Author: T21 Media

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള കോൺഗ്രസ്‌ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച്‌ സമസ്‌ത മുഖപത്രം ‘സുപ്രഭാതം’. ‘പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോൺഗ്രസ്!’ എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകൾ ചോർന്നു പോകാതിരിക്കാനാണ്‌ ക്ഷേത്രോദ്ഘാടനത്തിൽ പങ്കെടുക്കാമെന്ന കോൺഗ്രസ് നിലപാടിന്‌ പിന്നിലെന്ന്‌ പത്രം ചൂണ്ടിക്കാട്ടുന്നു. ഈ മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് 36 വർഷം ഇന്ത്യഭരിച്ച പാർട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തിന് ഓർമയില്ലെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും സുപ്രഭാതം എഡിറ്റോറിയലിൽ പറയുന്നു. ക്ഷണം സ്വീകരിക്കില്ലെന്ന് ഉടനടി പറഞ്ഞ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആർജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റാണ് ജനുവരിയിൽ നടക്കുന്നതെന്ന തിരിച്ചറിവ് യെച്ചൂരിയെപ്പോലുള്ളവർക്ക് ഉണ്ടായെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ഈ ആർജവമാണ് സോണിയ ഗാന്ധിയിൽ നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സമയത്തെങ്കിലും…

Read More

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് കാരാട്ട്. മതപരമായ വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നു. എന്നാൽ വിശ്വാസവും രാഷ്ട്രീയവുമായി കലർത്താനാണ് തീരുമാനം. മതപരമായ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ലെന്നും ബൃദ്ധ കാരാട്ട് വ്യക്തമാക്കി. ‘വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. രാജ്യത്തെ മുഴുവൻ മതവിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കുന്നത്. മതത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി’-ബൃന്ദ ആരോപിച്ചു. അതേസമയം പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

Read More

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് പോളിറ്റ് ബ്യൂറോ പ്രസ്ഥാവനയിലറിയിച്ചു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഎം നയം. മതം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറാതിരിക്കുകയാണ് വേണ്ടത്. അതിനാൽ ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് സീതാറാം യെച്ചൂരിക്ക് ലഭിച്ച ക്ഷണം നിരസിച്ചുകൊണ്ട് പി ബി അറിയിച്ചു.

Read More

തൃശൂർ: കോഴിഫാമിൻ്റെ മറവിൽ വ്യാജമദ്യ നിർമാണം നടത്തിയ ബിജെപി നേതാവ് പിടിയിൽ. 15,000 കുപ്പി വ്യാജവിദേശ മദ്യവും 2,500 ലീറ്റർ സ്പിരിറ്റും ഇവിടെനിന്ന് കണ്ടെത്തി. വെള്ളാഞ്ചിറയിലാണ് വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. സംഭവത്തിൽ ബിജെപി മുൻ പഞ്ചായത്ത് അംഗവും നാടകനടനുമായ ലാലു പീണിക്കപറമ്പിൽ ( 50 ), കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് (52) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാഞ്ചിറയിലുള്ള ലാലുവിൻ്റെ ഫാമിൽ നിന്നാണ് മദ്യവും, സ്പിരിറ്റും കണ്ടെടുത്തെന്ന് ആളൂർ പോലീസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗൺ ആയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കോഴിഫാം ലാലിൻ്റെ പേരിലുള്ളതാണ്.

Read More

ന്യൂഡൽ​ഹി: ക്രിമിനൽ നിയമ ഭേദ​ഗതി ബില്ലുകൾ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതോടെ ഐപിസിയും സിആർപിസിയും ചരിത്രമായി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലും നിയമമായി. കൊളോണിയൽക്കാലത്തെ ക്രിമിനൽ നിയമങ്ങൾ ഭാരതീയമാക്കാനുദ്ദേശിച്ചാണ് നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടത്തിയതെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ഇരു സഭകളിൽ നിന്നുമായി 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനു ശേഷമായിരുന്നു ബിൽ അവതരിപ്പിച്ചത്. പാർലമെൻറിൻറെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകൾ പാസാക്കിയിരുന്നത്. 1860ലെ ​ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ​പി​സി) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് പ​ക​രം (സി.​ആ​ർ.​പി.​സി) ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ൻ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ ബി​ല്ലു​ക​ളാ​ണ് നേരത്തെ പാസാക്കിയിരുന്നത്. ആ​ഗ​സ്റ്റി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ൾ പി​ൻവ​ലി​ച്ച് ഭേദഗതി വ​രു​ത്തി​യ​ശേ​ഷമാണ് വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചത്.

