Author: T21 Media

കോളേജ് അധ്യാപകരുടെ യുജിസി ശമ്പളപരിഷ്‌കരണ കുടിശ്ശികയിലും ക്ഷേമപെൻഷൻ ഇനത്തിലും കേരളം വിതരണം ചെയ്‌ത തുകയുടെ വിഹിതമായ 1273 കോടി രൂപ ഉൾപ്പെടെ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നത് 1693.75 കോടി രൂപ. ക്ഷേമ പെൻഷനിലെ വിഹിതമായി 522 കോടി രൂപയും യുജിസി ശമ്പളകുടിശ്ശികയിലെ കേന്ദ്രവിഹിതമായ 751 കോടിയും നിഷേധിച്ചിരിക്കുകയാണ്. ആരോഗ്യ ഗ്രാന്റിനത്തിൽ 331. 6 കോടിയും നഗരസഭകൾക്കുള്ള ഗ്രാന്റിനത്തിൽ 89.12 കോടിയും കുടിശ്ശികയാണ്‌. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ്‌ കേന്ദ്രത്തിൻ്റെ കൊടും ക്രൂരത. യുജിസി കുടിശ്ശിക ബാധ്യതയുടെ പകുതിത്തുകയായ 750.93 കോടി രൂപയാണ്‌ നിസ്സാരകാരണം പറഞ്ഞ്‌ നിഷേധിച്ചത്‌. തുക നൽകാനാകില്ലെന്ന കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കത്ത്‌ ധനമന്ത്രി കെ എൻ ബാലഗോപാലിന്‌ ലഭിച്ചു. കുടിശ്ശിക അനുവദിക്കണമെന്ന്‌ ധനമന്ത്രി രണ്ടുതവണ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ നേരിൽക്കണ്ട്‌ നിവേദനം നൽകിയിരുന്നു. കുടിശ്ശികയായി 1503.85 കോടി രൂപയാണ്‌ സംസ്ഥാനം വിതരണം ചെയ്‌തത്‌. സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണ കമീഷൻ ശുപാർശപ്രകാരമുള്ള…

Read More

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം – 1979 ആണ് ഇക്കാര്യത്തിൽ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥി തൊഴിലാളികളും രജിസ്റ്റർ ചെയ്യപ്പെടണം. അതിനാവശ്യമായ സംവിധാനം തൊഴിൽ വകുപ്പ് ഒരുക്കും. ആവാസ് ഇൻഷൂറൻസ് കാർഡ് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 5 ലക്ഷത്തിൽ പരം അതിഥി തൊഴിലാളികൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കാൻ തൊഴിൽ വകുപ്പ് നടപടിയെടുക്കും. നിലവിലെ നിയമപ്രകാരം കോൺട്രാക്ടർ മുഖേന അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. ഇക്കാര്യത്തിൽ മാറ്റം വരുത്തി ഓരോ തൊഴിലാളിയും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടാക്കും. സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിലെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കും. അതിഥി തൊഴിലാളികളെ…

Read More

ശാസ്ത്ര സത്യങ്ങൾ തുറന്നു പറഞ്ഞതിന് സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സർജറി തുടങ്ങിയവയ്ക്കൊക്കെ ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. അത് നിരസിക്കുന്നവർ അറിവിന്റെ വെളിച്ചത്തിലേയ്ക്കല്ല ഇരുട്ടിലേയ്ക്കാണ് പോകുക. പ്രശ്‌നങ്ങളെയും പ്രതിഭാസങ്ങളെയും ജിജ്ഞാസയോടെയും തുറന്ന മനസ്സോടെയും , തെളിവുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കാനുള്ള അന്വേഷണത്തോടെയും സമീപിക്കുന്ന മനോഭാവമാണ് ശാസ്ത്രബോധം. അനുമാനങ്ങളെ ചോദ്യം ചെയ്യാനും തെറ്റിനെ വെല്ലുവിളിക്കാനും പുതിയ തെളിവുകൾ പുറത്തുവരുമ്പോൾ മാറ്റങ്ങളെ സ്വീകരിക്കാനുമുള്ള സന്നദ്ധത ഇതിൽ ഉൾപ്പെടുന്നു. ഈ സമീപനം ശാസ്ത്ര പുരോഗതിയുടെ അടിത്തറയാണ്, നമ്മൾ ജീവിക്കുന്ന ലോകത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവുമാണ്. ചരിത്രത്തിലുടനീളം ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ വ്യാവസായിക വിപ്ലവങ്ങൾക്ക് ആക്കം കൂട്ടുകയും പുതിയ കാലത്തെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങളെ തുറന്നു കാണിക്കാനും അജ്ഞതയെ ചെറുക്കാനും ശാസ്ത്ര ബോധം നമ്മെ പ്രാപ്തരാക്കുന്നു. തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും കപടശാസ്ത്രവും നിറഞ്ഞ ഒരു ലോകത്ത്, ശാസ്ത്രീയ…

