Author: T21 Media

ന്യൂഡൽഹി: ബിനീഷ്‌ കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹർജി തള്ളി സുപ്രീംകോടതി. ജാമ്യം ഒരുരീതിയിലും ദുരുപയോഗം ചെയ്‌തിട്ടില്ലെന്ന്‌ ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌, ജസ്‌റ്റിസ്‌ സന്ദീപ്‌ മെഹ്‌ത എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു. കർണാടക ഹൈക്കോടതി 2021 ഒക്ടോബറിലാണ്‌ ബിനീഷ്‌ കോടിയേരിക്ക്‌ ജാമ്യം അനുവദിച്ചത്‌. ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇഡി 2022 ഏപ്രിലിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ബംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ്‌ ജാമ്യത്തിന്‌ എതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാൽ, മൂന്ന്‌ വർഷത്തോളമായി ബിനീഷ്‌ ജാമ്യത്തിലാണെന്നും അദ്ദേഹം ഏതെങ്കിലും തരത്തിൽ ജാമ്യം ദുരുപയോഗം ചെയ്‌തുവെന്ന ആക്ഷേപമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ, ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ബിനീഷിന്‌ എതിരായ കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്‌ വേണ്ടി ഹാജരായ അഡ്വ. ജി പ്രകാശും അഡ്വ. എം എൽ ജിഷ്‌ണുവും സുപ്രീംകോടതിയെ അറിയിച്ചു. ആ ഹർജിയിൽ ബിനീഷിന്‌ എതിരായ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിട്ടുണ്ട്‌. ഈ…

Read More

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യൻ ജനസംഖ്യയിൽ 60 കോടി പേർ തൊഴിലാളികൾ ആണെന്നിരിക്കെ തൊഴിലാളി എന്ന വാക്കുച്ചരിക്കാൻ പോലും കേന്ദ്ര ധനമന്ത്രി മടിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ക്ഷേമ പദ്ധതികൾ, മൂലധന നിക്ഷേപം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കൊന്നും ഊന്നൽ നൽകാത്ത ബജറ്റ് ആണ് ഇത്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് കൂടുതൽ ഒന്നും വകയിരുത്താൻ ധനമന്ത്രി ശ്രമിച്ചില്ല. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ആശ, സ്കൂൾ പാചകം, അംഗൻവാടി തൊഴിലാളികൾ എന്നിവരൊക്കെ ബജറ്റിൽ അരികുവൽക്കരിക്കപ്പെട്ടവരായി. കോർപ്പറേറ്റ് മുതലാളിമാരെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Read More

തിരുവനന്തപുരം: കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറയുന്നത്. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിൻ്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്. അത് സ്വാഭാവികമായും ആളുകൾ വിശ്വസിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഏത് നിമിഷവും സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യറാണ്. പദ്ധതി ഉപേക്ഷിച്ചെന്നത് ശുദ്ധകളവാണ്”- എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി സർക്കാർ അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാമാണെന്നും കേരളത്തിൻ്റെ ആവശ്യങ്ങൾ ഒന്നും പരിഗണിച്ചില്ല. രാമ ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തോടുകൂടി വീണ്ടും ബിജെപി അധികാരത്തിൽ വന്നിരിക്കുന്നു എന്ന അവസ്ഥയിലേക്ക് ബിജെപി മാറി. കേരളത്തിന് അനുവദിച്ച തുകയിൽ വലിയ വെട്ടിക്കുറവ് വരുത്തി. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കുന്ന കാര്യത്തിലും കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണ്. എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും…

Read More

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും നിയമനിർമാണ അധികാരങ്ങൾക്കും മേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിൻ്റെ ചില നടപടികൾ എത്തിച്ചേർന്നിരിക്കുന്നതെന്നും സഭയിൽ കേന്ദ്ര സർക്കാരിശനതിരായ പ്രമേയമവതരിപ്പിച്ച് മന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമം ഉൾപ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും ഇന്ത്യയിൽ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. എന്നാൽ, റവന്യു വരുമാനത്തിൻ്റെ ഗണ്യമായ പങ്ക് യൂണിയൻ ഗവൺമെന്റിനാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാദത്തമായ മാർഗമാണ് ധനകാര്യകമ്മീഷനുകളെന്നും ബാലഗോപാൽ വ്യക്തമാക്കി. പ്രമേയം അവതരിപ്പിച്ച ശേഷം സഭ ഐകകണ്‌ഠേന പാസാക്കി.

Read More

ന്യൂഡൽഹി: രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ എതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ കാലത്തെ സമ്പദ്‌ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ബജറ്റാണ്‌ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന്‌ സിപിഎം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കിത്തീർക്കുന്ന നയങ്ങളാണ്‌ മോദിസർക്കാരിന്റേത്‌. സർക്കാരിന്റെ വരുമാനം 2023– 24ൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ്‌ വിഹിതത്തെക്കാൾ ചുരുക്കി. ചെലവുകളിലെ വളർച്ച ഏഴ്‌ ശതമാനം മാത്രമാണ്‌, ജിഡിപി വളർച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്‌. സർക്കാർ സംവിധാനത്തിന്റെ ചെലവ്‌ ബജറ്റ്‌ വിഹിതത്തെക്കാൾ കൂടുകയും ചെയ്‌തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ്‌ മൊത്തം ചെലവ്‌ കുറച്ചത്‌. ഇത്‌ വളർച്ചയെയും സമ്പദ്‌ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും. കൃഷിയും അനുബന്ധമേഖലകളും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമപദ്ധതികൾ, പട്ടികജാതി–-പട്ടികവർഗ ക്ഷേമ പദ്ധതികൾ എന്നിവയിലെല്ലാം ചെലവ്‌ ബജറ്റ്‌ കണക്കിനെക്കാൾ കുറച്ചു. പിഎം ആവാസ്‌ യോജന, പിഎം ഗ്രാമീൺ സഡക്‌ യോജന എന്നിവയുടെ വിഹിതവും വെട്ടിക്കുറച്ചു.…

