Author: T21 Media

മണിപ്പുരിൽ കലാപം ആരംഭിച്ച്‌ 79–-ാം ദിവസംമാത്രം പ്രതികരിച്ച പ്രധാനമന്ത്രി, കലാപത്തെ ലളിതവൽക്കരിക്കാനാണ്‌ ശ്രമിച്ചതെന്ന്‌ സിറോ മലബാർ സഭ എറണാകുളം–-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിൻ്റെ രൂക്ഷ വിമർശനം. ‘വിവസ്ത്രം, വികൃതം, ഭാരതം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ്‌ പ്രധാനമന്ത്രിയുടെ നിലപാടിനെ തുറന്നുകാട്ടുന്നത്‌. രാഷ്‌ട്രപതിയുടെ മൗനം പേടിപ്പെടുത്തുന്നതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഹിന്ദുത്വ വർഗീയ വിദ്വേഷ രാഷ്ട്രീയത്തിന് ആയുധം നൽകി ആസൂത്രിതമായി ആരംഭിച്ച വംശീയ ഉന്മൂലനം 79 ദിവസം പൂർത്തിയായപ്പോഴാണ് പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചത്‌. മാനഭംഗത്തിനിരയായ സ്ത്രീകളോടുള്ള അനുഭാവവും ആ സംഭവത്തിലുള്ള നടുക്കവും ദുഃഖവുംമാത്രമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും അതിക്രമങ്ങൾക്കൊപ്പം മണിപ്പുരിലേതും ചേർത്തുവച്ച് വംശീയകലാപത്തെ വല്ലാതെ ലളിതവൽക്കരിക്കുന്നതാണ്‌ പ്രധാനമന്ത്രിയുടെ വാക്കുകൾ. മെയ് മൂന്നിനു തുടങ്ങിയ മണിപ്പുർ കലാപത്തെക്കുറിച്ച് ഒന്നും പറയാതിരിക്കാനും പ്രധാനമന്ത്രി ശ്രദ്ധിച്ചു. കുക്കി ക്രിസ്ത്യൻ യുവതികളെ കൂട്ടമാനഭംഗത്തിനിരയാക്കി വിവസ്ത്രരായി നടത്തിച്ചത്‌ കൗരവസഭയിലെ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തെ ഓർമിപ്പിക്കുന്നു. ഇന്ത്യയെന്നല്ല, ഭാരതമെന്നാണ് അറിയപ്പെടേണ്ടതെന്ന് പറയുന്ന ബിജെപി നേതാക്കൾ ഭരിക്കുന്ന നാട്ടിൽത്തന്നെയാണ് ഇത് നടന്നതെന്ന കാര്യം മറക്കരുത്. ഗോത്രവംശജയായ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചത്. പ്രവേശന നടപടികൾ അവസാനിപ്പിക്കുമ്പോൾ താൽക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ബാച്ചുകൾ റദ്ദ് ചെയ്യും. ആ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും. മന്ത്രിസഭായോഗ തീരുമാനങ്ങൾ 2023-24ലെ മദ്യ നയം അംഗീകരിച്ചു 2023-24ലെ മദ്യ നയം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മെൻറൽ ഹെൽത്ത് നഴ്സിങ് കോഴ്സ് തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജുകളിൽ 2023-24 അധ്യയനവർഷം മുതൽ വിദ്യാർത്ഥി പ്രവേശനശേഷി 8 വീതമായി നിജപ്പെടുത്തി എംഎസ് സി (മെൻറൽ ഹെൽത്ത്…

