Author: T21 Media

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിൽ 11 പ്രതികളിൽ ആറ് പേർ കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചു. നാല് പ്രതികളെ വെറുതെ വിട്ടു. രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ,അഞ്ചാം പ്രതി നജീബ്, മ്പതാം പ്രതി നൗഷാദ്, 11-ാം പ്രതി മൊയ്തീൻ കുഞ്ഞ്, 12-ാം പ്രതി അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. 4, 6, 7, 8 പ്രതികളായ ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി എന്നിവരെ വെറുതെ വിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. കുറ്റകൃത്യത്തിന് പിന്നിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായി എൻഐഎ കോടതി പറഞ്ഞു. ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെക്കൽ, നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞു. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻഐഎ കോടതി ജഡ്ജി അനിൽ കെ ഭാസ്‌കർ ബുധനാഴ്ച രണ്ടാംഘട്ട വിധിപ്രസ്താവം നടത്തിയത്. ആദ്യഘട്ട വിചാരണ പൂർത്തിയാക്കി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ അന്തരം പലയിടത്തും ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിർബന്ധമായും പ്രദർശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിർത്താൻ വകുപ്പുകൾ കൂട്ടായ പ്രവർത്തനം നടത്തണം. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന കർശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂർണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകൾ നടത്തണം. പോലീസിൻ്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിൽ ഹോർട്ടികോർപ്പും കൺസ്യൂമർഫെഡും സിവിൽസപ്ലൈസും വിപണിയിൽ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ഓണക്കാലത്തേക്കുള്ള മാർക്കറ്റുകൾ നേരത്തെ ആരംഭിക്കണം. ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാകളക്ടർമാർ ചർച്ച ചെയ്ത് പരിഹാരം കാണണം. ഏറ്റക്കുറച്ചിലുകൾ…

Read More

ഏക സിവിൽ കോഡ്‌ വിഷയത്തിൽ ഏകാഭിപ്രായമുണ്ടാക്കാൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചു. പി ചിദംബരത്തിൻ്റെ നേതൃത്വത്തിലാണ് ഏക സിവിൽ കോഡ് സംബന്ധിച്ച നിലപാട്‌ രൂപീകരിക്കാനും പാർടി അധ്യക്ഷനെ ഉപദേശിക്കാനുമായി സമിതി ഉണ്ടാക്കിയത്. നിയമവിദഗ്‌ധരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് വന്ന ശേഷമേ എഐസിസി പൊതുനിലപാട്‌ വ്യക്തമാകൂ. മതവിഭാഗങ്ങളിൽ ഏക സിവിൽ കോഡ്‌ എങ്ങനെ സ്വാധീനം ചെലുത്തുമെന്നും ഗ്രോത്രവിഭാഗങ്ങളെ എത്തരത്തിൽ ബാധിക്കുമെന്നും ചിദംബരം കമ്മിറ്റി പഠിക്കും. കരട്‌ നിയമം കാണാതെ അഭിപ്രായം പറയാനില്ലെന്ന പാർടി നിലപാടും രൂക്ഷമായ വിമർശനത്തിന് വഴിയൊരുക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ബിജെപി ഉയർത്തിയ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട്‌ പറയാത്തത്‌ മുതിർന്ന നേതാക്കളിലും അമർഷമുണ്ടാക്കി. തുടർന്നാണ്‌ ആഭ്യന്തര സമിതിയെ നിയോഗിച്ചത്‌. നേരത്തെ ഹിമാചലിൽ മന്ത്രി വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

