Author: T21 Media

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെറി വിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആലപ്പുഴയിലെ സമരഗ്‌നിപരിപാടിയുടെ വാർത്താ സമ്മേളനത്തിൽ എത്താൻ വൈകിയതിലാണ് സുധാകരൻ സതീശനെ തെറി വിളിച്ചത്. പത്രസമ്മേളനത്തിനായി കെ സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശൻ എത്തിയത്. ഇതോടെ കെ സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു. തുടർന്ന് ബാബു പ്രസാദിനോട് സതീശൻ എവിടെയെന്ന് സുധാകരൻ തിരക്കി, ‘ഒന്ന് വിളിച്ച് നോക്കാൻ പറ, ഇയാൾ എവിടെയെന്ന്. ഇയാൾ എന്ത് “#$%@^*@’ പരിപാടിയാണ് പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’, സുധാകരൻ പറഞ്ഞു. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന് കെ സുധകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻമുന്നേറ്റം. നിലവിൽ അഞ്ച്‌ വാർഡുണ്ടായിരുന്ന എൽഡിഎഫ്‌ സീറ്റുനില പത്തായി ഉയർത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫിന്‌ പത്തായി ചുരുങ്ങി. ബിജെപിയുടെ നാല്‌ വാർഡായിരുന്നത്‌ മൂന്നായി. എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തതോടെ ഭരണം യുഡിഎഫിന്‌ നഷ്‌ടമായി. തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷനിലെ അടക്കം രണ്ട്‌ ബിജെപി വാർഡുകൾ എൽഡിഎഫ്‌ പിടിച്ചെടുത്തു. യുഡിഎഫിൽ നിന്ന്‌ നാല്‌ വാർഡുകളും ബിജെപിയിൽ നിന്ന്‌ മൂന്ന്‌ വാർഡുകളും എൽഡിഎഫ്‌ പിടിച്ചെടുത്തു. എൽഡിഎഫിന്റെ ഒരു വാർഡിൽ കോൺഗ്രസും ഒരു വാർഡിൽ ബിജെപിയും ജയിച്ചു. പത്തനംതിട്ടയിൽ കഴിഞ്ഞതവണ സ്വതന്ത്രൻ ജയിച്ച വാർഡിലും ഇത്തവണ യുഡിഎഫിന്‌ ജയിക്കാനായി. നെടുമ്പാശ്ശേരി പഞ്ചായത്തിലെ കൽപ്പക നഗറാണ്‌ എൽഡിഎഫ്‌ യുഡിഎഫിൽ നിന്ന്‌ പിടിച്ചെടുത്തത്‌. പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന കോൺഗ്രസിലെ സന്ധ്യാ നാരായണപിള്ള പ്രസിഡൻ്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇരു മുന്നണിക്കും 9 വീതമായിരുന്നു കക്ഷിനില. ഇപ്പോൾ എൽഡിഎഫിന്‌ ഭൂരിപക്ഷമായി.…

Read More

സമൂഹ മനഃസാക്ഷിയെ പിടിച്ചുലയ്‌ക്കുന്ന നിഷ്ഠൂരമായ കൊലപാതകമാണ്‌ കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടിയിലുണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊതുജനങ്ങളുടെയാകെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും അവർക്കൊപ്പം നിൽക്കുകയും പാർട്ടിയുടെ വളർച്ചയ്‌ക്കായി പൊരുതുകയും ചെയ്‌ത ഉത്തമനായ കമ്യൂണിസ്റ്റും മികച്ച പാർട്ടി പ്രവർത്തനുമായിരുന്നു വ്യാഴാഴ്‌ച രാത്രി കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥ്‌. സത്യനാഥിന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്‌. അതിനിഷ്ഠൂരമായാണ്‌ സത്യനാഥിനെ കൊലപ്പെടുത്തിയത്‌. ആയുധങ്ങളുമായി കരുതിക്കൂട്ടിയെത്തിയ പ്രതി സത്യനാഥിനെ ക്ഷേത്രോത്സവത്തിനിടെ വെട്ടിക്കൊല്ലുകയായിരുന്നു അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഒരാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്‌. സമഗ്രമായ അന്വേഷണം നടത്തി പ്രതിക്ക്‌ തക്കതായ ശിക്ഷയുറപ്പാക്കണം. സംഭവത്തിന്‌ പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം. കൃത്യത്തിന്‌ പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാനാവശ്യമായ അന്വേഷണം പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകണം. സത്യനാഥിന്റെ വേർപാടിൽ പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിലും രോഷത്തിലും സിപിഎം സംസ്ഥാന കമ്മിറ്റി പങ്കുചേരുന്നു. പ്രദേശത്ത്‌ സമാധാനം നിലനിർത്താൻ മുഴുവൻ പാർട്ടി പ്രവർത്തകരും സംയമനത്തോടെ…

