Author: T21 Media

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തിക വിഹിതങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഭരണാധികാരികളെ ഒരുമിച്ചുകാണാനുള്ള പൊതുതീരുമാനത്തിനെതിരെ നിന്ന് യുഡിഎഫ്‌ എംപിമാർ കേരളത്തെ വഞ്ചിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്‌ കേരളത്തോട്‌ കാട്ടിയ അങ്ങേയറ്റത്തെ അവഹേളനമാണ്‌. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുകയാണ്‌ യുഡിഎഫ് പാർലമെന്റ്‌ അംഗങ്ങൾ. സംസ്ഥാനത്തിന്‌ കിട്ടേണ്ട സാമ്പത്തിക വിഹിതം ഉറപ്പു വരുത്താൻ എംപിമാർക്കും ബാധ്യതയുണ്ട്‌. ഇതിനായുള്ള ശ്രമങ്ങളെ തകിടംമറിക്കുന്ന യുഡിഎഫ്‌ എംപിമാർ ജനങ്ങളെ വഞ്ചിച്ചു. ഇതിന് യുഡിഎഫ്‌ നേതൃത്വം മറുപടി പറയണം. ഇത്‌ യുഡിഎഫ്‌ നയമാണോ എന്നറിയാൻ ജനങ്ങൾക്ക്‌ താൽപര്യമുണ്ട്‌. കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ രാഹുൽ ഗാന്ധിയും കേരളത്തിൽനിന്നുള്ള എംപിയാണ്‌. ഇക്കാര്യത്തിൽ അദ്ദേഹത്തിനും ബാധ്യതയുണ്ട്‌. മറുപടി പറയാൻ രാഹുൽ ഗാന്ധിയും ബാധ്യസ്ഥനാണ്‌. നാടിൻ്റെ നന്മയ്‌ക്കായുള്ള പൊതുതീരുമാനത്തിനെതിരെനിന്ന ഈ പാർലമെന്റ്‌ അംഗങ്ങളെക്കുറിച്ച്‌ ജനങ്ങൾ വിലയിരുത്തും. ഈ വർഷം സംസ്ഥാന വരുമാനത്തിൽ കേന്ദ്ര ഇടപെടൽമൂലം ഫലത്തിൽ 40,000 കോടി രൂപയുടെ കുറവുണ്ടാകും. റവന്യു കമ്മി ഗ്രാന്റും ജിഎസ്‌ടി നഷ്ടപരിഹാരവുമുൾപ്പെടെ ഇല്ലാതാകുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര…

Read More

തിരുവനന്തപുരം: ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ ആനുകൂല്യങ്ങൾക്കും ആശ്വാസനടപടികൾക്കുമായി 19,000 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനായി 1800 കോടി രൂപ അനുവദിച്ചു. 60 ലക്ഷത്തോളം പേർക്ക്‌ 3200 രൂപവീതം പെൻഷൻ ലഭിക്കും. 13 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസിനും ഉത്സവബത്തയ്‌ക്കും അഡ്വാൻസിനുമായി 630 കോടി നീക്കിവച്ചു. ഒരുലക്ഷത്തിൽപ്പരം ജീവനക്കാർക്ക്‌ 4000 രൂപവീതം ബോണസുണ്ട്‌. ഇതിന്‌ അർഹതയില്ലാത്തവർക്ക് ഉത്സവബത്ത 2750 രൂപ. വിരമിച്ചവർക്ക്‌ പ്രത്യേക ഉത്സവബത്ത 1000 രൂപ. ഓണം അഡ്വാൻസ്‌ 20,000 രൂപയാണ്‌. പാർട്‌ ടൈം കണ്ടിൻജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക്‌ 6000 രൂപയും. കരാർ, സ്‌കീം തൊഴിലാളികൾക്കും ബത്ത ലഭിക്കും. തൊഴിലുറപ്പുതൊഴിലാളികൾക്ക്‌ 1000 രൂപ വീതം നൽകാൻ 46 കോടി നീക്കിവെച്ചു. ലോട്ടറി മേഖലയിൽ ബോണസായി 24 കോടി നൽകി. ലോട്ടറി ക്ഷേമനിധി ബോർഡ്‌ അംഗങ്ങൾക്ക്‌ 6000 രൂപ ബോണസും പെൻഷൻകാർക്ക്‌ 2000 രൂപ ഉത്സവ ബത്തയുമുണ്ട്‌. കൈത്തറി തൊഴിലാളികളുടെ യൂണിഫോം…

