Author: T21 Media

തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമിന് പരമാവധി എഴുപത് സീറ്റ് വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പരമാവധി മുപ്പത് സീറ്റ് വരെയും മാർജിനൽ വർധനവ് അനുവദിക്കാൻ സർവ്വകലാശാലകൾക്ക് അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോളേജുകൾ‍ ആവശ്യപ്പെടുന്ന പ്രോഗ്രാമുകളിൽ മാത്രമാകും വർദ്ധന. സർവ്വകലാശാലകളുടെ പരിശോധനയ്ക്ക് വിധേയമായും സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന വ്യവസ്ഥയിലുമായിരിക്കും ഇത്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷങ്ങളിലും, ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി പ്രവേശനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി 2022-23 അധ്യയന വർഷത്തിലും സംസ്ഥാനത്തെ മുഴുവൻ ആർട്സ് & സയൻസ് കോളേജുകളിലും ബിരുദ -ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ സീറ്റ് വർദ്ധനവിന് അനുമതി നൽകിയിരുന്നു.

Read More

ന്യൂഡൽഹി: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ വിജയം നേടി. ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥികളായ സിപിഎം എംപി എ എ റഹീമും കോൺഗ്രസ്‌ എംപി ഇമ്രാൻ പ്രതാപ്ഘടിയുമാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. രാജ്യസഭാ എംപിമാർ നാമനിർദ്ദേശം ചെയപ്പെടേണ്ട നാല് ഒഴിവുകളിലേക്കായി അഞ്ചുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ബിജെപി മൂന്നുപേരെ മത്സരിപ്പിച്ചെങ്കിലും രണ്ടുപേർ മാത്രമാണ് വിജയിച്ചത്. ഇന്ത്യ സഖ്യത്തിനൊപ്പം ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിജെപിയെ പരാജയപ്പെടുത്താൻ ശക്തമായ നിലപാട് സ്വീകരിച്ചു. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുക്കുകയും ബിജെപി എംപിമാരെ വിജയിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തെങ്കിലും ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ കഴിഞ്ഞില്ല. എ എ റഹീമിന് 49 ഉം ഇമ്രാൻ പ്രതാപ്ഘടിക്ക് 53 ഉം വോട്ടുകൾ ലഭിച്ചപ്പോൾ നാല്പതിൽ താഴെ വോട്ടുകൾ മാത്രമാണ് വിജയിച്ച ബിജെപി എംപിമാർക്ക് നേടാനായത്. ബിജെപിയുടെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഈ പരാജയമെന്ന് സിപിഎം രാജ്യസഭാ കക്ഷി…

Read More

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 8 ന് വോട്ടെണ്ണും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 17 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി. ആഗസ്റ്റ് 18 ന് നാമനിർദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ആഗസ്റ്റ് 21 നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി. പുതുപ്പള്ളി ഉൾപ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ഏക സിവിൽകോഡ് രാജ്യത്തിൻ്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നൽകുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തിൽ വിശ്വസിക്കാനും അതിൻപ്രകാരം ജീവിക്കാനുമുള്ള പൗരൻ്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ വിവിധ മതവിഭാഗങ്ങളുമായി ചർച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും സഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു. പ്രമേയം പൂർണ രൂപം ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ കേരള നിയമസഭ ആശങ്കയും ഉൽക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു. ഭരണഘടന അതിന്റെ നിർദ്ദേശക തത്വങ്ങളിൽ മാത്രമാണ് പൊതു സിവിൽ നിയമത്തെക്കുറിച്ചു പരാമർശിക്കുന്നത്. നിർദ്ദേശക തത്വങ്ങളിൽ മാത്രമായി…

