Author: T21 Media

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈനാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സോഫ്റ്റ് വെയര്‍ തയാറാക്കി വരികയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ഫ്രീഡം ഫെസ്റ്റിവലിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണത്തിലൂടെ അധികാരവും ആസൂത്രണവും പ്രാദേശിക തലങ്ങളിലേക്ക് വികേന്ദ്രീകരിച്ച് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. ഇതേ രീതിയില്‍ ഉത്പാദന സംരംഭങ്ങള്‍ വികേന്ദ്രീകരിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ഇതിനായി വ്യവസായ വകുപ്പുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണുകളുടെ സേവനം ലഭ്യമാക്കി. ഇതിലൂടെ ചെറുകിട സംരംഭങ്ങളും തൊഴിലവസരങ്ങളും വര്‍ധിച്ചു. നീതിയുക്തവും സമത്വാധിഷ്ഠിതവുമായ സാമൂഹിക ക്രമത്തിലേക്കുള്ള ചുവടുവെയ്പ്പുകള്‍ വിജ്ഞാനത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. വിജ്ഞാനം തന്നെ മൂലധനമായി മാറുകയും സമ്പത്തുല്പാദനത്തില്‍ പങ്കുവഹിക്കുകയും ചെയ്യുന്ന കാലമാണിത്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയും വിജ്ഞാന സമൂഹവുമാക്കി മാറ്റുകയാണ്…

Read More

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ ഏഴുവര്‍ഷത്തിനിടെ ഐടി കയറ്റുമതിയിലൂടെ നേടിയത് 85,540.73 കോടി രൂപ. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2016 മുതല്‍ ഇതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് 44,616 കോടിയും കൊച്ചി ഇന്‍ഫോപാര്‍ക്ക് 40,709 കോടിയും കോഴിക്കോട് സൈബര്‍പാര്‍ക്ക് 215.73 കോടിയുമാണ് ഈ കാലയളവില്‍ നേടിയത്. അതിനുമുമ്പുള്ള അഞ്ചുവര്‍ഷത്തെ ഐടി കയറ്റുമതി വരുമാനം 34,123 കോടി രൂപയായിരുന്നു. ഈ ഏഴുവര്‍ഷത്തില്‍ മൂന്നു പാര്‍ക്കിലുമായി 62,000 പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. ടെക്നോപാര്‍ക്കില്‍ 22,000 പേര്‍ക്കും ഇന്‍ഫോപാര്‍ക്കില്‍ 37,900 പേര്‍ക്കും സൈബര്‍ പാര്‍ക്കില്‍ 2100 പേര്‍ക്കുമാണ് പുതുതായി തൊഴില്‍ ലഭിച്ചത്. മൂന്നു പാര്‍ക്കിലുമായി 504 കമ്പനികള്‍ പുതുതായെത്തി. നിലവില്‍ മൂന്നു പാര്‍ക്കിലുമായി 1142 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ടെക്നോപാര്‍ക്കില്‍ 486ഉം ഇന്‍ഫോപാര്‍ക്കില്‍ 572ഉം സൈബര്‍പാര്‍ക്കില്‍ 84ഉം. മൂന്നിടത്തുമായി 1,40,100 പേര്‍ തൊഴിലെടുക്കുന്നു. 7304.45 കോടി രൂപയുടെ നിക്ഷേപം അധികമായെത്തി. ടെക്നോപാര്‍ക്കില്‍ 1735 കോടിയും ഇന്‍ഫോപാര്‍ക്കില്‍ 5557.2 കോടിയും സൈബര്‍ പാര്‍ക്കില്‍ 12.25 കോടിയുമാണ്…

Read More

വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാന്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍കൊണ്ട് കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാതെ ചാനലുകള്‍ അതെല്ലാം കൃത്യമായി പാലിക്കുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ്മിശ്ര എന്നിവര്‍കൂടി അംഗങ്ങളായ ബെഞ്ച് ചുണ്ടിക്കാട്ടി. ചാനലുകള്‍ക്ക് സ്വയം നിയന്ത്രണസംവിധാനമുണ്ടെന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ (എന്‍ബിഡിഎ) വാദം കോടതി തള്ളി. ചാനലുകളുടെ നിയന്ത്രണം സംബന്ധിച്ച് സുപ്രീംകോടതി മുന്‍ജഡ്ജിമാരായ എ കെ സിക്രി, ആര്‍ വി രവീന്ദ്രന്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ തേടാന്‍ എന്‍ബിഡിഎയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ്ദത്തറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ചാനലുകളുടെ സ്വയംനിയന്ത്രണസംവിധാനം ഒട്ടും ഫലപ്രദമല്ലെന്ന് ബോംബെ ഹൈക്കോടതിയും നേരത്തെ വിമര്‍ശിച്ചിരുന്നു. ബോളിവുഡ്താരം സുശാന്ത്സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ‘മാധ്യമവിചാരണ’ ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശം. ചട്ടങ്ങള്‍ ലംഘിക്കുന്ന ചാനലുകള്‍ക്ക് ഒരു ലക്ഷം…

