Author: T21 Media

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന രാജ്യദ്രോഹക്കുറ്റത്തിനുള്ള ‘124 എ’ വകുപ്പിന്റെ മൂര്‍ച്ചകൂട്ടുന്ന ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ‘രാജ്യദ്രോഹം’ എന്ന വാക്ക് മാത്രം ഒഴിവാക്കി രാജ്യത്തിനെതിരെയെന്ന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന പരാമര്‍ശം പോലും കുറ്റകരമാക്കുന്ന തരത്തില്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കി. രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനത്തില്‍ വന്‍ അഴിച്ചുപണി ലക്ഷ്യമിട്ട് ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍നടപടി ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായുള്ള മൂന്നു ബില്ലാണ് അമിത് ഷാ കൊണ്ടുവന്നത്. രാജ്യദ്രോഹക്കുറ്റമായ ‘124 എ’ വകുപ്പിനുപകരം ബില്ലില്‍ ‘150’ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി. ‘രാജ്യദ്രോഹം’ എന്ന പരാമര്‍ശത്തിന് പകരം ‘ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും അപകടപ്പെടുത്തല്‍ ‘എന്ന് മാറ്റി. 150-ാം വകുപ്പ് പ്രകാരം ആരെങ്കിലും ബോധപൂര്‍വം എഴുതിയതോ പറഞ്ഞതോ ആയ വാക്കുകളാലോ, ചിത്രങ്ങള്‍-ദൃശ്യങ്ങള്‍-ചിഹ്നങ്ങള്‍ എന്നിവയാലോ, ഇലക്ട്രോണിക് ആശയവിനിമയത്താലോ, സാമ്പത്തികമാര്‍ഗങ്ങളാലോ വിഭജനത്തിനോ സായുധകലാപത്തിനോ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കോ ശ്രമിക്കുക, വിഘടനവാദത്തിന് പ്രേരിപ്പിക്കുക, അതല്ലെങ്കില്‍ ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും…

Read More

മംഗളൂരു: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐക്ക് വിജയം. ഇതോടെ എസ്ഡിപിഐയുടെ ടി. ഇസ്മയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. 24 അംഗ പഞ്ചായത്തിൽ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോൺഗ്രസ് – 1 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകൾ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാർഥികൾക്കും 11 വീതം വോട്ടുകൾ ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പിൽ ഇസ്മയിൽ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു.

Read More

മണിപ്പുർ കലാപത്തിനിടെ ഒരു സ്‌ത്രീകൂടി കൂട്ടബലാത്സംഗത്തിന്‌ ഇരയായതിൻ്റെ വിവരം പുറത്ത്‌. മെയ്‌ മൂന്നിനു കലാപം തുടങ്ങിയ ദിവസമാണ്‌ ചുരചന്ദ്‌പുരിൽനിന്നുള്ള മൂപ്പത്തേഴുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്‌. മെയ്‌ത്തീ വിഭാഗക്കാരിയായ സ്‌ത്രീ നിലവിൽ ബിഷ്‌ണുപുരിലെ അഭയാർഥി ക്യാമ്പിലാണ്‌. സ്‌ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷ്‌ണുപുർ പോലീസ് സ്‌റ്റേഷനിൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ചുരചന്ദ്‌പുരിൽ മെയ്‌ മൂന്നിന്‌ സംഘർഷം ആരംഭിച്ചപ്പോൾ മെയ്‌ത്തീ വിഭാഗക്കാരുടെ വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടെന്നും പീഡനത്തിന്‌ ഇരയായ സ്‌ത്രീയുടെ വീടിനും അയൽവീടുകൾക്കും അക്രമികൾ തീയിട്ടതായും എഫ്‌ഐആറിൽ പറയുന്നു. സ്‌ത്രീയും അവരുടെ രണ്ടു മക്കളും അനന്തരവളും ഭർതൃസഹോദരിയും അവരുടെ കുട്ടിയും പ്രാണരക്ഷാർഥം ഓടിരക്ഷപ്പെടുകയായിരുന്നു. മെയ്‌ത്തികൾ കൂടുതലുള്ള ബിഷ്‌ണുപുർ മേഖലയിലേക്ക്‌ ഓടുന്നതിനിടെ റോഡിൽ വീണ സ്‌ത്രീക്ക്‌ എണീക്കാനായില്ല. മറ്റുള്ളവർ രക്ഷപ്പെട്ടു. വീണ്ടും എണീക്കാൻ ശ്രമിച്ച സ്‌ത്രീയെ 5–-6 പേർ ബലാത്സംഗത്തിന്‌ ഇരയാക്കിയശേഷം ഉപേക്ഷിച്ചെന്ന്‌ എഫ്‌ഐആറിൽ പറയുന്നു. നാണക്കേട്‌ കാരണമാണ്‌ പീഡനവിവരം പുറത്തുപറയാതിരുന്നതെന്ന്‌ ഇവർ പറഞ്ഞു. ഇംഫാലിലെ റിംസ്‌ ആശുപത്രിയിൽ പോയെങ്കിലും ഡോക്ടറോടു പറയാൻ ധൈര്യപ്പെട്ടില്ല. പീഡനത്തിന്‌ ഇരയായ…

