Author: T21 Media

കോഴിക്കോട് സംഘർഷമുണ്ടാക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പദ്ധതി പൊളിഞ്ഞതായി മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ദിവസം രാത്രി സർവകലാശാല ഗസ്റ്റ് ഹൗസിൽ ഗവർണറും ബിജെപി നേതാക്കളും ചേർന്നുണ്ടാക്കിയ ഗൂഢപദ്ധതി കൂടിയാണ് പൊളിഞ്ഞത്. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതേയുള്ളൂ. താൻ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചതയും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: ഹൽവാക്കടയിൽ കയറി, മിഠായി തെരുവിൽ ഇറങ്ങി. ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല. ഇപ്പോൾ മനസ്സിലായോ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്, ഇതാണ് കേരളമെന്ന്. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതേയുള്ളൂ. താൻ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചു. സ്വന്തം നാടായ യുപിയിൽ ഇന്നേവരെ ഇത്ര ധൈര്യമായി അദ്ദേഹത്തിന് നടക്കാൻ കഴിഞ്ഞിട്ടില്ല, ഇനിയും അതിന് കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിലത് കഴിയും, കേരളത്തിലെ…

Read More

ന്യൂഡൽഹി: ഗവർണർ പദവിയിൽ തുടരാൻ യോഗ്യനല്ല ആരിഫ് മുഹമ്മദ് ഖാനെന്ന് അദ്ദേഹം സ്വയം തെളിയിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും പിബി പ്രസ്താവനയിൽ വ്യക്തമാക്കി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കേരള സർക്കാരനെതിരെ രാഷ്ട്രീയ ആക്രമണവും അംഗീകരിക്കാനാകാത്ത വിധമുള്ള പെരുമാറ്റവും സ്വീകരിക്കുക വഴി ഗവർണർ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്‌. ‘ സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നതിന് തുടക്കമാകുന്നു’ എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയായി പുറത്തുവന്നിരിക്കുന്നത്.സംസ്ഥാനത്തിനെരായ ഇത്തരം ഭീഷണികളൊക്കെ ജനം ഉടനടി തള്ളിക്കളയുക തന്നെ ചെയ്യും – പിബി പറഞ്ഞു ആർഎസ്എസ് നോമിനികളെ കാലിക്കറ്റ്-കേരള സർവകലാശാലകളിൽ തിരുകിക്കയറ്റിയതിന് പിന്നാലെ വിദ്യാർഥികളുടെ പ്രതിഷേധം നേരിടുകയാണ് ഗവർണറിപ്പോൾ. സർവകലാശാല ചാൻസലർ പദവി ദുരുപയോഗം ചെയ്താണ് ഇത്തരം ഒരു പ്രവൃത്തി അദ്ദേഹം ചെയ്തത്. വിദ്യാർഥികൾക്ക് സമാധാനമായി പ്രതിഷേധം നടത്താമെന്ന ജനാധിപത്യ അവകാശം നിലനിൽക്കെ, പ്രതിഷേധത്തിൻ്റെ പേരിൽ കേരള മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹമെന്നും പിബി വ്യക്തമാക്കി

Read More

തേഞ്ഞിപ്പലം: പോലീസിൻ്റെ സംരക്ഷണം തനിക്ക് വേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൻ്റെ കാര്യം നോക്കാൻ തനിക്ക് അറിയാമെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിങ്കൾ പകൽ പതിനൊന്നരയോടെയാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഗവർണർ ഗസ്റ്റ് ഹൗസ് വിട്ട് പുറത്തിറങ്ങിയത്. ഇന്നു വൈകിട്ട് നാലിനാണ് അദ്ദേഹം പങ്കെടുക്കേണ്ട പരിപാടി. ഷെഡ്യൂൾ അനുസരിച്ച് 3.50ന് മാത്രമാണ് ഗവർണർ പുറത്തിറങ്ങേണ്ടത്. എന്നാൽ പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗവർണറുടെ നീക്കം. ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ഗവർണർ റോഡിൽ വണ്ടി നിർത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയ്ക്കും എസ്എഫ്ഐയ്ക്കുമെതിരെ രൂക്ഷവിമർശനം തന്നെ ഗവർണർ തുടർന്നു.

