Author: T21 Media

മലപ്പുറം: കോട്ടയ്ക്കൽ നഗരസഭയിൽ മുസ്ലിംലീഗിന് തിരിച്ചടി. പുതിയ ചെയർപേഴ്സണായി നടന്ന തെരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർഥി ഡോ. ഹനീഷ പരാജയപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ലീഗ് വിമതയായ മുഹ്സിന പൂവൻമഠത്തിലാണ് പുതിയ ചെയർപേഴ്സൺ. 13 വോട്ടുകൾക്കെതിരെ 15 വോട്ടുകൾ നേടിയായിരുന്നു മുഹ്സിനയുടെ വിജയം. വോട്ടെടുപ്പിൽ ആറ് ലീ​ഗ് വിമതർ ഇവരെ പിന്തുണച്ചു. മുസ്ലീംലീഗിലെ പ്രശ്നങ്ങൾ കാരണം ചെയർമാനും വെെസ് ചെയർമാനും രാജിവെച്ചിരുന്നു. തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് മുഹ്സിന വിജയിച്ചത്. 30 അംഗ കൗൺസിലിൽ ഒരാൾ രാജിവെയ്ക്കുകയും ഒരാൾ അയോഗ്യയാക്കപ്പെടുകയും ചെയ്തതോടെ 28 പേരാണുള്ളത്. 2 ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

Read More

തിരുവനന്തപുരം: കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയതിന് അറസ്റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ സെക്രട്ടറി അരവിന്ദ്‌ വെട്ടിക്കലിൻ്റെ പേരിൽ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ആരോഗ്യവകുപ്പിൻ്റെ പേരിലെ നിയമന തട്ടിപ്പിന് പുറമെ ബെവ്കോയുടെ പേരിലും നിയമന തട്ടിപ്പ് നടത്തിയതായാണ് പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് നിരവധിപേരാണ് പരാതിയുമായി എത്തുന്നത്. ആരോഗ്യവകുപ്പിൻ്റെ പേരിൽ നിയമനം നൽകാമെന്നേറ്റ് പലരിൽ നിന്നുമായി 50000 മുതൽ 1,60, 000 രൂപ വരെ വാങ്ങിയിട്ടുണ്ട്. തട്ടിപ്പിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് കരുതുന്നു. കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ റിസപ്‌ഷനിസ്റ്റ്‌ തസ്തികയിൽ നിയമന ഉത്തരവ്‌ കൈമാറി 50,000 രൂപ വാങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ്‌ ഡയറക്ടറർ നൽകിയ പരാതിയിലാണ്‌ കന്റോൺമെന്റ്‌ പോലീസ് അരവിന്ദിനെ അറസ്റ്റ്‌ ചെയ്‌തത്‌. എംപി ക്വോട്ടയിൽ നിയമനം നൽകാമെന്നായിരുന്നു ഏറ്റുമാനൂർ സ്വദേശിയായ യുവതിക്ക്‌ അരവിന്ദ്‌ നൽകിയ വാഗ്‌ദാനം. ജനുവരി 17ന്‌ ജോലിക്ക്‌ ഹാജരാകണമെന്ന്‌ കാണിച്ച്‌ വ്യാജനിയമന കത്തും കൈമാറി. അരവിന്ദ്‌…