Read More

ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ അടക്കം കാലഹരണപ്പെട്ടെന്നും എത്രയുംവേഗം പുതിയ ഭരണഘടനയ്‌ക്ക്‌ രൂപം നൽകണമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷൻ ബിബേക് ദേബ്‌റോയ്‌. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം എന്നീ പദങ്ങൾക്ക്‌ ഇപ്പോൾ എന്ത്‌ അർഥമാണുള്ളതെന്ന ചോദ്യം ഉയരണമെന്നും ‘മിന്റ്‌’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ദേബ്‌റോയ്‌ അഭിപ്രായപ്പെട്ടു. മോദി സർക്കാർ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌ത സുപ്രീംകോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരെ സഭയിൽ പ്രസംഗിച്ചതിനു പിന്നാലെയാണിത്‌. ലിഖിത ഭരണഘടനകളുടെ ശരാശരി ആയുസ്സ്‌ 17 വർഷം മാത്രമാണെന്ന്‌ ഷിക്കാഗോ സർവകലാശാലയുടെ നിയമപഠനവിഭാഗം നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയെന്നും ദേബ്‌റോയ്‌ വാദിക്കുന്നു. പ്രാഥമിക തത്വങ്ങൾമുതൽ മാറ്റം തുടങ്ങണം. 2047ൽ ഏതു ഭരണഘടനയാണ്‌ വേണ്ടതെന്ന ചർച്ച നടക്കണം. സംസ്ഥാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തണമെന്നും ദേബ്‌റോയ്‌ നിർദേശിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സംവിധാനത്തിലും മാറ്റം ഉണ്ടാകണം. സുപ്രീംകോടതിയുടെ പങ്ക്‌, ​ഗവർണർമാരുടെയും രാജ്യസഭയുടേയും പങ്ക് എന്നിവയും പുനർവിചിന്തനത്തിന്‌ വിധേയമാക്കണം ദേബ്‌റോയ്‌…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിനെതിരെ കോൺഗ്രസ് നടത്തുന്ന അധിക്ഷേപങ്ങൾക്ക് സഹോദരൻ തോമസ്‌ സി തോമസിൻ്റെ മറുപടി. ജെയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞതെന്നും, പക്ഷെ പിതാവിൻ്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ലെന്നും തോമസ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പ്: ” പ്രിയരേ ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തിൽപ്പെട്ട ആളുകളെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻ്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ ജെയ്‌ക്ക് സി തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കാണാനിടയായി. ജെയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിൻ്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല. എല്ലാവരുടെയും സംശയങ്ങൾ തീർക്കുന്നതിനായി ചില കാര്യങ്ങൾ പങ്കു വയ്ക്കുകയാണ്.…

Read More

സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് സംസ്ഥാന സർക്കാരിനെ അധിക്ഷേപിക്കാൻ പെർഷൻകാരെ “കൊന്ന് ” മനോരമ. പെൻഷൻ കുടിശിക കിട്ടാതെ ആയിരത്തോളം സർവീസ് പെൻഷൻകാർ മരിച്ചെന്നാണ് ബുധനാഴ്ച മനോരമ ആരോപിച്ചത്. വ്യാഴാഴ്ചയാകട്ടെ പെൻഷൻകാരെ കൂട്ടത്തോടെ മരണക്കണക്കിൽ പെടുത്തി. മരണ സംഖ്യ ആയിരത്തിൽ നിന്ന് എഴുപത്തേഴായിരമായി കുതിച്ചുയർന്നു. 2021 ഫെബ്രുവരി 21നാണ്‌ സർക്കാർ സർവീസ്‌ പെൻഷൻ പരിഷ്‌കരണ ഉത്തരവിറക്കിയത്‌. ഇതനുസരിച്ച്‌ 2021 ജൂൺമുതൽ പുതിയ പെൻഷൻ ലഭ്യമായി തുടങ്ങി. 2019 ജൂലൈമുതൽ മുൻകാല പ്രാബല്യംവച്ച്‌ പരിഷ്‌കരണം നടപ്പാക്കിയതിനാലാണ്‌ കുടിശ്ശിക നൽകാൻ സർക്കാർ ബാധ്യസ്ഥമായത്‌. ഏതാണ്ട്‌ അഞ്ചര ലക്ഷത്തോളം സർവീസ് പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. പെൻഷൻ പരിഷ്‌കരണം നടപ്പാക്കിയ 2021 ജൂൺ മുതൽ 2023 ജൂൺവരെയുള്ള കാലയളവിൽ 28,250 പെൻഷൻകാർ മരിച്ചതായി നിയമസഭയിലെ ചോദ്യത്തിന്‌ സർക്കാർ മറുപടി നൽകിയിട്ടുണ്ട്‌. എന്നാൽ, മുക്കാൽ ലക്ഷം പേർ പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ലഭിക്കാതെ മരിച്ചെന്നാണ്‌ സംഘപരിവാർ അനുകൂല പെൻഷൻ സംഘടനാ നേതാക്കളുടെ പ്രചാരണം. ഇതാണ് മനോരമ ഏറ്റുപിടിച്ചത്. 2019 ജൂണിൽ…

