Author: T21 Media

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിൽ വ്യക്തമായി പ്രതികരിക്കാതെ ഒളിച്ചു കളിക്കുന്ന കോൺഗ്രസിനോട് ചോദ്യങ്ങളുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട്? എഐസിസി പ്രസിഡന്റ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിന്? ഭാരത്‌ ജോഡോ ന്യായ് യാത്രയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്? ഇന്ത്യയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടർന്ന 2019 ഡിസംബറിൽ രാഹുൽ ഗാന്ധി എവിടെയായിരുന്നു? ബിൽ അവതരിപ്പിച്ചപ്പോഴും തൊട്ടു പിന്നാലെയും അദ്ദേഹം പാർലമെന്റിൽ ഹാജരായി നിലപാട് പറയാതിരുന്നത് എന്തുകൊണ്ടാണ്? പൗരത്വ ഭേദഗതി വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താൻ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സ് എന്തുകൊണ്ട് മുൻകൈയെടുത്തില്ല? കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളിൽ നിന്നും കോൺഗ്രസ്സ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ? യോജിച്ച സമരങ്ങളിൽ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾക്കെതിരെ അച്ചടക്കവാൾ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു? ഡൽഹി കലാപസമയത്ത് ഇരകൾക്കൊപ്പം…

Read More

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഇലക്‌ട്രറൽ ബോണ്ടുകളുടെ പൂർണ്ണമായ രേഖകൾ നൽകാത്തതിനാണ് സുപ്രീംകോടതി വിമർശിച്ചത്. കഴിഞ്ഞ 5 വർഷമായി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ ബാങ്കിനോട് കോടതി നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി വിവരങ്ങൾ അപൂർണ്ണമാണെന്ന് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് എസ്ബിഐ ഇതിനകം പങ്കിട്ട വിശദാംശങ്ങൾക്ക് പുറമേ ഇലക്‌ട്രറൽ ബോണ്ട് നമ്പറുകളും വെളിപ്പെടുത്താൻ നിർദ്ദേശം നൽകി. ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തിയാൽ ബോണ്ട് വാങ്ങിയവർ ആർക്കാണ് നൽകിയതെന്ന് വ്യക്തമാകും. നേരത്തെ എസ്ബിഐ കൈമാറിയ വിവരങ്ങൾ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. ബോണ്ട് നമ്പറുകൾ എന്തുകൊണ്ട് കൈമാറിയില്ലെന്ന് ആരാഞ്ഞ സുപ്രീംകോടതി എസ്ബിഐക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌ നൽകുന്നത്‌. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക്‌ പ്രതിമാസം 1000 രുപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നു. ഈ നാമമാത്ര സഹായം പിഎം പോഷൺ അഭിയാനിൽനിന്നാണ്‌ ലഭിക്കേണ്ടത്‌. പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ഇതുവരെ 178 കോടി മാത്രമാണ്‌ അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികൾക്ക്‌ ഉച്ചഭക്ഷണ വിതരണം…

Read More

തിരുവനന്തപുരം: കോൺഗ്രസ് നേതാവും സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റുമായിരുന്നു പത്മിനി തോമസും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അജയ് കപൂർ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂർ അംഗത്വം സ്വീകരിച്ചത്. നേരത്തെ മഹാരാഷ്ട്രയിലെ മുൻ മന്ത്രി പദ്മകാർ വൽവിയും കോൺഗ്രസിൽ നിന്ന് രാജി വെച്ച് ബിജെപിയിലേക്ക് ചേർന്നിരുന്നു. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും മുൻ മന്ത്രിയുമായിരുന്ന പ്രിണീത് സിംഗും കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നു. ഇവർ ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് വിവരം. പട്യാലയിൽ നിന്നും നാല് തവണ തെരഞ്ഞെടുക്കപ്പെട്ട എംപി കൂടിയാണ് പ്രിണീത് സിംഗ്.

Read More

കോഴിക്കോട്: കോൺഗ്രസ് മൃദുഹിന്ദുത്വ നയം സ്വീകരിക്കുന്നതായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അത് ആരോപിച്ച് പാർടിയെ തളർത്തുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിന്റെ മൃദുഹിദുത്വ സമീപനം സംബന്ധിച്ച് ലീഗീന് നേരത്തെ പരാതിയുണ്ട്. എന്നാൽ സിഎഎ പോലുള്ള വിഷയങ്ങൾ തെരഞ്ഞെുടുപ്പിന് തൊട്ടുമുമ്പ് പുറത്തെടുത്തിട്ട് ന്യൂനപക്ഷങ്ങളെ പ്രകോപിതരാക്കി വിഭാഗീയത ഉണ്ടാക്കൽ ബിജെപിയുടെ തന്ത്രമാണ്. അല്ലാത്ത ചില ഘട്ടത്തിൽ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതായി ലീഗിന് പരാതിയുണ്ട്. അത് കോൺഗ്രസിനോട് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യ മുന്നണിയിൽ പരാതി തുറന്നുപറഞ്ഞിട്ടുണ്ടെന്നും മാധ്യമം പത്രത്തിന് നൽകിയ അഭിമുഖത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അജയ് കപൂറാണ് ഒടുവിലായി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂർ അംഗത്വം സ്വീകരിച്ചത്. നേരത്തെ മഹാരാഷ്ട്രയിലെ മുൻ മന്ത്രി പദ്മകാർ വൽവി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. അതേസമയം പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും മുൻ മന്ത്രിയുമായിരുന്ന പ്രിണീത് സിംഗും കോൺഗ്രസിൽ നിന്ന് രാജി വെച്ചു. പ്രിണീത് സിംഗ് നാളെ ബിജെപിയിൽ പ്രവേശിക്കും. പട്യാലയിൽ നിന്നും നാല് തവണ തെരഞ്ഞെടുക്കപ്പെട്ട എംപി കൂടിയാണ് പ്രിണീത് സിംഗ്.

