Author: T21 Media

തിരുവനന്തപുരം: സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനങ്ങൾ യുജിസി ചട്ടം പാലിച്ചുനടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. നിയമനം സംബന്ധിച്ച് പരാതികൾ ഉയർന്നാൽ സ്വീകരിക്കാൻ മന്ത്രിമാർക്ക് അവകാശമുണ്ടെന്നും സർക്കാരിന് സങ്കുചിത താൽപര്യങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ നിയമന ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പരാതി തന്നിട്ടുണ്ട്. സീനിയോറിറ്റി ലംഘിച്ച് നിയമനം നടത്താനാവില്ല. ലിസ്റ്റ് സംബന്ധിച്ച് നിലവിലുള്ള പരാതികൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. സെലക്ഷൻ കമ്മറ്റി തയ്യാറാക്കിയ 43 പേരുടെ ലിസ്റ്റ് റദ്ദാക്കാനൊന്നും ഉത്തരവ് നൽകിയിട്ടില്ല. 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ വിശകലനത്തിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടിക 43 ആക്കി ചുരുക്കി. അതിലുയർന്ന പരാതികൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ലിസ്റ്റിൽനിന്ന് പുറത്തായവർ നൽകിയ പരാതികൾ പരിശോധിക്കുന്നത് നീതിപൂർവകമായ നിലപാടാണ്. സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിൻ്റെ…

Read More

കണ്ണൂർ: സ്പീക്കർ എ എൻ ഷംസീറിനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും എതിരെ കൊലവിളിയുമായി ആർഎസ്എസ് പ്രകടനം. ‘ഞങ്ങളൊന്ന് വിരിച്ചടിച്ചാൽ മോർച്ചറിയൊന്നും തികയില്ല. ഹിന്ദുക്കളുടെ നേരെ വന്നാൽ കയ്യും കൊത്തും തലയും കൊത്തും ഒറ്റകെെയ്യാ ജയരാജാ ഓർത്തുകളിച്ചോ സുക്ഷിച്ചോ ’ എന്നു തുടങ്ങി വളരെ പ്രകോപനവും ഭീഷണിപ്പെടുത്തുന്നതുമായ കൊലവിളി മുദ്രാവാക്യങ്ങളാണ് ആർഎസ്എസുകാർ ഉയർത്തിയത്. തലശേരി പള്ളൂരിൽ വ്യാഴാഴ്ച രാത്രിയായിരുന്നു കൊലവിളി. ‘മോർച്ചറിയൊന്ന് ഒരുക്കുന്നുണ്ട് നിനക്കുവേണ്ടി ജയരാജാ.. ഓർത്തു കളിച്ചോ ഷംസീറേ.. ഹിന്ദുക്കളുടെ നേരെവന്നാൽ കെെയ്യും കൊത്തി തലയും കൊത്തി കാളീപൂജ നടത്തും ഞങ്ങൾ ’ തുടങ്ങി കൊലവിളി ഏറെ നേരം തുടർന്നു. പി ജയരാജനെതിരെയുണ്ടായ തിരുവോണനാളിലെ അക്രമവും കൈ വെട്ടിയെടുത്തതും ഓർമിപ്പിച്ചുള്ള മുദ്രാവാക്യത്തിൽ ഞങ്ങൾ തിരിച്ചടിച്ചാൽ കേരളത്തിലെ മോർച്ചറിയൊന്നും തികയില്ലെന്നും വെല്ലുവിളിയുണ്ട്‌. പള്ളൂരിലെ സിപിഎം നേതാവ്‌ കണ്ണിപ്പൊയിൽ ബാബു വധക്കേസ്‌ പ്രതി കരീക്കുന്നുമ്മൽ സുനി, ബിജെപി മണ്ഡലം പ്രസിഡന്റ്‌ അങ്കാളപ്പിൽ ദിനേശൻ, ചാലക്കരയിലെ ഷിനോജ്‌, പന്തക്കലിലെ കുന്നുമ്മൽ മഹേഷ്‌,…

Read More

തിരുവനന്തപുരം: മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള ശ്രമമാണ് സഹകരണ നിയമ ഭേദഗതിയിലൂടെ നടത്തുന്നത്. 2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിൻ്റെ സുപ്രധാന വിധിയിൽ സഹകരണം സംസ്ഥാന വിഷയമാണെന്ന് അസനിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിനേറ്റ ഈ തിരിച്ചടി മറികടക്കാനാണ് മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേൽ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണമില്ല. നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകാനോ, സാധാരണക്കാരന് വായ്പ നൽകാനോ ഉള്ള സഹകരണ സംഘങ്ങളുടെ പ്രാഥമിക ബാധ്യത പോലും നിയമപ്രകാരം മൾട്ടി സ്റ്റേറ്റ് സംഘങ്ങൾക്ക് ഇല്ലാത്ത സ്ഥിതിയുണ്ടാകും. സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് കീഴിൽ നിയമ പ്രകാരം പ്രവർത്തിക്കുന്ന…

