Author: T21 Media

കോൺഗ്രസിൽ എല്ലാ കാലത്തും മൃദുഹിന്ദുത്വ നിലപാടുണ്ടായിരുന്നെന്ന്‌ മുതിർന്ന നേതാവ്‌ മണിശങ്കർ അയ്യർ. ആത്മകഥയായ ‘മെമ്മോയർസ്‌ ഓഫ്‌ എ മാവ്‌റിക്‌’ പുറത്തിറങ്ങുന്നതിനുമുമ്പായി ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ മണിശങ്കർ അയ്യർ കോൺഗ്രസിൻ്റെ നിലപാട് തുറന്നു കാട്ടുന്നത്. മദൻമോഹൻ മാളവ്യ, പുരുഷോത്തം ദാസ്‌ ഠണ്ഡൻ തുടങ്ങിയ നേതാക്കൾ മതനിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിക്കുന്നവരായിരുന്നില്ല. മതനിരപേക്ഷ നിലപാടിൽനിന്ന്‌ കോൺഗ്രസിനെ പൂർണമായും വ്യതിചലിപ്പിച്ചത്‌ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവാണ്‌. ഇപ്പോഴും പാർടി പിന്തുടരുന്നത്‌ മൃദുഹിന്ദുത്വ നിലപാടാണ്‌. സംഘപരിവാറിൻ്റെ ഹിന്ദുത്വത്തിനെതിരെ ആശയപരമായി കൃത്യമായ നിലപാടെടുക്കാൻ കോൺഗ്രസിന്‌ കഴിയണം. പൂർണമായ മതനിരപേക്ഷ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുകയാണ്‌ വേണ്ടത്‌. “നെഹ്‌റു കുടുംബവും പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയും അദ്ദേഹത്തിന്റെ സംഘവും കരുതുന്നത് എന്റെ കാലം കഴിഞ്ഞെന്നാണ്. അതുകൊണ്ടാണ്‌ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താതെ തഴഞ്ഞത്‌. നെഹ്‌റു കുടുംബവും ഖാർഗെയും ജയ്‌റാം രമേശിനെപ്പോലുള്ള അദ്ദേഹത്തിൻ്റെ കൂട്ടാളികളും ചേർന്നാണ്‌ ഒഴിവാക്കിയത്‌. തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കോൺ​ഗ്രസിനെ പല ഘട്ടത്തിലും തുറന്നുവിമർശിക്കുന്നതും ഒഴിവാക്കപ്പെടാൻ കാരണമായിട്ടുണ്ടാകാം. കോൺഗ്രസ്‌ തന്നെ ഉപേക്ഷിക്കുമോയെന്ന്‌ അറിയില്ലെന്നും മണിശങ്കർ…

Read More

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. ചോദ്യംചെയ്യൽ ഒമ്പത്‌ മണിക്കൂർ നീണ്ടു. ചൊവ്വാഴ്ച കാലത്ത് 11ന്‌ ആരംഭിച്ച ചോദ്യംചെയ്യൽ അവസാനിച്ചത്‌ രാത്രി എട്ടിനാണ്‌. 30ന്‌ സുധാകരൻ വീണ്ടും ഹാജരാകണം. മോൻസണുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും. ബാങ്ക്‌ ഇടപാടുകളുടേത്‌ അടക്കമുള്ള രേഖകൾ ഇഡി ആവശ്യപ്പെട്ടിരുന്നു. ബാങ്ക് നിക്ഷേപങ്ങളുടെയും ആദായനികുതി അടച്ചതിന്റെയും ചില രേഖകൾ സുധാകരൻ ഹാജരാക്കി. രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യലിന് വിളിപ്പിക്കാനുള്ള അധികാരം ഇഡിക്കുണ്ടെന്നും അതിൽ കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടാലേ കോൺഗ്രസിന്‌ പ്രശ്‌നമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുൻ ഡിഐജി എസ്‌ സുരേന്ദ്രനെയും ചോദ്യം ചെയ്‌തിട്ടുണ്ട്‌. ഐജി ലക്ഷ്‌മണിനെ ക്രൈംബ്രാഞ്ച്‌ ബുധനാഴ്ച ചോദ്യംചെയ്യും. കേസിൽ മൂന്നാംപ്രതിയാണ്‌ ലക്ഷ്‌മൺ.

