Author: T21 Media

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത്‌ മാസത്തിനുള്ളിൽ 1380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈവർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണ്‌.

Read More

തിരുവനന്തപുരം: ശശി തരൂരിനെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാലിൻ്റെ പ്രസ്താവന ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധബന്ധത്തെയാണ് വ്യക്തമാക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തരൂരിനെ പുകഴ്ത്തിയുള്ള ഒ രാജഗോപാലിൻ്റെ പ്രസ്താവന ഉത്കണ്ഠയുണ്ടാക്കുന്ന രാഷ്ട്രീയ പ്രശ്നമാണ്. ബിജെപി കോൺഗ്രസ് ഐക്യത്തിൻ്റെ ആരംഭമാണ് ശശി തരൂരിനെ ജയിപ്പിക്കണമെന്ന ബിജെപിയുടെ സന്ദേശം. തിരുവനന്തപുരത്ത് ബിജെപിക്ക് സ്ഥാനർത്ഥിയില്ലെന്നാണോ ഒ രാജഗോപാൽ പറയുന്നത്. ശശി തരുരിനെ ജയിപ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. തൃശൂരിൽ ബിജെപിക്ക് അമിതമായ മോഹമാണ്. എന്നാൽ തൃശൂരിൽ ബിജെപി ജയിക്കില്ല. ഇടതുമുന്നണി സ്ഥാനാർഥിക്കാണ് തൃശൂരിൽ വിജയസാധ്യത. നേതാക്കൾ പറയുന്നത് കേട്ട് യൂത്ത് കോൺഗ്രസുകാർ അക്രമസമരത്തിനിറങ്ങരുതെന്നും ഇ പി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ഒ രാജഗോപാൽ പ്രതികരണം നടത്തിയത്. ശശി തരൂരിനെ തിരുവനന്തപുരത്ത് തോൽപ്പിക്കാനാകില്ലെന്ന് രാജഗോപാൽ പറഞ്ഞു. മാത്രമല്ല ബിജെപിയുടെ മുൻ സ്ഥാനാർത്ഥി കൂടിയായ രാജഗോപാൽ തരൂരിനെ പരസ്യമായി പുകഴ്ത്തുകയും ചെയ്തു.

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയറ്റ് മാർച്ചിനിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

Read More

ദില്ലി: ബിൽക്കിസ് ബാനു കേസിലെ സുപ്രീംകോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. വസ്തുതകൾ മറച്ചുവെച്ച് കോടതിയെ കബളിപ്പിച്ച കുറ്റവാളിയെ പിന്തുണയ്ക്കുകയും അയാളുമായി ഒത്തുകളിക്കുകയും ചെയ്ത ഗുജറാത്ത് സർക്കാരിൻ്റെ മുഖത്ത് കിട്ടിയ അടി കൂടിയാണ് ഇന്നത്തെ വിധിയെന്ന് ബൃന്ദ പറഞ്ഞു. ഗുജറാത്ത് സർക്കാരിൻ്റെ ഈ നടപടിയെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിലപാടും ഈ വിധി തുറന്നുകാട്ടുന്നു. നീതിക്കുവേണ്ടി പോരാടുന്ന ബിൽക്കിസ് ബാനുവിനൊപ്പം എന്നും സിപിഎം ഉണ്ടാകുമെന്നും ബൃന്ദ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിനിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണാ നായർ, സെക്രട്ടറി രജിത്ത് രവീന്ദ്രൻ ഉൾപ്പെടെ ആറു പേർ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഇരുവരും കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾക്കാണ് പരാതി നൽകിയിരിക്കുന്നത്. സരിൻ്റെ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്‌ത അംഗങ്ങളെ ചർച്ചാ ഗ്രൂപ്പുകളിൽ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. വ്യക്തിപരമായ പ്രചാരണത്തിന് കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗത്തെ സരിൻ ഉപയോഗിച്ചു എന്നടക്കമുള്ള നിരവധി ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒരു വിഭാഗം ഡിജിറ്റൽ മീഡിയ അംഗങ്ങളെ മാറ്റി നിർത്തിയെന്നാണ്…

Read More

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിൻ്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്നും പ്രതികൾ തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയിൽ സമർപ്പിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി വി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2002ലെ ഗുജറാത്തു വംശഹത്യക്കിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. തടവ് പുള്ളികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവം. ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി തുടങ്ങിയവർ സമർപ്പിച്ച വിവിധ ഹർജികളിലാണ്…

Read More

ദില്ലി: മലയാള മനോരമ പത്രത്തിൻ്റെ വ്യാജ വാർത്തക്കെതിരെ പ്രസ്‌താവനയിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. “കാരണം സയനൈഡ്‌ ആണെന്ന പോസ്‌റ്റമോർട്ടം റിപ്പോർട്ട്‌ തള്ളി’ എന്ന തലക്കെട്ടിൽ ജനുവരി നാലിന്‌ പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെയാണ്‌ പ്രസ്താവനയിറക്കിയത്. വാർത്തയുടെ തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ സിടിസിആർഐ തള്ളിയതായുള്ള വാർത്ത സിടിസിആർഐ നൽകിയതോ ഏതെങ്കിലും ശാസ്‌ത്രജ്ഞരുടെയോ ഡയറക്‌ടറുടെയോ അഭിപ്രായമല്ല. മരച്ചീനിയുടെ തൊലി കഴിച്ചാൽ പശു ചാകാൻ സാധ്യതയില്ലെന്നും കന്നുകുട്ടികൾക്ക്‌ കൊടുത്താൽ സ്ഥിതി ഗുരുതരമാകുമെന്നും പറഞ്ഞതായി വന്ന വാർത്തയും ഈ സ്ഥാപനത്തിൽ നിന്നും നൽകിയതല്ല. അന്തർദേശീയ തലത്തിൽ ഏറെ അംഗീകാരമുള്ള സിടിസിആർഐയുടെ യശസ്സിന്‌ ക്ഷതമുണ്ടാക്കുന്ന വസ്‌തുതാ വിരുദ്ധമായ ഇത്തരം വാർത്താ ഭാഗങ്ങൾ ഞങ്ങളുടെ അഭിപ്രായമല്ലെന്നും അത്‌ പൂർണമായും മലയാള മനോരമയുടെ മാത്രം അഭിപ്രായമാണെന്നും അറിയിക്കുന്നു, എന്നാണ് സിടിസിആർഐ പ്രസ്‌താവന.

