Author: T21 Media

പെരുന്നയിലെ എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി, പന്തളത്ത് എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി, പന്തളത്ത് തന്നെ എന്‍.എസ്.എസ് ജനറല്‍ നഴ്സിംഗ് സ്‌കൂള്‍, അതേ പന്തളത്ത് തന്നെ എന്‍.എസ്.എസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് സ്‌കൂള്‍, കറുകച്ചാലില്‍ മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി. ഓച്ചിറയിലെ എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി, കുമ്മനൂരില്‍ എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി. വള്ളംകുളത്തിലും കെ.എം എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി, ശബരിമലയില്‍ മന്നം മെമ്മോറിയല്‍ സൗജന്യ മെഡിക്കല്‍ ഏയ്ഡ് സെന്റര്‍, ആറന്മുളയില്‍ എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി, നിലമ്പൂരിലും എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി. ഈ പറഞ്ഞ അലോപ്പതി ആയുര്‍വേദ ആശുപത്രികള്‍ കൂടാതെ കൂടാതെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലായി ശാസ്ത്രം ഐച്ഛിക വിഷയമായി പഠിപ്പിക്കുന്ന ഇരുപത്തിയഞ്ചോളം കോളേജുകളും, അഞ്ചോ ആറോ സയന്‍സ് ബാച്ചുകളുള്ള അന്‍പതോളം ഹയര്‍ സെക്കന്ററി സ്‌കൂളുകളും ശാസ്ത്രം പഠിപ്പിക്കുന്ന അന്‍പതിലധികം ഹൈസ്‌കൂളുകളും നടത്തുന്ന എന്‍.എസ്.എസ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറയുന്നു ‘ശാസ്ത്രമല്ല വിശ്വാസമാണ് വലുത്’ എന്ന്. ശാസ്ത്രത്തെ…

Read More

കഴിഞ്ഞ ദിവസം മണിപ്പൂര്‍ കലാപത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ജനാധിപത്യത്തിന് പുല്ലുവില കല്‍പ്പിക്കാത്ത മോദി ഭരണത്തിന് ഏറ്റ കനത്ത പ്രഹരം. കത്തുന്ന മണിപ്പൂരിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ മോദി സര്‍ക്കാരിന് കഴിയാത്തതും ശ്രമിക്കാത്തതുമാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. അതിരൂക്ഷ ഭാഷയിലാണ് കോടതിയുടെ വിമര്‍ശനം. ഇതിനും മുന്‍പും സുപ്രീംകോടതിയുടെ പ്രഹരങ്ങള്‍ മോദി സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിലൊന്നാമത്തേതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പദം അലങ്കരിക്കുന്ന അമിത് ഷാ നടത്തിയ മുസ്ലിം സംവരണ പരാമര്‍ശം. കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു വിവാദമായ വാക്കുകള്‍. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലിം സംവരണം റദ്ദാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. വിഷയത്തില്‍ അമിത് ഷായെ സുപ്രീംകോടതി അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്ക് ഈ രീതി ഉചിതമല്ലെന്നും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ സുപ്രീംകോടതി ഇനി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പ് കൂടി നല്‍കി. അടുത്തത് വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മോദി സര്‍ക്കാരിനെതിരെയായിരുന്നു. എന്തുകൊണ്ട് വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നില്ല…

Read More

തിരുവനന്തപുരം: സ്‌പീക്കർ എ എൻ ഷംസീറിൻ്റെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭിന്നിപ്പുണ്ടാക്കുന്നതിനെതിരെ ജാഗ്രതവേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം മതവിശ്വാസങ്ങൾക്കെതിരല്ല. എല്ലാ വിശ്വാസികളുടെ വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഎം തുടരും. എ എൻ ഷംസീർ മാപ്പ് പറയുകയോ തിരുത്തിപറയുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹറുവിൻ്റെ പുസ്തകങ്ങൾ വായിക്കണം. ചരിത്രത്തെ കാവി വൽക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാൻ എൻഎസ്എസ് തയ്യറാകണം. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിൻ്റെ കാര്യം ശാസ്ത്ര കോൺഗ്രസിൽ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിൻ്റെ ഭാഗമാക്കുന്നത് തെറ്റാണ്. മിത്തായി അംഗീകരിക്കാം. പരശുരാമൻ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്മണർക്ക്…

