Author: T21 Media

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ. വിമൺ. സമൂഹത്തിൻ്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകൾക്കും സഹായകരമായ പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെൻഡർ ബജറ്റ് എടുത്ത് പറയേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും സ്ത്രീകൾ വളരെ മുന്നിലാണെന്നും സംഘം വിലയിരുത്തി. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജുമായി യു.എൻ. വിമൺ സംഘം നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്. സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ത്രി വിവരിച്ചു. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എൻ. വിമൺ, ജെൻഡർ പാർക്കിന് സാങ്കേതിക സഹായം നൽകുന്നതിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ജെൻഡർ പാർക്ക് കേന്ദ്രീകരിച്ചുള്ള തുടർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. സേഫ് സിറ്റി പ്രോജക്ട്, ജെൻഡർ ഡേറ്റാ ഹബ്ബ് എന്നിവയിലും യുഎൻ വിമൺ പിന്തുണ അറിയിച്ചു. ഓൺലൈൻ സ്‌പേസ്, പബ്ലിക് സ്‌പേസ് ആയി കണ്ട് അവിടത്തെ പ്രശ്‌നങ്ങൾ കൂടി പഠിക്കണമെന്ന് യുഎൻ വിമൺ നിർദേശിച്ചു.…

Read More

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ നാല് ബഡ്‌സ് സ്കൂളുകൾ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യസുരക്ഷാ മിഷന് കൈമാറുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 10 ബഡ്‌സ് സ്കൂളുകൾ പൂർണ്ണമായും സാമൂഹ്യനീതിവകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യ സുരക്ഷാമിഷൻ വഴി മാതൃകാ പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. ജില്ലയിലെ എൻമകജെ, പനത്തടി, ബദിയടുക്ക, കള്ളാർ എന്നീ പഞ്ചായത്തുകളിലെ നാല് ബഡ്‌സ് സ്കൂളുകളാണ് ഏറ്റെടുക്കുന്നത്. 2023-2024 സാമ്പത്തിക വർഷത്തിൽ മാതൃകാ ശിശു-പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി വകയിരുത്തിയ ഫണ്ടിൽ നിന്നും 1,86,15,804/- രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട് – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Read More

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിലെ ജന്തർമന്തറിൽ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിൽ പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനസ്വയംഭരണം എന്ന മുദ്രാവാക്യത്തിൻ്റെ തീജ്വാലകളെ അണയ്ക്കാൻ ബിജെപിക്ക് ഒരിക്കലൂം കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഡൽഹി ജന്തർ ജന്തറിൽ എട്ടിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. ഫേസ്ബുക്ക് കുറിപ്പ്: ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി – സഖാവ് Pinarayi Vijayan എഴുതിയ കത്ത് ബഹുമാനപ്പെട്ട കേരള വ്യവസായ മന്ത്രി P Rajeev എനിക്ക് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരുകളുടെ #FiscalAutonomy-യിൽ #UnionGovernment ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരള സർക്കാരിൻ്റെ ഹർജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹത്തിന് എഴുതിയ മറുപടി കത്തിൽ ഞാൻ ഉറപ്പ് കൊടുത്തിട്ടുണ്ട്. കൂടാതെ, ബഹുമാനപ്പെട്ട #KeralaCabinet ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ #DMK പങ്കെടുക്കും. തെക്കേ ഇന്ത്യയിൽ ഞങ്ങളും സഖാവ് പിണറായിയും, കിഴക്ക് ബഹുമാനപ്പെട്ട…

Read More

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ സമ​ഗ്ര വികസനത്തിനായി ബജറ്റിൽ 1032.62 കോടി രൂപ അനവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ ജില്ലകളിലെയും ഒരു സ്കൂൾ മാതൃക സ്കൂൾ ആയി ഉയർത്തും. സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 32 കോടിയും അനുവദിച്ചു. സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിന് 155.34 കോടിയും അനുവദിച്ചു. ആറുമാസത്തിലൊരിക്കൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി അനുവദിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് 75.2 കോടിയും കൈറ്റിന് 38.50 കോടിയും ഉന്നത വിദ്യാഭ്യാസ മേഖലക്ക് 456.71 കോടി വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയ്ക്ക് 13 കോടിയും അനുവദിച്ചു. എഐ സാങ്കേതിക വിദ്യയും ഡീപ്‌ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജമാക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: തീരദേശ വികസനത്തിനായി പുതിയ പദ്ധതികൾ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ​ബാല​ഗോപാൽ. മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തും. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പ​ദ്ധതിയായ പുനർ​ഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിൻ്റെ ഇരട്ടിയാണ് ഈ വർഷം വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. പദ്ധതിക്കായി ഇതുവരെ 17,000 കോടി രൂപ ചിലവായി. ഇനി 10000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ കൂടി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. പദ്ധതിക്കായി ഇതുവരെ 17,000 കോടി രൂപ ചിലവായി. ഇനി 10000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ കൂടി നടത്തുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ബ്രാൻഡിങ് അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറാകില്ല. കേന്ദ്രത്തിന്റെ ലോഗോയില്ലെങ്കിൽ ധനസഹായം ഇല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഈ പണം സംസ്ഥാനം ചെലവാക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: വിവിധ വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രുപയുമാണ്‌ അനുവദിച്ചത്‌. ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റിൽ ഈ വർഷത്തെ വകയിരുത്തൽ 182 കോടി രൂപയായിരുന്നു.

