Author: T21 Media

ക്ഷേമ പെൻഷൻ തദ്ദേശം തന്നെ ശരണം എന്ന തലക്കെട്ടിൽ തിങ്കളാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച ലീഡ് വാർത്ത പച്ചക്കള്ളമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. പെൻഷൻ വിതരണത്തിനായി തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് കുറിപ്പിൽ നിന്ന് ‘ക്ഷേമപെൻഷൻ: തദ്ദേശം തന്നെ ശരണം’ എന്ന തലക്കെട്ടോടെ മാതൃഭൂമി ഒന്നാം പേജിൽ വന്ന വാർത്ത വസ്തുതകളുമായി യാതൊരു ബന്ധമില്ലാത്തതും പരിപൂർണമായി അടിസ്ഥാനരഹിതവുമാണ്. പെൻഷൻ നൽകാൻ തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ പണം ആവശ്യപ്പെട്ടു എന്നാണ് വാർത്ത. എന്നാൽ പെൻഷൻ നൽകാൻ തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ പണം ആവശ്യപ്പെട്ടിട്ടില്ല, അങ്ങനെയൊരു ഒരു കത്തും അയച്ചിട്ടുമില്ല. അടിസ്ഥാനപരമായ കാര്യം പോലും മനസിലാക്കാതെയാണ് വാർത്ത നൽകിയിട്ടുള്ളത്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നത് സാമൂഹിക സുരക്ഷാ മിഷനല്ല, സംസ്ഥാന സർക്കാർ നേരിട്ടാണ്. സാമൂഹ്യ ക്ഷേമ പെൻഷനുമായി സാമൂഹിക സുരക്ഷാ മിഷന് യാതൊരു ബന്ധവുമില്ല. മാത്രമല്ല, വാർത്തയിൽ പ്രതിപാദിക്കുന്ന കത്ത്…

Read More

കണ്ണൂർ: ആർ എസ് എസ്സിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കീഴിൽ ഇന്ത്യയിൽ ആരും സുരക്ഷിതരല്ലെന്ന് സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ. സേവ് പബ്ലിക് സെക്ടർ ഫോറം ജില്ലാ കൺവൻഷനിൽ ‘വർത്തമാനകാല ഇന്ത്യ, ആവർത്തിക്കുന്ന നുണകൾ, പറയാത്ത സത്യങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പൊതുമേഖലയെ പുനരുദ്ധരിക്കേണ്ടത് കോർപറേറ്റുകൾക്ക് വിറ്റുതുലച്ചല്ല. നഷ്ടത്തിലാകാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തിരിച്ചുകൊണ്ടു വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ ഡോ. പി കെ ബിജു ഉദ്ഘാടനംചെയ്തു. എം വി ജയരാജൻ അധ്യക്ഷനായി. പൊതുമേഖല നഷ്ടത്തിലാണെങ്കിൽ സ്ഥാപനത്തിൻ്റെ പ്രവർത്തനരീതി, നിർമാണ സംവിധാനം, ഉൽപ്പന്ന ഗുണനിലവാരം, വിപണി സാധ്യത എന്നിവയിൽ ഗുണപരമായ മാറ്റംവരുത്തുകയാണ് വേണ്ടത്. യുവാക്കളുടെ തൊഴിലില്ലായ്മയിൽ ലോകത്ത് മുൻപന്തിയിലാണ് ഇന്ത്യ. 24 ശതമാനമാണ് തൊഴിലില്ലായ്മ. നാൽപ്പത് വർഷത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുളളത്. അതിരൂക്ഷമായ വിലക്കയറ്റമാണ് സാധാരണക്കാർ നേരിടുന്നത്. സാധാരണക്കാരന്റെ പണം സമ്പാദന നിരക്ക് 19 ശതമാനം കുറഞ്ഞു.…

Read More

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി കേരളം. ഞായറാഴ്ച രാവിലെ 11ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അടക്കമുള്ള പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മകൻ സന്ദീപാണ് ചിതയ്ക്ക് തീകൊളുത്തിയത്.