Read More

കേരളമാണ് രാജ്യത്ത് വിജ്ഞാന വ്യവസായത്തിന്‌ ഏറ്റവും അനുയോജ്യമായ ഇടമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സയൻസ്‌ പാർക്കുകളും ഡിജിറ്റൽ സയൻസ്‌ പാർക്കും വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി മാറുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സയൻസ്‌ പാർക്കിൻ്റെ ആദ്യഘട്ട പ്രവർത്തനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക്‌ എന്നപോലെ ആദ്യ ഡിജിറ്റൽ സയൻസ്‌ പാർക്കും ആരംഭിച്ച്‌ കേരളം രാജ്യത്തിന്‌ മാതൃകയാകുകയാണ്‌. രണ്ടു വർഷംമുമ്പ്‌ കേരളത്തിൽ ആരംഭിച്ച ഡിജിറ്റൽ സർവകലാശാല രാജ്യത്തിൻ്റെയാകെ ശ്രദ്ധാകേന്ദ്രമായി. ഐടി അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്‌ക്കാവശ്യമായ ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ്‌ പാർക്കിനു കഴിയും. നാടിനെ വിജ്ഞാന സമ്പദ്‌ഘടനയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണിത്‌. ശാസ്‌ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യപുരോഗതിക്കും സാമൂഹ്യ പരിവർത്തനത്തിനും പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി പ്രയോജനപ്പെടുത്തും വിധം വിജ്ഞാന വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിന്‌ മുൻകൈയെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാർ നിർവഹിക്കും. ഡിജിറ്റൽ സയൻസ്‌ പാർക്കിൻ്റെ തുടക്കത്തിൽത്തന്നെ ലോകത്തിൻ്റെ വിവിധ…

Read More

പാചകവാതകത്തിന് അന്താരാഷ്ട്രവിലയിൽ വന്ന വർധനവിൻ്റെ ഇരട്ടി ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കുന്നതായി തുറന്നു സമ്മതിച്ച് കേന്ദ്ര സർക്കാർ. 2018-19 ൽ ഇന്ത്യയിൽ പാചകവാതക വില ഗാർഹിക സിലിണ്ടറിന് 653.5 രൂപയും വ്യാവസായിക സിലിണ്ടറിന് 1176.5 രൂപയും ആയിരുന്നു. 2022-23 ൽ ഇത് ഗാർഹിക സിലിണ്ടറിന് 1103 രൂപയും വ്യാവസായിക സിലിണ്ടറിന് 2028 രൂപയും ആയി വർധിച്ചു. എഴുപത് ശതമാനം വർദ്ധനവ് ആണ് ഇന്ത്യയിൽ പാചകവാതകവിലയിലുണ്ടായത്. എന്നാൽ അന്തർദേശീയ വിപണിയിൽ ഈ കാലയളവിൽ 35 ശതമാനം മാത്രമാണ് വില വർധിച്ചത്. 2018-19 ൽ അന്തർദേശീയ പാചകവാതക വില ഒരു മെട്രിക് ടണ്ണിന് 526 ഡോളർ ആയിരുന്നു. ഇത് 35 ശതമാനം വർധിച്ച് 2022-23 ൽ 11.5 ഡോളർ ആയി. അന്താരാഷ്ട്രവിലയിൽ വന്ന വർധനവിൻ്റെ ഇരട്ടി ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കാൻ മോഡി സർക്കാരിന് മടിയുണ്ടായില്ല. രാജ്യസഭയിൽ പെട്രോളിയം മന്ത്രാലയം വി ശിവദാസൻ എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാരിൻ്റെ കൊള്ള വ്യക്തമാക്കുന്നത്. അന്താരാഷ്ട വിപണിയിൽ പാചകവാതക…

