Author: T21 Media

തിരുവനന്തപുരം: ഗുസ്‌തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. ഗുസ്‌തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ്. അതിനോട് മുഖം തിരിച്ചിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിയും റോഡ് ഷോയും നടന്നിരുന്നു. പരിപാടിയിൽ ഹിന്ദുത്വം ആളിക്കത്തിക്കാനും കേരളത്തിലെ ഇകഴ്ത്തിക്കാട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ മന്ത്രി വിമർശിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്‌താവന പദവിക്ക് യോജിക്കാത്തതാണ്. സ്ത്രീപുരോഗതിയിൽ രാജ്യത്തിന് മാതൃകയാണ് കേരളം. കുടുംബശ്രീ പ്രസ്ഥാനങ്ങൾ അതിൻ്റെ തെളിവാണ്. കേരളത്തിൻ്റെ സ്ത്രീമുന്നേറ്റത്തിന് കുടുംബശ്രീ പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. യാഥാർത്ഥ്യം മറച്ചു പിടിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം നടപ്പാക്കിയ നാടാണിത്. അവിടെ വന്നാണ് മോദി സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്‌.

Read More

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം പിയുമായ ദിഗ്‌ വിജയ് സിങ്ങ്‌. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ല, രാമൻ ഹൃദയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം നടന്നപ്പോൾ ഉണ്ടായിരുന്ന രാമ വിഗ്രഹം എവിടെയാണെന്നും എന്തിനാണ് ഇപ്പോൾ പുതിയ വിഗ്രഹം സ്ഥാപിക്കുന്നതെന്നും ദിഗ്‌വിജയ് സിങ്ങ്‌ ചോദിച്ചു. പഴയ വിഗ്രഹം എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല. പുതിയ വിഗ്രഹം എവിടെ നിന്ന് വരുന്നു എന്നും ദിഗ്‌വിജയ് സിങ്ങ്‌ ചോദിച്ചു. നേരത്തെ രാമക്ഷേത്ര നിർമ്മാണത്തിന് ദിഗ്‌വിജയ് സിങ്ങ്‌ സംഭാവന നൽകിയിരുന്നു. https://t21media.com/news/india/2024/01/01/ram-temple-ceremony-himachal-cm-says-he-will-go-even-if-he-doesnt-get-an-invitation/

Read More

തിരുവനന്തപുരം: പുനർഗേഹം പദ്ധതിയുടെ സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ടതും സുരക്ഷിത മേഖലയിൽ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കൾക്ക് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിർമ്മാണ ആനുകൂല്യം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പുനർഗേഹം പദ്ധതിക്കായി ഭരണാനുമതിൽ നൽകിയിട്ടുള്ള 2450 കോടി രൂപയിൽ നിന്ന് 4 ലക്ഷം രൂപ വീതമാണ് നൽകുക. വേലിയേറ്റ മേഖലയിൽ നിന്ന് 200 മീറ്റർ പുറത്ത് സുരക്ഷിത മേഖലയിൽ സ്വന്തമായി സ്ഥലമുളള, നിലവിൽ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന, സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ട 355 ഗുണഭോക്താക്കളെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാണ് മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തുന്നത്. മന്ത്രിസഭായോഗ തീരുമാനങ്ങൾ വാഹനങ്ങൾ വാങ്ങാൻ അനുമതി ജില്ലാ ജുഡീഷറിയിലെ ജുഡീഷൽ ഓഫീസർമാരുടെ ഉപയോഗത്തിന് 12 കാറുകൾ വാങ്ങാൻ അനുമതി നൽകി. പുനലൂർ, തളിപ്പറമ്പ്, കാസർകോട്, തൃശ്ശൂർ എംഎസിടി ജഡ്ജ്മാർക്കും കാർസർകോട്, മഞ്ചേരി, കൽപ്പറ്റ, കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ്മാർക്കും ആലപ്പുഴ, തൊടുപുഴ, തിരൂർ, ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജ്മാർക്കും ഉപയോഗത്തിനാണ് വാഹനങ്ങൾ.…

Read More

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്ക് ആശ്വാസം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നാല് ഹർജികളിൽ വിധി പ്രസ്താവിച്ചത്. വിദഗ്ധ സമിതിയിലെ അംഗങ്ങൾക്ക് അദാനി കമ്പനിയുമായി ബന്ധമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സെബിയുടെ അധികാര പരിധിയിൽ ഇടപെടുന്നതിൽ പരിധിയുണ്ടെന്നും കോടതി വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബെർഗിൻ്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നു. അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക, വ്യാപാര പ്രവർത്തനങ്ങളെ കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.

Read More

തിരുവനന്തപുരം: മരുന്നിനില്ല മരുന്ന് എന്ന തലകെട്ടിൽ മലയാള മനോരമ നൽകിയ വ്യാജ വാർത്തയെ തുറന്ന് കാട്ടി മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി ഈ സാമ്പത്തിക വർഷം, മാർച്ച് വരെ ആശുപത്രി ആവശ്യപ്പെട്ട മുഴുവൻ മരുന്നും സർക്കാർ കൊടുത്തു കഴിഞ്ഞു. 100% സപ്ലൈ ചെയ്തു കഴിഞ്ഞു. 20 ശതമാനം മരുന്ന് അധികം നൽകുന്നിരിക്കെയാണ് ഈ വാർത്ത കൊടുക്കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതും അവാസ്തവവുമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: ‘മരുന്നിനില്ല മരുന്ന്’ എന്നാണ് ഇന്ന് മനോരമ പത്രത്തിന്റെ മുൻപേജിൽ വന്ന പടത്തിന്റെ ക്യാപ്ഷൻ. ഒരു കുറിപ്പും ചേർത്തിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ കുറിച്ച് കൊടുത്ത കുറിപ്പടിയും ചിത്രത്തിലുണ്ട്. മറ്റുചില മാധ്യമങ്ങളുടെ ഓൺലൈൻ പോർട്ടലിലും ഇത് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം കണ്ട ഉടനെ ആരോഗ്യ വകുപ്പ് ഡയറക്ടർ, കെഎംഎസ് സി എൽ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ളവരോട് വിവരം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഡി.ഡി.എം.എസ്. (ഡ്രഗ് ഡിസ്ട്രിബ്യൂഷൻ…