Read More

കണ്ണൂർ: തന്നെ കാണാൻ ആർക്കും എത്ര വട്ടം വേണമെങ്കിലും കണ്ണൂരിലേക്ക് വരാമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഘപരിവാറുകാരുടെ അശാസ്ത്രീയ വിഡ്ഢിത്തങ്ങളും വിധ്വംസകമായ ആശയങ്ങളും ഇനിയും തുറന്നെതിർക്കും. ആ കാരണത്താൽ സഖാവ് ഷംസീറിനെയെന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിന്റെ പൂർണ്ണ രൂപം: ദൈവ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആർക്കും അവരവരുടെ മതവിശ്വാസം പുലർത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്. പക്ഷേ ഭൂരിപക്ഷം ഈശ്വര വിശ്വാസികൾ ജീവിക്കുന്ന രാജ്യത്തും , ഒരു പരീക്ഷയിൽ പ്രപഞ്ചത്തെ കുറിച്ചുള്ള ചോദ്യം വന്നാൽ, മതവിശ്വാസം മുന്നോട്ട് വെക്കുന്ന പ്രപഞ്ച സങ്കല്പം ആരും ഉത്തരമായി എഴുതില്ല. കാരണം ,യുക്തിസഹമായ ശാസ്ത്രീയ വിശദീകരണം അവിടെ ആവശ്യമാണ്‌. വിശ്വാസ തലവും പ്രായോഗിക തലവും തമ്മിൽ യുക്തി സഹമായ ഈ അതിർ വരമ്പുണ്ട്. ഒരു കാൽ ഭൂമിയിൽ ഉറച്ചു…

Read More

ന്യൂഡൽഹി: ലക്ഷക്കണക്കിന് തസ്തികകൾ ഇല്ലാതാക്കി രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്നത് തുറന്നുസമ്മതിച്ച് കേന്ദ്ര സർക്കാർ. 10 ലക്ഷത്തോളം കേന്ദ്ര തസ്‌തികകൾ പൂർണമായും റദ്ദാക്കപ്പെടുമെന്ന്‌ സർക്കാർ പാർലമെന്റിൽവച്ച മറുപടി വ്യക്തമാക്കുന്നു. സർക്കാർ വകുപ്പുകളിൽ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ട തസ്‌തികകളാണ്‌ ഇല്ലാതാകുന്നത്. കേന്ദ്രത്തിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ രണ്ടോ മൂന്നോ വർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ നിരോധിക്കപ്പെട്ടതായി മാറുമെന്നും രാജ്യസഭയിൽ വി ശിവദാസന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നൽകിയ മറുപടിയിൽ തുറന്നു സമ്മതിച്ചു. എന്നാൽ ഇതുപ്രകാരം റദ്ദാക്കിയ തസ്‌തികകളുടെ എണ്ണം പറയുന്നില്ല. ഗ്രൂപ്പ് എ വിഭാഗത്തിൽ 30,606, ബിയിൽ 1,11,814, സിയിൽ 8,21,934 എന്നിങ്ങനെയാണ് കേന്ദ്രസർവീസിൽ ഒഴിവുകളുടെ എണ്ണമെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ്‌ മറുപടി നൽകി. ഇതിനുപുറമെ സൈന്യത്തിൽ മാത്രം 1.55 ലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ മറ്റൊരു മറുപടിയിൽ കേന്ദ്രം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അഗ്നിപഥ്‌ പദ്ധതി 13 മാസം പിന്നിടുമ്പോൾ എത്ര തസ്‌തിക സൃഷ്ടിച്ചു, എത്ര പേർക്ക് നിയമനം നൽകി എന്നീ ചോദ്യങ്ങൾക്ക്…