Read More

ബാബ്‌റി മസ്ജിദ് തകർക്കാൻ സംഘപരിവാർ കർസേവകർക്ക് അവസരം ഒരുക്കി കൊടുത്തത് കോൺഗ്രസ്‌ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര ഗവൺമെന്റ് ആണെന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക നീരജ ചൗധരി. ഇക്കാര്യം പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു തന്നെ ഒരു മുതിർന്ന മാധ്യമപ്രവർത്തകനോട്‌ പറഞ്ഞിരുന്നതായി നീരജ ചൗധുരിയുടെ അടുത്തുതന്നെ പുറത്തിറങ്ങുന്ന ‘ഹൗ പ്രൈം മിനിസ്‌റ്റേഴ്‌സ്‌ ഡിസൈഡ്‌സ്‌’ എന്ന പുസ്‌തകത്തിൽ പറയുന്നു. 1992 ഡിസംബർ ആറിനാണ് ബാബ്‌റി മസ്ജിദ് തകർക്കുന്നത്. തകർക്കപ്പെട്ട ബാബ്‌റി മസ്‌ജിദിൻ്റെ സ്ഥാനത്ത്‌ രാമക്ഷേത്രം പണിയാനും നരസിംഹ റാവുവിന് വലിയ താൽപ്പര്യമുണ്ടായിരുന്നതായും പുസ്‌തകത്തിൽ പറയുന്നു. ആർഎസ്‌എസ്‌ നേതൃത്വവുമായി എൺപതുകളിൽ രാജീവ്‌ ഗാന്ധി പലവട്ടം കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലും നീരജ ചൗധുരിയുടെ പുസ്‌തകത്തിലുണ്ട്‌. ഈ കൂടിക്കാഴ്‌ചകൾക്കു പിന്നാലെയാണ്‌ 1986ൽ ബാബ്‌റി പള്ളി പൂജകൾക്കായി രാജീവ്‌ ഗാന്ധി സർക്കാർ തുറന്നുകൊടുത്തത്‌. ഇന്ത്യയിൽ സംഘപരിവാറിൻ്റെ വളർച്ചയ്‌ക്ക്‌ വഴിയൊരുക്കിയ നടപടിയായി ഇത്‌ വിലയിരുത്തപ്പെടുന്നു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം മുതിർന്ന മാധ്യമപ്രവർത്തകനായ നിഖിൽ ചക്രവർത്തി നരസിംഹ റാവുവിനെ കണ്ടപ്പോൾ ഡിസംബർ ആറിന്‌ താങ്കൾ…

Read More

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വനിത ശിശുവികസന വകുപ്പിൻ്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നൽകുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.

Read More

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ആർഎസ്‌എസ്‌ നേതൃത്വവുമായി പലവട്ടം കൂടിക്കാഴ്‌ച നടത്തിയെന്ന്‌ മുതിർന്ന മാധ്യമപ്രവർത്തക നീരജ ചൗധുരിയുടെ വെളിപ്പെടുത്തൽ. ‘ഹൗ പ്രൈംമിനിസ്‌റ്റേഴ്‌സ്‌ ഡിസൈഡ്‌’ എന്ന അവരുടെ പുസ്‌തകത്തിലാണ്‌ കോൺഗ്രസ്‌ നേതൃത്വവും ആർഎസ്‌എസ്‌ നേതൃത്വവും എൺപതുകളിൽ പലവട്ടം കൂടിയാലോചന നടത്തിയതിൻ്റെ വിവരങ്ങൾ. പുസ്തകം താമസിയാതെ പ്രകാശനം ചെയ്യും. അടിയന്തരാവസ്ഥയിൽ ആർഎസ്‌എസ്‌ നേതൃത്വം പ്രധാനമന്ത്രിഇന്ദിരാ ഗാന്ധിയുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ, ആർഎസ്‌എസ്‌ നേതാക്കളുമായി കൂടിക്കാഴ്‌ചയ്ക്ക്‌ ഇന്ദിര തയ്യാറായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിൽനിന്ന്‌ പുറത്തുപോയ ഇന്ദിരാഗാന്ധി 1980ൽ വീണ്ടും പ്രധാനമന്ത്രിയായി. 1982ൽ അന്നത്തെ ആർഎസ്‌എസ്‌ തലവൻ ബാലാസാഹെബ്‌ ദേവറസിൻ്റെ സഹോദരൻ ഭാവുറാവു ദേവറസുമായി കൂടിക്കാഴ്‌ച നടത്താൻ ഇന്ദിരാഗാന്ധി മകൻ രാജീവ് ഗാന്ധിയോട്‌ നിർദേശിച്ചു. ആർഎസ്‌എസിൻ്റെ രാഷ്ട്രീയകാര്യങ്ങളുടെ ചുമതല അക്കാലത്ത്‌ ഭാവുറാവുവിനായിരുന്നു. ഇന്ദിരയുടെ വിശ്വസ്‌തനായ കപിൽ മോഹൻ എന്ന ബിസിനസുകാരൻ കോൺഗ്രസ്‌–- ആർഎസ്‌എസ്‌ ചർച്ചകൾക്ക്‌ ഇടനിലക്കാരനായെന്നും പുസ്തകത്തിൽ പറയുന്നു. 1982–-84 കാലയളവിൽ മൂന്നുവട്ടം രാജീവ്‌ ആർഎസ്‌എസ്‌ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി. അടച്ചിട്ടിരിക്കയായിരുന്ന ബാബറി മസ്‌ജിദ്‌ 1986ലാണ്‌ പൂജകൾക്കായി രാജീവ്‌…

