Author: T21 Media

മാള: ബിജെപിയുടെ പ്രചാരണ കാര്‍ഡ് പിടിക്കാന്‍ വിസമ്മതിച്ച വഴിയോരക്കച്ചവടക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. പുളിയിലക്കുന്ന് കൂടത്തിങ്കല്‍ നിതിഷ് (31), വടമ വടക്കുംഭാഗം കാത്തോലി വൈശാഖ് (28), കൊമ്പടിഞ്ഞാമാക്കല്‍ കുരിശിങ്കല്‍ ജിന്‍സണ്‍ എന്നിവരാണ് മാള ടൗണില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന മുഹമ്മദ് ഇല്യാസിനെ ആക്രമിച്ചത്. സംഭവത്തില്‍ പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിപിഎം പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും മുഹമ്മദ് ഇല്യാസിനോട് ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളടങ്ങുന്ന പോസ്റ്റര്‍ ഉയര്‍ത്തിപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടതും വിസമ്മതിച്ചപ്പോള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രണ്ടുദിവസം തുടര്‍ച്ചയായി മുഹമ്മദ് ഇല്യാസിനെ ഭീഷണിപ്പെടുത്തിയ ശേഷം വ്യാഴാഴ്ച രാത്രിയാണ് ആക്രമിച്ചത്. ചെവിക്ക് മര്‍ദനമേറ്റതിനാല്‍ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയ നിരവധി പേര്‍ പോക്കറ്റടിക്കിരയായി. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ വലിയ ജനാവലിയാണ് ഇന്ദിരാഭവനില്‍ എത്തിയത്. പണം എടുത്ത ശേഷം ഉപേക്ഷിച്ചതിനാല്‍ ചിലര്‍ക്കൊക്കെ പഴ്‌സും തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ളവയും തിരിച്ചു കിട്ടി. എന്നാല്‍ നിരവധി പേരുടെ പഴ്‌സുകള്‍ കാണാതായതായി പരാതിയുണ്ട്. പതിനഞ്ചോളം പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായാണ് വിവരം. പഴ്‌സ് നഷ്ടപ്പെട്ട മുഹമ്മദ് സഫര്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പത്തോളം പഴ്‌സുകള്‍ സ്റ്റേഷനിലും ലഭിച്ചു. എന്നാല്‍ ഒന്നിലും പണമുണ്ടായിരുന്നില്ല. കെപിസിസി ഓഫീസ് പരിസരങ്ങളില്‍നിന്ന് കിട്ടിയ പഴ്‌സുകളിലും പണമുണ്ടായിരുന്നില്ല. കെപിസിസി ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പഴ്‌സുകള്‍ ലഭിച്ചിരുന്നു.

Read More

കള്ളം പറയുക, പ്രചരിപ്പിക്കുക സംഘപരിവാറിൻ്റെ ആത്മാവ് തന്നെ ഇതാണല്ലോ. കള്ളത്തിന്മേൽ കള്ളം പറഞ്ഞ് വലിയൊരു പ്രതിരോധ കോട്ട തീർക്കുക. ഇടയ്ക്ക് പൊളിഞ്ഞുവീണാലും വ്യാജ പ്രചരണം അവസാനിപ്പിക്കാമെന്നൊരു ചിന്ത ഒരു സംഘിയുടെ തലയിൽ ഉദിക്കുകയില്ല. നമ്മൾ പോലും ചിന്തിച്ചു പോകും സംഘപരിവാറുകാർ ഇത്രയ്ക്ക് മണ്ടന്മാരോ എന്ന്. പറഞ്ഞ് തിരുത്താൻ നടക്കില്ല, വിട്ടു കളയാമെന്ന് ഒരിക്കലെങ്കിലും നാം മനസിൽ കരുതും. പക്ഷേ ഇത് സംഘപരിവാറിൻ്റെ അജണ്ടയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. സംഘപരിവാറിൻ്റെ ഈ അജണ്ടയ്ക്ക് ഇന്ന് കുടപിടിക്കുന്നത് മാധ്യമങ്ങൾ കൂടിയാണ്. ഇതിനായി വലിയൊരു തുകയും സംഘപരിവാർ പൊടിക്കുകയും ചെയ്യുന്നുണ്ട്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ഇറങ്ങുന്ന അമിത് ഷാ ഒരു മിഥ്യ അല്ലല്ലോ, അതുപോലെയാണ് കള്ളം പറയാൻ മാധ്യമങ്ങളെയും മൊത്തമായി ബിജെപി വിലക്കെടുക്കുന്നത്. മലയാളത്തിൻ്റെ പല മുഖ്യമാപ്രകളും ബിജെപിയെ വെളുപ്പിക്കൽ യജ്ഞത്തിലാണെന്ന് വാർത്തകളിൽ നിന്നും വ്യക്തമായ ഒന്നാണ്. ഇപ്പോൾ അക്കൂട്ടത്തിൽ എഎൻഐ വാർത്ത ഏജൻസി കൂടി അംഗത്വം സ്വീകരിച്ചിരിക്കുകയാണ്. സംഘികൾ പ്രചരിപ്പിക്കുന്ന പല കള്ളങ്ങളുടെയും അടിസ്ഥാനം എഎൻഐ വാർത്താ…

