Author: T21 Media

ബംഗാൾ: കലാപവും കൂട്ടബലാത്സംഗവും നടന്ന പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി സന്ദർശിക്കാൻ എത്തിയ സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടിനെ തടഞ്ഞ് പോലീസ്. സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ മമത ബാനർജി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബൃന്ദയെ പോലീസ് തടഞ്ഞത്. അതിക്രമത്തിന് നേതൃത്വം നൽകിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഷേയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്ഖാലിയിൽ ദിവസങ്ങളായി പ്രതിഷേധം നടക്കുകയാണ്. അക്രമികളെ മമത സർക്കാർ സംരക്ഷിക്കുകയാണെന്ന വിമർശനവും ശക്തമാണ്. സന്ദേശ്ഖാലിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിലും വ്യാപകമായി പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം സന്ദേശ്ഖാലി സന്ദർശിച്ച ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ പോലീസിനെ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ അജണ്ടകൾക്കപ്പുറം പോലീസ് നീതിക്ക് വേണ്ടി നിലകൊള്ളണമെന്ന് രേഖാശർമ്മ പറഞ്ഞു.

Read More

കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന മുസ്ലീം ലീഗിൻ്റെ ആവശ്യം തള്ളി കോൺഗ്രസ്. പകരം രാജ്യസഭാ സീറ്റ് വാഗ്ദാനത്തിന് കോൺഗ്രസിൽ ധാരണ. ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിലേക്ക് കേരളത്തിൽ നിന്ന് മുസ്ലീം ലീഗിന് മൂന്നാം സീറ്റ് വേണമെന്നതായിരുന്നു ആവശ്യം. വയനാട്, കണ്ണൂർ, വടകര സീറ്റുകൾ ആയിരുന്നു മുസ്ലീം ലീഗ് കണ്ണുവെച്ചിരുന്നത്. ഇല്ലെങ്കിൽ സമവായ ഫോർമുലയായി രാജ്യസഭാ സീറ്റ് വേണമെന്നും മുസ്ലീം ലീഗ് മുന്നോട്ടുവെച്ചിരുന്നു. പാണക്കാട് സാദിഖലി തങ്ങൾ പ്രതിപക്ഷ നേതാവുമായി ടെലഫോണിൽ സംസാരിച്ചിട്ടുണ്ട്. അടുത്ത യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിൻ്റെ ആവശ്യത്തിൽ കോൺഗ്രസിൽ തീരുമാനം വൈകുന്നതിനാലാണ് യുഡിഎഫ് യോഗം വൈകിയിരുന്നത്. അടുത്ത യോഗത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിൽ കൊല്ലത്തും കോട്ടയത്തും യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജാണ്…

Read More

ജയ്‌പൂർ: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി പി ജോഷിയിൽ നിന്നും മഹേന്ദ്രജിത്ത് മാളവ്യ പാർട്ടി അംഗത്വം സ്വീകരിച്ചു. ബൻസ്വാര ജില്ലയിലെ ബാഗിഡോര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മഹേന്ദ്രജിത്ത് മാളവ്യ. നാല് തവണയായി എംഎൽഎയായ മഹേന്ദ്രജിത്ത് മുൻ സംസ്ഥാന മന്ത്രികൂടിയാണ്. മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി കൂടിയായിരുന്നു മാളവ്യ. കുറച്ചുനാളായി കോൺഗ്രസിൽ നിന്നും അകന്നുനിൽക്കുകയായിരുന്നു മഹേന്ദ്രജിത്ത് മാളവ്യ. സോണിയാഗാന്ധി ജയ്പുരിൽ രാജ്യസഭാ സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകാനെത്തിയപ്പോൾ മഹേന്ദ്രജിത്തിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. തെക്കൻ രാജസ്ഥാനിലെ ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ എന്ന നിലയിൽ മഹേന്ദ്രജിത്തിനെ സ്വന്തം പാളയത്തിൽ എത്തിക്കാനായത് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Read More