Read More

രാജ്യത്ത് ചില്ലറവില്‍പ്പനവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം (പണപ്പെരുപ്പം) വീണ്ടും കുതിച്ചുയര്‍ന്നു. ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് 7.44 ശതമാനത്തിലേക്ക് ഉയര്‍ന്നതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞമാസം 4.8 ശതമാനമായിരുന്നു. ധാന്യങ്ങള്‍, പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് കാരണമായത്. തോത് ആറ് ശതമാനത്തില്‍ അധികമാകുന്നത് സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും എന്ന റിസര്‍വ് ബാങ്ക് നിരീക്ഷണം വന്നതിന് തൊട്ടുപുറകെയാണ് ജനജീവിതം ദുസ്സഹമാക്കിയ കണക്കുകള്‍ പുറത്തുവന്നത്. ഭക്ഷ്യോല്‍പ്പന്ന വിലസൂചിക ജൂണിലെ 4.49 ശതമാനത്തില്‍നിന്ന് 11.51 ശതമാനമായി. രാജ്യത്ത് പച്ചക്കറി വില 37.3 ശതമാനം ഉയര്‍ന്നപ്പോള്‍ ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും 13 ശതമാനത്തിലധികം വില കൂടുതല്‍ നല്‍കേണ്ടിവന്നുവെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ആഗസ്തിലും വിലക്കയറ്റം ഉയരുമെന്നാണ് കഴിഞ്ഞദിവസം പണനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചത്. വിലക്കയറ്റത്തോത് ദേശീയശരാശരിയിലും താഴെ 6.43 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുറവ് ഒരു ശതമാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍…

Read More

മതനിരപേക്ഷതയും ഫെഡറലിസവും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയ – വംശീയ ഭിന്നതകള്‍ രാജ്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന് : ‘ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനമാണിന്ന്. കൊളോണിയല്‍ ഭരണത്തിനെതിരെ ധീരരക്തസാക്ഷികള്‍ ഉള്‍പ്പെടെ അനേകം ദേശാഭിമാനികള്‍ ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പ്പന്നമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്തവിരുദ്ധ ജനാധിപത്യധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. ഇന്ത്യയില്‍ ഭാഷാ സംസ്ഥാനങ്ങളും ഫെഡറല്‍ വ്യവസ്ഥയുമെല്ലാം ഉണ്ടാകുന്നതും ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം പകര്‍ന്നുനല്‍കിയ മൂല്യങ്ങളില്‍ നിന്നുമാണ്. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍…

Read More

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍ എംഎല്‍എയ്ക്ക് ഭൂമിയും ആഡംബര റിസോര്‍ട്ടും. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമായി വന്‍ തുക വെട്ടിച്ചതിനു പുറമെ ബിനാമി തട്ടിപ്പിന്റെയും നികുതി വെട്ടിപ്പിന്റെയും വിവരങ്ങള്‍ പുറത്തു വന്നു. ആറ് കോടി രൂപയുടെ സ്വത്താണ് കുഴല്‍ നാടന്‍ കൈക്കലാക്കിയത്. മൂന്നാര്‍ ദേവികുളം വില്ലേജില്‍ ചിന്നക്കനാലിലാണ് ഭൂമിയും ആഡംബര റിസോര്‍ട്ടും. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് കുഴല്‍നാടന്റെയും കൂട്ടു കക്ഷികളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്. സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്കുമാത്രമായി 15,40,800- രൂപ മുദ്രവില ചുമത്തി രജിസ്ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാര്‍ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമായി വന്‍തുകയും തട്ടിച്ചു. വസ്തുവിനും വന്‍ കെട്ടിടത്തിനുമായി ആറുകോടിയോളം രൂപയുടെ വിപണി മൂല്യമുണ്ട്. കൊല്ലം ശക്തികുളങ്ങര കാവനാട് മീനത്തുചേരി കപ്പിത്താന്‍സ് മാനറില്‍ ജന്നിഫര്‍ അല്‍ഫോന്‍സില്‍നിന്ന് മാത്യു കുഴല്‍നാടന്‍, പത്തനംതിട്ട അങ്ങാടി കാവുങ്കല്‍ വീട്ടില്‍ ടോം സാബു, ടോണി സാബു…

Read More

കോട്ടയം: പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സഖ്യവുമായി കോൺഗ്രസ്. കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിൻ്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്‌തു. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ബോബി മാത്യുവും സിപിഎമ്മിലെ ഹേമ രാജുവും രാജിവച്ചിരുന്നു. ആദ്യ രണ്ടര വർഷം കേരള കോൺഗ്രസ് മാണി വിഭാഗത്തിനും തുടർന്നുള്ള രണ്ടര വർഷം സിപിഎമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. ഈ ധാരണ പ്രകാരം ഇരുവരും രാജി വച്ചതിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് മാളിയേക്കൻ ബിജെപി പിന്തുണയോടെ പ്രസിഡന്റായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും.