Read More

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ-മാധ്യമ പ്രചാരണത്തിൻ്റെ മുനയൊടിച്ച് അക്കൗണ്ടന്റ് ജനറലിൻ്റെ കണക്കുകൾ. സംസ്ഥാനത്തിൻ്റെ തനത്‌ വരുമാനം ഉയരുകയും നികുതി വരുമാനത്തിൽ ഇരട്ടി നേട്ടം കൈവരിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു കഴിഞ്ഞ സാമ്പത്തികവർഷം തനത്‌ വരുമാനമായി 70,000 കോടി രൂപ ലഭിച്ചെന്ന്‌ അക്കൗണ്ടന്റ്‌ ജനറൽ സാക്ഷ്യപ്പെടുത്തുന്നു. 2020–-21ലെ 47,157 കോടിയിൽനിന്ന്‌ അമ്പത്‌ ശതമാനമാണ് വർധനവ്. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലാണെന്ന പ്രതിപക്ഷത്തിൻ്റെയും മാധ്യമങ്ങളുടെയും പ്രചാരണത്തിൻ്റെ മുനയൊടിച്ചാണ് എജിയുടെ കണക്കുകൾ. ധനമേഖലയുടെ കരുത്ത്‌ പരിശോധിക്കുന്ന മൂന്നു ശ്രേണിയിലും കേരളം മുന്നിലാണ്‌. കഴിഞ്ഞ വർഷം ധനകമ്മി 2.2 ശതമാനം. റവന്യു കമ്മി 0.67 ശതമാനവും. മുമ്പ്‌ 2.6 ശതമാനംവരെയായിരുന്നതാണ്‌ ഒന്നിനുതാഴെയെത്തിയത്‌. കഴിഞ്ഞവർഷം കടമെടുത്തത്‌ 24,000 കോടിമാത്രം. 2021–-22ൽ 37,000 കോടിയും, 2020–-21ൽ 35,000 കോടിയുമായിരുന്നു. കേന്ദ്ര സർക്കാർ നിലപാട് മൂലം സംസ്ഥാനത്തിന് ഭീമമായ തുക നഷ്ടമായതിനെക്കുറിച്ച്‌ പ്രതിപക്ഷവും മാധ്യമങ്ങളം മിണ്ടുന്നില്ല. കഴിഞ്ഞവർഷം കേന്ദ്ര ഗ്രാന്റിൽ 2300 കോടി കുറഞ്ഞു. ഈവർഷം കേന്ദ്ര സർക്കാറിൻ്റെ നിഷേധ നയം…

Read More

Download Mostbet App For Android In Bangladesh Baixar O Application Mostbet Para Android Apk E Ios Grátis ContentAcesso À InformaçãoChargers Vivem Dor Da Reformulação – Draft É Necessário Para Salvar O AnoHow To Down Load The Mostbet Application On IosPromoções E Bônus GenerososAproveitando Os Bônus E Promoções EspeciaisApostas Ao VivoMostbet App DownloadPara IosAcompanhantes At The Festas De Carnaval: A Realidade Durante Trás Da DiversãoMostbet No País Brasileiro: Uma Nova Time De Apostas E Jogos OnlineReveladas As Mais Importantes Ofertas Da MostbetJogadores De Ataque Famosos Que Ainda Estão Livres No MercadoCassino Ao VivoApostas Esportivas Na MostbetReputação Da Casa De ApostasAbaixo Do…