കോഴിക്കോട്‌: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനായില്ലെങ്കിൽ ഈ ഇന്ത്യ ഇനിയുണ്ടാവില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓരോ സംസ്ഥാനത്തെയും ഒരു യൂണിറ്റായി കണ്ട്‌ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ആ പോരാട്ടത്തിൽ വലിയ ഉത്തരവാദിത്വം പ്രവാസികൾക്ക്‌ നിറവേറ്റാനുണ്ട്‌. പ്രവാസി സംഘം 20–-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ‘പ്രവാസ പോരാട്ടത്തിൻ്റെ രണ്ട്‌ പതിറ്റാണ്ടുകൾ’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ മുന്നേറ്റത്തിൽ പ്രവാസികളുടെ പങ്ക്‌ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം. വർഗീയതയെ നേരിടാനുള്ള രാജ്യത്തെ ഏറ്റവും വലിയ കരുത്ത്‌ വിശ്വാസികളാണ്‌. വർത്തമാനകാല ഇന്ത്യയിൽ വിശ്വാസികൾക്ക്‌ ചരിത്രപരമായ ദൗത്യം നിർവഹിക്കാനുണ്ട്‌. സിപിഎം വിശ്വാസികൾക്ക്‌ എതിരല്ല. വിശ്വാസിയാവാനും അല്ലാതിരിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്‌. ആ അവകാശത്തിനൊപ്പമാണ്‌ സിപിഎം. മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തുകയാണ്‌ മോദി സർക്കാർ. ബിജെപിയ്‌ക്കെതിരെ പോരാടാനുള്ള ജാഗ്രത കോൺഗ്രസ്‌ പുലർത്തുന്നില്ല. ബിജെപിയ്‌ക്ക്‌ തീവ്ര ഹിന്ദുത്വ…

Read More

ഹൈദരാബാദ്: തെലങ്കാനയിൽ ‘ജയ് ശ്രീറാം’ വിളികളുമായി എത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകർ ദലിത് ക്രിസ്ത്യൻ പള്ളി ആക്രമിച്ചു. തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിലാണ് സംഭവം. സംഘപരിവാർ സംഘടനയായ ബജ്‌റംഗ് ദൾ അനുഭാവികളായ ഇരുനൂറ് പേരോളം അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് കുട്ടികളുൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരാധനാലയത്തിലെ ക്രൂശിതരൂപവും കസേരകളും കെട്ടിടത്തിൻ്റെ മേൽക്കൂരയും തകർത്തതായി അക്രമത്തിനിരയായവർ പറഞ്ഞു. ആൾക്കൂട്ടം പള്ളി പിടിച്ചടക്കുന്നതിൻറെയും സ്ത്രീകൾ സഹായത്തിനായി നിലവിളിക്കുന്നതിൻ്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഏതാനും പോലീസുകാർക്കും സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അയോദ്ധ്യയിൽ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്താ ദിവസം രാജ്യത്ത് വിവിധ ഇടങ്ങളിലായി ക്രൈസ്തവ, മുസ്ലിം വിശ്വാസികളുടെ ആരാധനാലയങ്ങൾക്ക് നേരെ ‘ജയ് ശ്രീറാം’ വിളികളുമായി എത്തിയ സംഘപരിവാർ സംഘടനകൾ ആക്രമണം നടത്തിയിരുന്നു.

Read More

മുംബൈ: ബാബ്‌റി മസ്ജിദ് പൊളിച്ച കർസേവകന് അംഗീകാരവുമായി ബിജെപി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥികളിൽ ബാബ്റി മസ്ജിദ് തകർത്ത സംഘപരിവാർ സംഘത്തിൽപെട്ട കർസേവകൻ അജിത് ഗൊപ്ചാദെയും ഇടം നേടി. തകർന്ന മിനാരങ്ങൾക്കു മുകളിൽ വിജയാഹ്ലാദം നടത്തുന്ന അജിത് ഗൊപ്ചാദെയുടെ ചിത്രം അക്കാലത്ത് ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ വന്നിരുന്നു. നേരത്തെ പള്ളി പൊളിക്കാൻ നേതൃത്വം നൽകിയ എൽ കെ അദ്വാനിക്ക് ഭാരതര്തന നൽകിയിരുന്നു.

Read More

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷ സർക്കാർ കൃത്യസമയത്ത് കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യം ഏർപ്പെട്ട കരാറുകൾ, കൊടുംചൂട് എന്നിവയാണ് കർഷകരെ ആകെ വലിച്ചത്. കാർഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിലുള്ള നടപടികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. പച്ചക്കറി ഉൽപാദനത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു. കേന്ദ്രം ഏർപ്പെട്ട കരാറുകൾ കാരണമാണ് കാർഷിക മേഖലയിൽ തകർച്ച അനുഭവപ്പെടുന്നത്. കേന്ദ്രസർക്കാരാണ് കൂടുതൽ സഹായം അനുവദിക്കേണ്ടത് പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലയെന്നും കേരളം അവഗണനയല്ല കർഷകരോട് കാട്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Read More