Read More

1xbet Az Mobi & Mobil1xbet Azerbaycan Veb Saytında ᐅ Azərbaycanda Rəsmi 1xbet SaytContentBet Azerbaycan Qeydiyyat Mobi Az Yukle Elaqe NomresIn Казино Udulan Pulları Necə Çıxartmaq OlarCihaz Tələbləri Və UyğunluğuYenidən Depozit Bonusuİlk Depozit 1xbet Və Hesabın MaliyyələşdirilməsiIn Oyunçusu Üçün Bonus, Promoaksiya Və Əlverişli Təklif Varmı? Bet Yükləyin Az: Telefon Üçün Mobil Versiya Və Tətbiqlər“aviator” Oyununun QaydalarıKazinoBet Bukmeker Şi̇rkəti̇ – 1xbet Az 1xbet Merc, Azərbaycan Mərc,  BukmekerBet Android-smartfonf Necə Yükləmək Olar? Bet Azərbaycan Bukmekeri: Rəsmi Saytın Nəzərdən KeçirilməsiBet Mobil AzerbaycanŞəxsi Kompüterə Yükləmək Üçün 1xbet ProqramıPush Bildiriş Sizi Xəbərdarlıq EdəcəkBet Şəxsi Hesabınıza Daxil OlunGamble — Android Və İos Üçün YükləBet Giriş, Güzgü 1…

Read More

കേരളത്തെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ‘നിരവധി സ്റ്റാർട്അപ്പുകൾ കേരളത്തിൽ വരുന്നുണ്ട്. വികസിതരാജ്യ സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണ്. യുവത്വമാണ് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത്. രാജ്യം ഇപ്പോൾ മാറ്റത്തിൻ്റെ പാതയിലാണ്. അതിനെ ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്’, കേന്ദ്രമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

Read More

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി എം എൽ എ രാം ദുലർ ഗോണ്ടിനെ 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാം ദുലർ ഗോണ്ട്. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ വിധിക്കപ്പെട്ട ശേഷം എംഎൽഎയെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോ​ഗ്യനാക്കി. പ്രത്യേക കോടതി ശിക്ഷ വിധിക്കുന്നത് സംഭവം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാം ദുലർ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി–എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധിപ്രസ്താവം നടത്തിയത്. പിഴയായി ഈടാക്കുന്ന 10 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ആറുവർ‌ഷം തെരഞ്ഞെടുപ്പുകളിലും രാം ദുലർ ഗോണ്ടിന് മത്സരിക്കാനാകില്ല.

Read More

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയാകെയും ജീവിതം മെച്ചപ്പെടുത്തുക എന്നത് ഈ സർക്കാരിൻ്റെ സുപ്രധാന മുൻഗണയിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 590 കിലോമീറ്റർ നീണ്ട കടൽ തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. കാലാവസ്ഥാ വ്യതിയാനംമൂലം കടൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരദേശവാസികൾ ഇപ്പോൾത്തന്നെ വലിയ സമ്മർദ്ദത്തിലാണ്. ഇതിനൊപ്പം, കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബ്ലൂ ഇക്കോണമി മൂലമുള്ള അശാസ്ത്രീയ വികസനവും കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ മോശമാകും എന്ന ആശങ്ക പൊതുവെ നിലനിൽക്കുന്നതായും മുഖ്യമന്ത്രി കായംകുളത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമുദ്രത്തെ മത്സ്യ തൊഴിലാളികളിൽ നിന്ന് അന്യവൽക്കരിച്ച് വൻകിട ഖനനക്കാർക്കും വ്യവസായികൾക്കും വീതിച്ചു കൊടുക്കുന്നതാണ് ബ്ലൂ ഇക്കോണമി എന്ന ശക്തമായ വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. വനങ്ങളുടെ അവകാശം ആദിവാസികൾക്കെന്ന പോലെ കടലിൻ്റെ അവകാശം മത്സ്യത്തൊഴിലാളികൾക്കാണെന്ന നയമാണ് സംസ്ഥാന സർക്കാരിൻ്റേത്. തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധിക്കും കോട്ടം തട്ടാത്തവിധത്തിലും പരിസ്ഥിതി നാശം ഒഴിവാക്കിക്കൊണ്ടുമുള്ള സാമ്പത്തിക വികസന സങ്കൽപം എന്ന നിലയിലാണ് ബ്ലൂ ഇക്കോണമി പ്രയോഗത്തിൽ കൊണ്ടുവരേണ്ടത്. അത്തരമൊരു വികസനത്തിന് മാത്രമേ സുസ്ഥിരത കൈവരിക്കാൻ…