Read More

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കം. 26 പാർട്ടികളുടെ മെഗാ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ (I.N.D.I.A)യാണ് അവിശ്വാസം പ്രമേയം കൊണ്ടുവരുവാൻ ശ്രമിക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിൻ്റെ (ഇന്ത്യ) ഭാഗമായ പാർട്ടികളുടെ യോഗത്തിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്തത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. വർഗീയ കലാപത്തിൽ സംഘർഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം അംഗീകരിക്കാതായതോടെയാണ് നീക്കം. മോദിയെ കൊണ്ട് ഈ വിഷയത്തിൽ സംസാരിപ്പിക്കുവാൻ അവിശ്വാസപ്രമേയത്തിന് സാധിക്കുമെന്ന് പ്രതിപക്ഷം പറയുന്നു. അതേസമയം പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാൽ ഇന്ന് ലോക്‌സഭ 2 മണി വരെ പിരിഞ്ഞു. 2003 ന് ശേഷമുള്ള പാർലമെന്‌റിലെ ആദ്യ അവിശ്വാസ പ്രമേയമാകും ഇത്. ലോക്‌സഭയിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ചർച്ചയ്ക്കിടെ മണിപ്പൂർ വിഷയം ഉന്നയിക്കാനുമാണ് പ്രതിപക്ഷ സഖ്യമായ ‘I.N.D.I.A’യുടെ തീരുമാനം.…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രഖ്യാപനം വെറും തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരൻ ആദ്യം പറഞ്ഞത്‌ സുധാകരൻ തന്നെ തിരുത്തിയെന്നും അവസാനം പറഞ്ഞത്‌ എടുത്താൽ മതിയെന്നുമാണ് സതീശൻ്റെ നിർദ്ദേശം. തെറ്റിദ്ധാരണമൂലമാണ്‌ താനങ്ങനെ പറഞ്ഞതെന്ന്‌ വ്യക്തമാക്കി സുധാകരൻ പ്രസ്‌താവനയും ഇറക്കിയതോടെ അക്കാര്യം അടഞ്ഞ അധ്യായമായെന്നും സതീശൻ പറയുന്നു. പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നത്‌ കോൺഗ്രസ്‌ പ്രസിഡന്റാണ്‌. അത്‌ യഥാസമയം ഉണ്ടാകും. അതുവരെ എല്ലാവരും അഭിപ്രായം പറയുന്നത്‌ അവസാനിപ്പിക്കണം. സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും തരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ചർച്ച വേണ്ടെന്ന പരസ്യ നിർദ്ദേശം പുറപ്പെടുവിച്ച സതീശൻ കെപിസിസി പ്രസിഡന്റ് വെറുമൊരു കോമാളിയാണെന്നു വരുത്താനും ശ്രമിച്ചു. ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാവുന്നതിനു മുന്നേ കോൺഗ്രസ്‌ നേതാക്കളും മാധ്യമങ്ങളും അദ്ദേഹത്തിന്റെ അനന്തരാവകാശി പ്രഖ്യാപനവുമായി ചാടിപ്പുറപ്പെട്ടിരുന്നു. അവസരം നോക്കി ഗോളടിച്ച രമേശ്‌ ചെന്നിത്തലയെയും ഇതുവഴി സതീശൻ നോട്ടമിടുന്നു. കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിനുശേഷം സ്ഥാനാർഥി വിഷയത്തിലടക്കം പുതുപ്പള്ളിക്കാര്യം പാർടി ചർച്ച…

Read More

ദില്ലി: നാലുവർഷത്തിനിടയിൽ പാചകവാതക സബ്‌സിഡി ഇനത്തിൽ കേന്ദ്ര സർക്കാർ കവർന്നെടുത്തത് മുപ്പതിനായിരം കോടിരൂപ. പാചക വാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യസഭാംഗം എ എ റഹീമിൻ്റെ ചോദ്യത്തിനാണ്‌ പെട്രോളിയം- പ്രകൃതിവാതക വകുപ്പ്‌ മന്ത്രി രാമേശ്വർ തേലിയുടെ മറുപടി. 2018-19 സാമ്പത്തിക വർഷത്തിൽ സബ്സിഡിക്കായി 37,209 കോടി നീക്കിവെച്ചപ്പോൾ 2020- 21 ആകുമ്പോഴേക്കും 11,896 കോടിയായി. 2022-23 സാമ്പത്തിക വർഷത്തിൽ 6965 കോടിയാക്കി വെട്ടിച്ചുരുക്കിയെന്ന്‌ മന്ത്രി പഞ്ഞു. എത്രപേരാണ്‌ രാജ്യത്ത്‌ എൽപിജി ഉപയോഗിക്കുന്നതെന്ന കണക്ക്‌ കൈവശമില്ലന്നും12 വർഷങ്ങൾക്ക് മുൻപുള്ള സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും വിശകലനമെന്നും മന്ത്രി പറഞ്ഞു. ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായി എൽപിജി കണക്ഷൻ നൽകും എന്ന് അവകാശപ്പെട്ട നരേന്ദ്ര മോദി അതിനു പകരം സബ്സിഡി പോലും വെട്ടിക്കുറക്കുകയാണ് ചെയ്തതെന്ന് എ എ റഹീം പറഞ്ഞു.