Read More

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പതിവ് നുണവാർത്തകളുമായി മലയാള മനോരമ. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ പി ഒ സതിയമ്മയെ ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലതുപറഞ്ഞതിന്‌ പുറത്താക്കിയെന്നാണ്‌ മനോരമ ഇന്ന് എഴുതിവിട്ടത്. എന്നാൽ സതിയമ്മ താൽക്കാലിക ജീവനക്കാരി മാത്രമാണെന്നും ജൂലായ്‌ മുതൽ ഐശ്വര്യ കുടുംബശ്രീയിലെ ലിജിമോൾ കെ സിയാണ്‌ ഈ ജോലി ചെയ്‌തുവരുന്നതെന്ന രേഖകൾ സഹിതം പുറത്തുവന്നതോടു കൂടി മനോരമയുടെ കള്ളം മണിക്കൂറുകൾക്കകം പൊളിഞ്ഞു. ജൂലൈ 18 നാണ്‌ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം. അതിന്‌ മുൻപുതന്നെ ഈ തസ്‌തികയിൽ ലിജിമോളാണ്‌ ജോലിചെയ്യുന്നതെന്ന്‌ രേഖകളിൽ നിന്ന് വ്യക്തമാണ്‌. കഴിഞ്ഞ ദിവസം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തെ തുടർന്നാണ്‌ സതിയമ്മയെ പിരിച്ചുവിട്ടതെന്നാണ്‌ മനോരമയും മാതൃഭൂമിയും വാർത്തനൽകിയത്‌. ഉമ്മൻ ചാണ്ടി ചെയ്തുതന്ന ഉപകാരത്തേക്കുറിച്ചും ചാണ്ടി ഉമ്മന് വോട്ടുചെയ്യുമെന്നും മാധ്യമങ്ങൾക്ക് മുൻപിൽ സതിയമ്മ പറഞ്ഞിരുന്നു. ഇതാണ് പിരിച്ചുവിട്ടതിന് കാരണം എന്നാണ് ആരോപണം. എന്നാൽ ജൂലൈ ഒന്നാം തീയതി മുതൽ സതിയമ്മയല്ല ഈ ജോലി…

Read More

തുവ്വൂരിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രധാന പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയം മറച്ചുവെച്ച് രക്ഷിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം മാധ്യമ ലോകത്തേയ്ക്ക് വരാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ട് പഠിക്കണമെന്ന് എം സ്വരാജ്. കൃഷിഭവന്‍ ജീവനക്കാരിയായ സുജിത എന്ന സ്ത്രീയെ മലപ്പുറം ജില്ലയിലെ തുവ്വൂരില്‍ നിഷ്ഠൂരമായി കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നിട്ട് ഒരു ദിവസമായി. ഉറ്റവരും ഉടയവരും പോലീസും സുജിതയെ തേടി അലയുമ്പോള്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിക്കുന്നു. ഒടുവില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ അവിശ്രമം പ്രവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു എന്ന ക്രിമിനലിന്റെ വീട്ടുവളപ്പില്‍ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ സുജിതയുടെ മൃതദേഹം കണ്ടെടുക്കുന്നു. ഒരു സ്ത്രീയെ ക്രൂരമായികൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പോലീസിനും സര്‍ക്കാരിനുമെതിരെ പ്രക്ഷോഭം നയിക്കുക, ഒരു സിനിമാ കഥയല്ല. ഇന്നലെ തുവ്വൂരില്‍ നടന്നതാണെന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. രാധയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന്…

Read More

തിരുവനന്തപുരം: ഓണ സമ്യദ്ധിയുടെ നേർക്കാഴ്ചയായി സപ്ലൈകോ ഓണച്ചന്തകളിൽ വൻ ജനത്തിരക്ക്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ സപ്ലൈകോയിൽ ലഭിക്കും. ചെറുപയർ, ഉഴുന്നുപരിപ്പ്‌, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റർ വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ്‌ സബ്‌സിഡി നിരക്കിൽ ലഭിക്കുന്നത്‌. സബ്‌സിഡി ഇല്ലാത്ത ഇനങ്ങൾക്കും പൊതു വിപണിയേക്കാൾ അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുണ്ട്. വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്. പൊതുവിപണിയിൽ 1318 രൂപ വില വരുന്ന 13 ഇനങ്ങളാണ്‌ 612 രൂപയ്‌ക്ക്‌ ലഭിക്കുന്നത്‌. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ സ്റ്റാളുകൾ പ്രവർത്തിക്കും.