Read More

തിരുവനന്തപുരം: മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന്‌ ലോകായുക്ത വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കുമ്പോഴാണ് ലോകായുക്ത ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌, ഉപലോകായുക്തമാരായ ജസ്റ്റിസ്‌ ഹാറൂൺ ഉൽ റഷീദ്‌, ബാബു മാത്യു പി ജോസഫ്‌ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നിരീക്ഷണം. ഇത്തരം കേസ്‌ പരിഗണിക്കാൻ ലോകായുക്തയ്‌ക്ക്‌ അധികാരമുണ്ടോ എന്നതിലാണ്‌ ഡിവിഷൻ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായത്‌. ഇത്‌ കേസിൻ്റെ സാധുതയെക്കുറിച്ചാണെന്ന്‌ ഹർജിക്കാരൻ ആർ എസ്‌ ശശികുമാർ വാദിച്ചു. ഇതേ തുടർന്ന് ‘ഞങ്ങളുടെ വായിലേക്ക്‌ നിങ്ങളുടെ വാക്കുകൾ തിരുകരുതെന്ന്‌’ ലോകായുക്ത ഹർജിക്കാരന് താക്കീത് നൽകിയിരുന്നു. മന്ത്രിസഭാ തീരുമാനത്തിന്‌ കൂട്ടുത്തരവാദിത്വമാണ്‌ ഉള്ളത്‌. അതിൽ മുഖ്യമന്ത്രിക്കോ ഏതെങ്കിലും മന്ത്രിക്കോ പ്രത്യേക ഉത്തരവാദിത്വമില്ലെന്നുംലോകായുക്ത വ്യക്തമാക്കി. പൊതുസേവകൻ എന്ന നിർവചനത്തിൽ മന്ത്രിസഭ ഉൾപ്പെടില്ല. ഇക്കാര്യങ്ങളിലാണ്‌ ഹർജിക്കാരൻ മറുപടി പറയേണ്ടതെന്നും ലോകായുക്ത ഓർമിപ്പിച്ചു. ഇതോടെ, വാദിച്ചിട്ട്‌ കാര്യമില്ലെന്നു പറഞ്ഞ്‌ പരാതിക്കാരൻ്റെ അഭിഭാഷകൻ ജോർജ്‌ പൂന്തോട്ടം വാദം നിർത്തി. ഉപലോകായുക്ത ജസ്റ്റിസ്‌ ഹാറൂൺ ഉൽ റഷീദിനെതിരെ പരാമർശവുമുണ്ടായി. വളച്ചൊടിച്ച് വാദിക്കരുതെന്നും പറയുന്നത്‌ ഇഷ്ടമാകുന്നില്ലെങ്കിൽ മിണ്ടാതിരിക്കാമെന്നും…

Read More

ദില്ലി: ദേശീയതലത്തിൽ ഫാസിസ്റ്റ്‌ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന ഓൺലൈൻ മാധ്യമമായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ വീണ്ടും കേന്ദ്ര സർക്കാർ ഇടപെടൽ. അമേരിക്കൻ ദിനപത്രമായ ‘ന്യൂയോർക്ക്‌ ടൈംസ്‌’ ആഗസ്‌ത്‌ അഞ്ചിന്‌ പ്രസിദ്ധീകരിച്ച വാർത്ത ആയുധമാക്കിയാണ്‌ നീക്കം. ചൈനയിൽനിന്ന്‌ പണം പറ്റുന്ന യുഎസ്‌ വ്യവസായിയിൽനിന്ന്‌ ന്യൂസ്‌ക്ലിക്കടക്കം പല മാധ്യമങ്ങൾക്കും ഫണ്ട്‌ ലഭിക്കുന്നുവെന്നാണ് വാർത്ത ആരോപിക്കുന്നത്. അന്തർദേശീയതലത്തിൽ ചൈനയുടെ അജൻഡയ്‌ക്ക്‌ പ്രാമുഖ്യം ലഭിക്കുന്നതിനായി ഈ മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ട്‌ ആരോപിക്കുന്നു. ഐടി കൺസൾട്ടിങ്‌ സ്ഥാപനമായ ‘തോട്ട്‌വർക്ക്‌സി’ൻ്റെ സ്ഥാപകനും ചെയർമാനുമായ ശ്രീലങ്കൻ വംശജൻ നെവില്ലെ റൊയ്‌ സിങ്കത്തെയാണ്‌ ചൈനീസ്‌ ഏജന്റായി ആക്ഷേപിക്കുന്നത്‌. എന്നാൽ, സിങ്കത്തിന്‌ ചൈനീസ്‌ സർക്കാരിൽനിന്ന്‌ പണം ലഭിച്ചതായി തെളിയിക്കുന്നതൊന്നും റിപ്പോർട്ടിലില്ല. റിപ്പോർട്ട്‌ അടിസ്ഥാനരഹിതമാണെന്ന്‌ സിങ്കം പ്രതികരിച്ചു. ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ഉയർത്തിക്കാട്ടി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ ന്യൂസ്‌ക്ലിക്കിനെ തിങ്കളാഴ്‌ച കടന്നാക്രമിച്ചു. ചൈനീസ്‌ പണം പറ്റി ന്യൂസ്‌ക്ലിക്ക്‌ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും സഹായിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇതേ ആരോപണം ലോക്‌സഭയിൽ ബിജെപി എംപി നിഷികാന്ത്‌ ദൂബെയും…