Read More

ഏക സിവിൽ കോഡിനെ അനുകൂലിച്ച്‌ 1985ൽ സിപിഎം നിയമസഭയിൽ ചോദ്യങ്ങൾ ഉയർത്തിയെന്ന് മാധ്യമങ്ങളുടെ പെരുംനുണ. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയും അനത്തെ മുഖ്യമന്ത്രി കെ കരുണാകരനും ഏക സിവിൽ കോഡിൽ വ്യത്യസ്‌തമായ നിലപാട്‌ സ്വീകരിക്കുന്നത് തുറന്നുകാട്ടുകയാണ് സിപിഎം ചെയ്തത്. ഇന്നത്തെ പോലെ അന്നും കോൺഗ്രസ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. 1985 ജൂലൈ ഒമ്പതിനാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നിയമസഭയിൽ വന്നത്. ചോദ്യത്തിന്‌ മറുപടി നൽകേണ്ട കരുണാകരൻ സഭയിൽ വരാതെ സൂത്രത്തിൽ മാറി നിന്നു. എം വി രാഘവൻ്റെയും സി ടി കൃഷ്‌ണൻ്റെയും ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്കു പകരം മറുപടി നൽകിയത്‌ ജലസേചനമന്ത്രിയായിരുന്ന എം പി ഗംഗാധരനാണ്. ഏക സിവിൽ കോഡിനായി ന്യൂനപക്ഷങ്ങളിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡുകളുടെ അഭിപ്രായം അറിയിക്കാൻ കേന്ദ്രത്തിൽനിന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടോ, പ്രശ്നത്തിൽ കേരള സർക്കാരിൻ്റെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കാമോ എന്നിവയായിരുന്നു ചോദ്യങ്ങൾ. ആദ്യത്തേതിന്‌ ‘ഇല്ല’ എന്നും, രണ്ടാമത്തേതിന്‌ ‘പ്രശ്നം സംബന്ധിച്ച് പുതുതായി ഒന്നും ആലോചനയിൽ ഇല്ല’ എന്നുമായിരുന്നു…

Read More

ദില്ലി: സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം ആനി രാജെക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ചതിനാണ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് കലാപമാണ് എന്ന ആനി രാജയുടെ പ്രതികരണത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തിൽ പെട്ട വനിതകൾ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമർശത്തിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇംഫാൽ പോലീസ് സ്റ്റേഷനിൽ ആണ് ഇരു കേസുകളും രജിസ്റ്റർ ചെയ്തത്. രാഷ്ട്രപതിക്കും ഗവർണർക്കും എതിരെ കലാപ ആഹ്വാനം നടത്തിയെന്നും കേസിൽ പറയുന്നു. ആനി രാജയ്ക്ക് പുറമേ നാഷണൽ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ വുമൺസ്‌ ദേശീയ സെക്രട്ടറി നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്ക് എതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ദീക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചു. ഇതിൽ…

Read More

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ കത്ത്. ഷാഫി പറമ്പിൽ യൂത്ത് കോൺ​ഗ്രസ് പിടിക്കാൻ നടത്തുന്ന ശ്രമങ്ങൾ അക്കമിട്ട് പറയുന്ന കത്തുകളാണ് ജില്ലയിലെ യൂത്ത് കോൺ​ഗ്രസ്, കോൺ​ഗ്രസ് നേതാക്കളുടെ വീടുകളിൽ ലഭിക്കുന്നത്. രണ്ട് പേജുള്ള വിശദമായ കത്താണ് രണ്ട് ദിവസമായി നിരവധി നേതാക്കളുടെ വീടുകളിൽ ലഭിക്കുന്നത്. യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിൻ്റെ പേരിൽ ജില്ലയിലുണ്ടായ ​ഗ്രൂപ്പ് പോരിൻ്റെ പുതിയ രൂപമാണ് ഊമക്കത്തുകളുടെ രൂപത്തിൽ പ്രചരിക്കുന്നത്. ഷാഫിയെയും എ ​ഗ്രൂപ്പിനെയും ഡിസിസി പ്രസിഡന്റിനെയും കത്തിൽ വിമർശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാംഹുസൈനെ അനുവദിക്കാതിരുന്നത് വലിയ വിമർശം ഉയർത്തിയിരുന്നു. ഗുരുതര ആരോപണങ്ങൾ ഉയർത്തി ഒരു വിഭാ​ഗം പരസ്യമായി ഷാഫിക്കെതിരെ ന​ഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഊമക്കത്തുകൾ. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളുടെ വീട്ടിലും കത്ത് ലഭിച്ചു. വിഷയത്തിൽ ജില്ലയിലെ മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ മൗനം പാലിക്കുന്നതിൽ ഒരു വിഭാ​ഗത്തിന് അമർഷമുണ്ട്. ഇതാണ് നേതാക്കളുടെ…