Read More

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോർട്ട്. സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്‌ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ രംഗത്തെ അഭിനന്ദിച്ചത്. സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു വിജയകരമായ മാതൃകയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പെയിൻ ആന്റ് പാലിയേറ്റീവ് കെയറിൽ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയർ സംവിധാനം വീടുകളിൽ സാന്ത്വന പരിചരണം നൽകുന്നതുൾപ്പെടെ വിവിധ ശൃംഖലകളിലൂടെ അതിവേഗം വളർന്നു. പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്‌സുമാർ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവർത്തനത്തിനും ശക്തമായ ഊന്നൽ നൽകുന്നതാണ് കേരള മോഡൽ. ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ…

Read More

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിക്കായി നൽകാനുള്ള നടപടികൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ യു ജനീഷ്കുമാറിൻ്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിനായി ഏഴംഗ വിദഗ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ട്. സമിതിയുടെ ശുപാർശ പരിഗണിച്ച് ഏകദേശം 2,570 ഏക്കർ ഭൂമി വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) രൂപീകരിക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ ഒരു ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

വാരണാസി: ഗ്യാൻവാപി മസ്ജിദിൻ്റെ പേര് മാറ്റി മന്ദിർ എന്നാക്കി ഹിന്ദുത്വ തീവ്രവാദികൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി മസ്ജിദ് എന്നാണ് ഉണ്ടായിരുന്നത്. എന്നാൽ അതിനെ മറച്ച് ഇപ്പോൾ ഗ്യാൻവാപി മന്ദിർ എന്നാക്കി മാറ്റി. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. നേരത്തെ വാരണാസി ജില്ല കോടതി ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സൂചന ബോർഡിൽ സ്റ്റിക്കർ ഓടിച്ചത്. കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ മസ്ജിദ് എന്ന ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കർ ആണ് ഇവർ ഒട്ടിച്ചിരിക്കുന്നത്. എന്നാൽ ഈ ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്റ്റിക്കർ നീക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു.

Read More

തിരുവനന്തപുരം: കേന്ദ്ര ഫണ്ട് അനുവദിക്കാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കരുതലുമായി സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 68 കുട്ടികൾക്ക് ശ്രുതിതരംഗം മെയിന്റനൻസ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പാർട്‌സുകൾ മാറ്റിയത്. 32 കുട്ടികൾക്ക് മെഡൽ കമ്പനിയുടെ പാർട്‌സുകളും 36 കുട്ടികൾക്ക് കോക്ലിയർ കമ്പനിയുടെ പാർട്‌സുകളുമാണ് മാറ്റി നൽകിയത്. ഉപകരണങ്ങളുടെ അപ്ഗ്രഡേഷൻ ഈ ആഴ്ച ആരംഭിക്കുന്നതാണ്. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട ആകെ 457 കുട്ടികളിൽ 216 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തി. 109 പേരുടെ ഉപകരണങ്ങളുടെ മെയിന്റനൻസ് ഉടൻ പൂർത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. കോക്ലിയർ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കൽ കമ്മിറ്റി ആദ്യ ഘട്ടത്തിൽ അംഗീകാരം നൽകിയ 44 കുട്ടികളിൽ 23 പേരുടെ ശസ്ത്രക്രിയകൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസർ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളിൽ 79…

Read More

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിൻ്റെ (BEL) ഡയറക്‌ടർ സ്ഥാനങ്ങളിൽ ബിജെപി നോമിനികളെ തിരുകി കയറ്റി കേന്ദ്ര സർക്കാർ. വോട്ടിംഗ് മെഷീനുകൾ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൻ്റെ ഡയറക്ടർ ബോർഡിലുള്ള 4 പേർ ബി ജെ പി ബന്ധമുള്ളവരാണ്. കമ്പനിയുടെ ഡയറക്‌ടർ ബോർഡ് അംഗങ്ങളിലൊരാളായി വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന മൻസൂഖ്ഭായ് ഷാംജിഭായ് ഖച്ഛാരി രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി ജില്ലാ പ്രസിഡന്റാണ്. ഇ.വി.എം ചിപ്പുകളിലെ രഹസ്യ എൻക്രിപ്റ്റഡ് സോഴ്‌സ് കോഡിന്റെ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളിലാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇടപെടാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായി അംഗീകരിച്ച ബിഇഎൽ, അതിൻ്റെ സോഴ്സ് കോഡ് ഒരു ഓപ്പണ ഇൻഡിപെൻഡന്റ് ഓഡിറ്റിന് വിധേയമാക്കാൻ വിസമ്മതിച്ചതാണ് സംശയങ്ങൾക്ക് കാരണം. രാജ്യത്ത് ഇവിഎമ്മുകൾ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അവ കൃത്രിമത്വത്തിനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകൾ പ്രതിപക്ഷം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ബിജെപിക്കാരെ കൂടി തിരുകി കയറ്റാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ…

Read More