Author: T21 Media

ഏഴ് കോടിയുടെ ആഡംബര റിസോർട്ടിൻ്റെ ഉടമയായി മാറിയ വളഞ്ഞ വഴികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മാത്യു കുഴൽ നാടൻ്റെ ഉരുണ്ടു കളി. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന തരത്തിലായിരുന്നു റിസോർട്ട് വിഷയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുഴൽ നാടൻ്റെ പ്രകടനം. മൂന്നാർ ചിന്നക്കനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉന്നയിച്ച ഒരു ചോദ്യത്തിനും കൃത്യമായി മറുപടി നൽകാൻ കുഴൽനാടന് കഴിഞ്ഞില്ല. പകരം തൻ്റെ നിയമസ്ഥാപനത്തിൻ്റെ പെരുമയും സഹപ്രവർത്തകരുടെ തഴമ്പും വിസ്തരിച്ച് കേമത്തം വിളമ്പുകയായിരുന്നു കുഴൽനാടൻ. പ്രശസ്തരായ സുപ്രീം കോടതി അഭിഭാഷകർ തൻ്റെ സഹപ്രവർത്തകരായുണ്ടെന്നും അതുകൊണ്ട് നിയമ സ്ഥാപനത്തിൻ്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണം തന്റെയും നിയമ സ്ഥാപനത്തിലെ പാർട്ട്ണർമാരുടെയും ഇന്റ​ഗ്രിറ്റിയെ ബാധിക്കും എന്നാണ് കുഴൽ നാടൻ്റെ രോദനം. യഥാർത്ഥത്തിൽ ഇവിടെ ഉയർന്നു വന്ന ഒരു ആരോപണത്തിനും സുപ്രീം കോടതിയിലെയടക്കം കേസുകൾ നടത്തുന്ന തിരക്കേറിയ വക്കിൽ എന്ന് മേനി നടിക്കുന്ന കുഴൽനാടന് മറുപടി ഇല്ലായിരുന്നു. ഏറ്റവും…

Read More

സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അനുവദിക്കുന്നതിന് തടസ്സമാകുന്നത്‌ കേന്ദ്ര സർക്കാരിൻ്റെ പ്രതികാര നടപടികൾ. സംസ്ഥാനത്തിന്‌ അർഹതപ്പെട്ട കേന്ദ്ര സഹായങ്ങൾ വൻതോതിൽ നിഷേധിക്കുന്നത് സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നു. ഈ വർഷം സംസ്ഥാനത്തിന്‌ ലഭിക്കേണ്ട 36,121 കോടി രൂപയാണ്‌ കേന്ദ്ര ഗവൺമെന്റ് നിഷേധിച്ചത്‌. സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വായ്‌പാനുമതിയിൽ 11,921 കോടി രൂപ നിഷേധിച്ചു. ഓണക്കാലമടക്കം ഒമ്പതു മാസത്തേക്ക്‌ അനുവദിച്ചത്‌ 15,390 കോടി രൂപ മാത്രമാണ്. റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി രൂപ കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം രൂപ ഇല്ലാതായി. ആനുപാതികമായി ഐജിഎസ്‌ടിയിലടക്കം വരുമാനവർധന ഉണ്ടായതുമില്ല. നികുതിവിഹിതം 1.925 ശതമാനമായി കുറച്ചതിലൂടെ 3800 കോടിയിലധികം രൂപയുടെ നഷ്ടവുമുണ്ട്‌. ഇതിനു പുറെമയാണ്‌ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലേത് ഉൾപ്പെടെ ഗ്രാന്റുകൾ വെട്ടിക്കുറയ്‌ക്കുകയും തടഞ്ഞുവെക്കുകയും ചെയ്യുന്നത്‌. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ, സാമൂഹ്യ വികസന പദ്ധതികൾക്ക്‌ പ്രത്യേക ഉദ്ദേശ്യ കമ്പനികൾ വഴി വായ്‌പ എടുക്കാനും അനുവദിക്കുന്നില്ല. സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക…