Read More

പുതുപ്പള്ളിയിൽ വികസനത്തെക്കുറിച്ചുള്ള സംവാദം തടയാൻ എൽ ഡി എഫ് സ്ഥാനാർഥിയെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചാടി വീഴുന്നത് എന്തിനാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ചോദിച്ചു. ചോദ്യങ്ങളുന്നയിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും എതിരിടുന്ന രീതിയാണ് പ്രതിപക്ഷ നേതാവ് കാണിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ആ ഘട്ടവും പിന്നിട്ട് വരേണ്യതയുടെ പത്തായപ്പുറത്ത് കയറി മറ്റുള്ളവർക്ക് നേരെ പരമപുച്ഛം വാരി വിതറുന്ന അവസ്ഥയിലെത്തി. പക്ഷെ, പ്രബുദ്ധരായ കേരള ജനത ചരിത്രപരമായി ആർജിച്ചെടുത്ത ആധുനിക ജനാധിപത്യമൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകുമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് കുറിപ്പ്: നീണ്ട അൻപത്തിമൂന്ന് വർഷം പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും അതിൽ പ്രധാനപ്പെട്ട കാലയളവുകളിൽ സംസ്ഥാന ഭരണത്തിന്റെ നിർണായകശക്തിയാകുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവിന്റെ വിയോഗത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ സ്വഭാവികമായും ആ നാട്ടിൽ ചർച്ചയാകേണ്ടത് ആ നാടിനുണ്ടായ നേട്ടങ്ങളും കുറവുകളുമൊക്കെയാകണം. ഇനിയെങ്ങനെ മുന്നോട്ട് പോകണം എന്നാകണം. എന്നാൽ അത്തരമൊരു…

Read More

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് തുക ലഭിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകളിലേക്കാണ് ഇതുപ്രകാരം സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Read More

മാനവികതയുടെയും നന്മയുടെയും അടയാളപ്പെടുത്തലായി മാറിയ ഒരു രക്തദാനത്തിൻ്റെ ഓർമ്മപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. ബാലചന്ദ്രൻ്റെ മകൾ ആർദ്ര ബാലചന്ദ്രനാണ് അഛൻ്റെ ശസ്ത്രക്രിയക്ക് രക്തം നൽകാൻ എവിടെ നിന്നോ എത്തിയ അപരിചിതൻ്റെയും അയാളെ പറഞ്ഞയച്ച സഹോദരൻ ജെയ്ക്കിനെയും സംബന്ധിച്ച് ഫേസ് ബുക്കിൽ കുറിച്ചത്. അപൂർവഗ്രൂപ്പിൽ പെട്ട രക്തം എവിടെ നിന്നു കിട്ടും എന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ ഓടിയെത്തിയ അപരിചിതനും അയാളെ പറഞ്ഞയച്ച ജെയ്ക്കും പകർന്ന ആശ്വാസം ചെറുതൊന്നുമല്ലെന്ന് ആർദ്ര ബാലചന്ദ്രൻ എഴുതുന്നു. ഫെസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം: ” 2019 ഏപ്രിൽ 24. അനിയൻ്റെ മകൻ്റെ കല്യാണസ്ഥലത്ത് വെച്ച് ഒരു പ്ലാസ്റ്റിക് കസേര ചതിച്ചു, അച്ഛൻ വീണ് ഇടതു ഫിമർ ഫ്രാക്ചർ ആയി. കോട്ടയം മെഡിക്കൽ കോളേജിലെത്തിയപ്പോൾ വൈകുന്നേരമായെങ്കിലും അച്ഛൻ്റെ തട്ടകം ആയതു കൊണ്ട്, ഒട്ടും താമസിക്കാതെ ഡോ. എം.എ. തോമസ് അച്ഛനെ കണ്ടു, പിറ്റേന്ന് തന്നെ സർജറി ചെയ്യാം എന്ന് പറഞ്ഞു. ബ്ലഡ്ബാങ്കിൽ…

