Author: T21 Media

വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലായി രണ്ടു വർഷം കൊണ്ട് 1.27 ലക്ഷം ജീവനക്കാർ കുറഞ്ഞതായി കേന്ദ്ര സർക്കാർ. . 2020 മാർച്ചിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണം 31.91 ലക്ഷം ആയിരുന്നു. 2021ൽ 31.15 ലക്ഷമായി. 2022 മാർച്ചിൽ ഇത്, 30.64 ലക്ഷമായി കുറഞ്ഞു. രാജ്യസഭയിൽ വി ശിവദാസന്‌ തൊഴിൽ മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ ഈ കണക്ക്‌. കേന്ദ്രസർക്കാർ ഒഴിവുകളിൽ ദീർഘകാലം നിയമനം നടത്താതെ, തസ്‌തികകൾ വെട്ടിച്ചുരുക്കുകയാണെന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തേ നൽകിയ മറുപടിയിൽ സമ്മതിച്ചിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. 2020ൽ 9.20 ലക്ഷം പേരുണ്ടായിരുന്നു. 2021ൽ 8.61 ലക്ഷമായി ചുരുങ്ങി. 2022ൽ ഇത് 8.60 ലക്ഷം ആയി.

Read More

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വികസന പദ്ധതികളെയും അജണ്ടവച്ച് ചര്‍ച്ചചെയ്ത് എതിര്‍ക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷ സമീപനമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇങ്ങനെയൊരു പ്രതിപക്ഷത്തെ ലോകത്തെങ്ങും കാണാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ക്ക് എല്ലാത്തിനോടും നിഷേധമാണ്. ദേശീയപാത വികസനം, കെ റെയില്‍, കെ ഫോണ്‍, ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം വൈദ്യുത ലൈന്‍ എന്നിവയിലെല്ലാം ഇത്തരത്തിലാണ് യുഡിഎഫ് സമരം വന്നത്. എന്നാല്‍, നിശ്ചയിച്ച വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ലോകത്തിന് മാതൃകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. ഇതാണ് പ്രതിപക്ഷത്തെയും ഒരു വിഭാഗം മാധ്യമങ്ങളെയും കുപ്രചാരണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വികസനത്തിന് വോട്ടുണ്ടെന്ന് ഇക്കൂട്ടര്‍ക്ക് വ്യക്തമായി. അതോടെ എതിര്‍പ്പിന്റെ കാഠിന്യവും കൂടി. എന്തെല്ലാം അപവാദങ്ങള്‍ നടത്തിയാലും ഇനിയും വികസനത്തിന് വോട്ട് കിട്ടും. പുതുപ്പള്ളിയിലും നാടിന്റെ വികസന പദ്ധതികളും രാഷ്ട്രീയവും മുന്‍നിര്‍ത്തിയായിരിക്കും പ്രചാരണം. ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍ പറത്തി കേന്ദ്രം…

Read More

സംസ്ഥാനത്ത് ദേശീയപാത പദ്ധതികളുടെ ജോലി നിര്‍ത്തിവച്ചെന്ന് മാധ്യമങ്ങളുടെ വ്യാജ പ്രചാരണം. പാലക്കാട്- -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ്, ദേശീയപാത 66 ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുകയാണ്. ദേശീയപാത അതോറിറ്റിയുമായി ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആശയക്കുഴപ്പമുണ്ടായതാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ദേശീയപാത അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഈ മാസം നാലിന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ എറണാകുളം ബൈപാസ്, കൊല്ലം- ചെങ്കോട്ട പാതയ്ക്ക് സംസ്ഥാന വിഹിതം നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പകരം സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഭൂമിയില്‍ മണ്ണും കല്ലും ഖനനം നടത്താന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണന നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ജിഎസ്ടിയില്‍നിന്നും സാമഗ്രികളുടെ സംഭരണത്തിന്റെ റോയല്‍റ്റിയില്‍നിന്നും ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ ഒഴിവാക്കണമെന്നും ചര്‍ച്ചയില്‍ കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനം ഇക്കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാര്‍ ഭൂമിയില്‍ ഖനനം നടത്താന്‍ അനുമതി നല്‍കണമെങ്കില്‍ റവന്യു ചട്ടം പരിഷ്‌കരിക്കണം. ഇതിനുള്ള നടപടി പുരോഗമിക്കുയാണ്. ഇതുമായി ബന്ധപ്പെട്ട്…