Read More

കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. 1957-ലെ മൈൻസ് ആൻഡ്‌ മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ്‌ റെഗുലേഷൻസ്) നിയമഭേദഗതിക്കുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ്‌ കേരളം കോടതിയെ സമീപിക്കുന്നത്. നിയമവിദഗ്ധരുടെ അഭിപ്രായം തേടിയതായും ഭേദഗതിയിൽ ഒരു വർഷം മുമ്പുതന്നെ എതിർപ്പ് അറിയിച്ചിരുന്നതായും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ തീരപ്രദേശത്തെ കരിമണലിന്റെ ഖനനാനുമതിക്ക്‌ സംസ്ഥാനത്തിനുള്ള അധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതിനൊപ്പം സ്വകാര്യ സംരംഭകർക്ക് അനുവാദം നൽകുന്നതുമാണ്‌ ഭേദഗതി. നിലവിലെ നിയമപ്രകാരം കരിമണലിൽനിന്ന് ലഭിക്കുന്ന ധാതുക്കളുടെ ഖനനത്തിന് പൊതുമേഖലാ കമ്പനികളെ മാത്രമേ നിയോഗിക്കാനാകൂ. ഭേദഗതിയിലൂടെ, ഖനനം പൊതുമേഖലാ കമ്പനിയിൽ നിലനിർത്തണമെന്ന നയത്തിൽ മാറ്റംവരും. ആണവ ധാതുക്കളുടെ ഖനനമേഖലയിൽ സ്വകാര്യവൽക്കരണത്തിനുള്ള തടസ്സവും ഒഴിവാകും. ആണവ ധാതുക്കളുടെ പട്ടികയിൽനിന്ന്‌ എട്ടു ധാതുക്കളെ മാറ്റി സ്വകാര്യമേഖലയ്‌ക്ക്‌ ഖനനത്തിന് നൽകുന്നത്‌ രാജ്യസുരക്ഷയ്‌ക്കും ഭീഷണിയാണ്. ഭേദഗതി നടപ്പായാൽ സംസ്ഥാന അനുമതികൂടാതെ കരിമണൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ ഖനനത്തിന് നൽകാൻ കേന്ദ്രത്തിന്‌ സാധിക്കും. ജനസാന്ദ്രതയേറിയതും അതീവ ദുർബലവുമായ കേരളത്തിന്റെ തീരമേഖല സ്വകാര്യ ഖനനത്തിന്…

Read More

ദില്ലി: ദേശീയപാത നിർമാണത്തിൽ കേരളം മികച്ച പിന്തുണയാണ്‌ നൽകുന്നതെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദേശീയപാത 66 നിർമാണത്തിന്‌ സ്ഥലം ഏറ്റെടുക്കാൻ വന്ന ചെലവിനത്തിൽ സംസ്ഥാന സർക്കാർ നൽകാമെന്ന്‌ സമ്മതിച്ച 5748 കോടിയിൽ 5581 കോടി രൂപയും കേന്ദ്രത്തിന്‌ കൈമാറി. തിരുവനന്തപുരം–കൊട്ടാരക്കര–കോട്ടയം–അങ്കമാലി, പാലക്കാട്‌–കോഴിക്കോട്‌, കൊച്ചി–കൊല്ലം (തമിഴ്‌നാട്‌ അതിർത്തി) എന്നീ മൂന്ന്‌ ഗ്രീൻഫീൽഡ്‌ നാലു വരി ദേശീയപാത പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കാനുള്ള ചെലവിൻ്റെ 25 ശതമാനമായ 4440 കോടി രൂപയും നൽകാമെന്ന്‌ സംസ്ഥാന സർക്കാർ സമ്മതിച്ചിട്ടുണ്ട്‌. ദേശീയപാത 866ൻ്റെ ഭാഗമായ തിരുവനന്തപുരം ഔട്ടർ റിങ്‌ റോഡിൻ്റെ ഭൂമി ചെലവിൻ്റെ 50 ശതമാനം സംസ്ഥാനം വഹിക്കുമെന്നും ജോൺ ബ്രിട്ടാസിനെ മന്ത്രി അറിയിച്ചു. സംസ്ഥാന ജിഎസ്‌ടിയിൽനിന്നും റോയൽറ്റിയിൽനിന്നും ഇതിൻ്റെ നിർമാണപ്രവത്തനങ്ങളെ ഒഴിവാക്കാനും കേരളം തീരുമാനിച്ചിട്ടുണ്ട്‌. എറണാകുളം ബൈപാസ്‌, കൊല്ലം– ചെങ്കോട്ട പാതകളുടെ ഭൂമി ചെലവിൻ്റെ 25 ശതമാനം വഹിക്കുന്നതിൽനിന്ന്‌ സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ചു വർഷത്തിൽ 160…