Read More

ന്യൂഡൽഹി: ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷാഇളവ്‌ നൽകി വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ചില പ്രതികളെമാത്രം തിരഞ്ഞുപിടിച്ച്‌ ശിക്ഷാഇളവ്‌ നൽകുന്നത്‌ എന്തുകൊണ്ടെന്ന്‌ കേന്ദ്രസർക്കാരിനോടും ഗുജറാത്ത്‌ സർക്കാരിനോടും സുപ്രീംകോടതി ചോദിച്ചു. ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ശിക്ഷാഇളവ്‌ നൽകി വിട്ടയച്ചതിനെതിരായ ഹർജികൾ പരിഗണിക്കവേയാണ്‌ കോടതിയുടെ ചോദ്യം. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്. ‘അർഹതയുള്ള എല്ലാ പ്രതികൾക്കും ശിക്ഷാഇളവ്‌ നൽകി വിട്ടയക്കണം. എന്നാൽ, ഇവിടെ ചിലർക്കുമാത്രം ആനുകൂല്യം അനുവദിക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. 14 വർഷം തടവുശിക്ഷ അനുഭവിച്ച അർഹതയുള്ള എല്ലാ പ്രതികൾക്കും ശിക്ഷാഇളവിന്‌ അർഹതയുണ്ട്‌. ഇവിടെ അത്‌ സംഭവിച്ചിട്ടുണ്ടോ?’ സുപ്രീംകോടതി ചോദിച്ചു. ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിൽക്കിസ്‌ബാനു കേസിലെ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്കും ശിക്ഷാഇളവ്‌ നൽകി വിട്ടയച്ച ഗുജറാത്ത്‌ സർക്കാരിന്റെയും ആ നടപടി ശരിവച്ച കേന്ദ്രസർക്കാരിൻ്റെയും തീരുമാനം വൻ വിവാദമായിരുന്നു. സർക്കാർ നടപടിക്കെതിരെ ബിൽക്കിസ്‌ ബാനു നൽകിയ…

Read More

മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ. പാർപ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയാണ് എംഎൽഎ ചട്ടം ലംഘിച്ചത്. മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ നിയമലംഘനം നടത്തിയിട്ടില്ലെന്നും കെട്ടിടം പാർട്ടിപ്പിട ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാനായി നൽകിയ അനുമതി ഉപയോഗിച്ചാണ് മാത്യു കുഴൽ നാടൻ ഈ കെട്ടിടം റിസോർട്ടാക്കി മാറ്റിയത്. കുഴൽ നാടൻ പ്ലോട്ട് വാങ്ങുമ്പോഴുള്ള അൽഫോൺസ് കപ്പിത്താൻ എന്ന പേര് അടുത്തിടെ എറ്റേണോ കപ്പിത്താൻസ് ഡേൽ എന്നാക്കി മാറ്റി. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം എൽ.എ. പട്ടയമാണെന്നും മാത്യു കുഴൽ നാടൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എൽ എ പട്ടയം ലഭിച്ച ഭൂമി വീട് നിർമ്മിക്കാനും കൃഷി ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അങ്ങനെയുള്ള ഭൂമി തരംമാറ്റിയത് നിയമലംഘനമാണ്. എം എൽ എ പദവി ദുരുപയോഗം ചെയ്താണ്…

Read More