Read More

തിരുവനന്തപുരം: രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോൺഗ്രസ്സാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ, അദ്ദേഹം മത്സരിക്കേണ്ടത്‌ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ രാഷ്ട്രീയ സംവിധാനത്തോടല്ലയെന്നും മറിച്ച്‌ ബിജെപിയോടാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി എൽഡിഎഫിനെതിരെ മത്സരിക്കുമ്പോൾ നൽകുന്ന സന്ദേശമെന്താണ്‌. ഇന്ത്യ കൂട്ടായ്‌മയുടെ ഏറ്റവും പ്രധാന കേന്ദ്രമാണ്‌ കേരളം. ഇങ്ങനെയുള്ള സംസ്ഥാനത്താണോ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത്‌. സാമാന്യ മര്യാദയുള്ള ഏത്‌ രാഷ്‌ട്രീയക്കാരനുമറിയാം രാഹുൽ എവിടെയാണ്‌ മത്സരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൻ്റെ പ്രധാന ശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന്‌ കോൺഗ്രസ്‌ തീരുമാനിക്കണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌ മത്സരം. യുഡിഎഫിന്‌ മൃദുഹിന്ദുത്വ നിലപാടാണുള്ളത്‌. അവരുടെ പ്രധാന ശത്രു സിപിഐ എമ്മാണ്‌. ബിജെപിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമാണ്‌ ഇടതുപക്ഷം നടത്തുന്നത്‌. മതനിരപേക്ഷതയും ജനാധിപത്യ മൂല്യവും കാത്തുസൂക്ഷിക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കുകയാണ്‌ വേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Read More

ന്യൂഡൽഹി: രാജ്യത്ത്‌ അഞ്ചുവർഷത്തിനിടെ ഉന്നത വിദ്യാഭ്യാസം നിർത്തേണ്ടി വന്നത്‌ 13,000 എസ്‌സി, എസ്‌ടി, ഒബിസി വിദ്യാർഥികൾക്കെന്ന്‌ കേന്ദ്ര സർക്കാർ. കേന്ദ്ര സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) എന്നിവിടങ്ങളിൽനിന്നുള്ള കണക്കാണിത്‌. അഞ്ചുവർഷത്തിനിടെ 4596 ഒബിസി വിദ്യാർഥികളും 2424 എസ്‌സി, 2622 എസ്ടി വിദ്യാർഥികളും കേന്ദ്ര സർവകലാശാലകളിൽനിന്ന്‌ പുറത്തായി. ഇതേ കാലയളവിൽ 2066 ഒബിസി വിദ്യാർഥികൾക്കും 1068 എസ്‌സി, 408 എസ്ടി വിഭാഗക്കാർക്കും ഐഐടിയിൽ പഠനം പൂർത്തിയാക്കാനാകാതെ കോഴ്‌സുകൾ അവസാനിപ്പിക്കേണ്ടിവന്നു. ഐഐഎമ്മുകളിൽ ഇത്‌ യഥാക്രമം 163, 188, 91 എന്നിങ്ങനെയാണ്‌. ബിഎസ്‌പി അംഗം രൂപേഷ്‌ പാണ്ഡെയ്ക്ക്‌ ലോക്‌സഭയിൽ വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാരാണ്‌ മറുപടി നൽകിയത്‌. ദേശീയ നിയമ സർവകലാശാലയിലെ കണക്കുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാൻ മോശം സാമ്പത്തിക പശ്ചാത്തലമുള്ള വിദ്യാർഥികളുടെ ഫീസ്‌ കുറയ്ക്കൽ, സ്‌കോളർഷിപ്‌ തുടങ്ങിയവ ചെയ്യുന്നുണ്ടെന്നും യുജിസിയും നടപടി സ്വീകരിക്കുന്നെന്നും മന്ത്രി പറഞ്ഞു.

Read More

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്‌സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടി എൻ പ്രതാപൻ എംപി. കേന്ദ്ര അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നു. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ടി എൻ പ്രതാപൻ നോട്ടീസിൽ പറഞ്ഞു. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രത്യേകിച്ച് ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് കടുത്ത അവ​ഗണനയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കക്ഷി രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. ബി.ജെ.പിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണെന്നും നോട്ടീസിൽ പറയുന്നു.

Read More

കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കിലൂടെ കാക്കനാടുവരെ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതിനാണ്‌ ധനവകുപ്പിൻ്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിൻറെ നിർമ്മിതി.