Read More

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുൽദാനയിൽ അമ്പലത്തിൽ നിന്ന് പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 300 പേർ ചികിത്സ കിട്ടാതെ വലയുന്നു. ബുൽദാനയിൽ ലോണാർ എന്ന ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ആശുപത്രി നിറഞ്ഞതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറോളം പേരുടെ ചികിത്സ വഴിയോരത്തായി. ക്ഷേത്രപരിസരത്ത് മരങ്ങളിൽ കയർ കെട്ടി ഡ്രിപ്പ് കൊടുക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പൂജക്ക് ശേഷം ഗ്രാമത്തിലെ അമ്പലത്തിൽ ഭക്തർക്ക് കൊടുത്ത പ്രസാദത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒട്ടേറെപ്പേർ ഒന്നിച്ച് ചികിത്സ തേടിയതോടെ പലർക്കും ചികിത്സ ക്ഷേത്രപരിസരത്തുതന്നെ നൽകേണ്ടിവന്നു. ഭക്ഷ്യവിഷബാധയേറ്റ് എത്തിയവരെ സ്ഥലത്തെ ഗ്രാമീണ ആശുപത്രിയിലും ലോണാറിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചെങ്കിലും ഭൂരിഭാഗം പേർക്കും ചികിത്സ തെരുവിലായി.

Read More

തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾഅനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് (ഫെബ്രുവരി 22) മുതൽ സേവനം ലഭ്യമായി തുടങ്ങി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും.നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും…

Read More

ദില്ലി: കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകൾ താൽകാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ആവശ്യം അനുസരിച്ച് ചില അക്കൗണ്ടുകൾ പിൻവലിച്ചുവെന്നും എക്സ് പ്ലാറ്റ്ഫോമിന്റെ അധികൃതർ അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു. എക്‌സിൻ്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്‌സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടത്. ഉത്തരവ് പാലിക്കുന്നതിൻ്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയിൽ മാത്രമായി വിലക്കുമെന്നും എന്നാൽ ഇത്തരം നടപടികളോട് തങ്ങൾ യോജിക്കുന്നില്ലെന്നും എക്‌സ് വ്യക്തമാക്കി. ഈ പോസ്റ്റുകൾക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്നും എക്‌സ് പറയുന്നു.

Read More

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് എന്ന് അവകാശപ്പെട്ടുകൊണ്ട് എത്രത്തോളം അധഃപതിക്കാമെന്നതിൻ്റെ ഉത്തരമാണ് മാതൃഭൂമിയിലെ കാകദൃഷ്ടിക്കാരനെന്ന് മന്ത്രി എം ബി രാജേഷ്. പ്രതിഭാദാരിദ്ര്യവും ആശയവരൾച്ചയും മൂലം കാർട്ടൂണിനുള്ള കോപ്പ് കയ്യിലില്ലാത്തതു കൊണ്ടുള്ള നിലവാരത്തകർച്ച മനസ്സിലാക്കാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: കാർട്ടൂണിസ്റ്റ് എന്ന് അവകാശപ്പെട്ടുകൊണ്ട് എത്രത്തോളം അധഃപതിക്കാം? മാതൃഭൂമിയിലെ കാകദൃഷ്ടിക്കാരനോളം എന്നാണ് ഉത്തരം. വയനാട്ടിലെ ആടുമാടു വളർത്തൽ സംബന്ധിച്ച തെറ്റായ വാർത്ത ഇന്നലെ മിനിട്ടുകൾക്കകം സംശയാതീതമായി വ്യക്തത വരുത്തിയതാണ്. ചാനലുകളെല്ലാം ആ വിശദീകരണം നൽകി. മാതൃഭൂമി ഉൾപ്പെടെ ഒരു പത്രവും ഇന്ന് ആദ്യത്തെ തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്തതായി കണ്ടുമില്ല. പക്ഷെ കാകദൃഷ്ടിക്കാരൻ അതൊന്നും കണക്കിലെടുത്തില്ല. പതിവുപോലെ തെറ്റായ വാർത്തയുടെ പേരിൽ ഒരു സൃഷ്ടി ചമച്ചു. കരുതിക്കൂട്ടി തന്നെ. പ്രതിഭാദാരിദ്ര്യവും ആശയവരൾച്ചയും മൂലം കാർട്ടൂണിനുള്ള കോപ്പ് കയ്യിലില്ലാത്തതു കൊണ്ടുള്ള നിലവാരത്തകർച്ച മനസ്സിലാക്കാവുന്നതാണ്. ആ mediocrity ക്കൊപ്പം രാഷ്ട്രീയ അജണ്ട കൂടി ചേരുമ്പോൾ എന്തും ചെയ്യും. ഇത് ആദ്യത്തേതല്ല. ഏതാണ്ട് നിത്യേന ചെയ്യുന്നതാണല്ലോ. ഇടതുപക്ഷത്തെ നിശിതമായി…