Read More

1XBET Azerbaycan İdman üzrə onlayn mərclər ᐉ Bukmeker şirkəti 1xBet giriş ᐉ aze 1xbet.com1xBet Azərbaycan: rəsmi saytın nəzərdən keçirilməsiContentMinimum və maksimum tariflərMərclər 1xBetİlk depozit bonusuMərc və pul çıxarma qaydaları🥇1XBET MƏRC SAYTI – SIZ NƏYI BILMƏK ISTƏYƏRƏRDINIZ?Bet Azərbaycan bukmekeri: rəsmi saytın nəzərdən keçirilməsiBet şəxsi hesabınıza daxil olunYenidən Depozit Bonusu⚽BUKMEKER KOMPANIYASINDA HANSI HADISƏLƏRƏ “ONLINE” OLARAQ MƏRC ETMƏK OLAR?💎1XBET BUKMEKER KOMPANIYASININ ÜSTÜNLÜKLƏRI NƏ ILƏ ƏLAQƏLIDIR?CanlıOyun nəticələri«1xBet» bukmeker şirkəti – idmana onlayn qoyulan mərclərDepozitLIVE MərclərCanlıMinimum və maksimum tariflərMərclər 1xBetBet Azərbaycan bukmekeri: rəsmi saytın nəzərdən keçirilməsiİlk depozit bonusuBet şəxsi hesabınıza daxil olunLIVE Mərclər🥇1XBET MƏRC SAYTI – SIZ NƏYI BILMƏK ISTƏYƏRƏRDINIZ?Oyun nəticələriYenidən Depozit Bonusu⚽BUKMEKER KOMPANIYASINDA HANSI…

Read More

തിരുവനന്തപുരം: തനിക്കെതിരായ സമൻസ് ഈഡി നിരുപാധികം പിൻവലിച്ചതായി മുൻ മന്ത്രി തോമസ് ഐസക്. കേസിൽ ഇനി എന്തെങ്കിലും തെളിവുമായിട്ടേ തന്നെ ചോദ്യംചെയ്യാൻ വിളിപ്പിക്കാൻ സാധിക്കുവെന്നും അല്ലെങ്കിൽ ഇ.ഡിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ്: എനിക്കെതിരായ സമൻസ് ഈഡി നിരുപാധികം പിൻവലിച്ചു. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസം. തങ്ങളുടെ കൈയിൽ ചില പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സീല് ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാ. കോടതി ചെവികൊടുത്തില്ല. തെളിവ് ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്ക് എന്നായി കോടതി. എനിക്കും അതിനോടു വിരോധമില്ല. എന്റെ റിട്ട് എനിക്കെതിരായി ഒരു അന്വേഷണവും പാടില്ലെന്നല്ല. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (roving and fishing expedition) പറ്റില്ലായെന്നു മാത്രമായിരുന്നു വാദം. അതും കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ട്. വിദേശവിനിമയ നിയമം ലംഘിച്ചെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ വല്ല തെളിവും ഉണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ കേസ്…

Read More

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്ക്‌ സഹായമായി കേരള കാഷ്യു ബോർഡിന്‌ 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടർ നടപടികൾ അടക്കം ആരംഭിക്കുന്നതിനായാണ്‌ അടിയന്തിരമായി തുക അനുവദിച്ചത്‌. ബോർഡ്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സംസ്‌കരണ ഫാക്ടറികൾക്കാണ്‌ ലഭ്യമാക്കുന്നത്‌. ഈ വർഷം ബോർഡുവഴി 14,112 മെട്രിക്‌ ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്‌തു. ഇതിൽ 12,000 മെട്രിക്‌ ടൺ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്‌സ്‌ എന്നീ സർക്കാർ, സഹകരണ സ്ഥാപനങ്ങളുടെ ഫാക്ടറികൾക്കായാണ്‌ നൽകിയത്‌. ഇതിനായി സർക്കാർ സഹായമായി 43.55 കോടി നൽകി. 72.83 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കിൻ്റെ വായ്‌പയായി ലഭ്യമാക്കി. അതിലൂടെ ഈ മാസത്തിന്റെ അവസാനംവരെ രണ്ടു സ്ഥാപനങ്ങളുടെയും ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ തുടർച്ചയായി ജോലി ഉറപ്പാക്കാനായിട്ടുണ്ട്‌. തുടർന്നും തൊഴിൽ ലഭ്യത ഉറപ്പാക്കാനാണ്‌ സർക്കാർ വീണ്ടും സഹായം അനുവദിച്ചത്‌.

Read More