Read More

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വിവി ബെന്നി കുറ്റപത്രം നൽകിയത്. 84,600 പേജ് ഉള്ളതാണ് കുറ്റപത്രം. അഗസ്റ്റിൻ സഹോദരന്മാർ അടക്കം 12 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കേസ്. അന്വേഷണം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്. 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിൻ സഹോദരങ്ങൾ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ അനുമതിയുണ്ടെന്ന് കാട്ടി കർഷകരെ വഞ്ചിച്ചു, വ്യാജരേഖയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്. അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ്, മരംമുറിക്ക് ഇടനിലക്കാരായിരുന്നവരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, നാസർ, രവി, മനോജ് എന്നിവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ,…

Read More

തൃശ്ശൂർ: ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാറു ദിവസത്തെ പര്യടനം പൂർത്തിയായി. മഞ്ചേശ്വരം മുതൽ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി വരെ അഭൂതപൂർവ്വമായ ജനക്കൂട്ടമാണ് എത്തിയത്. നേരിട്ട് എത്താൻ കഴിയാത്തവർ വഴിയോരങ്ങളിൽ കാത്തു നിന്ന് ഈ യാത്രയെ അഭിവാദ്യം ചെയ്യുന്നു. എന്നാൽ ചിലരുടെ ക്യാമറകളിൽ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ കാണുന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത് ആർക്കും എതിരായ പരിപാടിയല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നാണ്. ‘എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.’ – എന്ന ആരോപണമാണ് ഉന്നയിച്ച്‌ കേട്ടത്. പതിനാല് ജില്ലാകൗൺസിലുകൾ ഒറ്റയടിക്ക് പിരിച്ചു വിട്ട് അധികാര വികേന്ദ്രീകരണത്തിന്റെ കഴുത്തിൽ കത്തി വെച്ചവരാണ് ഇത് പറയുന്നത്. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും അതിനെ തുരങ്കം വെക്കാൻ നോക്കിയവരും ആരാണെന്നും ഞാൻ ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ…

Read More

പാലക്കാട്‌: രണ്ടര വയസ് പ്രായമുള്ള കുഞ്ഞിൻ്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചെലവ് താങ്ങാൻ തനിക്കാവില്ലെന്ന പിതാവിൻ്റെ നിവേദനത്തിൽ നവകേരള സദസിൽ ഉടൻ തീരുമാനമെടുത്തെന്ന് മന്ത്രി വീണാ ജോർജ്. കപ്പലണ്ടി കച്ചവടക്കാരനായ പിതാവിൻ്റെ നിവേദനത്തിലാണ് നവകേരള സദസിൻ്റെ ചെർപ്പുളശ്ശേരിയിലെ യോഗത്തിൽ തീരുമാനമായത്. തലസീമിയ മേജർ രോഗമാണ് രണ്ടര വയസുകാരൻ മകന്. എല്ലാ മൂന്നാഴ്ചയിലും രക്തം ഫിൽട്ടർ ചെയ്യണം. ഇപ്പോൾ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം.’ അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. ഇതായിരുന്നു നിവേദനത്തിൽ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കുഞ്ഞിൻ്റെ ശസ്ത്രക്രിയ എംസിസി വഴി നടത്താമെന്ന് താൻ അവരെ അറിയിച്ചെന്ന് മന്ത്രി വീണാ ജോർജ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വീണാ ജോർജിൻ്റെ കുറിപ്പ്: നവ കേരള സദസ്സിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തിൽ എത്തിയപ്പോൾ എംഎൽഎ മമ്മിക്കുട്ടി ആണ് രണ്ടര വയസുള്ള ഒരു കുഞ്ഞും അച്ഛനും കാത്ത് നിൽക്കുന്നതായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തി. കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്. തലസീമിയ മേജർ…

Read More

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ പദ്ധതിക്ക്‌ സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ്‌ നൽകിയത്‌. ഈവർഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 1616 കോടി രൂപയും നൽകി. ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ്‌ ചുമതല വാട്ടർ അതോറിട്ടിക്കാണ്‌.

Read More