Author: T21 Media

ന്യൂഡൽഹി: സാബു ജേക്കബ് ഇലക്‌ടറൽ ബോണ്ടുകളിലൂടെ മുടക്കിയത്‌ 25 കോടി രൂപയെന്ന് സ്ഥിരീകരിച്ചു. തെലങ്കാനയിൽ വ്യവസായം തുടങ്ങാനാണ് കിറ്റെക്സ് സാബു ഈ തുക മുടക്കിയത്. ബോണ്ട്‌ സീരിയൽ നമ്പറുകൾ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തുവിട്ടതോടെയാണ്‌ ഇത്‌ വ്യക്തമായത്‌. തെലങ്കാനയിൽ ഭരണകക്ഷിയായിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത്‌ രാഷ്ട്ര സമിതിക്കാണ്‌ രണ്ട്‌ ഘട്ടങ്ങളിലായി 25 കോടി രൂപ ഇലക്‌ടറൽ ബോണ്ട്‌ രൂപത്തിൽ കൈമാറിയത്‌. തൊഴിൽചട്ട ലംഘനങ്ങളുടെ പേരിൽ കേരളത്തിൽ നിയമനടപടികൾ നേരിട്ട ഘട്ടത്തിലാണ്‌ 2021 ൽ തെലങ്കാനയിലേക്ക്‌ ചുവടുമാറാൻ സാബു പദ്ധതിയിട്ടത്‌. തെലങ്കാന സർക്കാരുമായി രണ്ടുവർഷത്തോളം നീണ്ട ചർച്ചകൾക്ക്‌ ശേഷം 2023 ൽ വാറങ്കലിൽ ആദ്യ യൂണിറ്റിന്‌ ധാരണയായി. ഇതിന്‌ പിന്നാലെയാണ്‌ ആദ്യ ഗഡുവായി 15 കോടി രൂപ ഇലക്‌ടറൽ ബോണ്ട്‌ രൂപത്തിൽ ബിആർഎസിന്‌ കൈമാറിയത്‌. ഒസി സീരിയൽ നമ്പറിലുള്ള ഒരു കോടിയുടെ 15 ബോണ്ടുകൾ 2023 ജൂലൈ അഞ്ചിന്‌ കിറ്റെക്‌സ്‌ സാബു വാങ്ങി. ജൂലൈ 17 ന്‌ 15 കോടി രൂപ കിറ്റെക്‌സ്‌…

Read More

ന്യൂഡൽഹി: രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അക്രമം വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട്. ഈ വർഷം 75 ദിവസത്തിനിടെ എടുത്തത് 161 കേസുകളാണ്. ഇതിൽ കൂടുതലും മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ്. ജന്മദിനാഘോഷ പരിപാടികൾ വരെ മതപരിവർത്തന ചടങ്ങായി തെറ്റിദ്ധരിപ്പിച്ച് കേസെടുത്തു. ഉത്തർ പ്രദേശിലാണ് ഇത്തരത്തിൽ കൂടുതൽ വ്യാജ കേസെടുത്തത്. യു.പി.യിൽ ഭരണകൂടം സ്പോൺസർ ചെയ്ത നടപടികളാണ് അരങ്ങേറുന്നത്. ഛത്തീസ്‌ഗഢിൽ കുടിവെള്ളം പോലും ക്രിസ്ത്യാനികൾക്ക് നിഷേധിക്കുന്നു. മതപരമായ മരണാനന്തര ചടങ്ങുകൾ അനുവദിക്കുന്നില്ല. കൂടാതെ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ നടത്താൻ നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ തീവ്രഹിന്ദു സംഘടനകൾ ആക്രമണം നടത്തിയിരുന്നു. സ്‌കൂളുകളിൽ യേശുവിന്റെയും മറിയത്തിന്റെയും പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജാണ് ഇത്തരം ആവശ്യങ്ങൾ ആഹ്വാനം ചെയ്യുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. അസമിലെ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ…

Read More

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി മറ്റൊരു പാർട്ടി നേതാവ് കൂടി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെ. കരുണാകരന്റെ വിശ്വസ്തനുമായ മഹേശ്വരൻ നായരാണ് ബിജെപിയിൽ ചേർന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മഹേശ്വരൻ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. നേരത്തെ ഡിസിസി മുൻ ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും പദ്മിനി തോമസും ബിജെപിയിൽ ചേരുന്നിരുന്നു.

Read More

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ ഫോട്ടോ മോർഫ് ചെയ്ത് ഫേസ്ബുക്കിലുടെ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മാനനഷ്ടത്തിനും വ്യാജരേഖ നിർമ്മാണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി പ്രവർത്തകയായ സ്‌ത്രീ ഇരിക്കുന്ന ഫോട്ടോ മാറ്റി പി കെ ഇന്ദിരയുടെ ഫോട്ടോ വെച്ചാണ്‌ ജെ ജോസഫ് ഡിക്രൂസ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്‌. നിരവധി കോൺഗ്രസ്‌ പ്രൊഫൈലുകളും ഈ ഫോട്ടോ പീന്നീട്‌ പങ്ക്‌ വെച്ചു. സിപിഎം – ബിജെപി ബന്ധം എന്ന് സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നടത്തുന്ന നുണക്കഥയ്‌ക്ക്‌ എരിവ്‌ പകരാനായിരുന്നു ഈ സൃഷ്‌ടി. ഇങ്ങനെ നവമാധ്യങ്ങളിലൂടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് തന്നെയും ഭർത്താവിനെയും അപമാനിക്കാൻ ശ്രമിച്ചെന്ന്‌ കാണിച്ച്‌ ഇന്ദിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ വളപട്ടണം പോലീസ് കേസെടുത്തത്.