Read More

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഈ മാസം 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. വിഗ്രഹപ്രതിഷ്‌ഠ ആചാരവിധിപ്രകാരമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നതുകണ്ട്‌ കൈയടിക്കാൻ താൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ രത്‌ലാമിൽ സനാതൻ ധർമ്മ സഭയുടെ ചടങ്ങിൽ പങ്കെടുക്കവെയാണ് പുരി ശങ്കരാചാര്യയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിനെതിരെ ജ്യോതിഷ്‌ പീഠ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയും ഋഷികേശിലെ സ്വാമി ദയാശങ്കർ ദാസും നേരത്തേ രംഗത്തുവന്നിരുന്നു. ശങ്കരാചാര്യ പീഠങ്ങളുടെ മാർഗനിർദേശമോ ഉപദേശമോ തേടാതെയാണ്‌ ചടങ്ങെന്നും നിശ്‌ചലാനന്ദ വ്യക്തമാക്കി. ക്ഷണമുണ്ട്‌. എന്നാൽ, ആ ദിവസം അങ്ങോട്ടില്ല. പ്രധാനമന്ത്രി മോദി പ്രതിഷ്‌ഠ നടത്തുമ്പോൾ ശങ്കരാചാര്യ എന്നനിലയിൽ അവിടെ തനിക്ക്‌ ഒന്നും ചെയ്യാനില്ലെന്നും നിശ്‌ചലാനന്ദ പറഞ്ഞു.

Read More

സുസ്ഥിര വികസനത്തിൽ കേരളം ഏറ്റവും മികച്ചതെന്ന് നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻകുമാർ ബെറി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുമൻകുമാർ ബെറിയുടെ പ്രശംസ. സുസ്ഥിരവികസനത്തിൻ്റെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണെന്നും, അത് മാതൃകയാക്കുമെന്നും നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെറി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ സംസ്ഥാനമാണ് കേരളം. സാമൂഹ്യ പശ്ചാത്തല വികസന മേഖലകളിൽ കേരളം നടത്തുന്ന ഇടപെടലുകളും നടപ്പാക്കുന്ന നൂതന പദ്ധതികളും മാതൃകാപരമാണെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുമൻ ബെറി പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളിയെപ്പറ്റി മുഖ്യമന്ത്രിയും കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. സുസ്ഥിരവികസനം ലക്ഷ്യമിട്ട് 2016 മുതൽ മുഖേന വൻകിട വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുകയാണ്. എന്നാൽ ഇതിൻ്റെ പേരിൽ 2021 മുതൽ സംസ്ഥാനത്തിൻ്റെ വായ്പാ പരിധി കുറയ്ക്കുകയാണ്. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസ്സമുണ്ടാക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുന്നതായും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യത്തിൽ നീതി…

Read More

പന്തളം: നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം. പത്തനംതിട്ട നവേകരള സദസ്സിൽ പങ്കെടുത്ത് ഉന്നയിച്ച വയറപ്പുഴ പാലത്തിൻ്റെ പണി തുടങ്ങാനുള്ള നടപടികൾ ആരംഭിച്ച സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ്‌ എഴുത്തുകാരൻ ബെന്യാമിൻ. നവകേരള സദസ്സിൽ പങ്കെടുത്ത് ഉന്നയിച്ച വിഷയത്തിൽ 17 ദിവസം കൊണ്ട് സർക്കാർ നടപടി സ്വീകരിച്ച അനുഭവമാണ് ബെന്യാമിൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്. “നവകേരള സദസ്സിൽ പങ്കെടുത്ത് കാര്യങ്ങൾ പറഞ്ഞാൽ എന്ത് ഗുണം എന്ന് ചോദിച്ച ചിലരുണ്ട്. ‘ ഇപ്പോൾ നടന്നത് തന്നെ’ എന്ന് പരിഹസിച്ചവരും ഉണ്ട്. ഡിസംബർ 17 ന് ആയിരുന്നു പത്തനംതിട്ടയിലെ സദസ്സ്. അന്ന് ഉന്നയിച്ച കാര്യത്തിന് കൃത്യം 17 ദിവസം കഴിഞ്ഞപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നു”- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പ് നവകേരള സദസ്സിൽ പങ്കെടുത്ത് കാര്യങ്ങൾ പറഞ്ഞാൽ എന്ത് ഗുണം എന്ന് ചോദിച്ച ചിലരുണ്ട്. ‘ ഇപ്പോൾ നടന്നത് തന്നെ’ എന്ന് പരിഹസിച്ചവരും ഉണ്ട്. ഡിസംബർ 17 ന് ആയിരുന്നു പത്തനംതിട്ടയിലെ സദസ്സ്. അന്ന് ഉന്നയിച്ച…

Read More