Read More

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി. രഘുനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. ധർമടത്ത് ഗതിക്കെട്ട് സ്ഥാനാർത്ഥിയാകേണ്ടി വന്നു. സുധാകരൻ നിർബന്ധിച്ചത് കൊണ്ടാണ് മത്സരിച്ചത്. കണ്ണൂർ ഡിസിസിക്ക് പക്വതയും വകതിരുവുമില്ല. ഡിസിസി യോഗത്തിൽ എങ്കടുക്കാൻ എത്തിയപ്പോൾ കയ്യേറ്റ ശ്രമം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പ് അവസാനിക്കും എന്ന് പറഞ്ഞിട്ട് ഇന്ന് ഗ്രൂപ്പുകളുടെ എണ്ണം അഞ്ചായി. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയപ്പോൾ യുവാക്കൾ പാർട്ടിയിലേക്ക് എത്തുമെന്ന് കരുതി. പക്ഷെ കൂടുതൽ പേർ പാർട്ടിയിൽ നിന്ന് പുറത്താകുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിലെ കോൺഗ്രസിൽ സുധാകരൻ്റെ പിടി അയഞ്ഞുവെന്നും രഘുനാഥ് ചൂണ്ടിക്കാണിച്ചു. കെപിസിസിക്കും എഐസിസിക്കും ഇന്നലെ രാജി നൽകിയെന്നും രഘുനാഥ് വ്യക്തമാക്കി.

Read More

എറണാകുളം: കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂർത്തിയാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എൻ ജംഗ്ഷനിൽ നിന്നും അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. സ്റ്റേഷൻ്റേയും വയഡക്റ്റിൻ്റേയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റണ്ണും അധികം വൈകാതെ പൂർത്തിയാക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിനുള്ളത്. നവകേരള സദസിന്റെ ഭാഗമായി കൊച്ചി കലൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വാർത്താസമ്മേളനത്തിനു ശേഷം കേരളത്തിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കും. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. 1136.83 കോടി…

Read More

കൊച്ചി: കിഫ്‌ബി മസാല ബോണ്ടിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. ഉത്തരവിനെതിരെ കിഫ്‌ബിയും മുൻധനമന്ത്രി ഡോ. തോമസ്‌ ഐസക്കും നൽകിയ അപ്പീലിലാണ്‌ ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്‌റ്റിസ് എ ജെ ദേശായി, ജസ്‌റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്‌ ബുധനാഴ്‌ച ഹർജി പരിഗണിച്ചിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളടക്കം ആവശ്യപ്പെട്ട്‌ ഇഡി നൽകിയ സമൻസ്‌ ചോദ്യം ചെയ്‌ത്‌ കിഫ്‌ബിയും ഡോ. തോമസ്‌ ഐസക്കും നൽകിയ ഹർജി പരിഗണിച്ച്‌ തുടർനടപടികൾ തടഞ്ഞ്‌ ജസ്‌റ്റിസ്‌ വി ജി അരുൺ അധ്യക്ഷനായ ബെഞ്ച്‌ ഇടക്കാല ഉത്തരവിട്ടിരുന്നു. അതിനാൽ അപ്പീൽ ഹർജി പരിഗണിക്കുന്നതിൽനിന്ന്‌ ജസ്‌റ്റിസ്‌ വി ജി അരുൺ ഒഴിവായി. ഈ സാഹചര്യത്തിലാണ് ഹർജി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ചിലേക്ക്‌ മാറ്റിയത്‌. കാരണം വ്യക്തമാക്കാതെയാണ്‌ പുതിയ…

Read More

അങ്കമാലി: ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾ അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ജനങ്ങളെ കുറേ കാലമായി അലട്ടുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമായിരിക്കുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു പാലിക്കാൻ കഴിഞ്ഞെന്ന് സർക്കാരിന് അഭിമാനത്തോടെ പറയാമെന്നും മുഖ്യമന്ത്രി അങ്കമാലിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022 ജൂൺ മൂന്നിന്റെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജിയും കേന്ദ്രസർക്കാർ മോഡിഫിക്കേഷൻ ഹർജിയും ഫയൽ ചെയ്‌തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് ജനവാസമേഖലകൾ ബഫർസോൺ പരിധിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം. ബഫർസോൺ പ്രദേശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങൾ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമർപ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങൾക്കും അന്തിമവിജ്ഞാപനങ്ങൾക്കും ഒരു കി.മീ പരിധി വേണമെന്ന വിധി ബാധകമല്ല എന്ന് സുപ്രീം കോടതി മുൻപ്…

Read More

യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും പറ്റിച്ചതായി പരാതി. ബിഎസ് സി നഴ്സിങ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ വിദ്യാർത്ഥികളെ പറ്റിച്ചത്. ഇവരിൽ നിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. ഇരകളായ വിദ്യാർത്ഥികൾ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തി സർട്ടിഫിക്കറ്റുകൾ തിരികെ വേണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അരവിന്ദ് വെട്ടിക്കൽ നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്തു വന്നു. ആരോഗ്യവകുപ്പിൻ്റെ പേരിലെ നിയമന തട്ടിപ്പിന് പുറമെ ബെവ്കോയുടെ പേരിലും നിയമന തട്ടിപ്പ് നടത്തിയതായാണ് പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് നിരവധിപേരാണ് പരാതിയുമായി എത്തുന്നത്. ആരോഗ്യവകുപ്പിൻ്റെ പേരിൽ നിയമനം നൽകാമെന്നേറ്റ് പലരിൽ നിന്നുമായി 50000 മുതൽ 1,60, 000 രൂപ വരെ വാങ്ങിയിട്ടുണ്ട്. തട്ടിപ്പിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് കരുതുന്നു.