കോർബ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവർത്തകർക്ക് രാഹുൽ ഗാന്ധി വക ഫ്ലൈയിംഗ് കിസ്സും ഷേക്ക് ഹാൻഡും. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ വച്ചാണ് ബി.ജെ.പിക്കാർ യാത്ര കടന്നുപോകുന്ന വഴി മോദി അനൂകൂല മുദ്രാവാക്യവുമായി എത്തിയത്. കഴിഞ്ഞയാഴ്ച ഒഡിഷയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച ഗാന്ധിയുടെ യാത്ര കോർബയിൽ നിന്ന് കത്ഘോരയിലേക്കുള്ള വഴി ധോഡിപാറയിലൂടെ കടന്നുപോകുകയായിരുന്നു. യാത്ര കടന്നുപോകുമ്പോൾ ബി.ജെ.പി പ്രവർത്തകർ ഉച്ചത്തിൽ മോദി അനുകൂല മുദ്രാവാക്യം വിളിച്ചു. ഇവർക്കു നേരെ ചിരിച്ചു കൊണ്ട് കൈവീശിയ രാഹുൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ വാഹനം നിർത്തി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു അവർക്കു കൈ കൊടുക്കുകയും ചെയ്തു. തുടർന്ന് എല്ലാവർക്കും നേരെ വീണ്ടും കൈവീശുന്നതും കാണാം. വാഹനത്തിൻറെ മുകളിൽ ഇരുന്ന ശേഷം ബി.ജെ.പിക്കാർക്ക് നേരെ ‘ഫ്ലൈയിംഗ് കിസ്’ നൽകുന്നതും വീഡിയോയിലുണ്ട്.

Read More

ബംഗളൂരു: രാമായണവും മഹാഭാരതവും സാങ്കൽപ്പികമാണെന്ന വസ്തുത പഠിപ്പിച്ച അധ്യാപികയെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടു. ബിജെപി അനുകൂല സംഘടനകളുടെ പരാതിയെ തുടർന്നാണ് പിരിച്ചുവിടൽ. മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപിക മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും ബിജെപി എംഎൽഎ വേദ്യാസ് കാമത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആരോപിച്ചു. ഗോധ്ര കലാപവും ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിൽ ഉപയോഗിച്ചെന്നും ഇവർ ആരോപിക്കുന്നു.

Read More

1942 ലെ പേപ്പർ കൺട്രോൾ ഓർഡർ പ്രകാരം പ്രസിദ്ധീകരണങ്ങളുടെ അച്ചടിക്ക്‌ സർക്കാരിൽ നിന്ന്‌ ന്യൂസ് പ്രിന്റിനായി നൽകിയ അപേക്ഷ ദുർവ്യാഖ്യാനം ചെയ്ത് ദേശാഭിമാനിയെ അവഹേളിക്കാനുള്ള ബിജെപി നീക്കം പൊളിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകുമാർ ശേഖർ. ദേശാഭിമാനിക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ നടത്തിയ നെറികെട്ട പരാമർശങ്ങൾ തെളിവുകൾ സഹിതം ശ്രീകുമാർ തുറന്നു കാട്ടി. സ്വാതന്ത്ര്യ സമരത്തിലുടനീളം ബ്രിട്ടീഷുകാരുടെ ഒറ്റുപുരകളിലായിരുന്നു ബിജെപി – ആർ എസ് എസ് നേതാക്കളുടെ പിതൃ നിരയെന്ന് ശ്രീ കുമാർ ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: ‘നന്നായിക്കുടേ വാര്യരേ’ എന്നു ചോദിക്കുന്നില്ല.ആ സാധ്യത അത്ര അടഞ്ഞതാണെന്ന്‌ അറിയാം.പിന്നെ ക്ലീഷേ പാടില്ലല്ലോ! 1942 ൽ വാരികയായി തുടങ്ങാൻ ദേശാഭിമാനിക്ക്‌ പണം നൽകിയത്‌ബ്രിട്ടീഷുകാരായിരുന്നു എന്നായിരുന്നല്ലോ സന്ദീപ്‌ വാര്യരുടെ പ്രസംഗം. ബ്രിട്ടീഷുകാർ ചെയ്ത‌ കാര്യങ്ങൾ ബിജെപി ആർഎസ്‌എസ്‌ നേതാക്കൾ പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. സ്വാതന്ത്ര്യസമരത്തിലുടനീളം ബ്രിട്ടീഷുകാരുടെ ഒറ്റുപുരകളിലായിരുന്നല്ലോ അവരുടെ പിതൃനിര.ആ പരമ്പരയുടെ വാലറ്റക്കാരൻ പറഞ്ഞാലും ശ്രദ്ധിയ്‌ക്കണം. പക്ഷേ ഇവിടെ കമ്യൂണിസ്‌റ്റ്‌…

Read More