Read More

തൃശ്ശൂർ: പ്രധാനമന്ത്രി നാളെ തൃശ്ശൂരിൽ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്ത്. ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’, തൃശൂരിൻ്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കുക, നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്’. ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നാളെ തൃശ്ശൂരിൽ എത്തുന്നത്.

Read More

മൂലമറ്റം: ഇടുക്കിയിലെ കുട്ടി കുട്ടികർഷകരായ മാത്യുവിൻ്റെയും ജോർജിൻ്റെയും പതിമൂന്നു പശുക്കൾ ചത്ത സംഭവത്തിൽ ആശ്വാസവുമായി മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അ​ഗസ്റ്റിനും. മാത്യുവിൻ്റെ വീട്ടിലെത്തിയ മന്ത്രിമാർ 5 പശുക്കളെ നൽകുമെന്ന് അറിയിച്ചു. 2022ലെ മികച്ച കുട്ടിക്ഷീര കർഷകനുള്ള അവാർഡ് ലഭിച്ച വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യുവിൻ്റെ 13 പശുക്കളാണ് ഭക്ഷണമായി കൊടുത്ത ഉണക്ക മരച്ചീനി തൊലി കഴിച്ച്‌ ചത്തത്. മരച്ചീനി തൊലിയിലെ വിഷബാധയാണ്‌ പശുക്കൾ ചാകാൻകാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നടൻ ജയറാമും മാത്യുവിൻ്റെ വീട്ടിലെത്തി 5 ലക്ഷം രൂപ സ​ഹായം നൽകി. കുട്ടിക്കർഷകർക്ക് എല്ലാ സഹായവും മന്ത്രി ചിഞ്ചുറാണി ഉറപ്പുനൽകി. ഒരാഴ്ചക്കുള്ളിൽ തന്നെ ഇൻഷുർ ചെയ്ത അഞ്ച് പശുക്കളെ നൽകുമെന്ന് പറഞ്ഞ മന്ത്രി മൂന്ന് പശുക്കൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായം, കേരള ഫീഡ്സിൻ്റെ ഒരുമാസത്തെ സൗജന്യ കാലിത്തീറ്റയും നൽകുമെന്ന് അറിയിച്ചു. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും.…

Read More

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. തൗബാൽ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ 4 പേർ മരിച്ചു. 16ഓളം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ അക്രമകാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ വാഹനങ്ങൾക്ക് തീയിട്ടു. വീണ്ടും ആക്രമണം ആരംഭിച്ചതോടെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുർ ജില്ലകളിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. അക്രമികളെ കണ്ടത്തൊൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് ആവശ്യപ്പെട്ടു.

Read More

ദില്ലി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ് വിന്ദർസിംഗ് സുഖു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദർസിംഗ് സുഖു വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണത്തെ തുടർന്ന് പോകുമോ ഇല്ലയോ എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ഹിമാചൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഹിമാചലിൽ രാമക്ഷേത്രത്തിന് അനുകൂലമായ വലിയ വികാരമുണ്ട്. സുഖ്‌വീന്ദർ സിങ്ങിൻ്റെ പ്രസ്താവനയോട് എ.ഐ.സി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല. അയോധ്യ വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് നേരത്തെ ഹൈക്കമാൻഡ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബി.ജെ.പിയുടെ വലയിൽ വീഴരുത് എന്നും നിർദേശമുണ്ട്. രാമക്ഷേത്രത്തിന് ഒരിക്കലും എതിരല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചിരുന്നു. കോൺഗ്രസിൽ നിന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്കാണ് ഔദ്യോഗിക ക്ഷണം ലഭിച്ചത്.

Read More

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി ഇല്ല. ജനാധിപത്യത്തിൻ്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന് കാരണം പറഞ്ഞ് കേരളം നൽകിയ പത്ത് ഡിസൈനുകളും കേന്ദ്രം തള്ളി. കേരളത്തിൻ്റെ വികസന നേട്ടങ്ങളെ വ്യക്തമാക്കുന്നവയായിരുന്നു സമർപ്പിച്ച ഡിസൈനുകൾ. ഈ മാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ഭാരത് പർവിൽ കേരളത്തിൻ്റെ നിശ്ചല ദൃശ്യങ്ങൾ പ്രദർശിപ്പിക്കാമെന്നും റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശനാനുമതി നൽകില്ലെന്നുമാണ് കേന്ദ്രസർക്കാരിൻ്റെ വാദം. പഞ്ചാബ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾക്കും നേരത്തെ അനുമതി നിഷേധിച്ചിരുന്നു. മുമ്പും കേരളത്തിൻ്റെ നിശ്ചലദൃശ്യങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു.

Read More