Read More

ബിജെപിയുടെ ഡബിൾ എഞ്ചിൻ വാഴ്ചയിലമർന്ന മണിപ്പുരിൽ നിന്ന് അനുദിനം പുറത്തു വരുന്നത് മന:സാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളെക്കുറിച്ചുള്ള വിവരങ്ങളാണ്. സർക്കാർ തണലിൽ അക്രമികൾ അഴിഞ്ഞാടുന്നു. കലാപത്തിന് അവസാനമില്ലാതെ മണിപ്പുർ കത്തിയമരുകയാണ്. വെടിവയ്‌പ്പും അക്രമസംഭവങ്ങളും കൂട്ടമാനഭംഗവും തുടരുകയാണ്. സ്‌ത്രീകൾ പീഡനത്തിനും ആക്രമണത്തിനും ഇരയാക്കപ്പെട്ടതിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മെയ്‌ പതിനഞ്ചിന്‌ 18 വയസ്സുള്ള കുക്കി പെൺകുട്ടി കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. താൻ നേരിട്ട ക്രൂരത പെൺകുട്ടി തന്നെ മാധ്യമങ്ങളോട്‌ പറഞ്ഞു. രണ്ട്‌ കുക്കി സ്‌ത്രീകളെ തീവ്ര മെയ്ത്തീ സംഘടനാ പ്രവർത്തകർ നഗ്നരാക്കി നടത്തിയ അതേ ദിവസംതന്നെ മറ്റ്‌ രണ്ട്‌ കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പെൺകുട്ടിയുടെ ദുരന്താനുഭവം ലോകമറിഞ്ഞത്‌. മെയ്‌ മൂന്നിന്‌ കലാപം ആരംഭിച്ചശേഷം 27 കുക്കി സ്‌ത്രീകൾ പീഡനത്തിന്‌ ഇരയാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തതായി വിവിധ കുക്കി സംഘടനകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഴ്‌ സ്‌ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. എട്ട്‌ സ്‌ത്രീകളെ അടിച്ചുകൊന്നു. രണ്ടുപേരെ ജീവനോടെ…

Read More

മണിപ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ്. മണിപ്പൂരിൽ കുകി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തെത്തിയതിന് പിന്നാലെയാണ് എംഎൽഎയുടെ വിമർശനം. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ദൃശ്യം പുറത്തുവന്നിരുന്നില്ലെങ്കിൽ പ്രധാനമന്ത്രി മൗനം തുടർന്നേനെയെന്ന് ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ് വിമർശിച്ചു. മണിപ്പൂരിൽ ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ലെന്നും എംഎൽഎ ആഞ്ഞടിച്ചു. കലാപത്തിൽ കലാപകാരികളേക്കാൾ ഉത്തരവാദിത്വം കലാപം നിയന്ത്രിക്കേണ്ടവർക്ക് ഉണ്ട്. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ സമയം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംഎൽഎയുടെ വിമർശനം. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സൈക്കോട്ടിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് പൗലിയൻലാൽ ഹാക്കിപ്.

Read More

പുതുപ്പുള്ളിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ മലക്കം മറിയൽ തുടങ്ങി. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്നാണ് സുധാകരൻ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് വാര്‍ത്താ കുറിപ്പിറക്കി സുധാകരൻ മലക്കം മറിഞ്ഞു. താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നാണ് ന്യായീകരണം. ‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത് – സുധാകരന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയെന്നും സുധാകരൻ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്നുമാണ്‌ ഇപ്പോഴത്തെ നിലപാട്.

Read More