Read More

തിരുവനന്തപുരം: രാജ്യത്ത് മദ്യപാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് ആണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിലെ മദ്യഉപയോഗത്തെക്കുറിച്ച്‌ പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വരുമാനം മദ്യത്തെ ആശ്രയിച്ചാണെന്നത്‌ നുണയാണെന്നും കണക്കുകൾ ഉദ്ധരിച്ച്‌ അദ്ദേഹം വ്യക്തമാക്കി. മദ്യ ഉപയോഗത്തിൻ്റെ ദേശീയ ശരാശരി 14.6 ശതമാനമാണ്. കേരളത്തിൽ ഇത്‌ 12.4 ശതമാനമാണ്‌. ഛത്തീസ്‌ഗഢിൽ 35.6 ശതമാനവും ത്രിപുരയിൽ 34.7 ശതമാനവും പഞ്ചാബിൽ 28.5 ശതമാനവുമാണ്‌. ഛത്തീസ്‌ഗഢിലെ മദ്യപിക്കുന്നവരുടെ അനുപാതം കേരളത്തിൻ്റെ ഏതാണ്ട് മൂന്നിരട്ടിയാണ്. കേരളം മദ്യപാന ശീലത്തിൽ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. മദ്യപാനശീലത്തിൽ ഒന്നാമതുള്ള ഛത്തീസ്‌ഗഢിൽ കോൺഗ്രസ് സർക്കാർ മദ്യമൊഴുക്കുകയാണെന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പറയുമോ എന്നും രാജേഷ്‌ ചോദിച്ചു. മയക്കുമരുന്ന് ഉപയോഗത്തിൻ്റെ കണക്കും ഇതുപോലെയാണ്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്. കേരളത്തിലിത് 0.1 ശതമാനവും. കഞ്ചാവായാലും സിന്തറ്റിക് മയക്കുമരുന്നായാലും ഉപയോഗത്തിൽ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് കേരളത്തിൻ്റെ സ്ഥാനം. ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട്…

Read More

എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തേക്കാൾ 66 ശതമാനം വർധനവ് ഉണ്ടായതായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21,007 ആയിരുന്നു. ഇപ്പോഴത് 34,932 ഗുണഭോക്താക്കളായി വർധിച്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 13,925 പേരാണ് പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നത്. അന്നത്തെ 600 ൽ നിന്ന് 1600 രൂപയായി പെൻഷൻ വർധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം “ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21,007 ആയിരുന്നു. ഇന്നോ? 34,932 ഗുണഭോക്താക്കൾ. 13,925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന. ഇവർക്ക് ഇന്ന് 1600 രൂപ വീതം പെൻഷനുണ്ട്. ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു…

