Author: T21 Media

ന്യൂഡൽഹി: കൈയേറ്റക്കേസിൽ ബിജെപി എംപിയും മുൻകേന്ദ്രമന്ത്രിയുമായ രാംശങ്കർകത്തേരിയയെ ആഗ്രാകോടതി കോടതി രണ്ടു വർഷം തടവിന്‌ ശിക്ഷിച്ചു. ഇതോടെ അദ്ദേഹത്തിൻ്റെ എംപി സ്ഥാനം നഷ്ടമാകുമെന്ന്‌ ഉറപ്പായി. 2011ൽ പവർ സപ്ലൈ കമ്പനിയുടെ ജീവനക്കാരനെ കൈയേറ്റം ചെയ്‌തതുമായി ബന്ധപ്പെട്ട കേസിലാണ്‌ ശിക്ഷ. കോടതിവിധി മാനിക്കുന്നുവെന്നും അപ്പീൽ നൽകുമെന്നും ഉത്തർപ്രദേശിലെ ഇറ്റാവയിൽ നിന്നുള്ള എംപിയായ രാംശങ്കർ കത്തേരിയ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. 2014 നവംബർ മുതൽ 2016 ജൂലൈ വരെ എച്ച്ആർഡി മന്ത്രാലയം സഹമന്ത്രിയായിരുന്നു രാംശങ്കർ കത്തേരിയ. ദേശീയ പട്ടികജാതി കമീഷൻ ചെയർപേഴ്‌സൺ പദവിയും വഹിച്ചിട്ടുണ്ട്‌. 2019ൽ ആഗ്രയിലെ ടോൾപ്ലാസ ജീവനക്കാരെ കത്തേരിയയും ഗുണ്ടകളും ആക്രമിച്ചതും വാർത്തയായിരുന്നു. എംപിയും ഗുണ്ടകളും ജീവനക്കാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

Read More

റിലയൻസിൻ്റെ ജിയോ ബുക്ക് വിപണിയിലെത്തിയതിനു പിന്നാലെ സാങ്കേതിക മേഖലയിലെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സർക്കാരിൻ്റെ പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി ലാപ്ടോപ്, ടാബ്‌ലറ്റ്, കംപ്യൂട്ടർ, സെർവർ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ. ആഭ്യന്തരോൽപ്പാദനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ഈ മാസം മൂന്നിനാണ് കേന്ദ്ര വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (ഡിജിഎഫ്ടി) ഇറക്കുമതി നിയന്ത്രണം പ്രഖ്യാപിച്ചത്. റിലയൻസിൻ്റെ ജിയോബുക്ക് (2023) എന്ന പുതിയ ആൻഡ്രോയ്ഡ് അധിഷ്ഠിത ലാപ്ടോപ് പുറത്തിറങ്ങിയതിനു പിന്നാലെയാണിത്. ജൂലൈ മുപ്പത്തൊന്നിനാണ് ജിയോബുക് വിപണിയിലെത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ആദ്യ ജിയോബുക് പുറത്തിറങ്ങിയപ്പോൾ തന്നെ ഇത്തരത്തിൽ നിയന്ത്രണമുണ്ടാകുമെന്ന്‌ ഇലക്ട്രോണിക്സ്‌ വ്യവസായ, വാണിജ്യ ലോകത്ത് ആശങ്ക ഉയർന്നിരുന്നു. നടപടി ലാപ്ടോപ്പുകളുടെയും ടാബ്‌ലറ്റുകളുടെയും വില കുത്തനെ ഉയർത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യത്ത്‌ മുൻനിര ലാപ്ടോപ്പുകളുടെ ഭൂരിഭാ ഗവും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് തടയിടുക എന്ന ലക്ഷ്യംകൂടി കേന്ദ്ര നിയന്ത്രണത്തിനു പുറകിലുണ്ട്. സ്വകാര്യ ഉപയോ ഗത്തിനോ സമ്മാനം നൽകാനോ വിദേശത്തുനിന്ന്‌ എക്സൈസ് തീരുവ അടച്ച് ഉപകരണങ്ങൾ…