Read More

ആലപ്പുഴ: മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗുജറാത്ത് വംശഹത്യയുടെ തുടർച്ചയാണ് മണിപ്പൂരിൽ നടക്കുന്നത്. മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങൾ കാണുമ്പോൾ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു. മണിപ്പുരിൻ്റെ രക്ഷയ്ക്കായി എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ‘സേവ് മണിപ്പുർ ’ജനകീയ കൂട്ടായ്മ ആലപ്പുഴ പൂക്കാവ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പൂരിൽ വർഗീയ കലാപം വംശഹത്യയായി മാറുകയാണ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് പാർലമെന്റിൽ മറുപടി പറയേണ്ടി വരും. എവിടെയും കത്തിക്കാനുള്ള ഒരു വിത്ത് ബിജെപി പാകിയിരിക്കുകയാണ്. അത് മണിപ്പൂരിൽ മാത്രമായി ഒതുങ്ങില്ല. ഏക സിവിൽ കോഡ് അതിൻ്റെ ഭാഗമാണ്. ഏക സിവിൽ കോഡ് നടപ്പാക്കാനല്ല നീക്കം. ഭിന്നിപ്പിക്കാനുള്ള ആയുധം മാത്രമാണത്. ഏക സിവിൽ കോഡിനെ എതിർക്കുന്ന എല്ലാവരുമായും സഹകരിക്കും. തങ്ങൾ ഒരു വേലിയും കെട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം കോഴിക്കോട് മുതലക്കുളത്ത് എൽഡിഎഫ് സംഘടിപ്പിച്ച സേവ് മണിപ്പുർ ’ജനകീയ കൂട്ടായ്മ…

Read More

ചങ്ങനാശേരി: ചങ്ങനാശ്ശേരി നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അധ്യക്ഷ സന്ധ്യാ മനോജിനും യുഡിഎഫ് ഭരണസമിതിക്കുമെതിരെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചു. യുഡിഎഫ് അംഗങ്ങൾ കൗൺസിലിൽ പങ്കെടുത്തില്ല. മൂന്ന് ബിജെപി അംഗങ്ങൾ വിട്ടുനിന്നു. യുഡിഎഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ എൽഡിഎഎഫിൻ്റെ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു. 37 അംഗ കൗൺസിലിലെ 17 അംഗങ്ങളാണ് എൽഎസ്‌പി‌ഡി ജോയിന്റ് രജിസ്ട്രാർ ബിനു ജോണിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 37 അംഗ കൗൺസിലിൽ യുഡിഎഫിന് നാല് സ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽഡിഎഫിന് 16 അംഗങ്ങളും ബിജെപിക്ക് മൂന്നംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ നിലവിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി…

Read More

കേരളത്തിൻ്റെ സാമ്പത്തിക അവകാശങ്ങൾ നിഷേധിച്ച് സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സംസ്ഥാനം സുപ്രിം കോടതിയിലേക്ക്. വാർഷിക വായ്‌പ വെട്ടിക്കുറയ്‌ക്കുന്നതടക്കമുള്ള കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഇടപെടലുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികൾക്ക്‌ മുഖ്യമന്ത്രി അംഗീകാരം നൽകി. കേരളത്തിനായി മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്‌ധനുമായ കപിൽ സിബലിനെ നിയോഗിക്കാനും ധാരണയായി. സിബലിന്റെ സമ്മതം ലഭിച്ചാൽ ഹർജി തയ്യാറാക്കൽ അടക്കമുള്ള മറ്റ്‌ നടപടികളിലേക്ക് സർക്കാർ കടക്കും. സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നിയമ നടപടി. കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ മുൻനിരക്കാരനായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിൻ്റെ അടക്കം നിയമോപദേശം തേടിയശേഷമാണ്‌ സർക്കാർ നിയമ നടപടികളിലേക്ക്‌ നീങ്ങുന്നത്‌. കേന്ദ്ര നയംമൂലം സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ സർക്കാർ നിരന്തരശ്രമം നടത്തുകയാണ്. പ്രധാനമന്ത്രിക്ക്‌ നൽകിയ നിവേദനത്തിൻ്റെ മറുപടിയും നിഷേധാത്മകമായി. ഈ വർഷം ധന കമീഷൻ തീർപ്പിൽ കേരളത്തിന് ജിഎസ്‌ഡിപിയുടെ മൂന്നുശതമാനം വായ്‌പയെടുക്കാൻ അവകാശമുണ്ട്. ഇത് കമീഷൻ ശുപാർശകളിന്മേൽ പാർലമെന്റ് അംഗീകരിച്ച നടപടികളുടെ…

Read More