Author: T21 Media

തിരുവനന്തപുരം: കേരളാ മാരിടൈം ബോർഡിൻ്റെ ഉടമസ്‌ഥതയിലുള്ള തുറമുഖ ഭൂമിയിൽ അന്താരാഷ്ട നിലവരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തുറമുഖ – സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനും വിനോദ സഞ്ചാര – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമദ് റിയാസും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. കേരളാ മാരിടൈം ബോർഡിന്റെ ഉടമസ്‌ഥതയിലുള്ള തുറമുഖ ഭൂമികളിൽ തുറമുഖ വികസനത്തിന് അനുയോജ്യമല്ലാത്ത ഭൂമികൾ മറ്റാവശ്യങ്ങൾക്കായി പി പി പി മാതൃകയിൽ വികസിപ്പിക്കുവാനുള്ള കേരളാ മാരിടൈം ബോർഡിൻ്റെ പദ്ധതി തുറമുഖവകുപ്പ് മന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഇതിൽ ഭൂമി ടൂറിസം പദ്ധതികൾക്ക് ഉതകുന്ന സ്ഥലങ്ങൾ പദ്ധതികൾക്കായി വികസിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് പോർട്ട് ബംഗ്ലാവും അനുബന്ധ ഭൂമിയും, വലിയതുറയിലെ തുറമുഖ കെട്ടിടങ്ങളും ഭൂമിയും, ആലപ്പുഴയിൽ മറീന, രണ്ട് ലൈറ്റ് ഹൗസുകൾ ഇവയാണ് ആദ്യഘട്ടമെന്ന നിലയിൽ വികസിപ്പിക്കുന്നത്. ഈ ടൂറിസം പദ്ധതികൾക്ക് തടസ്സങ്ങൾ നീക്കുന്നതിന് തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി, മാരിടൈം ബോർഡ് ചെയർമാൻ, ടൂറിസം വകുപ്പ് സെക്രട്ടറി, ടൂറിസം…

Read More

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി പ്രവർത്തനം തുടങ്ങിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പലപദ്ധതികൾ ശബരിമലയിൽ പ്രവർത്തി പുരോഗമിക്കയാണ്. എന്നാൽ ഭൂമി ലഭ്യമാക്കുന്നതാണ് തടസമെന്നും മന്ത്രി വിശദമാക്കി. നിയമസഭായിൽ എം വിൻസെൻറിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ശബരിമലയിൽ ചില സന്ദർഭങ്ങളിൽ വൻ തിരക്ക് ഉണ്ടായി. എന്നാൽ ഇത് ഉപയോഗിച്ച് ശബരിമലയെ തകർക്കുന്ന തരത്തിൽ പലരും പ്രചാരണം നടത്തി. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന തരത്തിൽ പെയ്ഡ് ന്യൂസുകൾ ഉണ്ടായി. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വ്യാജ വീഡിയോ വന്നു. കുഞ്ഞിൻ്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന തരത്തിൽ ഉപയോഗിച്ച് പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെയാണ് ഇതിന് ശമനമുണ്ടായത്. യഥാർഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ല. ശബരിമലയിൽ പോലീസ് നല്ല രീതിയിൽ ഇടപെട്ടു. പോലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം വേറെയാണ്. പുൽമേടിൻ്റെയും പമ്പയുടെയും അനുഭവം നമുക്കു മുന്നിലുണ്ട്.…

Read More

തൃശൂർ: എഴുതിയത് ഇഷ്ടപ്പെടാത്തവർ എഴുത്തുകാരനെ വീട്ടിൽക്കയറി ആക്രമിക്കുന്ന സ്ഥിതിയാണ് ഉത്തരേന്ത്യയിലെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. കേരളത്തിൽ എഴുത്തുകാർക്കെല്ലാം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മൾ കേരളത്തിലാണ് ജീവിക്കുന്നതെന്ന് വളരെ നന്ദിയോടെ ഓർക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഥ, ചരിത്രം, ഭാഷ എന്ന സംവാദത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫാസിസം സാഹിത്യത്തെയും സർ​ഗാത്മകതയെയും ദോഷകരമായി ബാധിച്ചതാണ്‌ ലോകചരിത്രാനുഭവം എന്നും എൻ എസ് മാധവൻ പറഞ്ഞു. ഹിന്ദി എഴുത്തുകാർക്ക് തങ്ങളുടെ എഴുത്തിടം നഷ്ടപ്പെടുകയാണ്‌ എന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