Read More

സംഘപരിവാർ അഴിച്ചു വിടുന്ന വർഗീയ കലാപങ്ങൾക്ക്‌ കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനമുയർത്തി ക്രൈസ്‌തവ സഭകളുടെ മുഖ മാസികകൾ. ഇരിങ്ങാലക്കുട അതിരൂപത മുഖമാസിക ‘കേരളസഭ’ യും തൃശൂർ അതിരൂപതയുടെ മുഖമാസിക ‘കത്തോലിക്കാ സഭ’യുമാണ്‌ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമർശമുന്നയിച്ചത്‌. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നരേന്ദ്രമോദി പൗരാവകാശത്തെപ്പറ്റി പ്രസംഗിക്കുമ്പോൾ നമ്മുടെ മുന്നിൽ തെളിയുക ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി തോക്കിൻമുനയിൽ യാചിച്ചുനിൽക്കുന്ന മണിപ്പുരിലേയും മറ്റനവധി സംസ്ഥാനങ്ങളിലേയും ലക്ഷക്കണക്കായ നിരാലംബരുടെ ദയനീയ മുഖമായിരിക്കും‘കേരളസഭ’ കുറ്റപ്പെടുത്തി. ആഗസ്‌ത്‌ ലക്കം ഒന്നാംപേജിൽ എഴുതിയ ‘രാഷ്ട്രപിതാവേ മാപ്പ്‌’ എന്ന മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. 1947ൽ രാജ്യം സ്വാതന്ത്ര്യാഘോഷത്തിൽ ആയിരുന്നപ്പോൾ രാഷ്ട്രപിതാവ്‌ ഗാന്ധിജി വർഗീയ കലാപം നടന്ന ബംഗാളിൽ സമാധാനത്തിനുവേണ്ടി ഉപവസിക്കുകയായിരുന്നു. തങ്കച്ചെങ്കോലേന്താനും ലോകഗുരുസ്ഥാനം ശിരസ്സിലണിയാനും വെമ്പൽകൊള്ളുന്ന ഇന്നത്തെ രാഷ്ട്ര നേതാക്കളെവിടെ, ഗാന്ധിജിയെവിടെ–-മുഖപ്രസംഗം ചോദിച്ചു. ഗാന്ധിഘാതകരെ പൂജിക്കുന്നവർക്ക്‌ ഇന്ത്യയെ വീണ്ടും കത്തിക്കാനാകും. പക്ഷംപിടിച്ച്‌ കലാപങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്ക്‌ മടിയുണ്ടാകില്ല– ‘കത്തോലിക്കാ സഭ’യുടെ ‘നയിക്കാൻ ക്രിമിനലുകളോ’ മുഖപ്രസംഗത്തിൽ പറഞ്ഞു. എഡിറ്റ്‌പേജിൽ ജോ. മാണിപ്പറമ്പിൽ എഴുതിയ ‘ഏകം…

Read More

തിരുവനന്തപുരം: ഓണസമ്മാനമായി 60 ലക്ഷത്തിൽപ്പരം പേർക്ക്‌ 3200 രൂപവീതം സർക്കാരിൻ്റെ ക്ഷേമപെൻഷൻ. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യാൻ 1762 കോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക്‌ പെൻഷൻ വിതരണത്തിന്‌ 212 കോടി രൂപയുമാണ്‌ അനുവദിച്ചത്. അടുത്തയാഴ്‌ച വിതരണം ആരംഭിക്കും. 23നുള്ളിൽ എല്ലാവർക്കും പെൻഷൻ ലഭിച്ചുവെന്ന്‌ ഉറപ്പാക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക ലഭിക്കും. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ട്‌ തുക എത്തിക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും ഓണക്കാലത്ത്‌ എല്ലാ അവശജനവിഭാഗത്തിനും സഹായം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. വെള്ള, നീല കാർഡുകാർക്ക്‌ കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ അഞ്ചുകിലോ അരി ആഗസ്‌തിൽ നൽകുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് മൂന്ന്‌ മാസത്തിലൊരിക്കൽ കൊടുക്കുന്ന അര ലിറ്റർ…