Read More

ദി ഹിന്ദു പോലൊരു പത്രത്തില്‍ നിന്ന് ഇങ്ങനെയൊരു രീതി ആരും പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം തോമസ് ഐസക്. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന നിലയില്‍ ദി ഹിന്ദു വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെ ആ പത്രത്തില്‍ നിന്ന് കേരള ജനത പ്രതീക്ഷിക്കാത്ത ഹീന രീതിയാണ് പുറത്ത് വന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; ദി ഹിന്ദു പോലൊരു പത്രത്തില്‍ നിന്ന് ഇങ്ങനെയൊരു രീതി ആരും പ്രതീക്ഷിക്കുന്നില്ല. CPI(M) counters Cong. move to vilify CM, family എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ നാലാം പാരഗ്രാഫിലാണ് അമാന്യമായ ഒരു പ്രയോഗം. ……… Ms. Vijayan’s firm had rendered…. എന്നാണ് എക്‌സാലോജിക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഇങ്ങനെയൊരു രീതിയില്ല. വീണ ടി ആണ് എക്‌സാ ലോജിക്കിന്റെ ഉടമ. അവരെ Ms Veena എന്നു വിശേഷിപ്പിക്കാം. പുതിയ തലമുറ അംഗീകരിക്കില്ലെങ്കിലും Mrs Riyas എന്നും വിശേഷിപ്പിക്കാം.…

Read More

ന്യൂഡൽഹി: സിപിഎം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ പാർടി ക്ലാസും വിലക്കി ഡൽഹി പോലീസ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് പോലീസ് നീക്കം. ജി 20 യുടെ പേരിലാണ് വിലക്ക്. കഴിഞ്ഞ ദിവസം സുർജിത്ത് ഭവനിൽ ‘ജി 20’ ക്കെതിരെ സംഘടിപ്പിച്ച ‘വി 20’ സെമിനാർ നടത്തുന്നത് പോലീസ് തടഞ്ഞിരുന്നു. സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ അകത്തേക്കും പുറത്തുള്ളവരെ അകത്തേക്കും കടത്തിവിടാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് സുർജിത് ഭവന് മുന്നിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും, പങ്കെടുക്കാനെത്തിയവരോട് പ്രകോപനപരമായി പെരുമാറുകയും ചെയ്തിരുന്നു.

Read More

കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാന്‍ വലിയ വിഷയങ്ങളൊന്നും ആവശ്യമില്ല. ജാഥ നടക്കുമ്പോള്‍ മുന്‍പില്‍ നില്‍ക്കാന്‍ അവസരം കൊടുക്കാതിരിക്കുക, സംസാരിക്കാന്‍ മൈക്ക് നല്‍കാതിരിക്കുക, ഫ്‌ളക്‌സ് ബോര്‍ഡില്‍ ചിത്രം വെയ്ക്കാതിരിക്കുക തുടങ്ങിയുള്ള കാര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പ്രവർത്തക സമിതി രൂപീകരണം വലിയൊരു പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിലെ അമർഷം പ്രകടമാക്കിയിരുന്നു. 19 വര്‍ഷമായി ക്ഷണിതാവായി നിർത്തിയ ചെന്നിത്തലയെ തഴഞ്ഞ് ജൂനിയറായ ശശി തരൂരിന് ഇടം നല്‍കിയതിലായിരുന്നു പ്രതിഷേധം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കാര്യങ്ങൾ തുറന്നു പറയും എന്ന് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നിത്തലയ്ക്ക് പുറമെ മുൻ കെപിസിസി പ്രസിഡണ്ടുമാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പുറത്തായിരിക്കുകയാണ്. പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ഡല്‍ഹിയില്‍നിന്ന് മടങ്ങി വിശ്രമ ജീവിതം നയിക്കുന്ന എ കെ ആന്റണിയെ വീണ്ടും പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് സജീവമായി രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അപമാനിച്ചത്. പ്രവര്‍ത്തക സമിതിയിലേയ്ക്കുള്ള ഈ തഴയലിന് പിന്നില്‍ കേരളത്തിലെ ചില…

