടെ സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന അബിഗേലിനെ ഒരു സംഘം കാറിൽ തട്ടികൊണ്ടുപോയത്. ആ നിമിഷം മുതലുള്ള തിരച്ചിലാണ് 20-ാമണിക്കൂറിൽ ഫലം കണ്ടത്.

Read More

പനാജി: ​ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (ഐഎഫ്എഫ്‌ഐ) കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ഗോവ ​പോലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ ആരോപണങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി’ സിനിമ മേളയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ വിയോജിച്ച തങ്ങളെ പോലീസ് തടഞ്ഞുവയ്ക്കുകയും ഐഎഫ്എഫ്ഐ പാസ് പിടിച്ചുവാങ്ങുകയും മേളയിൽ നിന്ന് പുറത്താക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്തതായി ശ്രീനാഥ് ഫേസ്ബുക്കിൽ കുറിച്ചു. മേളയിൽ മുഖ്യധാരാ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നത്.

Read More

തിരൂർ: തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എംടെക് കോഴ്സുകൾ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ് ഇൻറർനെറ്റ് ഓഫ് തിങ്സ് തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്: റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക. ബിടെക് കോഴ്സുകൾ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് : ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) ബി.ടെക് വിഭാഗത്തിൽ ഓരോ വിഭാഗത്തിലും 60 സീറ്റുകൾ വീതമാണ് ഉണ്ടാവുക. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്. മന്ത്രിസഭായോഗ തീരുമാനങ്ങൾ എച്ച്എസ്എ…

Read More

നവകേരള സദസിലേക്ക് മകനൊപ്പം എത്തിയ വൃദ്ധമാതാവിൻ്റെ ജീവിതാനുഭവവും പ്രതീക്ഷയും പങ്കു വെച്ച് വൈകാരിക കുറിപ്പുമായി മധുസൂദനൻ പന്തീർപ്പാടം. നവകേരള സദസ് ഒരു പാർട്ടി പരിപാടിയോ മുന്നണിയുടെ ശക്തി പ്രകടനമോ ആയി മനുഷ്യരാരും കാണുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നവകേരള സദസിൽ മുഖ്യമന്ത്രിക്കു മാത്രം തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളും പരാതിയായി വരുന്നുണ്ട്. ഫെയ്സ് ബുക്ക് കുറിപ്പ്: ” നവകേരള സദസ്സ് ഒരു പാർട്ടി പരിപാടിയായി എനിക്ക് തോന്നിയിട്ടില്ല. ഇതൊരു മുന്നണിയുടെ ശക്തി പ്രദർശന വേദിയായി അവിടെ വന്ന മനുഷ്യരാരും കാണുന്നുമില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവർമെന്റ് ജനങ്ങളോട് നേരിട്ട് സംവദിക്കയാണ്. എല്ലാവിധ കക്ഷി രാഷ്ട്രീയ ബോധമുളളവരും അവിടെ എത്തുന്നുണ്ട്. പരാതികളും ആക്ഷേപങ്ങളും ആവലാതികളും ബോധിപ്പിക്കുന്നുണ്ട്. അതിനുള്ള അവസരവും നവകേരള സദസ്സിലുണ്ട് എന്നതാണ് അതിന്റെ ഒരു സവിശേഷത. “ഞങ്ങൾ നിങ്ങളെ സഹായിക്കാം ” എന്ന ബാനറിനു കീഴിൽ ഇരുപത്തിഅഞ്ചോളം മനുഷ്യർ ഇരിക്കുന്നു. പരാതി മനസ്സിൽ എഴുതി വരുന്നവർ പറയുന്ന കാര്യങ്ങൾ കടലാസിലേക്ക് മാറ്റുകയാണ്. സജീഷ് നാരായൺ മാഷ്…

Read More