Read More

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങൾ കൂട്ടായി സംസ്‌കരിക്കുന്നത് മെയ്‌ത്തീ വിഭാഗക്കാർ എതിർത്തതോടെ മണിപ്പൂർ വീണ്ടും സംഘർഷത്തിലേക്ക്‌. 35 പേരുടെ മൃതദേഹം സംസ്‌കരിക്കാൻ ലക്ഷ്യമിട്ടിരുന്ന ബിഷ്‌ണുപുരിലെ തോർബുങ്‌ ബംഗ്ലായിലേക്ക്‌ മെയ്‌ത്തീവിഭാഗക്കാർ മാർച്ചുചെയ്‌തതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇംഫാൽ നഗരത്തിലും ബിഷ്‌ണുപുർ ജില്ലയിലും ഏറ്റുമുട്ടലുണ്ടായി. ബിഷ്‌ണുപുരിൽ സുരക്ഷാസേനയും സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ 17 പേർക്ക്‌ പരിക്കേറ്റു. ബിഷ്‌ണുപുരിലെ നരൻസേനയിൽ ഇന്ത്യൻ റിസർവ്‌ ബറ്റാലിയൻ ക്യാമ്പിലേക്ക്‌ ഇരച്ചുകയറിയ പ്രതിഷേധക്കാർ ആയുധങ്ങൾ തട്ടിയെടുത്തു. ഇംഫാലിലും മണിപ്പുർ റൈഫിൾസിൻ്റെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമമുണ്ടായി. കുക്കി വിഭാഗക്കാർ പദ്ധതിയിട്ട കൂട്ടസംസ്‌കാര ചടങ്ങ്‌ തടയുമെന്ന്‌ ചില മെയ്‌ത്തീ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ സംസ്‌കാരം നിശ്‌ചയിച്ച തോർബുങ്‌ ബംഗ്ലയിലേക്ക്‌ നീങ്ങാൻ മെയ്‌ത്തീ വിഭാഗക്കാർ പ്രത്യേകിച്ച്‌, ‘മെയ്‌ര പെയ്‌ബി’ കൂട്ടായ്‌മയിലെ സ്‌ത്രീകൾ ശ്രമിച്ചു. സുരക്ഷാസേന ഇത്‌ തടഞ്ഞതോടെയാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. വ്യാഴം രാവിലെ ബിഷ്‌ണുപുർ, ചുരാചന്ദ്‌പുർ ജില്ലകളുടെ അതിർത്തി മേഖലകളിൽ പലയിടത്തും വെടിവയ്‌പുണ്ടായി. സെൻജോം ചിരങ്ങിൽ വെടിവയ്‌പിൽ ഒരു പോലീസുകാരനടക്കം രണ്ടുപേർക്ക്‌…

Read More

Mostbet Bahisçisi: En İyi Oranlar Ve Çevrimiçi Canlı Bahis Deneyimi Mostbet Türkiye Çevrimiçi Kumarhane Mostbet Casino ContentBir Mostbet Hesabını Nasıl Oluşturabilirim? Poker Odası MostbetMostbet Bahis Şirketinin FaydalarıMostbet’te Bahis Yapılabilecek Popüler Spor EtkinlikleriMostbet Mobil UygulamasıMostbet Kişisel Hesaba GirişMostbet Tr Kayıt Ve GirişMostbet Mobil Uygulama Ile Web Sitesi Arasındaki FarkMostbet’te Ödül PuanlarıMostbet’te Spor Bahisleri Nasıl Yapılır?” “[newline]mostbet Giriş Türkiye: Mostbet Casino & Bahis Adresi Bonusları Ve Üyelik İşlemleriMostbet Resmi Web Sitesinin Özellikleri TürkiyeMobil Uygulamaları”mostbet TürkiyeMostbet Online Casino Oyunları Ve Sanal Sporlar Hakkında Bir Inceleme Yapabilir Misiniz? Mostbet’te Kayıt Ve GirişMostbet Promosyon KodlarıMostbet Bahis Şirketinin Müşterilere Sağladığı Bonuslar Nelerdir? Mostbet Çevrimiçi KumarhanesiMostbet Mobil…

Read More

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം മന്ത്രിമാര്‍ നേരിട്ടെത്തി കുടുംബത്തിന് കൈമാറി. കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവര്‍ക്കൊപ്പം കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് 0 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറിയത്. ജില്ലാ കളക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്. അത്യന്തം ദാരുണമായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതരത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാനുള്ള ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. ഇനി ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി…