Read More

നവകേരള നിർമാണത്തിന്‌ തടസ്സമായി നിൽക്കുന്ന ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും മെല്ലെപ്പോക്കും തടയണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള പഠന കോൺഗ്രസിന്‌ മുന്നോടിയായി സംഘടിപ്പിച്ച ‘നവകേരളകാലത്തെ ഭരണനിർവഹണം’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ഏറ്റവും പിന്നണിയിൽ നിൽക്കുന്നവരുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്തുയാണ്‌ നവകേരളത്തിന്റെ ലക്ഷ്യം. വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക്‌ അടുത്ത 20 വർഷം കഴിയുമ്പോഴേക്കും കേരളത്തെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് എൽഡിഎഫ്‌ സർക്കാർ നേതൃത്വം നൽകുന്നത്‌. അതിന്‌ ഭരണനിർവഹണത്തിലും മാറ്റം അനിവാര്യമാണ്‌. എക്‌സിക്യൂട്ടീവിന്റെ തലപ്പത്തിരിക്കുന്നവരിൽ ഒരുവിഭാഗത്തിന്‌ കേരളീയ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള വികസനപാത ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതാണെന്ന ധാരണയുണ്ട്‌. ആ ധാരണയ്‌ക്ക്‌ അനുസരിച്ച മാറ്റവും ഉണ്ടായിട്ടുണ്ട്‌. എന്നാൽ, ഉദ്യോഗസ്ഥതലത്തിലെ അഴിമതി ഇപ്പോഴും തുടരുന്നു. ഇതു മൂലം സർക്കാർ നടപടികൾക്ക്‌ ഉദ്ദേശിച്ചത്ര വേഗത ലഭിക്കുന്നില്ല. പദ്ധതികൾ ജനങ്ങളിലേക്ക്‌ എത്തുന്നതിനും കാലതാമസമുണ്ടാകുന്നു. രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാൻ എൽഡിഎഫ്‌ സർക്കാരിനു കഴിഞ്ഞു. അഴിമതി നടത്തുന്ന ഒരു മന്ത്രിയും മന്ത്രിസഭയിലില്ല. ഭരണനിർവഹണത്തെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾ അഴിമതിയുടെ പ്രശ്‌നം…

Read More

കെപിസിസി ട്രഷററായിരുന്ന അഡ്വ. വി പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ കുടുംബം ഉന്നയിച്ച പരാതി കെപിസിസി നേതൃത്വം തള്ളി. കെപിസിസി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ പേരിലാണ്‌ കുടുംബത്തിൻ്റെ പരാതി തള്ളിയത്‌. ചില വ്യക്തികളുടെ പ്രേരണയിലാണ് മകൻ പരാതി നൽകിയതെന്നാണ്‌ കെപിസിസി ജനറൽ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാറും സുബോധനും അന്വേഷണ റിപ്പോർട്ടിൽ ആക്ഷേപിക്കുകയും ചെയ്തു. പ്രതാപചന്ദ്രൻ്റെ മരണം സ്വാഭാവികമെന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ആദ്യം പറഞ്ഞതെന്നും പിന്നീട് അതെങ്ങനെ അസ്വാഭാവിക മരണമായെന്നുമാണ് കെപിസിസി പ്രസിഡന്റിന്‌ നൽകിയ റിപ്പോർട്ടിൽ കമീഷൻ്റെ ചോദ്യം. മുൻമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന എസ് വരദരാജൻനായരുടെ മകനായ പ്രതാപചന്ദ്രൻ കെപിസിസി ട്രഷററായിരിക്കെ ഡിസംബർ 20നാണ്‌ മരിക്കുന്നത്‌. തുടർന്ന്‌ അദ്ദേഹത്തിൻ്റെ മക്കളായ പ്രജിത്തും പ്രീതിയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിജിപിക്ക് പരാതി നൽകി. പരാതിയുടെ കോപ്പി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും നൽകിയിരുന്നു. കോൺഗ്രസ്‌ യൂണിറ്റ്‌ കമ്മിറ്റികൾ (സിയുസി) സംഘടിപ്പിക്കാൻ സുധാകരൻ നേരിട്ട്‌ നിയമിച്ച സംഘത്തിലെ…