Read More

മണിപ്പുരിൽ സംഘർഷബാധിത മേഖലകളിൽ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പൊലീസുകാരും പങ്കാളികളായിട്ടുണ്ടെന്ന ആരോപണം വിശദമായി പരിശോധിക്കണമെന്ന്‌ സുപ്രീംകോടതി. അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ പട്‌സാൽഗികർക്കാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശം നൽകിയത്‌. കഴിഞ്ഞയാഴ്‌ച വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി വിശദമായ മാർഗനിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന ഉത്തരവിലാണ്‌, കുറ്റകൃത്യങ്ങളിൽ പൊലീസുകാരുടെ പങ്കാളിത്തംകൂടി അന്വേഷിക്കണമെന്ന സുപ്രധാന നിർദേശമുള്ളത്‌. സംഘർഷങ്ങൾ തടയുന്നതിലും ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിലും പൊലീസ്‌ വലിയരീതിയിൽ പരാജയമായിരുന്നെന്ന വസ്‌തുത സാക്ഷിമൊഴികളിൽനിന്നും മറ്റും വ്യക്തമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചില സന്ദർഭങ്ങളിൽ പൊലീസുകാർ കുറ്റവാളികളുമായി ചേർന്ന്‌ പ്രവർത്തിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആരെങ്കിലും വീഴ്‌ച കാണിച്ചിട്ടുണ്ടെങ്കിൽ പദവിയോ റാങ്കോ സ്ഥാനമോ കണക്കിലെടുക്കാതെ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ്‌ മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മുഖേനയുള്ള ചികിത്സാ ധനസഹായ വിതരണം സുതാര്യവും സു?ഗമവുമാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അം?ഗം ടി എം തോമസ് ഐസക്. പരമാവധി പേര്‍ക്ക് സഹായം എത്തിക്കാന്‍ നടപടിയെടുത്തു, തുക വര്‍ധിപ്പിച്ചു. ഉമ്മന്‍ ചാണ്ടി (2011- 2016) ശരാശരി പ്രതിവര്‍ഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷം (2021, 2022) ശരാശരി 338 കോടി രൂപവീതം നല്‍കി. 2021- ആദ്യ രണ്ടുമാസം ഒഴിവാക്കിയിട്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഇരട്ടിത്തുക. തുക വാങ്ങാന്‍ അപേക്ഷകര്‍ ആരുടെയും ശുപാര്‍ശയ്ക്ക് കാത്തുനില്‍ക്കേണ്ടാത്തവിധം സുതാര്യമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ജനസമ്പര്‍ക്ക പരിപാടിയെന്ന പേരില്‍ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്നതും അവസാനിപ്പിച്ചു. അപേക്ഷ സ്വീകരിക്കുന്നതും മറ്റു നടപടികളും പണം അക്കൗണ്ടിലെത്തിക്കുന്നതും ഓണ്‍ലൈന്‍ വഴിയാക്കി. നടപടികള്‍ പ്രയാസരഹിതമാക്കി അപേക്ഷകരുടെ ആത്മാഭിമാനത്തെ മാനിക്കുന്ന സമഗ്ര സംവിധാനമാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും…

Read More

യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും അവകാശപ്പോരാട്ടങ്ങളിലൂടെ കേരളത്തിന് സുപരിചിതമായ പേര് – ജെയ്ക് സി തോമസ്. സംഘടനാ മികവിനൊപ്പം അക്കാദമിക മികവും ഒത്തിണങ്ങിയ, പക്വതയാര്‍ന്ന യുവനേതാവാണ് മുപ്പത്തിരണ്ടുകാരനായ ജെയ്ക്. പുതുപ്പള്ളിയില്‍ വീണ്ടും അങ്കത്തിന് ഇറങ്ങുമ്പോള്‍, മാറുന്ന പുതുപ്പള്ളിയുടെ മനസ് ജെയ്ക്കിനൊപ്പമുണ്ട്. 2016 ലും 2021 ലും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2011 ല്‍ 33,255 വോട്ടായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 2016 ല്‍ ജെയ്ക് 27,092 ആയും 2021 ല്‍ 9044 ആയും കുറച്ചു. പുതുപ്പള്ളിയിലെ ജനങ്ങളുമായി ജെയ്ക് ഉണ്ടാക്കിയ ബന്ധങ്ങളും മണ്ഡലത്തിലെ പ്രവര്‍ത്തനമികവുമാണ് ഈ വോട്ടിങ്ങില്‍ നിഴലിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര സെക്രട്ടേറിയറ്റംഗവും സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ് ജെയ്ക്. എസ്എഫ്ഐയുടെ സംസ്ഥാനത്തെ അമരക്കാരനായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. അഡ്വ. കെ സുരേഷ്‌കുറുപ്പ്, പി കെ ബിജു എന്നിവര്‍ക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കോട്ടയംകാരനായി.കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി…

Read More

ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികള്‍ക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ദ്ധനവു മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാല്‍ യാത്രക്കാര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണെന്നും മന്ത്രി അറിയിച്ചു. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങള്‍ക്കനുസരിച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നു മാവശ്യപ്പെട്ട് മാര്‍ച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി കത്തയച്ചിരുന്നു.

Read More

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ തയ്യാറാക്കിയ മാര്‍?ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്.

Read More

2023-24 അക്കാദമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി 37,46,647 വിദ്യാര്‍ഥികളാണുള്ളതെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ച. ഇതില്‍ സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വര്‍ഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടിയെന്നും മന്ത്രി പറഞ്ഞു. പുതുതായി പ്രവേശനം നേടിയ ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസില്‍ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വര്‍ഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കൂ. ഇങ്ങനെ പരിഗണിക്കുമ്പോള്‍ പുതുതായി…

Read More

വിദ്വേഷപ്രസംഗങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അത് തടയാന്‍ കര്‍ശന സംവിധാനമുണ്ടാകണമെന്നും സുപ്രീംകോടതി. ഹരിയാനയിലെ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മുസ്ലീംസമുദായത്തെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളും പ്രചരണങ്ങളും വ്യാപകമായെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. രാജ്യത്തുടനീളമുള്ള വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, എസ് വി ഭട്ടി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. ”സമുദായങ്ങള്‍ക്കിടയില്‍ മൈത്രിയും പരസ്പരബഹുമാനവും വേണം. ഈ കാര്യം ഉറപ്പാക്കാന്‍ എല്ലാ സമുദായങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. വിദ്വേഷപ്രസംഗങ്ങള്‍ എല്ലാരീതിയിലും മോശപ്പെട്ട കാര്യമാണ്. ഒരാള്‍ക്കും അത് അംഗീകരിക്കാന്‍ പറ്റില്ല”- സുപ്രീംകോടതി പറഞ്ഞു. വിദ്വേഷപ്രസംഗങ്ങളുടെ ഉള്ളടക്കങ്ങളും അതുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധിക്കുന്നതിന് ജില്ലകള്‍ തോറും സമിതികള്‍ രൂപീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കാവുന്നതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഇത്തരം സമിതികള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കണം. അതിന് ശേഷം അതത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരോട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണം- കോടതി…

Read More