Read More

തുവ്വൂര്‍: പള്ളിപ്പറമ്പില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സുഹൃത്ത് വിഷ്ണുവിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ മുറ്റത്ത് മെറ്റലിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കേസിലെ പ്രധാന പ്രതിയായ വിഷ്ണു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും തുവ്വൂര്‍ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. കഴിഞ്ഞ 11നാണ് സുജിതയെ കാണാതായത്. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു സുജിത. കാണാതായ ദിവസവും ജോലിക്കെത്തിയിരുന്നു. രാവിലെ 10.30ഓടെ ഡോക്ടറെ കാണാനെന്നുപറഞ്ഞ് പോകുകയായിരുന്നു. എന്നാല്‍, ഏകദേശം 700 മീറ്റര്‍മാത്രം അകലെയുള്ള പിഎച്ച്‌സിയില്‍ ഇവര്‍ എത്തിയിട്ടില്ല. ഓഫീസ് സമയംകഴിഞ്ഞിട്ടും തിരിച്ചെത്താത്തത് കണ്ടാണ് വിവരം പോലീസിന് കൈമാറിയത്. തിരോധാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുജിതയെ അവസാനമായി ഫോണ്‍ വിളിച്ചത് വിഷ്ണുവാണെന്ന് കണ്ടെത്തി. ശേഷം നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് വിഷ്ണുവിന്റെ ക്രൂരകൃത്യം പുറത്തുവന്നത്. വിഷ്ണുവിന്റെ വീട്ടുമുറ്റത്തെ മെറ്റല്‍ കൂട്ടിയ സ്ഥലത്തെ മണ്ണ് ഇളകിക്കിടന്നനിലയിലായിരുന്നു. മെറ്റല്‍ മാറ്റിയപ്പോള്‍ ദുര്‍ഗന്ധം വമിച്ചു.…

Read More

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മുഖ്യമന്ത്രിക്കസേരയിൽ സ്വപ്ന സഞ്ചാരം നടത്തുകയായിരുന്നു രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് ഒടുക്കം ധാരണയുണ്ടാക്കിയത്. പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി പ്രസിഡന്റ്‌ പദവിയും നഷ്ടമായ രമേശ്‌ ചെന്നിത്തല ഇക്കുറിയും കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ ക്ഷണിതാവുമാത്രം. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന കോൺഗ്രസ്‌ നേതാക്കളിൽ മുതിർന്നയാളാണ് ചെന്നിത്തല. താരതമ്യേന ജൂനിയറായ ശശി തരൂർ എംപിക്കാണ്‌ കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ സീറ്റ് കിട്ടിയത്‌. കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തരൂർ മത്സരിച്ചത്‌ പ്രവർത്തക സമിതിയിൽ സീറ്റുറപ്പിക്കാനാണെന്ന്‌ പാർടിക്കുള്ളിൽ നേരത്തേ ചർച്ചയുണ്ടായിരുന്നു. ഇത്‌ സാധൂകരിക്കുന്നതാണ്‌ പുതിയ തീരുമാനം. ചെങ്കോൽ വിവാദത്തിലടക്കം ഔദ്യോഗിക നിലപാടിന്‌ വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ളവരുടെ നീക്കങ്ങളും തരൂരിന്‌ വിലങ്ങുതടിയായില്ല. ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെയുണ്ടായ ഒഴിവിൽ തന്നെ പരിഗണിക്കുമെന്ന്‌ ചെന്നിത്തല ഉറച്ച്‌ വിശ്വസിച്ചിരുന്നു. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും അഖിലേന്ത്യ നേതൃത്വവുമായുള്ള അടുപ്പവും തുണയ്‌ക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രവർത്തക സമിതിയുടെ വാതിൽ…

Read More