Read More

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ കക്ഷി നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ വേണമെന്നായിരുന്നു സുപ്രിംകോടതി വിധി. ഇത് മറികടക്കാനാണ് കേന്ദ്രസർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നത്. പുതിയ ബില്ലിൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്നും ഒഴിവാക്കി. പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി സമിതിയിൽ അംഗമാകും. പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നിവരുൾപ്പെടുന്ന സമിതിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. ബിൽ ജനാധിപത്യ വിരുദ്ധമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്ന ബിജെപി തെരഞ്ഞെടുപ്പും അട്ടിമറിക്കാനാണ് നോക്കുന്നത്. സുപ്രീംകോടതി വിധികളെല്ലാം പാർലമെൻറിൽ ബിൽ കൊണ്ട് വന്നു അട്ടിമറിക്കുകയാണ്. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക്‌ യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട്‌ കമ്പനികൾ തമ്മിൽ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേർപ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ്‌ പണം നൽകിയത്‌. ആ പണമാവട്ടെ വാർഷിക അടിസ്ഥാനത്തിലുമാണ്‌. ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചത്‌. നിന്ദ്യമായ ഈ നടപടി കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച്‌ മരിക്കുമെന്ന്‌ പ്രഖ്യാപിച്ച മലയാള മനോരമയിൽ നിന്ന്‌ വന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. രണ്ട്‌ കമ്പനികൾ തമ്മിൽ ഉണ്ടാക്കിയ കരാർ സുതാര്യമായ ഒന്നാണ്‌. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക്‌ മുഖേനയാണ്‌ നടന്നിട്ടുള്ളത്‌. ഇങ്ങനെ നിയമാനുസൃതമായി രണ്ട്‌ കമ്പനികൾ തമ്മിൽ നടത്തിയ ഇടപാടിനെയാണ്‌ മാസപ്പടിയെന്ന്‌ ചിത്രീകരിച്ചത്‌. സി എം ആർ എൽ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ്‌ ഇന്ററിം സെറ്റിൽമെന്റ്‌ ബോർഡിന്‌ മുമ്പിലേക്ക്‌ പോയത്‌. ഈ വിഷയത്തിൽ വീണയുടെ കമ്പനി ഇതിൽ…

Read More

സംസ്ഥാനത്ത് സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 2016ലെ 300ൽനിന്ന്‌ 4,679 ആയി വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. തൊഴിലവസരം 3000 ആയിരുന്നത്‌ 40,750 ആയി. ഇൻകുബേറ്റുകൾ 18ൽനിന്ന് 63 എണ്ണമായി. അടിസ്ഥാന സൗകര്യം 5700 ചതുരശ്രയടിയായിരുന്നെങ്കിൽ നിലവിൽ എട്ടുലക്ഷം ചതുരശ്ര അടിയാണ്. സ്റ്റാർട്ടപ്പുകളുടെ മൂലധന നിക്ഷേപം 207 കോടിയിൽനിന്ന് 5,500 കോടിയുമായി. പ്രവാസികൾക്കായി സ്‌റ്റാർട്ടപ് ഇൻഫിനിറ്റി ലോഞ്ച്‌ പാഡ്‌ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ദുബായിൽ കേന്ദ്രം സ്ഥാപിച്ചു. മറ്റു രാജ്യങ്ങളിലും ഉടൻ തുടങ്ങും. പ്രമുഖ വിദേശ ഐടി കമ്പനികളെ കേരളത്തിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ചില കമ്പനികൾ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സംരം‌ഭക പ്രോത്സാഹന പദ്ധതികളിലൂടെ വിദ്യാർഥികൾതന്നെ തൊഴിൽദാതാക്കളായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