Read More

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണെന്നും ആശംസ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ് ആശംസ പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു.

Read More

ന്യൂഡൽഹി: സഞ്ജയ് സിം​ഗിൻ്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ദേശീയ ​ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത് പ്രതിഷേധങ്ങളിൽ നിന്ന് തലയൂരാൻ കേന്ദ്ര നീക്കം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിൻ്റെ തലയൂരൽ നാടകം. കഴിഞ്ഞ ദിവസമാണ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടന്നത്. മുൻ പ്രസിഡന്റും ബിജെപി എംപിയും ലൈംഗികാതിക്രമ കേസിൽ പ്രതിയുമായ ബ്രിജ്‌ഭൂഷണിൻ്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെയാണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതിനു പിന്നാലെ ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് ഗുസ്‌തി അവസാനിപ്പിച്ചു. ബജ്റങ് പുനിയ പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ നടപ്പാതയിൽ ഉപേക്ഷിച്ചു. വിരേന്ദർ സിങ് പത്മശ്രീ പുരസ്കാരം തിരിച്ചുനൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read More

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി നേരത്തെ തീരുമാനിച്ച പ്രകാരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഡിസംബർ 29ന് വൈകുന്നേരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയിലേക്ക് എല്ലാ കക്ഷികളെയും പരിഗണിക്കുക എന്നതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് കക്ഷികൾക്ക് രണ്ടര വർഷവും അടുത്ത രണ്ടര വർഷം മറ്റ് രണ്ട് കക്ഷികൾക്കും എന്ന തീരുമാനമെടുത്തത്. മന്ത്രിയാക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അനുസരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. പടിയിറക്കം സന്തോഷത്തോടെയാണെന്നും രണ്ടര വർഷം കൊണ്ട് പരമാവധി കാര്യങ്ങൾ ചെയ്തെന്നും സംതൃപ്തി ഉണ്ടെന്നും ദേവർകോവിൽ പറഞ്ഞു. കുടിശ്ശികയില്ലാതെ മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കും ശമ്പളം തീർത്ത് നൽകിയതിന് ശേഷമാണ് രാജിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. സജീവനായി മണ്ഡലത്തിൽ പ്രവർത്തിക്കുമെന്നും ആന്റണി രാജു പ്രതികരിച്ചു.

Read More

തിരുവനന്തപുരം: കെപിസിസിയുടെ പോലീസ് ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വി ഡി സതീശൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ തുടങ്ങിയവരെയും കേസിൽ പ്രതി ചേർത്തു. കൂടാതെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയും പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പോലീസിനും വാഹനത്തിനും നേരെ കല്ലേറുനടത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ്‌ സിറ്റി പോലീസ്‌ കേസ്‌ എടുത്തത്‌.

Read More

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത പേരുകൾ സ്റ്റേ ചെയ്ത നടപടി നീക്കണമെന്ന ഗവർണറുടെ ഹർജി ഹൈക്കോടതി തള്ളി. സ്‌റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ടി ആർ രവിയുടേതാണ് വാക്കാലുള്ള പരാമർശം. ഹർജി ക്രിസ്തുമസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കും. കേരള സർവകലാശാലയുടെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും അട്ടിമറിച്ച് എബിവിപിക്കാരെ സെനറ്റിലേക്ക് തിരുകികയറ്റിയ ചാൻസലർകൂടിയായ ഗവർണറുടെ നടപടിക്കാണ് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. വിദ്യാർഥി മണ്ഡലത്തിൽ നിന്ന് സെനറ്റിലേക്ക് സർവകലാശാല നൽകിയ പട്ടിക അട്ടിമറിച്ച് ചാൻസലർ നടത്തിയ നാല് നാമനിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേ തുടരാൻ കോടതി ഉത്തരവിട്ടത്.

Read More