Read More

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഒരുസംഘം ആളുകൾ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായും ദേഹത്തേക്ക് മൂത്രമൊഴിച്ചതായും പരാതി. 10-12 യുവാക്കളുടെ സംഘമാണ് പത്താംക്ലാസുകാരനെ മർദിച്ചത്. സംഭവത്തിൻ്റെ വീഡിയോ പ്രതികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു. ഈ മാസം 26 നാണ് സംഭവം നടന്നത്. എന്നാൽ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

Read More

തിരുവനന്തപുരം: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തികൾ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൻ്റെ മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷാശയങ്ങളും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. രാജ്യത്ത് മേൽക്കോയ്മ നേടാൻ അധികാരവും സംഘടനാശേഷിയും വർഗീയ ശക്തികൾ ഒരുപോലെ ഉപയോഗിക്കുന്നു. വർഗീയ ധ്രുവീകരണം മൂർച്ഛിപ്പിക്കാനായി ആരാധനാലായങ്ങളെ പോലും ഉപയോഗപ്പെടുത്തുന്നതായി കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ്: നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാർദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വർഗീയവാദികൾക്ക് അനഭിമതനാക്കിയത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു ഗാന്ധി വധം. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷാശയങ്ങളും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. രാജ്യത്ത് മേൽക്കോയ്മ നേടാൻ അധികാരവും സംഘടനാശേഷിയും വർഗീയ ശക്തികൾ ഒരുപോലെ ഉപയോഗിക്കുന്നു. വർഗീയ…

Read More

ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൻ്റെ ഗവർണറാണന്ന് ഓർമപ്പെടുത്തി ദേശാഭിമാനി മുഖപ്രസംഗം. ‘സംസ്ഥാന ഗവർണറാണ്‌ തെരുവ്‌ ഗുണ്ടയല്ല’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ഇരിക്കുന്ന പദവിയെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാനെ ദേശാഭിമാനി ഓർമ്മിപ്പിക്കുന്നത്. സംസ്ഥാനത്തിൻ്റെ ഭരണത്തലവൻതന്നെ സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന വിചിത്ര നടപടികളാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണ് ഗവര്ണറെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു. മുഖപ്രസംഗത്തിൻ്റെ പൂർണ രൂപം: സംസ്ഥാനത്തിന്റെ ഭരണത്തലവൻതന്നെ സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുന്ന വിചിത്ര നടപടികളാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവർണർ. രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ്‌ ഗവർണർ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരമാണ് ഗവർണർക്ക് ഭരണഘടന നൽകുന്നത്‍. സ്വന്തമായി തീരുമാനമെടുത്ത്‌ സംസ്ഥാനം…

Read More

തിരുവനന്തപുരം: രോഗികൾ മരുന്ന് ക്ഷാമം നേരിടുന്നില്ല എന്ന് മന്ത്രി വീണാ ജോർജ്. വിവിധ സ്‌കീമുകളിലൂടെ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും മരുന്ന് സ്‌റ്റോക്ക് 30% ആകുമ്പോൾ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്നും കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ മരുന്നുകൾ ഇപ്രാവശ്യം കൊടുക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ മരുന്ന് ക്ഷാമമെന്ന അനൂപ് ജേക്കബിൻ്റെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതെന്നും അത് പിൻവലിക്കണമെന്നും മന്ത്രി പറഞ്ഞു. കെ എം സി എൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നിൻ്റെ ലഭ്യത കൂട്ടാൻ വേണ്ട വിപുലമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ജനറിക് മരുന്നുകൾ മാത്രമെ നൽകാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയിൽ മരുന്നില്ലെന്ന് രോഗി തന്നോട് നേരിട്ട് പറഞ്ഞുവെന്നും എന്നാൽ പരിശോധിച്ചപ്പോൾ ഫാർമസിയിൽ ആ വ്യക്തി പോയിട്ടില്ലെന്ന് മനസ്സിലായി, വസ്തുതാ വിരുദ്ധമായ വാർത്തകളും പ്രചരണങ്ങളുമാണ് ഇതിന് കാരണം എന്നും…