Read More

നെഹ്‌‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (എൻഎംഎംഎൽ) നിന്ന് നെഹ്റുവിൻ്റെ പേര് ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇനി മുതൽ ഇവിടം പ്രൈം മിനിസ്‌റ്റേഴ്‌‌സ് മ്യൂസിയം ആൻഡ് ലൈബ്രററി സൊസൈറ്റി (പിഎംഎംഎൽ) എന്ന് അറിയപ്പെടും. 77-ാം സ്വാതന്ത്ര്യദിനത്തിൽ മ്യൂസിയത്തിൻ്റെ പേര് പുനർനാമകരണം ചെയ്‌തതായി മ്യൂസിയം ചെയർപേഴ്‌സ‌‌ൺ നൃപേന്ദ്ര മിശ്ര അറിയിച്ചു. നേരത്തെ എൻ എം എം എൽ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നെഹ്റുവിൻ്റെ പേര് നീക്കാൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റി ചെയർമാൻ. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, ജി. കിഷൻ റെഡ്ഡി, അനുരാഗ് താക്കൂർ എന്നിവരടക്കം 29 പേരാണ് അംഗങ്ങൾ. നെഹ്റു ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന തീൻമൂർത്തി ഭവൻ അദ്ദേഹത്തിൻ്റെ 75-ാം ജന്മദിനത്തിൽ അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണനാണ് രാജ്യത്തിന് സമർപ്പിച്ചത്. 1948 ഓഗസ്റ്റ് മുതൽ 1964 മേയ് 27 വരെ പ്രധാനമന്ത്രി നെഹ്‌റുവിൻ്റെ ഔദ്യോഗിക വസതിയായിരുന്നു…

Read More

സംഘപരിവാർ സംഘടനയായ ബജ്രംഗ്ദളിനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ് വിജയ് സിംഗ്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ജയിച്ചാലും ബജ്രംഗ്ദളിനെ നിരോധിക്കില്ല. ബജ്രംഗ്ദളിൽ നല്ലവരായ നിരവധി ആളുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം അവസാനം മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ് വിജയ് സിംഗിൻ്റെ പ്രസ്താവന. നേരത്തെ അധികാരത്തിൽ എത്തിയാൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കർണാടക തെരഞ്ഞെടുപ്പ് പത്രികയിൽ കോൺഗ്രസ് പറഞ്ഞിരുന്നു.

Read More

ഹരിയാനയിലെ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള നൂഹ്‌ ജില്ലയിൽ വീണ്ടും ബുൾഡോസർ രാജ്‌ നടപ്പാക്കാൻ സംസ്ഥാന ബിജെപി സർക്കാർ നീക്കം. നൂഹിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനായി സർവേ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകി. കൈയേറ്റം കണ്ടെത്തിയാൽ നോട്ടീസ്‌ നൽകി പൊതുപ്രഖ്യാപനവും നടത്തണം. തുടർന്ന്‌ ബുൾഡോസർ ഉപയോഗിച്ച്‌ അനധികൃത നിർമാണങ്ങൾ ഇടിച്ചുനിരത്തണം. ഇടിച്ചുനിരത്തൽ പുരോഗതി എല്ലാ മാസവും വിലയിരുത്തി തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും സർക്കാരിന്‌ റിപ്പോർട്ട്‌ കൈമാറണം. നൂഹ്‌ ജില്ലയിൽ മാത്രമാണ്‌ കൈയേറ്റം കണ്ടെത്തുന്നതിനുള്ള സർവേക്ക്‌ നിർദേശം നൽകിയിരിക്കുന്നത്. നൂഹിലെ കലാപത്തിനു പിന്നാലെ ആഗസ്‌ത്‌ മൂന്നുമുതൽ ആറുവരെയായി ജില്ലയിൽ ബുൾഡോസറുകൾ ഉപയോഗിച്ച്‌ വ്യാപകമായ ഇടിച്ചുനിരത്തൽ സർക്കാർ നടത്തിയിരുന്നു. ഏഴിന്‌ പഞ്ചാബ്‌ ഹരിയാന ഹൈക്കോടതി ഇടപെട്ട്‌ ഇടിച്ചുനിരത്തൽ തടഞ്ഞു. നോട്ടീസുപോലും അയക്കാതെയുള്ള ഏകപക്ഷീയ ഇടിച്ചുനിരത്തലിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. വംശീയശുദ്ധീകരണമാണോ ലക്ഷ്യമിടുന്നതെന്നുപോലും ബിജെപി സർക്കാരിനോട്‌ കോടതി ആരാഞ്ഞു. 18ന്‌ കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കെയാണ്‌ സർവേ നടത്തി ഇടിച്ചുനിരത്തൽ പുനരാരംഭിക്കാനുള്ള സർക്കാർ നീക്കം.…