Read More

തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ച് 2 മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ അപകട മരണങ്ങളില്‍ ഗണ്യമായ കുറവ്. 2022 ജൂലൈ മാസത്തില്‍ 3316 റോഡ് അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3992 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ 2023 ജൂലൈയില്‍ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1329 പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും വന്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. റോഡ് അപകടങ്ങളില്‍ പരിക്കു പറ്റിയവര്‍ ആശുപത്രികളിലുള്ളതിനാല്‍ മരണത്തിന്റെ എണ്ണത്തില്‍ ഇനിയും വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ആന്റണി രാജു ഫേസ്ബുക്കില്‍ കുറിച്ചു. എഐ ക്യാമറ സ്ഥാപിച്ചതില്‍ അടിമുടി അഴിമതിയാണ്, തങ്ങളുടെ കൈയില്‍ രേഖയുണ്ടെന്ന് മാത്രം പറഞ്ഞ് പൊലിപ്പിച്ച് നടന്ന പ്രതിപക്ഷം കൂടി അറിയേണ്ട കണക്കുകള്‍ കൂടിയാണിത്. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളില്‍ തന്നെ നിരവധി വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചതായും…

Read More

തിരുവനന്തപുരം: ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടിഎം തോമസ് ഐസക്. സ്പീക്കര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ബോധപൂര്‍വം കേരളത്തില്‍ വര്‍ഗീയ അതിപ്രസരം സൃഷ്ടിക്കാന്‍ വേണ്ടി ചില കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. തോമസ് ഐസകിന്റെ വാക്കുകള്‍; ‘ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അത് വിശ്വസിക്കേണ്ടവര്‍ അങ്ങനെ വിശ്വസിക്കട്ടെ. ആ വിശ്വാസമില്ലാത്ത ഒരാള്‍ അതില്‍ വിശ്വാസം ഇല്ലെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്?. പക്ഷേ ഒരുകാര്യം തീര്‍ച്ചയാണ്. അത് ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കരുത്. സാമുഹ്യ ശാസ്ത്രം, സാഹിത്യം എന്നിവ പഠിപ്പിക്കുമ്പോള്‍ മിത്തിനെ കുറിച്ച് പഠിപ്പിക്കാം. പക്ഷേ അത് ശാസ്ത്രമല്ല. ഷംസീര്‍ പറഞ്ഞത് ഇങ്ങനെയുള്ള വിശ്വാസങ്ങളെ ശാസ്ത്രമായി പ്രചരിപ്പിക്കുന്നതിനെതിരേയാണ്. അത് കേരളത്തില്‍ ആരാണ് പറയാത്തത്? ഇപ്പോള്‍ ചിലര്‍ പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇത് ഷംസീര്‍ പറഞ്ഞു എന്നുള്ളതാണ്, പേരിലാണ്…

Read More

കുറച്ച് ദിവസങ്ങളായി കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെയാണ് സംഘപരിവാറിന്റെ കൂട്ടആക്രമണം അരങ്ങേറുന്നത്. ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ചുവെന്നാണ് ആരോപണം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ അജണ്ട തന്നെയാണ് ഷംസീറിനെതിരായ കടന്നാക്രമണത്തിലൂടെ സംഘപരിവാര്‍ ഉന്നംവെയ്ക്കുന്നത്. ഗണപതിയ്ക്ക് ആനയുടെ തല ചേര്‍ത്തുവെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജ്ജറി എന്നും പുഷ്പക വിമാനമാണ് ആദ്യ വിമാനമെന്നുമൊക്കെ പ്രചരിപ്പിച്ച് ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെ നിഷേധിക്കാന്‍ ശ്രമിക്കുന്നവരും സമൂഹത്തില്‍ ശക്തിപ്പെടുന്നുണ്ടെന്ന സ്പീക്കര്‍ ഷംസീറിന്റെ പരാമര്‍ശമാണ് സംഘപരിവാര്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് വ്യാഖ്യാനിക്കുന്നത്. ഈ വിചിത്ര കണ്ടെത്തല്‍ സാക്ഷാല്‍ നരേന്ദ്ര മോദിയുടെ വകയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഷംസീറിനെതിരെ പ്രചരണം തുടരുന്നതിന് പിന്നില്‍ ലക്ഷ്യം ഒന്ന് മാത്രം. ഷംസീര്‍ എന്ന പേര് തന്നെ. ഇതിന് മുന്‍പ് കോണ്‍ഗ്രസ് എംപി ശശി തരൂരും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞത് ഇതേ വിഷയം തന്നെയാണ്. അന്ന് ഇല്ലാതിരുന്ന ഹിന്ദു വികാരം ഇന്ന് ഷംസീറിലേയ്ക്ക് എത്തിയപ്പോള്‍ അണ പൊട്ടിയൊഴുകി. സംഘപരിവാറിന്റെ ഈ വര്‍ഗീയ അജണ്ടയ്ക്കാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍…

Read More