Read More

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ രണ്ട് ആദിവാസി യുവതികളെ ജോലി സ്ഥലത്തുനിന്ന്‌ വലിച്ചിറക്കി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയെന്ന്‌ റിപ്പോർട്ട്‌. രണ്ട്‍ യുവതികളെ നഗ്നരാക്കി നഗരത്തിലൂടെ നടത്തിയ അതേദിവസമാണ് ഈ സംഭവം നടന്നത്. യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. കാങ്‌പോക്പി സ്വദേശിനികളായ 21 ഉം 24 ഉം വയസുള്ള യുവതികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇംഫാലിലെ കാർവാഷ് സ്ഥാപനത്തിലായിരുന്നു ഇവർക്ക് ജോലി. ക്രൂരമായ അതിക്രമത്തിന് ഇരയായ സ്ത്രീകളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് അവരുടെ സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ. പിറ്റേദിവസം ആശുപത്രിയിൽചെന്ന് അന്വേഷിച്ചപ്പോൾ അവർ മരിച്ചുവെന്ന വിവരമാണ് ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Read More

ന്യൂഡൽഹി: വിദേശയാത്രകൾക്ക് വീണ്ടും കോടികൾ ചിലവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് നരേന്ദ്രമോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപയെന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് വന്ന ചെലവിനെ പറ്റിയുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനത്തോടെ കോവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, ജൂൺ 2023 വരെ ഇരുപത് വിദേശയാത്രകളാണ് നടത്തിയത്. മണിപ്പൂർ കലാപകലുഷിതമായിരുന്ന മെയ്, ജൂൺ മാസങ്ങളിലും മോദി വിദേശയാത്രയിലായിരുന്നു എന്ന് മറുപടിയിൽ നിന്ന് വ്യക്തമാണ്. മെയ് 19നു ജപ്പാനിലും മെയ് 21നു പപ്പുവന്യൂഗിനിയിലും മെയ് 22നു ഓസ്‌ട്രേലിയയിലും ആയിരുന്നു പ്രധാനമന്ത്രി. മെയ് 25 നു തിരികെയെത്തിയ അദ്ദേഹം, വീണ്ടും ജൂൺ 20 നു അമേരിയ്‌ക്കയിലേക്കും ഈജിപ്‌തിലേക്കും സന്ദർശനത്തിന് പോയി. അരുംകൊല ചെയ്യപ്പെട്ട മണിപ്പൂരിലെ പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സന്ദർശിക്കാനോ തയ്യാറാവാതെ വിദേശ യാത്രകളിൽ മുഴുകുകയായിരുന്നു…

Read More

മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട്‌ 79 ദിവസത്തിനുശേഷം വായ തുറന്ന് ദുഃഖം അഭിനയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ‘ദി ടെലഗ്രാഫ്‌’ പത്രം. വേദനയും നാണക്കേടും 56 ഇഞ്ചിന്റെ തൊലി തുളച്ചുകയറാൻ 79 ദിവസമെടുത്തു എന്ന തലക്കെട്ടോടെയാണ് കണ്ണീരൊഴുക്കുന്ന മുതലയുടെ ചിത്രം ആദ്യ പേജിൽ കൊടുത്താണ് ടെലഗ്രാഫ് മോദിയുടെ കാപട്യം തുറന്നു കാട്ടിയത്. മണിപ്പൂരിൽ കലാപം തുടങ്ങിയ മെയ് മൂന്ന് മുതൽ 78 ദിവസം കണ്ണീർ പൊഴിക്കാത്ത മുതലയും 79-ാം ദിവസത്തെ മുതലക്കണ്ണീരുമാണ് പത്രത്തിലുള്ളത്. ഒരോ ദിവസവും കാണിച്ച് മുതലയുടെ ചിത്രം സഹിതമാണ് ടെലഗ്രാഫിന്റെ പ്രഹരം. മണിപ്പുരിൽ അക്രമിസംഘം കുക്കി സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് ക്രൂരമായി മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനോട് “ഹൃദയത്തിൽ വേദനയും രോഷവും നിറയുന്നു. പുറത്തുവന്ന സംഭവം പരിഷ്കൃത സമൂഹത്തിന് ലജ്ജാകരം. മണിപ്പൂരിന്റെ പെൺമക്കൾക്ക് സംഭവിച്ചത് പൊറുക്കാനാകില്ല. രാജ്യത്തിനാകെ നാണക്കേട്”- എന്നാണ് മോദി പാർലമെന്റിന് പുറത്ത് പ്രതികരിച്ചത്‌. കലാപം തുടങ്ങിയ നാൾ മുതൽ പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് ഒരുവാക്ക്പോലും…