Read More

തിരുവനന്തപുരം: പോലീസ് വകുപ്പിൽ 190 പോലീസ് കോൺസ്റ്റബിൾ – ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ ധനസഹായം 2018,2019 വർഷങ്ങളിലെ പ്രളയത്തിൽ വീടും, കാലിത്തൊഴുത്തും തകർന്ന ഇടുക്കി മേലെച്ചിന്നാർ സ്വദേശി ജിജി. റ്റി.റ്റിക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. വസ്തു വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 6 ലക്ഷം രൂപയും വീട് വെക്കുന്നതിന് ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരമുള്ള 4 ലക്ഷം രൂപയും ചേർത്താണ് (SDRF – 1,30,000, CMDRF – 2,70,000) 10 ലക്ഷം രൂപ അനുവദിച്ചത്. ഭരണാനുമതി കാസർഗോഡ്, വയനാട് വികസന പക്കേജുകളിൽപ്പെടുന്ന താഴെപ്പറയുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകി. കാസർഗോഡ് പാക്കേജ് ബന്തടുക്ക – വീട്ടിയാടി – ചാമുണ്ഡിക്കുന്ന് – ബളാംന്തോഡ് റോഡ് – 8.50 കോടി രൂപ.പെരിയ – ഒടയഞ്ചാൽ റോഡ് – 6 കോടി രൂപ.ചാലിങ്കാൽ – മീങ്ങോത്ത- അമ്പലത്തറ റോഡ് – 5.64 കോടി രൂപ. വയനാട് പാക്കേജ്…

Read More

കോഴിക്കോട്: കേരള പദയാത്രയോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നു. കോഴിക്കോട്ട് നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിലാണ് ജാതി അധിക്ഷേപം. ഉച്ചഭക്ഷണം ‘‘എസ്‌സി–എസ്‌ടി നേതാക്കളും ഒന്നിച്ച്’’ എന്നാണ് പോസ്റ്ററിലെഴുതിയത്. എസ്സി, എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററിൽ പ്രത്യേകം എഴുതിയത് ജാതിബോധത്തിൻ്റെ ഭാഗമായ ചിന്തയിലാണ്. ബിജെപിയുടെ ഔദ്യോഗിക പേജുകളിലും പ്രാദേശിക നേതാക്കളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലുൾപ്പെടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം പോസ്റ്ററിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയത്. ബിജെപിയിൽ നിന്ന്‌ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നും വിമർശനമുണ്ട്. മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ പതിനായിരം പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടായിരത്തിൽ താഴെയായിരുന്നു പങ്കാളിത്തം. അതേസമയം കേരള പദയാത്രയോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഭരദ്വാജ് ഒ എം പറഞ്ഞു. ജാതി…

Read More

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിന്‌ ഇരയാകുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്‌, കൊല്ലം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽനിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ്‌ കൂടുതൽ തുക നൽകിയത്‌. വന്യജീവി ആക്രമണത്തിന്‌ ഇരയായവർക്ക്‌ നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷ്വറൻസ്‌, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി നേരത്തെ 19.9 കോടി രൂപ നൽകിയിരുന്നു. ഈവർഷം ആകെ 32.9 കോടി രൂപയാണ്‌ അനുവദിച്ചത്‌.

Read More