Read More

തിരുവനന്തപുരം: ശബരി കെ റൈസിന്റെ വിതരണ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 11 രൂപ സബ്‌സിഡി നൽകിയാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നത്. രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും മാത്രമാണ് കേന്ദ്ര ലക്ഷ്യം. സംസ്ഥാനം സ്വീകരിക്കുന്നത് തനതു രീതിയിലുള്ള പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന നിര്ബന്ധത്തോടുള്ള ഇടപെടലാണ് ഇപ്പോൾ കെ റൈസിലെത്തി നിൽക്കുന്നത്. കഴിക്കുന്ന ഭക്ഷണം മുടക്കാനുള്ള കേന്ദ്രത്തിന്റെ സമീപനം നാം നേരത്തെ തിരിച്ചറിഞ്ഞതാണ്. പ്രളയകാലത്ത് നൽകിയ അരിക്ക് പോലും പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രസർക്കാറിനുള്ളത്. എന്നിട്ടും അരിശം തീരാത്തത് പോലെയാണ് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി പോലും മുടക്കാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ…

Read More

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള തുടർച്ചയായ നീക്കത്തിന്റെ ഭാഗമാണ് പൗരത്വ നിയമം. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ല. ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് കോർപ്പറേറ്റ് താൽപര്യങ്ങൾ നടപ്പിലാക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സ്വാധീനമുള്ള സ്ഥലങ്ങളിൽ മത്സരിക്കാനാണ് കോൺഗ്രസിന്റെ രണ്ടു ദേശീയ നേതാക്കൾ തയ്യാറായിട്ടുള്ളത്. കെ സി വേണുഗോപാൽ ഇപ്പോൾ രാജ്യസഭാ അംഗമാണ്. ബിജെപിക്ക് അനുകൂലമായ നിലപാടിന്റെ ഭാഗമായാണ് കെസി വേണുഗോപാലിന്റെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.

Read More

തെരഞ്ഞെടുപ്പിൽ കൂറുമാറുന്നവരെ വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രശസ്തസാഹിത്യകാരൻ എം മുകുന്ദൻ. വിശ്വാസമർപ്പിച്ചവർ മറുകണ്ടം ചാടുമ്പോഴുള്ള അവസ്ഥ ദുഖകരമാണ്. പത്മജ വേണുഗോപാലിൻ്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തി. ആൻ്റണിയുടെ മകൻ പോയതും വിശ്വസിക്കാൻ കഴിയുന്നില്ല. വിശ്വസിച്ച് വോട്ട് ചെയ്യാൻ കഴിയുന്നത് ഇടതുപക്ഷത്തിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന പശ്ചാത്തലത്തിലാണ് എം മുകുന്ദന്റെ വിമർശനം. തെരഞ്ഞെടുപ്പ് വരുമ്പോൾ കൂറുമാറാത്തത് ഇടതുപക്ഷം മാത്രമാണ്. സിപിഎം കാരനായി ജനിക്കുന്നവൻ സിപിഎം ആയി മരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിജ്ഞാപനത്തിനെതിരെ ഡിവൈഎഫ്ഐ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ അധ്യക്ഷൻ എ എ റഹിം എം പി. നിയമഭേദഗതി രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്, പൗരത്വത്തിന് മതം മാനദണ്ഡമായി വരുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുമെന്നും എ എ റഹീം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൗരത്വത്തിന് മതം മാനദണ്ഡമായി വരുന്നത് രാജ്യത്തിൻറെ മതനിരപേക്ഷതയെ തകർക്കും. പൗരത്വ നിയമ ഭേദഗതി രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. ജനാധിപത്യപരമായ പ്രതിഷേധത്തിൽ സഹകരിക്കാവുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രക്ഷോഭം തുടരും. കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണ്. മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് മുഖ്യമന്ത്രിമാർ ഇത്തരം നിലപാട് സ്വീകരിക്കുമോ എന്ന് എ എ റഹീം ചോദിച്ചു. മൃദു ഹിന്ദുത്വ സമീപനം അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More