Read More

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് നൽകുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ തുടർച്ചാനുമതി ആലപ്പുഴ, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലാ കളക്ടറേറ്റുകളിലെ 4 ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായി അനുവദിച്ചിട്ടുള്ളതും 31.03.2021 വരെ തുടർച്ചാനുമതി നൽകിയിട്ടുള്ളതുമായ 20 താൽക്കാലിക തസ്തികകൾക്ക് 01.04.2021 മുതൽ 31.03.2024 വരെ തുടർച്ചാനുമതി നൽകാൻ…

Read More

കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്ന് പുതുപ്പള്ളി. നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ പത്തിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് പത്രിക സമർപ്പിക്കാൻ എത്തിയത്. കോട്ടയം ആർഡിഒ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് ജെയ്ക് സമർപ്പിച്ചത്. എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു, സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ രാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇന്ന് വൈകിട്ട് 4 ന് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.

Read More

പരിസ്ഥിതി ദുർബല പ്രദേശമായ ചിന്നക്കനാലിൽ മാത്യു കുഴൽ നാടൻ എം എൽ എ ആഡംബര റിസോർട്ട് നിർമ്മാണത്തിന് കള്ളപ്പണവും ഒഴുക്കി. അനധികൃതമായി നിർമിച്ച റിസോർട്ടിന്റെ നിയമസാധുതയ്‌ക്കായി മാത്യു കുഴൽ നാടൻ നടത്തിയ വഴിവിട്ട കളികളും പുറത്തു വരികയാണ്. ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയ സ്ഥലത്തെ 4000 ചതുരശ്രയടിയുള്ള കെട്ടിടത്തിൻ്റെ വിവരം മറച്ചുവച്ച്‌ ഇവിടെ വീട്‌ നിർമിക്കാൻ വ്യാജ അപേക്ഷ നൽകിയായിരുന്നു തട്ടിപ്പ്‌. ചിന്നക്കനാൽ പഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിരതാമസക്കാരനാണെന്ന തെറ്റായ വിവരവും നൽകി. വീട്‌ നിർമാണത്തിന്‌ അനുമതി വാങ്ങി നിലവിലെ കെട്ടിടത്തിന്‌ പഞ്ചായത്ത്‌ നമ്പർ നേടുകയായിരുന്നു ലക്ഷ്യം. സർവേ നമ്പർ 34/1-12-2ൽ അമ്പത്തിനാലര സെന്റിലാണ്‌ വീടിന്‌ അനുമതി തേടിയത്‌. ഇതിനായി എൻഒസി ആവശ്യപ്പെട്ട്‌ ഏപ്രിൽ ഒന്നിന്ന്‌ ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകി. വസ്‌തുവും ആഡംബര കെട്ടിടവും രജിസ്റ്റർ ചെയ്‌ത ബിനാമികളായ ടോണി സാബു, ടോം സാബു എന്നിവരുടെ പേരും അപേക്ഷയിലുണ്ട്. കുഴൽനാടനാണ് ഒന്നാം പേരുകാരൻ. സ്ഥലപരിശോധന നടത്തിയ ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ…