Read More

മൂന്ന്‌ വർഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ പെൺകുട്ടികളും സ്‌ത്രീകളുമടക്കം 13.13 ലക്ഷം പേരെ കാണാതായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. 18 വയസ്സിനു മുകളിലുള്ള 10,61,648 സ്‌ത്രീകളെയും 18 വയസ്സിനു താഴെയുള്ള 2,51,430 പെൺകുട്ടികളെയുമാണ്‌ കാണാതായത്‌. 2019നും 2021നും ഇടയിലെ കണക്കാണിത്. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ കണക്കുകൾ. മധ്യപ്രദേശിലാണ്‌ ഏറ്റവും കൂടുതൽ പേരെ കാണാതായത്‌. 1,60,180 സ്‌ത്രീകളെയും 38,234 പെൺകുട്ടികളെയും കാണാതായി. 1,56,905 സ്‌ത്രീകളെയും 36,606 പെൺകുട്ടികളെയും കാണാതായ പശ്ചിമ ബംഗാളാണ്‌ പട്ടികയിൽ രണ്ടാമത്‌. മഹാരാഷ്‌ട്രയിൽ1, 78, 400 സ്ത്രീകളെയും 13,033 പെൺകുട്ടികളെയും കാണാതായി. ഇതുൾപ്പെടെ ഒഡിഷ, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളാണ്‌ ആദ്യ അഞ്ച്‌ സ്ഥാനത്തുള്ളത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 2019 – 21 കാലയളവിൽ 61,054 സ്‌ത്രീകളെയും 22,919 പെൺകുട്ടികളെയും കാണാതായി. ജമ്മു കാശ്മീരിൽ 8,617 സ്ത്രീകളെയും 1,148 പെൺകുട്ടികളെയും കാണാതായി. നരേന്ദ്ര മോദി ഭരണത്തിൽ സ്ത്രീകൾ…

Read More

രാജ്യത്ത്‌ ബാലവേലയ്‌ക്കും മറ്റുമായി ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെടുന്നത്‌ യുപി, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെന്ന്‌ പഠനറിപ്പോർട്ട്‌. 2016 മുതൽ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കൈലാഷ്‌ സത്യാർഥി ചിൽഡ്രൻസ്‌ ഫൗണ്ടേഷനും ഗെയിംസ്‌ 24×7 നും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ കുട്ടികൾ ഏറ്റവും കൂടുതൽ കടത്തപ്പെടുന്നത്‌ യുപിയിലാണെന്ന കണ്ടെത്തൽ. കോവിഡിന്‌ ശേഷം യുപിയിൽ കുട്ടികളുടെ കടത്തിൽ വലിയ വർധനവുണ്ടായി. 2016–-19 കാലയളവിൽ 267 കുട്ടികളാണ്‌ സംസ്ഥാനത്ത്‌ കടത്തപ്പെട്ടതെങ്കിൽ 2021–-22 കാലയളവിൽ 1214 കുട്ടികൾ കടത്തപ്പെട്ടു. തലസ്ഥാനമായ ഡൽഹിയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഭവങ്ങളിൽ 68 ശതമാനം വർധനവ്‌ വന്നതായി റിപ്പോർട്ട്‌ പറയുന്നു. പതിനെട്ട്‌ വയസ്സിൽ താഴെ പ്രായക്കാരിൽ 13,549 പേരെ ബാലവേലയിൽ നിന്നും മറ്റുമായി മുക്തരാക്കാൻ കഴിഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെടുന്നവരിൽ 13 ശതമാനവും ഒമ്പത്‌ മുതൽ 12 വയസ് വരെയുള്ളവരാണ്‌. ബാലവേലയ്‌ക്ക്‌ നിർബന്ധിതരാകുന്ന കുട്ടികളിൽ 15.6 ശതമാനം ഹോട്ടലുകളിലും ദാബകളിലുമാണ്‌ തൊഴിൽ ചെയ്യുന്നത്‌. ഓട്ടോമൊബൈൽ മേഖലയിൽ 13 ശതമാനവും ഗാർമെന്റ്‌ മേഖലയിൽ 11.18…

Read More