Read More

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതിവിഹിത നിരക്ക്‌ ഉയർത്തണമെന്ന്‌ കേരളം. പതിനാറാം ധന കമീഷൻ്റെ പരിഗണനാ വിഷയങ്ങളിൽ അഭിപ്രായം ആരാഞ്ഞ കേന്ദ്രത്തിനുള്ള മറുപടിയിലാണ്‌ കേരളം ആവശ്യമുന്നയിച്ചത്‌. പതിമൂന്നാം ധന കമീഷൻ ശുപാർശ ചെയ്‌ത 42 ശതമാനം വിഹിതം സംസ്ഥാനങ്ങൾക്ക്‌ ഉറപ്പാക്കണം. ഇത്‌ 41 ശതമാനമാക്കിയ പതിനഞ്ചാം കമീഷൻ തീരുമാനം തിരുത്തണം. കാലാവസ്ഥാവ്യതിയാന പ്രശ്‌നങ്ങൾ കൈകാര്യംചെയ്യുന്ന സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണനിധി സഹായം ഉയർത്തണം. പരിസ്ഥിതി സൗഹൃദ നടപടിക്കായി സംസ്ഥാനങ്ങൾക്ക്‌ അധിക കടമെടുപ്പ്‌ അവകാശം നൽകണം. ഗ്രാന്റുകൾക്ക്‌ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത്‌ ഒഴിവാക്കണം. പൊതുആവശ്യ ഗ്രാന്റുകൾ മുൻഗണനാപ്രകാരം വിനിയോഗിക്കാൻ പൂർണസ്വാതന്ത്ര്യമുണ്ടാകണം. കേന്ദ്രത്തിന്‌ ജിഡിപിയുടെയും സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ഡിപിയുടെയും മൂന്നുശതമാനം കടമെടുക്കാനാണ്‌ ധന ഉത്തരവാദിത്വ നിയമത്തിലെ അനുവാദം. ജിഎസ്‌ഡിപി അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക്‌ അനുവദിച്ച മൂന്നുശതമാനം തുക ജിഡിപിയുമായി താരതമ്യം ചെയ്‌താൽ രണ്ടര ശതമാനമായി കുറയും. ഇതിന്‌ പരിഹാരം വേണം. വികസന, മൂലധന ചെലവുകൾ വെട്ടിക്കുറയ്‌ക്കാനുള്ള നിർദേശങ്ങൾ പരിഗണനാ വിഷയങ്ങളിൽനിന്ന്‌ ഒഴിവാക്കണം. സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളും വരുമാനസാധ്യതകളും പരിഗണിച്ചായിരിക്കണം കടം, ധന കമ്മി…

Read More

തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിൽ നിന്നും പീനലൈസിംഗ് ഫെഡറലിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഇന്ത്യയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സഹകരണ മനോഭാവമാണ് ഉണ്ടായതെങ്കിൽ ഇപ്പോൾ പകപോക്കൽ സമീപനമാണ് ഉണ്ടാകുന്നത്. ഏതൊക്കെ സംസ്ഥാന സർക്കാരാണോ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്നത്, ആരൊക്കെയാണോ മുട്ടിലിഴയാൻ തയ്യാറാകുന്നത് അവർക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കും. ഏതൊക്കെ സർക്കാരാണോ ഭരണഘടനാ വിരുദ്ധമായ കേന്ദ്ര നിലപാടുകൾക്കെതിരെ ശബ്ദിക്കുന്നത് അത്തരം സർക്കാരുകൾക്കെതിരെ പകപോക്കൽ സമീപനം കേന്ദ്രം സ്വീകരിക്കുന്നു. അതിൽ നായകത്വം വഹിക്കുന്ന കേരളത്തിലെ സർക്കാരിനോടും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിൻറെ പ്രയാസം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. പൗരത്വഭേദഗതി നിയമത്തിൻ്റെ അപകടം ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ആദ്യമായി ഒരു പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത് കേരളമാണ്. ഇതിൻ്റെ അപകടം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാർക്ക് കേരളാമുഖ്യമന്ത്രി കത്തെഴുതി. കേരളത്തിലെ എൽഡിഎഫ് സർക്കാർ ശക്തമായിട്ടാണ്…

Read More

ന്യൂഡൽഹി: അനിൽ ആന്റണിയെ ദേശിയ നേതൃത്വത്തിലേക്ക് ഉയർത്തി ബിജെപി. ബിജെപിയുടെ 13 ദേശിയ സെക്രട്ടറിമാരിൽ ഒരാളായിട്ടാണ് അനിലിൻ്റെ നിയമനം. കോൺഗ്രസ് സോഡ്യൽ മീഡിയ നാഷണൽ കോഡിനേറ്ററും കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്ന അനിൽ ആൻറണി കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എ പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. 13 വെെസ് പ്രസിഡന്റുമാരും 9 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അനിൽ ആന്റണി ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിൽ എത്തിയാണ് അനിൽ ആന്റണി മോദിയെ കണ്ടത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ പ്രധാനമന്ത്രിയുമായി നേരിൽ കണ്ട് ചർച്ച നടത്തിയത്.