Read More

തിരുവനന്തപുരം: അഴിമതി ഇല്ലാതാക്കുന്നതിനും ഓഫീസ് പ്രവർത്തനം സുതാര്യമാക്കുന്നതിനും സഹായിക്കുന്നതാണ് കെ സ്മാർട്ട് എന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 72000 ഫയലുകളിൽ 34,000 എണ്ണം കെ സ്മാർട്ടിലൂടെ തീർപ്പാക്കിയെന്നും 24000 ഫയലുകൾ തീർപ്പാക്കിയത് 24 മണിക്കൂറിനകമാണ് എന്നും മന്ത്രി ചൂണ്ടികാണിച്ചു. മറ്റു വകുപ്പുകളുമായുള്ള സംയോജനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും വലിയ സ്വീകാര്യതയാണ് ചുരുങ്ങിയ ദിവസം കൊണ്ട് കെ സ്മാർട്ടിന് ലഭിച്ചത് എന്നും വിവിധ സംസ്ഥാനങ്ങൾ താല്പര്യമറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. 72 സേവനങ്ങൾ കെ സ്മാർട്ടിൽ ഇപ്പോൾ ലഭ്യമാണ്, കൂടുതൽ സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: രാജ്യത്തിനകത്ത് ജനാധിപത്യപരമായ പ്രതിഷേധമറിയിക്കുന്നതിന് എല്ലാവർക്കും അവകാശമുണ്ട് ഞങ്ങൾ ആ അവകാശം വിനിയോഗിക്കിക്കുകയാണ് ചെയ്യുന്നതെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. സമരത്തിനു നേരെ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചാണ് ഗവർണർ ഇടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗവർണർ തെരുവിലേക്കിറങ്ങി, പ്രതിഷേധിക്കുന്ന പ്രവർത്തകർക്കുനേരെ പ്രകോപനം സ്യഷ്‌ടിക്കാനുള്ള ശ്രമം നടത്തുകയാണ്. എന്തൊക്കെ നാടകങ്ങൾ കളിച്ചാലും എസ്എഫ്ഐയുടെ സമരത്തിന്റെ മൂർച്ച കുറയില്ലെന്നും ആർഷോ പറഞ്ഞു. കൊല്ലം നിലമേലിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രതിഷേധം കണ്ട ഗവർണർ വാഹനം നിർത്തി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിനോട് ആക്രോശിക്കുകയും എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്തു.

Read More

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. റിപ്പബ്ലിക് ദിനത്തിലെ പരേഡിൽ അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിൻ്റെ ആർസി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. പരിപാടിക്കെത്തുമ്പോൾ സഞ്ചരിക്കുന്ന വാഹനത്തിൻ്റെ വിശദാംശങ്ങൾ പരിശോധിക്കാനാവില്ല. പിടികിട്ടാപ്പുള്ളിയുടെ വണ്ടിയാണെങ്കിലും അതിൽ മന്ത്രിക്കെന്താണ് ഉത്തരവാദിത്വമെന്നും മന്ത്രി ചോദിച്ചു. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പോലീസുമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചു എന്നാണ് കലക്ടറും പോലീസും അറിയിച്ചത്. വിവാദമായപ്പോൾ കലക്ടറോട് ഇക്കാര്യം സംസാരിച്ചിരുന്നു. മന്ത്രിക്ക് ഇതിൽ എന്താണ് റോളെന്ന് വാർത്ത നൽകിയവർ ആത്മ പരിശോധന നടത്തണം. ഏത് വാഹനത്തിൽ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും. ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. പോലീസ് ജീപ്പ് ഇല്ലാത്തതിനാൽ കലക്ടറുടെ അനുമതിയോടെ വാടകക്കെടുത്ത ജീപ്പിലാണ് മന്ത്രി അഭിവാദ്യം സ്വീകരിക്കാൻ സഞ്ചരിച്ചത്. ആ വാഹനം കരാറുകാന്റെതാണെന്നാണ് ആരോപണം.

Read More