Read More

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാമിനെ വണ്ടിയിൽ കയറ്റിയില്ല. വാഹനത്തിൽ മോദിക്കൊപ്പം കയറ്റാത്തതിനെ തുടർന്ന് പരിഭവിച്ച് അബ്ദുൾ സലാം മടങ്ങിപ്പോയി. പട്ടികയിൽ പേരുണ്ടെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, എസ്പി ജി ലിസ്റ്റിൽ പേരില്ല എന്നറിഞ്ഞത് പ്രധാനമന്ത്രി വന്ന ശേഷമാണ്. മാധ്യമങ്ങളോട് നിരാശ പ്രകടിപ്പിച്ചില്ലെങ്കിലും ഡൽഹിയിൽ നിന്നു വന്ന ലിസ്റ്റല്ലേ എന്ന ചോദ്യത്തിന് അതൊന്നും പറയേണ്ട എന്ന് അദ്ദേഹം പ്രവർത്തകരോട് നീരസം പ്രകടിപ്പിച്ചതായി വിവരമുണ്ട്. പരസ്യമായി പ്രതിഷേധിക്കേണ്ടതില്ല എന്ന നിലപാടാണ് അബ്ദുൾ സലാം സ്വീകരിക്കുന്നതെന്നാണ് സൂചന.

Read More

തൊടുപുഴ: കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് രാഷ്ട്രീയ മത്സരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നിലപാട് താനും വിശദീകരിച്ചതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജയരാജനെതിരെ കൂടുതൽ തെളിവുകൾ കൊണ്ടുവരികയാണെങ്കിൽ കൊണ്ടുവരട്ടേ. മറുപടി പറയാൻ ജയരാജന് തന്നെ സാധിക്കും. ഒന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പൗരത്വവുമായി ബന്ധപ്പെട്ട് മൂന്ന് മലബാർ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന ഭരണഘടനാ സംരക്ഷണറാലിയിൽ പ്രത്യേകിച്ച് ആരെയും ക്ഷണിക്കുകയല്ല, എല്ലാവരെയും പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പൗരത്വ ഭേദഗതി എന്നുപറഞ്ഞ് നടപ്പാക്കുന്ന ഹിന്ദുത്വ അജൻഡയിലേക്കുള്ള നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കും. സഹകരിക്കാൻ തയ്യാറുള്ള എല്ലവിഭാഗങ്ങളെയും അണിനിരത്തി മുന്നോട്ടുപോകും. ബിജെപിക്ക് കേരളത്തിലെ ഒരു മണ്ഡലത്തിലും നിർണായകമായ സ്വാധീന ശക്തിയോ ജയിക്കുന്ന ഒരവസ്ഥയോ ഇല്ല. 20 മണ്ഡലത്തിലും പരാജയപ്പെടും. എം വി ഗോവിന്ദൻ പറഞ്ഞു.

Read More

തിരുവനന്തപുരം: എൻഎച്ച്‌എം, ആശ പ്രവർത്തരുടെ ശമ്പളവും ഹോണറേറിയവും വിതരണം ചെയ്യാൻ 40 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ അടുത്ത വർഷത്തേയ്‌ക്കുള്ള വകയിരുത്തലിൽനിന്നാണ്‌ മുൻകൂറായി തുക അനുവദിച്ചത്‌. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കെല്ലാം മുൻകൂർ സമ്മതിച്ച തുകപോലും പിടിച്ചുവയ്‌ക്കുന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. എൻഎച്ച്‌എമ്മിന്‌ അനുവദിക്കേണ്ട തുക ബ്രാൻഡിങ്ങിന്റെയും മറ്റും പേരിൽ തടയുന്നു. കേരളത്തിൽ എൻഎച്ച്‌എം പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും നാലുമാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്‌. ഇതുമൂലം എൻഎച്ച്‌എം ജീവനക്കാർക്കും ആശ വർക്കർമാർക്കും ശമ്പളവും പ്രതിഫലവും കുടിശികയായി. ഈ സാഹചര്യത്തിലാണ്‌ അടുത്ത വർഷത്തെ സംസ്ഥാന വിഹിതത്തിൽ നിന്ന്‌ അടിയന്തിരമായി തുക അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. അതേസമയം വിവിധ വിഭാഗങ്ങൾക്കായി 2022–-23 വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുകകൾ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവച്ച്‌ ഉത്തരവിറക്കിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…

Read More

തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി. അതേസമയം സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25ലെ ലീവ്‌ സറണ്ടർ അനുവദിച്ചതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവർക്ക്‌ പിഎഫിൽ ലയിപ്പിക്കും.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ റബർ ഉൽപാദന ബോണസ്‌ 180 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റബർ സബ്‌സിഡി ഉയർത്തുമെന്ന്‌ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നു. 2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന്‌ 180 രൂപയായി വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌. അത്‌ നടപ്പാക്കിയാണ്‌ ഉത്തരവിറക്കിയത്‌. അന്തർദേശീയ വിപണിയിൽ വില ഉയരുമ്പോഴും രാജ്യത്ത്‌ റബർ വില തകർച്ചയ്‌ക്ക്‌ കാരണമാകുന്ന നയസമീപനമാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഈ സാഹചര്യത്തിലും, എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച്‌ റബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രുപവീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രുപവീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Read More