Read More

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ ബിജെപിയുടെയും കേന്ദ്രസർക്കാരിൻ്റെയും മുഖം രക്ഷിക്കുന്ന വിധത്തിൽ വാർത്ത നൽകുന്നതിനായി മാധ്യമങ്ങളെ സ്വാധീനിക്കാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നേരിട്ട്‌ രംഗത്തിറങ്ങി. കഴിഞ്ഞദിവസം തെരഞ്ഞെടുത്ത ദേശീയ മാധ്യമങ്ങളിലെ എഡിറ്റർമാരുമായി അമിത്‌ ഷാ നേരിട്ട് കൂടിക്കാഴ്‌ച നടത്തിയിരുന്നു. സർക്കാരിൻ്റെ മുഖം രക്ഷിക്കുന്ന വിധത്തിൽ വാർത്തകൾ നൽകണമെന്ന്‌ കൂടിക്കാഴ്‌ചയിൽ ആഭ്യന്തരമന്ത്രി നിർദേശിച്ചതായാണ്‌ വിവരം. ഇതേത്തുടർന്ന്‌ മണിപ്പുരിൽ കേന്ദ്രം ക്രിയാത്മകമായി ഇടപെടുന്നുവെന്ന മട്ടിൽ ചില ദേശീയപത്രങ്ങൾ വാർത്ത നൽകിത്തുടങ്ങി. “ഇരട്ട എൻജിൻ’ സർക്കാർ സംബന്ധിച്ച ബിജെപിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് രണ്ടുമാസത്തിലേറെയായി തുടരുന്ന മണിപ്പൂരിലെ സംഘർഷം വെളിപ്പെടുത്തി. കഴിഞ്ഞ ഒമ്പതു വർഷം ബിജെപിയെ സംരക്ഷിച്ചുവന്ന ഹിന്ദി മേഖല മാധ്യമങ്ങളിലടക്കം മണിപ്പുർ കലാപം പ്രധാന വാർത്തയായി. കുക്കി വനിതകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌തതിൻ്റെ ദൃശ്യങ്ങൾ രാജ്യമെങ്ങും ചർച്ച ചെയ്യുന്നു. രാജ്യാന്തര തലത്തിലും മോദി സർക്കാർ നാണംകെട്ടു. ലോക്‌സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുത്താൽ സർക്കാരിന്‌ മറുപടി പറയാൻ കഴിയാത്ത പല കാര്യങ്ങളും ഉയർന്നുവരും. ഈ…

Read More

മണിപ്പുരിൽ കുക്കി സ്‌ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതടക്കമുള്ള കൊടും ക്രൂരതകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കുന്നു. വിവിധ സുരക്ഷാ ഏജൻസികൾക്ക് മണിപ്പുർ സർക്കാർ നൽകിയ എഫ്‌ഐആർ പകർപ്പുകളിൽ ഒന്നിൽപ്പോലും ബലാത്സംഗക്കുറ്റം ഉൾപ്പെടുത്തിയിട്ടില്ല. രണ്ട്‌ കുക്കി സ്‌ത്രീകളെ നഗ്നരായി നടത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിലും കൂട്ടബലാത്സംഗ കുറ്റമായ ഐപിസി 376 ഉൾപ്പെടുത്തിയിട്ടില്ല. ഈ ക്രൂരത മൊബൈൽ ഫോണിൽ ചിത്രീകരിച്ചയാളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. നഗ്നരായി നടത്തപ്പെട്ട രണ്ടു സ്‌ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കപ്പെട്ടുവെന്ന്‌ മുഖ്യമന്ത്രി ബിരേൻ സിങ്‌ സമ്മതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടി. മെയ്‌ നാലിനാണ്‌ രണ്ടു കുക്കി സ്‌ത്രീകളെ കലാപകാരികൾ നഗ്നരാക്കി നടത്തിയതും ഒരാളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയതും. ഈ സംഭവവുമായി ബന്ധപ്പെട്ട്‌ സായ്‌കുൽ പോലീസ് സ്‌റ്റേഷനിൽ മെയ്‌ 18ന്‌ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. പിന്നീട് സംഭവമുണ്ടായ നോങ്‌പോക്‌ സെക്‌മയ്‌ പോലീസ് സ്‌റ്റേഷനിലേക്ക്‌ മാറ്റുകയും 110(6) 2023 നമ്പറിൽ എഫ്‌ഐആർ…

Read More