Read More

എംപി ഫണ്ട്‌ വിനിയോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടക്കം ഒമ്പത്‌ കോൺഗ്രസ്‌ എംപിമാർ ഏറെ പിന്നിൽ. ഇതിനകം ഏഴ് കോടി രൂപ വീതം അനുവദിച്ചെങ്കിലും 2.58 കോടി രൂപ മാത്രമാണ് സുധാകരൻ വിനിയോഗിച്ചത്. വി കെ ശ്രീകണ്ഠനാണ് ഏറ്റവും കുറവ് തുക വിനിയോഗിച്ചത്. 2.52 കോടി. എം കെ രാഘവൻ–3.26 കോടി, രമ്യ ഹരിദാസ്‌– 3.67, ബെന്നി ബെഹനാൻ– 3.67, ഡീൻ കുര്യാക്കോസ്‌–4.03, കൊടിക്കുന്നിൽ സുരേഷ്‌–- 4.06, അടൂർ പ്രകാശ്‌–- 4.09, ഹൈബി ഈഡൻ 4.53 എന്നിവരാണ് ഏറ്റവും കുറഞ്ഞ തുക വിനിയോഗിച്ച മറ്റ് കോൺഗ്രസ് എം പിമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തില ഇനി ഫണ്ട്‌ പൂർണമായും ചെലവഴിക്കുക എളുപ്പമല്ല. പുതിയ അംഗങ്ങളുടെ പരിചയക്കുറവും പദ്ധതികൾ അനുവദിച്ചുവരാനുള്ള കാലതാമസവും പ്രശ്നമാണെന്ന്‌ ഏഴിൽ 5.27 കോടി രൂപ ചെലവഴിച്ച എ എം ആരിഫ്‌ പറഞ്ഞു. പല പദ്ധതികളും ഇപ്പോഴും നടപടിക്രമങ്ങളിലാണ്‌, അതുകൂടി വന്നാൽ പരമാവധി തുക ചെലവഴിക്കാനാകും. നടപ്പാക്കിവരുന്ന പല…

Read More

തൃശൂർ: വിവാദ യൂട്യൂബ്‌ ചാനലായ മറുനാടൻ മലയാളിക്കെതിരെ ടി എൻ പ്രതാപൻ എംപി. രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കെ സി വേണുഗോപാലിനെയും കോൺഗ്രസിനെയും പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെ‌യ്‌ത ‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയയെ ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന്​ ടി എൻ പ്രതാപൻ പറഞ്ഞു. സുധാകരനും രമ്യ ഹരിദാസും വ്യക്തിപരമായ അഭിപ്രായം പറയുന്നത്​ പോലെ തൻ്റെ കാഴ്‌ച‌പ്പാടിൽ ഊന്നിയ വ്യക്തിപരമായ അഭിപ്രായമാണ്​ പ്രകടിപ്പിക്കുന്നതെന്നും പ്രതാപൻ വ്യക്തമാക്കി. മാധ്യമങ്ങൾക്ക്​​ പൊതുപ്രവർത്തകരെ മാന്യമായി വിമർശിക്കാം. അതിൽ കഴമ്പുണ്ടെങ്കിൽ ഉൾക്കൊള്ളാറുണ്ട്​. പക്ഷെ, ഒരു യൂട്യൂബ്‌ ചാനലുണ്ടെങ്കിൽ എന്തും വിളിച്ച്​ പറയാമെന്ന ധാരണ പാടില്ല. വർഗീയ ചേരിതിരിവ്​ സൃഷ്‌ടിക്കാനും മതസ്‌പർധ വളർത്താനും മുസ്​ലിം സമുദായത്തെ ഒറ്റതിരിഞ്ഞ്​ ആക്രമിക്കാനും അവരുടെ വ്യക്തിത്വവും അസ്‌തിത്വംതന്നെയും വെല്ലുവിളിക്കാനുമാണ്​ ഷാജൻ പലപ്പോഴും മുതിർന്നിട്ടുള്ളത്​. സംഘി സ്വരമാണ്​ അയാളിൽനിന്ന്​ വരുന്നത്​ – ടി എൻ പ്രതാപൻ പറഞ്ഞു.