Read More

മുംബൈ: ശിവസേന ഷിൻഡെ വിഭാ​ഗം നേതാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് വെടിവച്ച് ബിജെപി എംഎൽഎ. മഹേഷ് ഗെയ്ക്‌വാദിനാണ് വെടിയേറ്റത്. ഹിൽ ലൈൻ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനിൽ വച്ചായിരുന്നു വെടിവയ്പ് നടന്നത്. ദീർഘകാലമായി നിലനിന്നിരുന്ന വസ്തു തർക്കത്തിൻ്റെ തുടർച്ചയാണ് വെടിവയ്പിൽ കലാശിച്ചത്. സംഭവത്തിൽ കല്യാണിൽ നിന്നുള്ള ബിജെപി എംഎൽഎ ​ഗൺപത് ​ഗെയ്ക്വാദിനെ അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽ എത്തിയ ഇരു വിഭാഗങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിനെ ഗണ്പത് ഗെയ്ക്ക്വാദ് നാല് റൌണ്ട് വെടി മഹേഷ് ഗെയ്ക്ക്വാദിന് നേരെ വയ്ക്കുകയായിരുന്നു. ശിവ സേനാ എംഎൽഎയായ രാഹുൽ പാട്ടീലിനും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ശിവസേനാ നേതാക്കൾക്ക് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുകയാണ്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെടിവച്ചത് താൻ തന്നെയാണെന്ന് എംഎൽഎ ന്യൂസ് ചാനലുകളോട് പറഞ്ഞു. തൻ്റെ മകനെ മർദിച്ചപ്പോഴാണ് വെടിയുതിർത്തതെന്നും മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ക്രിമിനലുകളുടെ കൂട്ടം തുടങ്ങാനാണ് ശ്രമിക്കുന്നതെന്നും ഗൺപത് ​ഗെയ്ക്‌വാദ് പറഞ്ഞു.…

Read More

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ഇതോടെ ആശ വർക്കർമാരുടെ പ്രതിഫലം 7000 രൂപയായി. 26,125 പേർക്കാണ്‌ നേട്ടം. ആശ പ്രവർത്തകരുടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചു. ഓണറേറിയം പൂർണമായും സംസ്ഥാന സർക്കാരാണ്‌ നൽകുന്നത്‌. കേന്ദ്ര സർക്കാർ 2000 രൂപമാത്രമാണ്‌ ആശമാർക്ക്‌ ഇൻസെന്റീവായി നൽകുന്നത്‌. കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യ (എൻഎച്ച്‌എം) പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും മൂന്നു മാസമായി ലഭ്യമാക്കിയിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Read More

2019 മുതൽ 2024 ൽ വരെ കേന്ദ്ര ബജറ്റ് അവതരണ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ധരിക്കുന്ന വസ്ത്രത്തിൻ്റെ നിറവും ഗുണവും അളന്ന് ജനങ്ങളെ അറിയിക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യധാര മാധ്യമങ്ങൾ. അതിൽ പ്രധാനം മാതൃഭൂമിയാണ്. ‘രാജ്യത്തിൻ്റെ വിവിധയിടങ്ങളിലെ പരമ്പരാഗത സാരികളാണ് ബജറ്റ് ദിവസം നിർമല തിരഞ്ഞെടുക്കാറുള്ളത്, മന്ത്രിയും സാരിയും’ എന്ന തലക്കെട്ടോടു കൂടിയാണ് ബജറ്റ് ദിനങ്ങളിൽ മന്ത്രി അണിഞ്ഞ സാരിയുടെ നിറവും ഗുണവുമൊക്കെ വർണിച്ചിരിക്കുന്നത്. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേയ്ക്കും തള്ളിവിടുന്ന മോദി സർക്കാരിൻ്റെ കോർപറേറ്റ് പ്രണയം മൂടിവെയ്ക്കാനുള്ള മാധ്യമങ്ങളുടെ കരുതലാണ് സാരിതുമ്പിലുള്ള ഈ ചാഞ്ചാട്ടം. സർക്കാരിൻ്റെ വരുമാനം 2023 24ൽ മുൻവർഷത്തെ അപേക്ഷിച്ച് 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ് വിഹിതത്തെക്കാൾ ചുരുക്കി. ചെലവുകളിലെ വളർച്ച ഏഴ് ശതമാനം മാത്രമാണ്, ജിഡിപി വളർച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണ് മോദി സർക്കാരിൻ്റെ ഈ പ്രഹരം. സർക്കാർ സംവിധാനത്തിൻ്റെ ചെലവ് ബജറ്റ് വിഹിതത്തെക്കാൾ കൂടുകയും ചെയ്തു.…

Read More