Read More

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11 മുതൽ ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയാണ്‌ സംഘടിപ്പിക്കുക. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. കേന്ദ്ര ധനമന്ത്രിയെ കൂട്ടായി കാണാം എന്നാണ് കരുതിയതെന്നും പക്ഷെ ഒരൊറ്റ യു ഡി എഫ് എം പിയും മന്ത്രിയെ കാണാൻ വന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്‌ അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. 18000 കോടിയുടെ നഷ്‌ടമാണ്‌ ഇതിലൂടെ സംസ്ഥാനത്തിന്‌ ഉണ്ടായത്. ജിഎസ്‌ടി നഷ്‌ടപരിഹാരമായി നൽകിയിരുന്ന 12000 കോടിയും നൽകുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു. വിപണി ഇടപെടലിന്‌ കേന്ദ്രം പണം അനുവദിക്കുന്നില്ല. സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുകയാണ്‌. കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തെ നേരിടാനാണ്‌ ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നത്‌.…

Read More

ഹരിയാനയിലെ നൂഹിൽ വീണ്ടും പ്രകോപനപരമായ പ്രഖ്യാപനങ്ങളുമായി സംഘപരിവാറിൻ്റെ മഹാപഞ്ചായത്ത്‌. ഹിന്ദുക്കൾക്ക്‌ തോക്ക്‌ ലൈസൻസിന്‌ ഇളവ്‌ നൽകുക, നൂഹിൻ്റെ ജില്ലാപദവി എടുത്തുകളയുക, നൂഹിനെ ഗോഹത്യാ വിമുക്ത മേഖലയായി പ്രഖ്യാപിക്കുക, കലാപക്കേസുകളിൽ അറസ്റ്റിലായ ഹിന്ദു യുവാക്കളെ വിട്ടയക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ വിഎച്ച്‌പിയും ബജ്‌റംഗദളും ചേർന്ന്‌ സംഘടിപ്പിച്ച മഹാപഞ്ചായത്ത്‌ മുന്നോട്ടുവച്ചു. കലാപത്തിന്‌ ഇടയാക്കിയ ‘ബ്രജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്ര’ ആഗസ്‌ത്‌ 28ന്‌ നൂഹിൽനിന്ന്‌ പുനരാരംഭിക്കുമെന്ന പ്രഖ്യാപനവും നടത്തി. നൂഹ്‌–പൽവൽ അതിർത്തിയിലെ പോണ്ഡ്‌രി ഗ്രാമത്തിലാണ്‌ പോലീസ് കാവലിൽ മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചത്‌. മഹാപഞ്ചായത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി 51 അംഗ സമിതിക്ക്‌ രൂപം നൽകി. കലാപക്കേസുകളുടെ അന്വേഷണം എൻഐഎയ്‌ക്ക്‌ വിടുക, കേസുകളുടെ വിചാരണ ഗുരുഗ്രാമിലേക്ക്‌ മാറ്റുക, നൂഹിൽ ദ്രുതകർമ സേനയെയോ പോലീസിനെയോ സ്ഥിരമായി വിന്യസിക്കുക, കലാപത്തിൽ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ കുടുംബത്തിന്‌ ഒരു കോടി നഷ്ടപരിഹാരവും സർക്കാർ ജോലിയും പരിക്കേറ്റവർക്ക്‌ അമ്പതുലക്ഷം രൂപയും നൽകുക, രോഹിൻഗ്യകൾ ഉൾപ്പെടെയുള്ള മറ്റ്‌ രാജ്യക്കാരെ പുറത്താക്കുക, ഇതിനായി നിയമം കൊണ്ടുവരിക, ഹിന്ദുക്കൾക്കുണ്ടായ നഷ്ടങ്ങൾ എത്രയെന്ന്‌ അറിയുന്നതിന്‌…

Read More

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരനോട് ഇ ഡി ആവശ്യപ്പെട്ടു. കേസില്‍ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യും. ആഗസ്ത് 18ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് കെ സുധാകരന് ഇ ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐ ജി ലക്ഷ്മണിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇ ഡി നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സുധാകരന്റെ വിശദീകരണം. മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റുന്നതിന് ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നു വിശ്വസിപ്പിച്ച് 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

Read More