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി അറിയാൻ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ മെയ്തി വിഭാഗത്തിൽപ്പെട്ട അക്രമികൾ നഗ്‌നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നതായി അദ്ദേഹം പ്രതികരിച്ചു. ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യക്കു തലകുനിക്കേണ്ട ദുരവസ്ഥ ആവർത്തിക്കേണ്ടിവന്നതായും, ഭരണകക്ഷിയായ ബി.ജെ.പിയുടെ പരിപൂർണ പിന്തുണയുള്ളവരാണ് മെയ്തികളെന്നത് മോദിജി അറിഞ്ഞോയെന്നും മന്ത്രി ഫേസ്‌ബുക്കിലൂടെ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പ്: ഒടുവിൽ, പ്രധാനമന്ത്രിക്ക് വേദനിച്ചിരിക്കുന്നു. മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളിൽ ഇന്ത്യയിലെ മതനിരപേക്ഷ ജനത വേദനിക്കാൻ തുടങ്ങിയിട്ട് നീണ്ട 79 ദിവസങ്ങൾ പിന്നിടുമ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അതൊക്കെ അറിഞ്ഞത്. അദ്ദേഹത്തിന് അതറിയാൻ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ മെയ്തി വിഭാഗത്തിൽപ്പെട്ട അക്രമികൾ നഗ്‌നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നു; നീചമായ ആ സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം കനത്ത വിമർശനം ഉയരേണ്ടിവന്നു; ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യക്കു തലകുനിക്കേണ്ട ദുരവസ്ഥ ആവർത്തിക്കേണ്ടിവന്നു. ഭരണകക്ഷിയായ ബി.ജെ.പിയുടെ…

Read More

മലപ്പുറം: മലപ്പുറം എടക്കരയിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ പറമ്പിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. ചുരക്കുന്നൻ സുര, ഇന്ദ്രജിത്ത് ലാൽ എന്നിവരുടെ പറമ്പിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. മൂത്തേടം ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡ് ബാലംകുളത്ത് ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഭൂമിക്കടിയിൽ കുഴിച്ചിട്ട നിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്. സംഭവം അറിഞ്ഞതോടെ ബിജെപി നേതാക്കൾ വടിവാളുകൾ സംഭവസ്ഥലത്തുനിന്ന് മാറ്റി. മൂന്ന് വടിവാളുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ മൂത്തേടം പഞ്ചായത്ത് കമ്മിറ്റി എടക്കര എസ്എച്ച്ഒക്ക് പരാതി നൽകി. സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച ഡിവൈഎഫ്ഐ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

Read More

കലാപകലുഷിതമായ മണിപ്പൂരില്‍ നിന്ന് ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയ്. ജേ ജെമ്മിന്റെ വീട് അക്രമികള്‍ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ ഗ്രാമത്തില്‍ നിന്ന് പാലായനം ചെയ്തു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയ ജേ ജെമ്മിന് മറ്റു രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെങ്കിലും സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. അങ്ങിനെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു. ജേ ജെമ്മിനെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്‌കൂളില്‍ എത്തി നേരില്‍ കണ്ടു. ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജേ ജെം കേരളത്തിന്റെ വളര്‍ത്തുമകളാണ്. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യം എന്ത്‌ തോന്ന്യാസവും അച്ചടിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് മര്യാദയുടെ ഭാഷയിൽ മനോരമയെ ഓർമിപ്പിക്കുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ബിജെപി ആർഎസ്‌എസ്‌ മയക്കുമരുന്ന്‌ സംഘം അരുംകൊല ചെയ്‌‌ത ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അമ്പാടിയുടെ കൊലപാതകത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷമാക്കി മാറ്റിയ മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്രയും മലീമസമായ മനസ്സിൽ നിന്ന് മാത്രമേ ഇത്രയും നീചമായ തലക്കെട്ട് പിറക്കുകയുള്ളൂ. സാമൂഹിക തിന്മകൾക്കെതിരെ പോരാടി മരിച്ച ഒരു ചെറുപ്പക്കാരൻ്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചു കൊണ്ട് മനോരമ അവരുടെ രാഷ്ട്രീയ വൈരം തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. സഖാവ് അമ്പാടി ഏത് ക്രിമിനൽ കേസുകളിലാണ് പ്രതിയായിരുന്നതെന്നു, എങ്ങനെയാണ് ഗുണ്ടാ സംഘത്തിൽ പെട്ടയാളായതെന്നും മനോരമ വ്യക്തമാക്കണം. ധീരനായ രക്തസാക്ഷിയെ അപമാനിക്കാനുള്ള ശ്രമം വകവെച്ചു തരാൻ തത്കാലം മനസ്സില്ലെന്നും സനോജ് ഫെയ്‌സ്‌‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് മലയാള മനോരമയുടെ ജനിതകദോഷമായ കമ്യൂണിസ്റ്റ് / പുരോഗമനവിരുദ്ധത ഒരു തരത്തിലും അവസാനിപ്പിക്കാൻ അവർ ഉദ്ദേശിക്കുന്നില്ല എന്ന് തെളിയിക്കുന്നതാണ് കായംകുളത്ത് അതി ദാരുണമായി…

Read More