Read More

ന്യൂഡൽഹി: മണിപ്പുരിലും ഹരിയാനയിലും നീതി പീഠങ്ങൾ നടത്തിയ നിർണായക ഇടപെടൽ ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിന് കനത്ത പ്രഹരമായി. മണിപ്പുരിലെ വംശീയ കലാപം മൂന്നുമാസം പിന്നിട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഷ്‌ക്രിയത്വം തുടരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. മണിപ്പുരിൽ അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ്‌ പട്‌സാൽഗികറെ സുപ്രീംകോടതി ചുമതലപ്പെടുത്തി. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്‌ രജിസ്റ്റർ ചെയ്‌ത 11 കേസ്‌ അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എസ്‌പി റാങ്കിലുള്ളവരോ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്തവരോ ആകണം. അന്വേഷണത്തിന് ലക്ഷ്യബോധം ഉറപ്പാക്കാനും പൊതുജനവിശ്വാസം വീണ്ടെടുക്കാനും ഈ നടപടി അനിവാര്യമാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ദത്താത്രേയ്‌ പട്‌സാൽഗികർ അന്വേഷണപുരോഗതി റിപ്പോർട്ട്‌ കോടതിയിൽ നൽകണം. മഹാരാഷ്ട്ര കേഡറിൽനിന്നുള്ള മുതിർന്ന ഐപിഎസ്‌ ഉദ്യോഗസ്ഥനായ പട്‌സാൽഗികർ ഡെപ്യൂട്ടി ദേശീയ സുരക്ഷാഉപദേഷ്ടാവ്‌ ആയിരുന്നു. എൻഐഎയിലും ഇന്റലിജൻസ്‌ ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്‌. മുംബൈ പോലീസ്…

Read More

തിരുവനന്തപുരം: തലശ്ശേരിയില്‍ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. എ എന്‍ ഷംസീറിന്റെ മണ്ഡലമായ കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്കു വേണ്ടിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഫണ്ട് അനുവദിച്ചത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഗണപതിയെ അവഹേളിച്ചുവെന്ന് പറഞ്ഞ് കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാന്‍ ശ്രമിച്ച സംഘപരിവാറിന് ഇതിലും വലിയൊരു മറുപടിയില്ലെന്നാണ് ഉയരുന്ന പ്രതികരണങ്ങള്‍. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കും…

Read More

1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സര്‍ക്കാര്‍ ഭൂപതിവ് നിയമ (ഭേദഗതി) ബില്‍ 2023ന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. നടപ്പു നിയമസഭാസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കൃഷി ആവശ്യത്തിനും വീട് നിര്‍മ്മാണത്തിനും അനുവദിക്കപ്പെട്ട ഭൂമിയില്‍ നടത്തിയ മറ്റ് വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിനായി സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്‍ വഴി കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകള്‍കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭേദഗതി കൊണ്ടുവരുന്നത്.

Read More

ചണ്ഡീഗഡ്: ഹരിയാനയിലെ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ അനധികൃതമെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി സര്‍ക്കാര്‍ നടത്തി വരുന്ന ബുള്‍ഡോസര്‍ നടപടിക്ക് ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ സ്റ്റേ. വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരിലാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി കുടിലുകളും കെട്ടിടങ്ങളും കടകളും സര്‍ക്കാര്‍ ഇടിച്ചു നിരത്തുന്നത്. കഴിഞ്ഞ നാല് ദിവസമായി ഈ നടപടി തുടരുകയാണ്. മൂന്ന് അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ബുള്‍ഡോസര്‍ രംഗപ്രവേശനം ചെയ്തത്. റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ 250 തിലധികം കെട്ടിടങ്ങളും നിലംപരിശാക്കി. ‘അനധികൃത കയ്യേറ്റങ്ങള്‍’ എന്ന പേരില്‍ തുടങ്ങിയ നടപടിക്ക് മുമ്പായി യാതൊരു മുന്നറിയിപ്പോ നോട്ടീസോ നല്‍കിയിട്ടില്ലെന്നും ആളുകള്‍ പറഞ്ഞു. നിരാലംബരായ നിരവധി പേര്‍ക്കാണ് തങ്ങളുടെ കിടപ്പാടം ഒരു നിമിഷത്തില്‍ ഇല്ലാതായത്.

Read More