Read More

തിരുവനന്തപുരം: യാഥാർഥ്യം മറച്ചുവെച്ച് വാർത്തകൾ അവതരിപ്പിക്കുന്ന മാതൃഭൂമിയുടെയും മനോരമയുടെയും രാഷ്ട്രീയ ദുഷ്ടലാക്ക് തുറന്നു കാട്ടി മന്ത്രി എം ബി രാജേഷ്. കേന്ദ്രവിഹിതം മുൻപൊരിക്കലുമില്ലാത്ത വിധം നിഷേധിച്ചതും രാജ്യത്ത്‌ വിലക്കയറ്റം റിസർവ് ബാങ്ക്‌ നിശ്ചയിച്ച പരമാവധി പരിധിയും കടന്ന് കുതിച്ചുയരുന്നതും ഒളിച്ചു പിടിക്കാൻ ചൊവ്വാഴ്ചത്തെ പത്രത്തിൽ മാതൃഭൂമിയും മലയാള മനോരമയും നടത്തിയ ശ്രമം ഫെയ്സ് ബുക്ക് കുറിപ്പിൽ മന്ത്രി ചുണ്ടിക്കാട്ടി. ‘എത്ര സൂക്ഷ്മമായാണ്‌ ഈ പത്രങ്ങളെല്ലാം തങ്ങളുടെ രാഷ്ട്രീയം വാർത്തയിൽ വിന്യസിക്കുന്നത്‌ എന്നതിന്‌ ഒന്നാന്തരം തെളിവാണ്‌ ഇവ. അതുകൊണ്ട്‌ പത്രവായന തലക്കെട്ടിൽ‌ മാത്രം ഒതുക്കരുത്‌. ഉള്ളടക്കത്തിൽ എഴുതിവെച്ച വരികൾ മാത്രമല്ല, വരികൾക്കിടയിലും വായിക്കാൻ ശീലിക്കണം’- മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് “വളരെ പ്രധാനപ്പെട്ട രണ്ട്‌ വാർത്തകൾ പ്രധാന പത്രങ്ങൾ കൈകാര്യം ചെയ്ത രീതി ഏറെ ശ്രദ്ധിക്കേണ്ടതാണ്‌. മാതൃഭൂമിക്ക്‌ രണ്ട്‌ പത്രങ്ങളുണ്ട്‌. അതിൽ ഒന്നിലെ ഒന്നാം പേജ്‌ ലീഡ്‌ ‘കേരളത്തിൻ്റെ റവന്യൂ വരുമാനം കൂപ്പുകുത്തി, കുറഞ്ഞത്‌ 16.2%’ എന്നാണ്‌. അതിന്‌ താഴെ കേന്ദ്രഗ്രാന്റ്‌…

Read More

ചില തെറ്റിദ്ധാരണകളും നിഷിപ്‌ത താൽപ്പര്യക്കാരുടെ ഇടപെടലുകളും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഗൂഢാലോചനയുമാണ്‌ മണിപ്പുർ കലാപത്തിന്‌ പിന്നിലെന്ന്‌ മുഖ്യമന്ത്രി ബിരേൻ സിങ്‌. തെറ്റുകൾ പറ്റുക മനുഷ്യസഹജമാണെന്നും മറക്കാനും പൊറുക്കാനും പഠിക്കണമെന്നും ഇംഫാൽ പരേഡ്‌ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം ബിരേൻ സിങ്‌ പറഞ്ഞു. ‘സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്‌. വീടുകൾ നഷ്ടമായവരെയും പലായനം ചെയ്യേണ്ടി വന്നവരെയും ഉടൻ പുനരധിവസിപ്പിക്കും. താമസിച്ചിരുന്ന സ്ഥലങ്ങളിലേക്ക്‌ മടങ്ങാൻ പറ്റാത്തവരെ താൽകാലിക വീടുകളിലേക്ക്‌ (പ്രീഫാബ്രിക്കേറ്റഡ്‌ വീടുകൾ) ഉടൻ മാറ്റും. ഇതിനായുള്ള വീടുകൾ തയ്യാറായി വരികയാണ്‌. സമുദായങ്ങൾക്കിടയിൽതെറ്റിദ്ധാരണകളുണ്ടെങ്കിൽ ചർച്ചചെയ്‌‌ത്‌ പരിഹരിക്കാം. സർക്കാരിൻ്റെ വാതിൽ എപ്പോഴും ചർച്ചയ്‌ക്കായി തുറന്നിരിക്കും’– മുഖ്യമന്ത്രി പറഞ്ഞു. മണിപ്പുരിൽ വിഘടനവാദസംഘടനകൾ പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നതിനാൽ സ്വാതന്ത്ര്യദിനത്തിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. താഴ്‌വരയിലെ ഉൾപ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഉണ്ടായില്ല.

Read More