Read More

തിരുവനന്തപുരം: മറുനാടൻ ഷാജൻ സ്കറിയയെ വടിയാക്കി സംസ്ഥാന സർക്കാരിനെ അടിക്കാനിറങ്ങി കെ സുധാകരനും വി ഡി സതീശനും ഊരാക്കുടുക്കിലായി. സുധാകരൻ്റെയും സതീശൻ്റെയും മറുനാടൻ സംരക്ഷയജ്ഞത്തിനെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തു വന്നു. വലിയ വിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ അമർഷം പുകയുകയാണ്. മറുനാടനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുസ്ലിം ലീഗും കോൺഗ്രസ് നേതൃത്വത്തെ തള്ളി. മറുനാടൻ മലയാളിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നാണ് കെ സുധാകരൻ പ്രഖ്യാപിച്ചത്‌. വി ഡി സതീശനും ഇതേ നിലപാടുമായി രംഗത്തിറങ്ങി. മറുനാടനെതിരായ നീക്കത്തെ മാധ്യമ വേട്ടയായി ചിത്രീകരിച്ച്‌ 26ന്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ മാർച്ചും പ്രഖ്യാപിച്ചു. മറുനാടനെതിരായ നിയമ നടപടിയുടെ പേരിൽ തെരുവിൽ സംഘർഷം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണ് സുധാകരൻ മാർച്ച് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളുടെ തന്നെ എതിർപ്പിൻ്റെ പശ്ചാത്തലത്തിൽ മാർച് അനിശ്ചിതത്വത്തിലായി. ഷാജൻ സ്‌കറിയ നടത്തുന്നത്‌ മാധ്യമപ്രവർത്തനമല്ലെന്ന കെ മുരളീധരൻ എം പി യുടെ പ്രതികരണം കോൺഗ്രസിനകത്തു നിന്ന് സുധാകരന്റെയും സതീശൻ്റെയും മുഖത്തേറ്റ ആദ്യത്തെ അടിയാണ്.…

Read More

തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ സിപിഎം നടത്തുന്ന സെമിനാറിലേക്കാണ് മുസ്ലിം ലീഗിനെ ക്ഷണിച്ചത് അല്ലാതെ മുന്നണിയിലേക്കല്ലന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. സെമിനാറിന് സമസ്ത പിന്തുണ നൽകിയത് നല്ല നയങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെയും വർഗീയതക്കെതിരെയും യോജിക്കാൻ പറ്റുന്നവരുമായി സഹകരിക്കും. പാർലമെന്റിൽ സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇടതുപക്ഷം മാത്രമാണ് എതിർത്തതെന്നും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ തെരഞ്ഞെടുപ്പിൽ തോറ്റതോടെ കോൺഗ്രസിൻ്റെ സാമാന്യ രാഷ്ട്രീയ യുക്തി നഷ്ടപ്പെട്ടു. ഇടതുപക്ഷത്തിൻ്റെ മുൻകൈകളെ ചെറുത്തുകൊണ്ടും എല്ലാത്തിനെയും എതിർത്തുകൊണ്ടും തങ്ങളുടെ സ്വാധീനം തിരികെ കൊണ്ടുവരാമെന്നാണ് കോൺഗ്രസ് ധരിക്കുന്നത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ നിലപാടിനോട് ലീഗിന് വഴങ്ങേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More