Read More

ന്യൂഡൽഹി: കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കങ്ങൾക്ക്‌ ആക്കംകൂട്ടി കേന്ദ്രസർക്കാർ. സംസ്ഥാനത്തിൻ്റെ കടമെടുപ്പ്‌ പരിധി ഒരു ശതമാനംകൂടി വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ധന ഉത്തരവാദിത്വ നിയമം (എഫ്‌ആർബിഎം ആക്ട്‌) മറികടന്ന്‌ കേന്ദ്രസർക്കാർ കടമെടുപ്പ്‌ തുടരുകയാണ്‌. അതേസമയം നിയമം സംസ്ഥാനത്തിന്‌ ഉറപ്പാക്കുന്ന അവകാശം കവർന്നെടുക്കുകയും ചെയ്യുന്നു. മൂന്നുശതമാനം കടമെടുക്കാനുള്ള കേരളത്തിൻ്റെ അവകാശം 2.5 ആക്കി വെട്ടിച്ചുരുക്കിയിരുന്നു. ഇത്‌ പുനഃപരിശോധിച്ച്‌ ഒരുശതമാനംകൂടി വർധിപ്പിക്കണമെന്ന കേരളത്തിൻ്റെ ആവശ്യമാണ്‌ ധനമന്ത്രി നിർമല സീതാരാമൻ തള്ളിയത്‌. നടപ്പ്‌ സാമ്പത്തികവർഷത്തിൽ ക്ഷേമപെൻഷൻ ഉൾപ്പെടെ നൽകുന്നതിന്‌ 30,000 കോടിയോളം രൂപയാണ്‌ കേരളത്തിന്‌ കണ്ടെത്തേണ്ടത്‌. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും ബജറ്റിനുപുറത്തുനിന്ന് സമാഹരിക്കുന്ന തുകയും കേരളത്തിൻ്റെ പൊതുകടമാക്കിയാണ്‌ വായ്പാ പരിധി വെട്ടിക്കുറച്ചത്‌. ദേശീയപാത വികസനത്തിന്‌ ഏറ്റെടുക്കുന്ന ഭൂമിവിലയുടെ 25 ശതമാനം കേരളം വഹിക്കണമെന്ന്‌ കേന്ദ്രം വാശിപിടിച്ചിരുന്നു. കിഫ്‌ബി സമാഹരിച്ചുനൽകിയ 5580 കോടി രൂപയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തി കടുംവെട്ട്‌ നടത്തുകയാണ്‌. കേന്ദ്രവിഹിതം നൽകുന്നതിലും കേരളത്തോട്‌ വിവേചനം തുടരുകയാണ്‌. ഈ വർഷംമാത്രം സംസ്ഥാനത്തിൻ്റെ കടമെടുപ്പ്‌…

Read More

തൃശ്ശൂർ: പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക്‌ ജിഎസ്‌ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്‌ടി നിയമ ഭേദഗതിക്ക്‌ ഓർഡിനൻസ്‌ കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക്‌ 28 ശതമാനം ജിഎസ്‌ടി നിശ്ചയിച്ചിരുന്നു. നികുതി ചുമത്തേണ്ടത്‌ പന്തയത്തിന്റെ മുഖവിലയ്‌ക്കാണെന്നും തീരുമാനിച്ചു. തുടർന്ന്‌ കേന്ദ്ര സർക്കാർ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്‌തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ്‌ സംസ്ഥാന ജിഎസ്‌ടി നിയമത്തിൽ കൊണ്ടുവരുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്. ഓൺലൈൻ ഗെയിമിങ്‌, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട്‌ നിലവിൽ ജിഎസ്‌ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുളള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും. ഭേദഗതികൾക്ക്‌ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ്‌ ഇറക്കുക. മന്ത്രിസഭായോഗ തീരുമാനങ്ങൾ വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി നൽകുന്നത് സംബന്ധിച്ച ചട്ട പരിഷ്കരണത്തിന് അനുമതി വ്യവസായ ആവശ്യങ്ങൾക്കായി വ്യവസായ ഏരിയയിൽ സർക്കാർ ഭൂമിക്ക് പട്ടയം നൽകുന്നതും…

Read More