കൊച്ചിയിൽ 5200 കോടിയുടെ പോളി പ്രൊപ്പിലീൻ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ). കൊച്ചിയിലെ ബിപിസിഎൽ റിഫൈനറിയിലാണ്‌ ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുക. പെട്രോകെമിക്കൽ രംഗത്ത്‌ കേരളത്തിൽവരുന്ന ഏറ്റവും വലിയ നിക്ഷേപമാകും ഇത്‌. ഇതു സംബന്ധിച്ച്‌ വ്യവസായ മന്ത്രി പി രാജീവുമായി ബിപിസിഎൽ ചെയർമാൻ ജി കൃഷ്ണകുമാർ പ്രാഥമിക ചർച്ച നടത്തി. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാവശ്യമായ പോളി പ്രൊപ്പിലീൻ വലിയ തോതിൽ ഈ യൂണിറ്റിൽനിന്ന് ഉൽപ്പാദിപ്പിക്കാനാകും. ബാഗുകൾ, വീട്ടുപകരണങ്ങൾ, ബോക്സുകൾ, ഷീറ്റ്, പാക്കേജിങ്‌ ഫിലിംസ് തുടങ്ങിയവ നിർമിക്കാനാവശ്യമായ പോളി പ്രൊപ്പിലീൻ നിർമിച്ച്‌ ദക്ഷിണേന്ത്യയിലാകെ വിതരണം ചെയ്യുകയാണ്‌ ലക്ഷ്യം. ബിപിസിഎൽ ബോർഡിൻ്റെ അംഗീകാരം ലഭിച്ചാലുടൻ പദ്ധതിയുടെ നിർമാണ പ്രവർത്തനം ആരംഭിക്കും. 40 മാസംകൊണ്ട് പൂർത്തിയാക്കും. ബിപിസിഎല്ലും അശോക് ലെയ്‌ലൻഡും കൊച്ചിൻ വിമാനത്താവളവും ചേർന്ന്‌ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്‌ സ്ഥാപിക്കാനും പദ്ധതിയുണ്ട്‌. മണിക്കൂറിൽ ഒമ്പതു കിലോ ഉൽപ്പാദനശേഷിയുള്ള 500 കിലോ വാട്ട്‌ പ്ലാന്റാണ്‌ ലക്ഷ്യം. കൊച്ചിൻ…

Read More

ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ ശിക്ഷാഇളവ് കിട്ടി പുറത്ത് വന്നപ്പോൾ സംഘപരിവാറുകാർ അവരെ മാലയിട്ട് സ്വീകരിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. പ്രതികളെ വെറുതെവിട്ടതിന് എതിരായ ബിൽക്കിസ് ബാനുവിൻ്റെ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കവെയാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പ്രതികളെ ന്യായീകരിച്ചത്. പ്രതികൾ ശിക്ഷാഇളവ് കിട്ടി പുറത്തുവന്നപ്പോൾ ജയിലിനു പുറത്ത് അവരെ മാലയിട്ട് സ്വീകരിച്ചത് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാണിച്ചു. പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് അവരെ സ്വീകരിച്ചതെന്നും അതിൽ എന്താണ് തെറ്റെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചോദിച്ചു. സിബിഐ അന്വേഷിച്ചിരുന്ന കേസിൽ കേന്ദ്ര സർക്കാരും കക്ഷിയാണ്. ബിൽക്കിസ് ബാനുവിനുവേണ്ടി ഹാജരായ അഡ്വ. ശോഭ ഗുപ്ത ശിക്ഷാഇളവ് നൽകിയ നടപടിയെ ശക്തമായി വിമർശിച്ചു. പ്രതികളെ വെറുതെവിട്ടാൽ ഉണ്ടാകാനിടയുള്ള സാമൂഹികാഘാതം ഗുജറാത്ത്‌ സർക്കാർ കണക്കിലെടുത്തില്ലെന്ന് അവർ ചൂണ്ടിക്കാണിച്ചു.

Read More